യെരൂശലേമും ശലോമോന്റെ ആലയവും
“സൗന്ദര്യത്തിന്റെ പൂർണത” എന്നും ‘മഹാരാജാവിന്റെ നഗരം’ എന്നും അതിനെ വിളിച്ചിരുന്നു. (സങ്കീ 48:2; 50:2; വിലാ 2:15) ദൈവജനത്തിന്റെ തലസ്ഥാന നഗരിയായിരുന്നു യെരൂശലേം. (സങ്കീ 76:2) ദാവീദ് യെബൂസ്യരിൽനിന്ന് ആ നഗരം പിടിച്ച് തന്റെ തലസ്ഥാനം ആക്കിയശേഷം അതിന് “ദാവീദിന്റെ നഗരം” അല്ലെങ്കിൽ “സീയോൻ” എന്ന പേരു ലഭിച്ചു.—2 ശമൂ 5:7.
യെരൂശലേം അത്ര തന്ത്രപ്രധാനമായ ഒരു സ്ഥാനത്തല്ല സ്ഥിതി ചെയ്തിരുന്നതെങ്കിലും ദൈവം അവിടെ തന്റെ നാമം സ്ഥാപിച്ചു എന്ന കാരണത്താൽ അതു പ്രശസ്‌തി നേടി. (ആവ 26:2) ജനതയുടെ മതപരവും ഭരണപരവുമായ കേന്ദ്രമായിരുന്നു അത്.
മധ്യ യെഹൂദ്യ പർവതനിരയിൽ, 750 മീറ്റർ ഉയരത്തിലാണ് യെരൂശലേം സ്ഥിതി ചെയ്യുന്നത്. ബൈബിൾ അതിന്റെ ‘ഉയരത്തെ’ കുറിച്ചും ആരാധകർ അവിടേക്കു ‘കയറിച്ചെല്ലുന്നതിനെ’ കുറിച്ചും പറയുന്നു. (സങ്കീ 48:2; 122:3, 4) പുരാതന നഗരം താഴ്വരകളാൽ ചുറ്റപ്പെട്ടിരുന്നു: തെക്കുപടിഞ്ഞാറ് ഹിന്നോം താഴ്വരയും കിഴക്കു വശത്ത് കിദ്രോൻ നീർത്താഴ്വരയും. (2 രാജാ 23:10; യിരെ 31:39) കിദ്രോൻ താഴ്വരയിലെ ഗീഹോൻ നീരുറവയും a തെക്കുള്ള ഏൻ-രോഗേലും ശുദ്ധജലം പ്രദാനം ചെയ്‌തു. ശത്രു ആക്രമണ സമയങ്ങളിൽ ഇതു വിശേഷിച്ചും അനിവാര്യമായിരുന്നു.—2 ശമൂ 17:17.
ഇരുപത്തൊന്നാം പേജിലെ ചിത്രത്തിൽ ദാവീദിന്റെ നഗരം ചുവന്ന നിറത്തിൽ കാണിച്ചിരിക്കുന്നു. ദാവീദിന്റെയും ശലോമോന്റെയും ഭരണകാലത്ത് നഗരം വടക്കുള്ള ഓഫേലിനെയും (പച്ച) മോരീയാ പർവതത്തെയും (നീല) ഉൾക്കൊള്ളിക്കുംവിധം വ്യാപിച്ചു. (2 ശമൂ 5:7-9; 24:16-25) ഉയരം കൂടിയ ആ പർവതശാഖയിൽ ശലോമോൻ യഹോവയ്ക്ക് പ്രൗഢഗംഭീരമായ ഒരു ആലയം പണിതു. വാർഷികോത്സവ സമയങ്ങളിൽ ‘യഹോവയുടെ പർവതത്തിലേക്കു’ കയറിച്ചെല്ലുന്ന ആരാധകരുടെ കൂട്ടത്തെ ഒന്നു വിഭാവന ചെയ്യൂ! (സെഖ 8:3) 17-ാം പേജിൽ കാണിച്ചിരിക്കുന്ന റോഡ് ശൃംഖല അത്തരം യാത്ര എളുപ്പമാക്കിത്തീർത്തു.
പൊന്നും വിലപിടിപ്പുള്ള കല്ലുകളും കൊണ്ട് അലങ്കരിച്ചിരുന്ന ശലോമോന്റെ ആലയം നിർമിക്കപ്പെട്ടിട്ടുള്ളതിലേക്കും വിലകൂടിയ കെട്ടിടങ്ങളിൽ ഒന്നായിരുന്നു. യഹോവയാണ് അതിന്റെ നിർമാണ രൂപരേഖ നൽകിയത് എന്നതു ശ്രദ്ധേയമാണ്. ചിത്രത്തിൽ കാണാൻ കഴിയുന്നതു പോലെ ആലയത്തോടു ചേർന്ന് വലിയ പ്രാകാരങ്ങളും ഭരണനിർവഹണ കെട്ടിടങ്ങളും ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളെ കുറിച്ചു പഠിക്കാൻ സമയം എടുക്കുന്നത് മൂല്യവത്തായിരിക്കും.—1 രാജാ 6:1–7:51; 1 ദിന 28:11-19; എബ്രാ 9:23, 24.
[അടിക്കുറിപ്പ്]
a ഈ നീരുറവയിൽനിന്നുള്ള ജലത്തെ ഹിസ്കീയാ രാജാവ് താൻ പണിത ഒരു തുരങ്കത്തിലൂടെ പടിഞ്ഞാറെ ഭാഗത്തുള്ള ഒരു കുളത്തിലേക്ക് തിരിച്ചുവിടുകയുണ്ടായി.—2 ദിന 32:4, 30.
[21-ാം പേജിലെ ഡയഗ്രം/ചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ശലോമോന്റെ കാലത്തെ ആലയ പ്രദേശം
ആലയ സവിശേഷതകൾ
1. അതിവിശുദ്ധം
2. വിശുദ്ധം
3. മുഖമണ്ഡപം
4. ബോവസ്
5. യാഖീൻ
6. താമ്ര യാഗപീഠം
7. വാർപ്പുകടൽ
8. പീഠങ്ങൾ (ചക്രങ്ങളുള്ളത്)
9. പുറവാര മുറികൾ/ ചുറ്റുമുള്ള അറകൾ/ ചുറ്റുമുള്ള തട്ടുകൾ
10. മണ്ഡപം/ അറകൾ/ ആഗാരങ്ങൾ (തീൻമുറികൾ)
11. അകത്തെ പ്രാകാരം
ആലയ പ്രദേശം
മോരിയാ പർവതം
മണ്ഡപം/ അറകൾ/ ആഗാരങ്ങൾ (തീൻമുറികൾ)
പുറവാര മുറികൾ/ ചുറ്റുമുള്ള അറകൾ/ ചുറ്റുമുള്ള തട്ടുകൾ
അതിവിശുദ്ധം
ബോവസ്
വിശുദ്ധം
മുഖമണ്ഡപം
താമ്രയാഗപീഠം
യാഖീൻ
അകത്തെ പ്രാകാരം
പുറവാര മുറികൾ/ ചുറ്റുമുള്ള വാർപ്പു
അറകൾ/ ചുറ്റുമുള്ള തട്ടുകൾ കടൽ
ഓഫേൽ
വിശാല സ്ഥലം (നഗര ചത്വരം)?
നീർവാതിൽ?
ദാവീദിന്റെ നഗരം
സീയോൻ പർവതം
ദാവീദിന്റെ കൊട്ടാരം
ഉറവു വാതിൽ
മനശ്ശെയുടെ മതിൽ?
ഹനനയേൽ ഗോപുരം
ഹമ്മേയാ ഗോപുരം
ആട്ടിൻ വാതിൽ
കാരാഗൃഹ വാതിൽ
ഹമ്മിഫ്‌ഖാദ് വാതിൽ (പരിശോധന വാതിൽ)
കുതിര വാതിൽ
കിദ്രോൻ താഴ്‌വര
കീഴ്‌മതിൽ?
ഗീഹോൻ
പിന്നീടു പണിത ജലതുരങ്കം
തൈറോപിയൻ താഴ്‌വര
കുപ്പ (ഓട്ടുനുറുക്ക്) (കാഷ്‌ഠം) വാതിൽ
ഏൻ-രോഗേൽ
താഴ്‌വര വാതിൽ
ഹിന്നോം താഴ്‌വര
കോൺ പടിവാതിൽ
ചൂളകളുടെ ഗോപുരം
വീതിയുള്ള മതിൽ
എഫ്രയീം പടിവാതിൽ
വിശാല സ്ഥലം (നഗര ചത്വരം)
പഴയനഗര വാതിൽ
മുൻ വടക്കേ വാതിൽ
രണ്ടാമത്തെ നഗരാംശം/ രണ്ടാം ഭാഗം
മീൻ വാതിൽ
[ചിത്രം]
ഓഫേൽ
ഫറവോന്റെ മകളുടെ അരമന
ശലോമോന്റെ കൊട്ടാരം
ലെബാനോൻ വനഗൃഹം
സ്‌തംഭ മണ്ഡപം
സിംഹാസന മണ്ഡപം
മോരിയാ പർവതം
വലിയ പ്രാകാരം
ആലയം
[20-ാം പേജിലെ ചിത്രം]
മുൻഭാഗത്തു കാണുന്ന പ്രദേശത്താണ് “ദാവീദിന്റെ നഗരം” സ്ഥിതിചെയ്തിരുന്നത്. പുറകിൽ കാണുന്ന പരന്ന പ്രദേശത്തായിരുന്നു ആലയത്തിന്റെ സ്ഥാനം
[20-ാം പേജിലെ ചിത്രം]
പുരാതനകാലത്തെ ‘ദാവീദിന്റെ നഗരത്തിന്റെയും’ ശലോമോന്റെ ആലയത്തിന്റെയും കമ്പ്യൂട്ടർ ആവിഷ്കരണം