‘യെഹൂദന്മാരുടെ ദേശത്ത്’ യേശു
കൊർന്നേല്യൊസിനോടു സാക്ഷീകരിക്കവേ അപ്പൊസ്തലനായ പത്രൊസ് “യെഹൂദന്മാരുടെ ദേശത്തും യെരൂശലേമിലും” യേശു ചെയ്ത കാര്യങ്ങളെ കുറിച്ചു പരാമർശിച്ചു. (പ്രവൃ 10:39, NW) യേശുവിന്റെ ചരിത്രപ്രധാന ശുശ്രൂഷയിൽ ഉൾപ്പെട്ടിരുന്ന പ്രദേശങ്ങൾ ഏതൊക്കെ ആയിരുന്നുവെന്ന് നിങ്ങൾക്ക് അറിയാമോ?
‘യെഹൂദന്മാരുടെ ദേശത്തിൽ’ യേശു തന്റെ ദൈവവേലയിൽ കുറേ നിർവഹിച്ച യെഹൂദ്യ ഉൾപ്പെട്ടിരുന്നു. (മത്താ 19:1) സ്നാപനശേഷം യേശു യെഹൂദാ (അഥവാ യെഹൂദ്യ) മരുഭൂമിയിൽ 40 ദിവസം ചെലവഴിച്ചു. വിപ്ലവകാരികളും കൊള്ളക്കാരുമൊക്കെ ധാരാളം ഉണ്ടായിരുന്ന വരണ്ടതും ജനവാസമില്ലാഞ്ഞതുമായ ഒരു പ്രദേശമായിരുന്നു അത്. (ലൂക്കൊ 10:30) പിന്നീട് ഒരവസരത്തിൽ സുഖാറിനടുത്തുവെച്ച് ഒരു ശമര്യ സ്ത്രീയോടു സാക്ഷീകരിച്ചപ്പോൾ യേശു യെഹൂദ്യ ദേശത്തുനിന്ന് വടക്കോട്ട് പോകുകയായിരുന്നു.—യോഹ 4:3-7.
സുവിശേഷങ്ങൾ പരിശോധിച്ചാൽ യേശു മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിച്ചത് ഗലീല പ്രദേശത്തായിരുന്നു എന്നു കാണാൻ കഴിയും. വാർഷിക പെരുന്നാളുകൾക്കായി തെക്കുള്ള യെരൂശലേമിലേക്കു പോയിരുന്നെങ്കിലും തന്റെ ശുശ്രൂഷയുടെ ആദ്യ രണ്ടു വർഷങ്ങളിൽ ഏറിയപങ്കും അവൻ ചെലവിട്ടത് വാഗ്ദത്ത ദേശത്തിന്റെ വടക്കേ ഭാഗത്തായിരുന്നു. (യോഹ 7:2-10; 10:22, 23) ഉദാഹരണത്തിന് അവൻ ഗലീലക്കടലിനു സമീപത്തോ കടലിലോ വെച്ച് പ്രധാനപ്പെട്ട പല കാര്യങ്ങൾ പഠിപ്പിക്കുകയും പല വലിയ അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തു. പ്രക്ഷുബ്ധമായ കടലിനെ അവൻ ശാന്തമാക്കിയതും അതിലെ വെള്ളത്തിനുമീതെ നടന്നതും ഓർക്കുക. ഉരുളൻകല്ലുകളുള്ള ആ കടൽതീരത്തു കൂടിവന്ന ജനക്കൂട്ടത്തോടു പടകിലിരുന്ന് അവൻ പ്രസംഗിച്ചിരുന്നു. അവനോടുകൂടെ അടുത്തു പ്രവർത്തിച്ചിരുന്ന ആദിമ ശിഷ്യന്മാർ സമീപപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും കർഷകരും ഉൾപ്പെട്ട സമുദായത്തിൽ പെട്ടവരായിരുന്നു.—മർക്കൊ 3:7-12; 4:35-41; ലൂക്കൊ 5:1-11; യോഹ 6:16-21; 21:1-19.
യേശുവിന്റെ ‘സ്വന്തപട്ടണമായ’ തീരദേശത്തെ കഫർന്നഹൂമായിരുന്നു അവന്റെ ഗലീലിയൻ ശുശ്രൂഷയുടെ കേന്ദ്രം. (മത്താ 9:1) അവൻ തന്റെ വിഖ്യാതമായ ഗിരിപ്രഭാഷണം നടത്തിയത് ഈ പട്ടണത്തിൽനിന്നു ദൂരെയല്ലാത്ത ഒരു മലഞ്ചെരുവിൽവെച്ച് ആയിരുന്നു. ചില സമയങ്ങളിൽ കഫർന്നഹൂം പ്രദേശത്തുനിന്ന് അവൻ പടകിൽ മഗദാ, ബേത്ത്സയിദ എന്നിങ്ങനെയുള്ള പട്ടണങ്ങളിലേക്കും സമീപ പ്രദേശങ്ങളിലേക്കും പോയിരുന്നു.
യേശുവിന്റെ ‘സ്വന്തപട്ടണം’ അവൻ വളർന്ന നസറെത്ത്, വെള്ളം വീഞ്ഞാക്കിയ കാനാ, ഒരു വിധവയുടെ മകനെ ഉയിർപ്പിച്ച നയിൻ, 5,000 പുരുഷന്മാരെ അത്ഭുതകരമായി പോഷിപ്പിക്കുകയും കുരുടനെ സൗഖ്യമാക്കുകയും ചെയ്ത ബേത്ത്സയിദ എന്നീ പട്ടണങ്ങളിൽനിന്നു വളരെ അകലെ ആയിരുന്നില്ല എന്നതു ശ്രദ്ധിക്കുക.
പൊ.യു. 32-ലെ പെസഹായ്ക്കു ശേഷം യേശു വടക്കുള്ള ഫൊയ്നീക്ക്യൻ തുറമുഖങ്ങളായ സോരിലേക്കും സീദോനിലേക്കും പോയി. പിന്നെ ദെക്കപ്പൊലി എന്നു വിളിക്കപ്പെട്ടിരുന്ന പത്ത് യവനവത്കൃത നഗരങ്ങളിൽ ചിലതിൽ അവൻ പ്രവർത്തിച്ചു. യേശു മിശിഹാ ആണെന്നു താൻ വിശ്വസിക്കുന്നതായി പത്രൊസ് പ്രഖ്യാപിച്ചത് യേശു കൈസര്യ ഫിലിപ്പിക്ക് (F2) അടുത്ത് എത്തിയപ്പോഴാണ്. അധികം കഴിയുന്നതിനു മുമ്പ് ഒരുപക്ഷേ ഹെർമ്മോൻ പർവതത്തിൽവെച്ച് യേശു രൂപാന്തരീകരണം പ്രാപിക്കുകയും ചെയ്തു. പിന്നീട് യോർദ്ദാന് കിഴക്കുള്ള പെരിയ പ്രദേശത്ത് യേശു പ്രസംഗിച്ചു.—മർക്കൊ 7:24-37; 8:27–9:2; 10:1; ലൂക്കൊ 13:22, 33.
യേശു ശിഷ്യന്മാരുമായി തന്റെ ഭൗമിക ജീവിതത്തിന്റെ അവസാന ആഴ്ച ചെലവഴിച്ചത് ‘മഹാരാജാവിന്റെ നഗരമായ’ യെരൂശലേമിലും അതിന്റെ പരിസര പ്രദേശങ്ങളിലുമായിരുന്നു. (മത്താ 5:35) സുവിശേഷങ്ങളിൽ വായിച്ചു പരിചയമുള്ള എമ്മവുസ്സ്, ബേഥാന്യ, ബേത്ത്ഫാഗ, ബേത്ത്ലേഹെം എന്നിങ്ങനെയുള്ള യെരൂശലേമിന്റെ സമീപ പ്രദേശങ്ങൾ നിങ്ങൾക്ക് ഈ ഭൂപടത്തിൽ കാണാൻ കഴിയും.—ലൂക്കൊ 2:4, 5; 19:29; 24:13; 18-ാം പേജിലെ “യെരൂശലേം പ്രദേശം” എന്ന ഇൻസെറ്റ് കാണുക.
[29-ാം പേജിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക)
വാഗ്ദത്ത ദേശം (യേശുവിന്റെ കാലം)
യേശുവിന്റെ കാലത്തെ ദേശം
ദെക്കപ്പൊലി നഗരങ്ങൾ
E5 ഹിപ്പോ(സ്)
E6 പെല്ല
E6 ശകപ്പൊളിസ്
F5 ഗാദര
F7 ജരസ
G5 ഡിയോൺ
G9 ഫിലദെൽഫ്യ
H1 ദമസ്കൊസ്
H4 രഫാന
I5 കനത്ത
പ്രധാന വീഥികൾ (പ്രസിദ്ധീകരണം കാണുക)
ഗലീലയെയും യെരൂശലേമിനെയും ബന്ധിപ്പിച്ചിരുന്ന നേരിട്ടുള്ള പാത (പ്രസിദ്ധീകരണം കാണുക)
ഗലീലയെയും യെരൂശലേമിനെയും ബന്ധിപ്പിച്ചിരുന്ന, പെരിയയിലൂടെയുള്ള മറ്റൊരു പാത (പ്രസിദ്ധീകരണം കാണുക)
A11 ഗസ്സ
B6 കൈസര്യ
B8 യോപ്പ
B9 ലുദ്ദ
B12 ബേർ-ശേബ
C4 പ്തൊലെമായിസ്
C8 ശമര്യ
C8 അന്തിപത്രിസ്
C8 അരിമഥ്യ
C9 എമ്മവുസ്സ്
C10 യെഹൂദ്യ
C11 ഹെബ്രോൻ
C12 ഇദുമേയ
D1 സീദോൻ
D2 സോർ
D3 ഫൊയ്നീക്ക്യ
D4 ഗലീല
D4 കാനാ (Cana)
D5 സെഫോരിസ്
D5 നസറെത്ത്
D5 നയിൻ
D7 ശമര്യ
D7 സുഖാർ
D9 എഫ്രയീം
D9 ബേത്ത്ഫാഗ
D9 യെരൂശലേം
D9 ബേഥാന്യ
D10 ബേത്ത്ലേഹെം
D10 ഹെരോദിയം
D10 യെഹൂദാ മരുഭൂമി
D12 മസാദ
E4 കോരസീൻ
E4 ബേത്ത്സയിദ
E4 കഫർന്നഹൂം
E4 മഗദാ
E5 തിബെര്യാസ്
E5 ഹിപ്പോ(സ്)
E6 ബേഥാന്യ? (യോർദ്ദാന് അക്കരെ)
E6 ദെക്കപ്പൊലി
E6 പെല്ല
E6 ശലേം
E6 ഐനോൻ
E9 യെരീഹോ
F1 അബിലേന
F2 കൈസര്യ ഫിലിപ്പി
F4 ഗമാല
F5 അബില?
F5 ഗാദര
F7 പെരിയ
F7 ജരസ
G3 ഇതൂര്യ
G5 ഡിയോൺ
G6 ദെക്കപ്പൊലി
G9 ഫിലദെൽഫ്യ
H1 ദമസ്കൊസ്
H3 തഖോനിത്തി ദേശങ്ങൾ
H4 രഫാന
H12 അറബിദേശം
I5 കനത്ത
[പർവതങ്ങൾ]
D7 ഏബാൽ പർവതം
D7 ഗെരിസീം പർവതം
F2 ഹെർമ്മോൻ പർവതം
[ജലാശയങ്ങൾ]
B6 മധ്യധരണ്യാഴി (മഹാസമുദ്രം)
E4 ഗലീലക്കടൽ
E10 ഉപ്പുകടൽ (ചാവുകടൽ)
[നദികൾ]
E7 യോർദ്ദാൻ നദി
[ഉറവകളും കിണറുകളും]
D7 യാക്കോബിന്റെ ഉറവ്
[28-ാം പേജിലെ ചിത്രം]
ഗലീലക്കടൽ. ഇടത്തുഭാഗത്ത് മുൻവശത്തു കാണുന്നത് കഫർന്നഹൂം. ഗെന്നേസരെത്ത് സമഭൂമിയിലൂടെയുള്ള തെക്കുപടിഞ്ഞാറൻ ദൃശ്യം
[28-ാം പേജിലെ ചിത്രം]
ശമര്യക്കാർ ഗെരിസീം മലയിലാണ് ആരാധന നടത്തിയിരുന്നത്. പശ്ചാത്തലത്തിൽ കാണുന്നത് ഏബാൽ പർവതം