യേശുവിനു പരിചിതമായിരുന്ന യെരൂശലേമും ആലയവും
യേശു ജനിച്ച് അധികം നാൾ ആയിരുന്നില്ല. യോസേഫും മറിയയും അവനെ അവന്റെ സ്വർഗീയ പിതാവ് സ്വന്തം നാമം സ്ഥാപിച്ചിരുന്ന നഗരമായ യെരൂശലേമിലേക്കു കൊണ്ടുപോയി. (ലൂക്കൊ 2:22-39) 12 വയസ്സുള്ളപ്പോൾ യേശു വീണ്ടും അവിടെയെത്തി, പെസഹ പെരുനാളിൽ പങ്കെടുക്കാൻ. അവന്റെ ഗ്രാഹ്യത്തിൽ ആലയത്തിലെ ഉപദേഷ്ടാക്കന്മാർ വിസ്മയിച്ചു പോയി. (ലൂക്കൊ 2:41-51) മഹാനായ ഹെരോദാവിന്റെ നിർമാണ പദ്ധതിയുടെ ഭാഗമായിരുന്ന ആ ആലയസമുച്ചയത്തിന്റെ പണി പൂർത്തിയായത് “നാല്പത്താറു സംവത്സരം” കൊണ്ടാണ്.—യോഹ 2:20.
യേശു തന്റെ ശുശ്രൂഷക്കാലത്ത് പെരുന്നാളുകൾക്കായി യെരൂശലേമിൽ എത്തിയിരുന്നു. അവിടെവെച്ച് അവൻ മിക്കപ്പോഴും പുരുഷാരത്തെ പഠിപ്പിച്ചിരുന്നു. രണ്ടു പ്രാവശ്യം അവൻ പണമിടപാടുകാരെയും വ്യാപാരികളെയും ആലയ പ്രാകാരത്തിൽനിന്ന് ഓടിച്ചുവിട്ടു.—മത്താ 21:12; യോഹ 2:13-16.
ആലയത്തിന്റെ വടക്കു ഭാഗത്തുള്ള ബേഥെസ്‌ദാ കുളത്തിങ്കൽ അവൻ 38 വർഷം രോഗത്താൽ കഷ്ടപ്പെടുകയായിരുന്ന ഒരു മനുഷ്യനെ സൗഖ്യമാക്കി. നഗരത്തിന്റെ തെക്കുഭാഗത്തുള്ള ശിലോഹാംകുളത്തിൽ ചെന്നു കഴുകാൻ നിർദേശിച്ചുകൊണ്ട് ദൈവപുത്രൻ ഒരു കുരുടനു കാഴ്‌ച നൽകുകയും ചെയ്‌തു.—യോഹ 5:1-15; 9:1, 7, 11.
യേശു ഇടയ്ക്കിടെ യെരൂശലേമിൽനിന്ന് “ഏകദേശം മൂന്നു കിലോമീറ്റർ” കിഴക്ക് തന്റെ സുഹൃത്തുക്കളായ ലാസറും മറിയയും മാർത്തയും താമസിച്ചിരുന്ന ബേഥാന്യ സന്ദർശിച്ചിരുന്നു. (യോഹ 11:1, 18 NW; വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം—റഫറൻസുകളോടു കൂടിയത്, (ഇംഗ്ലീഷ്) അടിക്കുറിപ്പ്; 12:1-11; ലൂക്കൊ 10:38-42; 19:29; 18-ാം പേജിലെ “യെരൂശലേം പ്രദേശം” കാണുക.) തന്റെ മരണത്തിന് ഏതാനും ദിവസം മുമ്പ് യേശു ഒലീവ് മലയിൽക്കൂടി കടന്ന് യെരൂശലേമിനെ സമീപിച്ചു. പടിഞ്ഞാറുള്ള നഗരത്തെ നോക്കി അവൻ അതിനെ ചൊല്ലി കരയുന്നത് നിങ്ങൾക്കു ഭാവനയിൽ കാണാൻ കഴിയുമോ? (ലൂക്കൊ 19:37-44) അടുത്ത പേജിന്റെ മുകളിൽ കാണുന്നതിനു സമാനമായ ഒരു വീക്ഷണമായിരുന്നിരിക്കും യേശുവിനു ലഭിച്ചിരിക്കുക. പിന്നെ അവൻ സാധ്യതയനുസരിച്ച് യെരൂശലേമിന്റെ കിഴക്കേ കവാടങ്ങളിലൊന്നിലൂടെ കഴുതക്കുട്ടിയുടെ പുറത്ത് നഗരത്തിലേക്കു കടന്നു. പുരുഷാരം അവനെ ഇസ്രായേലിന്റെ ഭാവി രാജാവായി വാഴ്‌ത്തി.—മത്താ 21:9-12.
യേശുവിന്റെ മരണത്തിനു മുമ്പുള്ള പ്രധാന സംഭവങ്ങൾ നടന്നത് യെരൂശലേമിലോ അതിനടുത്തുള്ള സ്ഥലങ്ങളിലോ ആയിരുന്നു: യേശു പ്രാർഥിച്ച ഗെത്ത്‌ശെമന തോട്ടം; സൻഹെദ്രിം ഹാൾ; കയ്യാഫാവിന്റെ വസതി; ഗവർണർ പീലാത്തോസിന്റെ മണ്ഡപം; അവസാനമായി ഗൊല്‌ഗോഥാ എന്നിവിടങ്ങളിൽ.—മർക്കൊ 14:32, 53–15:1, 16, 22; യോഹ 18:1, 13, 24, 28.
പുനരുത്ഥാനശേഷം യേശു യെരൂശലേമിലും അതിനു വെളിയിലും പ്രത്യക്ഷപ്പെട്ടു. (ലൂക്കൊ 24:1-49) പിന്നെ ഒലീവ് മലയുടെ മുകളിൽനിന്ന് അവൻ സ്വർഗാരോഹണം ചെയ്‌തു.—പ്രവൃ 1:6-12.
[31-ാം പേജിലെ ഡയഗ്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക)
യെരൂശലേം/ഹെരോദാവിന്റെ ആലയം
ആലയ സവിശേഷതകൾ
1. അതിവിശുദ്ധം
2. വിശുദ്ധം
3. ഹോമയാഗപീഠം
4. വാർപ്പുകടൽ
5. പുരോഹിതന്മാരുടെ പ്രാകാരം
6. ഇസ്രായേല്യരുടെ പ്രാകാരം
7. സ്‌ത്രീകളുടെ പ്രാകാരം
8. വിജാതീയരുടെ പ്രാകാരം
9. ചുവർ (സോരേഗ്)
10. രാജകീയ മണ്ഡപം
11. ശലോമോന്റെ മണ്ഡപം
ആലയം
കവാടം
പുരോഹിതന്മാരുടെ പ്രാകാരം
കവാടം
അതിവിശുദ്ധം
ഹോമയാഗപീഠം
വിശുദ്ധം
ഇസ്രായേല്യരുടെ പ്രാകാരം
സ്‌ത്രീകളുടെ പ്രാകാരം
വാർപ്പുകടൽ
കവാടം
ശലോമോന്റെ മണ്ഡപം
ചുവർ (സോരേഗ്)
വിജാതീയരുടെ പ്രാകാരം
കവാടം
രാജകീയ മണ്ഡപം
കവാടങ്ങൾ
ആന്റോണിയാ ഗോപുരം
പാലം
സൻഹെദ്രിം ഹാൾ?
തൈറോപിയൻ താഴ്‌വര
ശീലോഹാം കുളം
നീർപാത്തി
കയ്യഫാവിന്റെ വസതി?
ഗവർണറുടെ മണ്ഡപം
ഗൊല്‌ഗോഥാ?
ഗൊല്‌ഗോഥാ?
ബേഥെസ്‌ദാ കുളം
ഗെത്ത്‌ശെമന തോട്ടം?
ഒലീവ് മല
കിദ്രോൻ താഴ്‌വര
ഗീഹോൻ നീരുറവ്
ഏൻ-രോഗേൽ
ഹിന്നോം താഴ്‌വര (ഗീഹെന്ന)
[30-ാം പേജിലെ ചിത്രങ്ങൾ]
ഇന്നത്തെ യെരൂശലേമിലൂടെ കിഴക്കോട്ടു നോക്കുമ്പോൾ: (എ) ആലയ പ്രദേശം, (ബി) ഗെത്ത്‌ശെമന തോട്ടം, (സി) ഒലീവ് മല, (ഡി) യെഹൂദാ മരുഭൂമി, (ഇ) ചാവുകടൽ
[31-ാം പേജിലെ ചിത്രം]
യേശുവിന്റെ കാലത്ത് ഒലീവ് മലയിൽനിന്ന് പടിഞ്ഞാറോട്ടു ലഭിച്ചിരുന്ന ദൃശ്യം