വാഗ്ദത്ത ദേശം സാമ്രാജ്യശക്തികളുടെ ആക്രമണത്തിന് ഇരയാകുന്നു
വടക്കേ ഇസ്രായേൽ രാജ്യത്തിന്റെ തലസ്ഥാനമായ ശമര്യയെ പൊ.യു.മു. 740-ൽ അസീറിയക്കാർ കീഴ്പെടുത്തി. അങ്ങനെ ഇസ്രായേല്യർ ഒരു ക്രൂര സാമ്രാജ്യത്തിന്റെ അധീനതയിലായി. ‘ഫർട്ടൈൽ ക്രെസെന്റിലെ’ വൻ നദികളിൽ ഒന്നായ ടൈഗ്രിസിന്റെ സമീപത്തായി, മെസൊപ്പൊത്താമ്യൻ സമഭൂമിയുടെ വടക്കേ അറ്റത്താണ് അസീറിയ സ്ഥിതി ചെയ്തിരുന്നത്. അതിന്റെ മുഖ്യ നഗരങ്ങളായ നീനെവേയും കാലഹും സ്ഥാപിച്ചത് നിമ്രോദായിരുന്നു. (ഉല്പ 10:8-12) ശൽമനേസെർ മൂന്നാമന്റെ കാലത്ത് അസീറിയ അതിന്റെ സാമ്രാജ്യം സിറിയയുടെയും (അരാം) വടക്കേ ഇസ്രായേലിന്റെയും നല്ല നീരോട്ടമുള്ള ഫലഭൂയിഷ്ഠമായ പ്രദേശങ്ങൾ കൈയടക്കിക്കൊണ്ട് പടിഞ്ഞാറോട്ടു വ്യാപിപ്പിച്ചു.
ബൈബിളിൽ പരാമർശിച്ചിട്ടുള്ള തിഗ്ലത്ത്-പിലേസർ മൂന്നാമന്റെ (പൂൽ) കാലത്ത് അസീറിയ ഇസ്രായേലിനെ ഞെരുക്കാൻ തുടങ്ങി. അവന്റെ സൈനിക നീക്കങ്ങൾ തെക്കുള്ള യെഹൂദായെയും ബാധിച്ചു. (2 രാജാ 15:19; 16:5-18) കാലാന്തരത്തിൽ, അസീറിയൻ ‘പെരുവെള്ളങ്ങൾ’ യെഹൂദായിലേക്കു കുത്തിയൊഴുകുകയും ഒടുവിൽ അതിന്റെ തലസ്ഥാനമായ യെരൂശലേമിൽ എത്തിച്ചേരുകയും ചെയ്തു.—യെശ 8:5-8.
അസീറിയൻ രാജാവായ സൻഹേരീബ് പൊ.യു.മു. 732-ൽ യെഹൂദായെ ആക്രമിച്ചു. (2 രാജാ 18:13, 14) അവൻ 46 യെഹൂദ്യ നഗരങ്ങൾ പിടിച്ചടക്കി കൊള്ളയടിച്ചു. ഷെഫീലാ പ്രദേശത്ത് തന്ത്രപ്രധാനമായ സ്ഥാനത്തു സ്ഥിതി ചെയ്തിരുന്ന ലാഖീശും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഭൂപടത്തിൽ നിങ്ങൾക്കു കാണാൻ കഴിയുന്നതുപോലെ അതിന്റെ സ്ഥാനം യെരൂശലേമിന്റെ പിന്നിലാണ്. അവിടെയെത്താൻ അവന്റെ സൈന്യം യെരൂശലേമിനെ ചുറ്റി വന്ന് അതിന്റെ തെക്കുപടിഞ്ഞാറ് വശത്തേക്കു നീങ്ങി. ഈ വിധത്തിൽ അവർ യെഹൂദായുടെ തലസ്ഥാനം വളഞ്ഞു. ഹിസ്കീയാവ് തന്റെ മുന്നിൽ “കൂട്ടിൽ അടയ്ക്കപ്പെട്ട ഒരു കിളിയെപ്പോലെ” ആയി എന്ന് സൻഹേരീബ് തന്റെ ചരിത്രവൃത്താന്തങ്ങളിൽ വീമ്പടിച്ചിട്ടുണ്ട്. എന്നാൽ ദൈവദൂതന്റെ കൈയാൽ സൻഹേരീബിന്റെ പടയാളികൾ നശിപ്പിക്കപ്പെട്ടതിനെ കുറിച്ച് അസീറിയൻ രേഖകൾ മൗനം പാലിക്കുന്നു.—2 രാജാ 18:17-36; 19:35-37.
അസീറിയൻ സാമ്രാജ്യത്തിന്റെ അന്ത്യം അടുത്തിരുന്നു. മുഖ്യമായും, ഇപ്പോൾ ഇറാന്റെ ഭാഗമായ നിമ്നോന്നത പീഠഭൂമിയിൽ പാർത്തിരുന്ന മേദ്യർ ശേഷിച്ചിരുന്ന അസീറിയൻ സൈന്യത്തിനെതിരെ യുദ്ധം ചെയ്യാൻ തുടങ്ങി. ഇത് അസീറിയയുടെ ശ്രദ്ധ അതിന്റെ പടിഞ്ഞാറൻ പ്രവിശ്യകളിൽനിന്നു വ്യതിചലിക്കാൻ ഇടയാക്കി. അവയാകട്ടെ മത്സരിക്കാൻ തുടങ്ങുകയും ചെയ്തു. ഇതിനിടയിൽ ബാബിലോൺ ശക്തി പ്രാപിച്ചുവരികയായിരുന്നു. അവർ അശ്ശൂർ നഗരം പിടിച്ചടക്കുക പോലും ചെയ്തു. പൊ.യു.മു. 632-ൽ ബാബിലോണിയർ, മേദ്യർ, കരിങ്കടലിനു വടക്കുനിന്നുള്ള യുദ്ധപ്രിയരായ ശകന്മാർ എന്നിവരുടെ സംയുക്ത സഖ്യം ‘രക്തപാതകങ്ങളുടെ പട്ടണമായ’ നീനെവേ പിടിച്ചെടുക്കുകയും ആ നഗരത്തെ തകർത്തുതരിപ്പണമാക്കുകയും ചെയ്തു. അങ്ങനെ നഹൂമിന്റെയും സെഫന്യാവിന്റെയും പ്രവചനങ്ങൾ നിവൃത്തിക്കപ്പെട്ടു.—നഹൂം 3:1; സെഫ 2:13.
ഹാരാനിൽവെച്ച് അസീറിയയ്ക്ക് അന്ത്യ പ്രഹരമേറ്റു. അസീറിയയെ തകർക്കാൻ ദൃഢനിശ്ചയം ചെയ്തിരുന്ന ബാബിലോണിയരുടെ ആക്രമണത്തെ ഈജിപ്തിൽനിന്നു സഹായം വരുന്നതുവരെ ചെറുത്തുനിൽക്കാൻ അസീറിയക്കാർ പരിശ്രമിച്ചു. എന്നാൽ വടക്കോട്ടുള്ള യാത്രയിൽ ഫറവോൻ-നെഖോയ്ക്ക് മെഗിദ്ദോയിൽവെച്ച് യെഹൂദ്യ രാജാവായ യോശീയാവുമായി ഏറ്റുമുട്ടേണ്ടി വന്നു. (2 രാജാ 23:29, NW) അങ്ങനെ നെഖോ ഹാരാനിൽ എത്തിയപ്പോൾ വൈകിപ്പോയി—അസീറിയൻ സാമ്രാജ്യം നിലംപൊത്തിയിരുന്നു.
ബാബിലോണിയൻ സാമ്രാജ്യം
“തൂങ്ങുന്ന ഉദ്യാനങ്ങൾ” എന്നു കേൾക്കുമ്പോൾ ഏതു നഗരമാണ് നിങ്ങളുടെ മനസ്സിലേക്കു വരുന്നത്? ബാബിലോൺ, അല്ലേ? ചിറകുകളുള്ള ഒരു സിംഹത്താൽ പ്രാവചനികമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ബാബിലോണിയൻ ലോകശക്തിയുടെ തലസ്ഥാന നഗരമായിരുന്നു അത്. (ദാനീ 7:4) സമ്പത്ത്, വാണിജ്യം, മതപരവും ജ്യോതിഷപരവുമായ വികാസങ്ങൾ എന്നിവയ്ക്കു പേരുകേട്ട ഒരു നഗരമായിരുന്നു ബാബിലോൺ. ടൈഗ്രിസ്, യൂഫ്രട്ടീസ് നദികൾക്കിടയിലായി, തെക്കൻ മെസൊപ്പൊത്താമ്യയിലെ ചതുപ്പു സമതലങ്ങളിലാണ് ബാബിലോണിയൻ സാമ്രാജ്യം കേന്ദ്രീകരിച്ചിരുന്നത്. യൂഫ്രട്ടീസിന്റെ ഇരുകരകളിലായാണ് ബാബിലോൺ നഗരം സ്ഥിതി ചെയ്തിരുന്നത്. കൂറ്റൻ മതിലുകൾ ഉള്ള ആ നഗരം അജയ്യമായ ഒന്നായി കാണപ്പെട്ടു.
വടക്കൻ അറബിദേശത്തിന്റെ പാറകൾ നിറഞ്ഞ മരുഭൂമിയിലൂടെ ബാബിലോണിയർ വാണിജ്യപാതകൾ വികസിപ്പിച്ചെടുത്തു. ഒരു സമയത്ത് ബാബിലോണിന്റെ ഭരണം ബേൽശസ്സറിനെ ഏൽപ്പിച്ചിട്ട് നബോണീഡസ് രാജാവ് തേമായിൽ പോയി പാർത്തതായി കാണാം.
ബാബിലോൺ മൂന്നു പ്രാവശ്യം കനാന്റെമേൽ ആക്രമണം നടത്തി. പൊ.യു.മു. 625-ൽ കർക്കെമീശിൽവെച്ച് നെബൂഖദ്നേസർ ഈജിപ്തുകാരെ തോൽപ്പിച്ചശേഷം ബാബിലോണിയർ തെക്കുള്ള ഹമാത്തിലേക്കു പോകുകയും അവിടെ വെച്ച് പിൻവാങ്ങുകയായിരുന്ന ഈജിപ്തുകാരെ വീണ്ടും പരാജയപ്പെടുത്തുകയും ചെയ്തു. തുടർന്ന് ബാബിലോണിയർ തീരപ്രദേശത്തുകൂടെ പിന്നെയും തെക്കോട്ടു യാത്രചെയ്ത് മിസ്രയീം നീർത്താഴ്വര വരെ മുന്നേറി. മാർഗമധ്യേ അവർ അസ്കലോനെ നശിപ്പിച്ചു. (2 രാജാ 24:7; യിരെ 47:5-7) ഈ സൈനിക മുന്നേറ്റത്തിനിടയിൽ യെഹൂദാ ബാബിലോണിന്റെ ഒരു സാമന്ത രാജ്യമായിത്തീർന്നു.—2 രാജാ 24:1.
പൊ.യു.മു. 618-ൽ യെഹൂദായുടെ യെഹോയാക്കീം രാജാവ് ബാബിലോണിന് എതിരെ മത്സരിച്ചു. അപ്പോൾ ബാബിലോൺ യെഹൂദായ്ക്കെതിരെ അയൽ ജനതകളുടെ സേനകളെ അയച്ചു. ബാബിലോണിന്റെതന്നെ സൈന്യങ്ങൾ യെരൂശലേമിനെ ഉപരോധിക്കുകയും കീഴ്പെടുത്തുകയും ചെയ്തു. ഈ സംഭവം നടന്ന് ഏറെക്കഴിയുന്നതിനു മുമ്പ് സിദെക്കീയാവ് രാജാവ് ഈജിപ്തുമായി സഖ്യം ചെയ്തുകൊണ്ട് ബാബിലോണിന്റെ കോപം യെഹൂദായ്ക്കെതിരെ ആളിക്കത്താൻ ഇടയാക്കി. അവർ വീണ്ടും ആക്രമണംനടത്തുകയും യെഹൂദായിലെ നഗരങ്ങൾ നശിപ്പിക്കാൻ തുടങ്ങുകയും ചെയ്തു. (യിരെ 34:7) ഒടുവിൽ നെബൂഖദ്നേസർ തന്റെ സൈന്യത്തെ യെരൂശലേമിനു നേരെ അയയ്ക്കുകയും പൊ.യു.മു. 607-ൽ അതിനെ പിടിച്ചടക്കുകയും ചെയ്തു.—2 ദിന 36:17-21; യിരെ 39:10, NW.
[23-ാം പേജിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
അസീറിയൻ സാമ്രാജ്യം
B4 മോഫ് (നോഫ്)
B4 സോവൻ
B5 ഈജിപ്ത്
C2 കുപ്രൊസ് (കിത്തീം)
C3 സീദോൻ
C3 സോർ
C3 മെഗിദ്ദോ
C3 ശമര്യ
C4 യെരൂശലേം
C4 അസ്കലോൻ
C4 ലാഖീശ്
D2 ഹാരാൻ
D2 കർക്കെമീശ്
D2 അർപ്പാദ്
D2 ഹമാത്ത്
D3 രിബ്ല
D3 സിറിയ (അരാം)
D3 ദമസ്കൊസ്
E2 ഗോസാൻ
E2 മെസൊപ്പൊത്താമ്യ
F2 മിന്നി
F2 അസീറിയ
F2 കോർസബാദ്
F2 നീനെവേ
F2 കാലഹ്
F2 അശ്ശൂർ
F3 ബാബിലോണിയ
F3 ബാബിലോൺ
F4 കൽദയ
F4 ഏരെക്
F4 ഊർ
G3 ശൂശൻ
G4 ഏലാം
ബാബിലോണിയൻ സാമ്രാജ്യം
C3 സീദോൻ
C3 സോർ
C3 മെഗിദ്ദോ
C3 ശമര്യ
C4 യെരൂശലേം
C4 അസ്കലോൻ
C4 ലാഖീശ്
D2 ഹാരാൻ
D2 കർക്കെമീശ്
D2 അർപ്പാദ്
D2 ഹമാത്ത്
D3 രിബ്ല
D3 സിറിയ (അരാം)
D3 ദമസ്കൊസ്
D5 തേമാ
E2 ഗോസാൻ
E2 മെസൊപ്പൊത്താമ്യ
E4 അറബിദേശം
F2 മിന്നി
F2 അസീറിയ
F2 കോർസബാദ്
F2 നീനെവേ
F2 കാലഹ്
F2 അശ്ശൂർ
F3 ബാബിലോണിയ
F3 ബാബിലോൺ
F4 കൽദയ
F4 ഏരെക്
F4 ഊർ
G3 ശൂശൻ
G4 ഏലാം
[മറ്റു സ്ഥലങ്ങൾ]
G2 മേദ്യ
പ്രധാന വീഥികൾ (പ്രസിദ്ധീകരണം കാണുക)
[ജലാശയങ്ങൾ]
B3 മധ്യധരണ്യാഴി (മഹാസമുദ്രം)
C5 ചെങ്കടൽ
H1 കാസ്പിയൻ കടൽ
H5 പേർഷ്യൻ ഉൾക്കടൽ
[നദികൾ]
B5 നൈൽ
E2 യൂഫ്രട്ടീസ്
F3 ടൈഗ്രിസ്
[22-ാം പേജിലെ ചിത്രം]
ടെൽ ലാഖീശ്
[22-ാം പേജിലെ ചിത്രം]
പുരാതന മെഗിദ്ദോയുടെ മാതൃക
[23-ാം പേജിലെ ചിത്രം]
ബാബിലോണിന്റെ തൂങ്ങുന്ന ഉദ്യാനങ്ങൾ ഒരു കലാകാരന്റെ ഭാവനയിൽ