കുടുംബജീവിതം ആസ്വദിക്കുക
കുടുംബജീവിതം ആസ്വദിക്കുക
കുടുംബങ്ങൾക്കു യഥാർത്ഥത്തിൽ സന്തുഷ്ടമായിരിക്കാൻ കഴിയുമോ?
അതെങ്ങനെ സാദ്ധ്യമാകും?
ഈ ലഘുലേഖയിൽ കാണുന്നതുപോലെ ഏകീകൃതവും സന്തുഷ്ടവുമായ ഏതെങ്കിലും കുടുംബത്തെ നിങ്ങൾക്കറിയാമോ? കുടുംബങ്ങൾ എല്ലായിടത്തും മുഴുവനായും പിച്ചിച്ചീന്തപ്പെട്ടിരിക്കുകയാണ്. വിവാഹമോചനം, തൊഴിൽ സുരക്ഷിതത്വമില്ലായ്‌മ, മാതാപിതാക്കളിൽ ഒരാൾ മാത്രമുളളതിന്റെ വിഷമാവസ്ഥ, നിരാശ—ഇതെല്ലാം ഈ വിഷമസന്ധിക്കു സംഭാവന ചെയ്യുന്നു. കുടുംബജീവിതം സംബന്ധിച്ച ഒരു വിദഗ്‌ദ്ധൻ ഇപ്രകാരം വിലപിച്ചു: “കുടുംബത്തിന്റെ ചരമ മുന്നറിയിക്കൽ എല്ലാവർക്കും സുപരിചിതമാണ്.”
ഇത്ര ഗൗരവമായ പ്രശ്‌നങ്ങളാൽ കുടുംബങ്ങൾ ആക്രമിക്കപ്പെട്ടിരിക്കുന്നത് എന്തുകൊണ്ടാണ്? നമുക്ക് എങ്ങനെ കുടുംബജീവിതം ആസ്വദിക്കാൻ കഴിയും?
കുടുംബം തുടങ്ങിയ വിധം
ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനു നമുക്കു വിവാഹത്തിന്റെയും കുടുംബത്തിന്റെയും ഉല്‌പത്തി അറിയേണ്ടതുണ്ട്. കാരണം ഇവയ്‌ക്ക് ഒരു ഉല്‌പാദകൻ—ഒരു സൃഷ്ടാവ്—ഉണ്ടെങ്കിൽ കുടുംബജീവിതം എങ്ങനെ പൂർണ്ണമായും ആസ്വദിക്കാൻ കഴിയുമെന്ന് അവിടുത്തേക്ക് ഏററവും മെച്ചമായി അറിയാവുന്നതിനാൽ മാർഗ്ഗദർശനത്തിനായി അവിടുത്തെ നോക്കേണ്ടതുണ്ട്.
രസകരമെന്നുപറയട്ടെ, കുടുംബ ക്രമീകരണത്തിനു ഉല്‌പാദകൻ ഇല്ല എന്നാണ് അനേകരും വിശ്വസിക്കുന്നത്. “ചില പണ്ഡിതൻമാർ വിവാഹത്തിന്റെ ഉത്ഭവം മനുഷ്യരെക്കാൾ താണതരം മൃഗങ്ങളുടെ ഇണചേരൽ ക്രമീകരണങ്ങളിൽ കണ്ടെത്താൻ ചായ്‌വു കാണിക്കുന്നു” എന്നു ദി എൻസൈക്ലോപീഡിയ അമേരിക്കാന പറയുന്നു. എന്നാൽ യേശുക്രിസ്‌തു പുരുഷന്റെയും സ്‌ത്രീയുടെയും സൃഷ്ടിയെ സംബന്ധിച്ചു പറഞ്ഞു. അവൻ ബൈബിളിലെ പൂർവ്വചരിത്രം അതിനു പ്രമാണമായി ഉദ്ധരിച്ചുകൊണ്ടു പറഞ്ഞു: “ദൈവം യോജിപ്പിച്ചതിനെ മനുഷ്യർ വേർപിരിക്കരുത്.”—മത്തായി 19:4-6.
ഉല്‌പത്തി 2:22-24) അതുകൊണ്ട് ഇന്നത്തെ കുടുംബ പ്രശ്‌നങ്ങൾ, സൃഷ്ടികർത്താവായ ദൈവം തന്റെ വചനമായ ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന നിലവാരം ലംഘിക്കുന്ന ജീവിതരീതി പിന്തുടരുന്നതുകൊണ്ടായിരിക്കുമോ?
അതുകൊണ്ട് യേശുക്രിസ്‌തു പറഞ്ഞതാണു ശരി. ഒരു ബുദ്ധിശാലിയായ ദൈവം ആദ്യമനുഷ്യരെ സൃഷ്ടിക്കുകയും സന്തുഷ്ടിദായകമായ കുടുംബജീവിതത്തിനു വേണ്ടി ക്രമീകരിക്കുകയും ചെയ്‌തു. ദൈവം ആദ്യദമ്പതികളെ വിവാഹത്തിൽ ഒരുമിച്ചുചേർത്തുകൊണ്ടു പുരുഷൻ “ഭാര്യയോടു പററിച്ചേരും; അവർ ഏകദേഹമായി തീരും” എന്നു പറഞ്ഞു. (വിജയത്തിലേക്കുളള വഴിയേത്?
നിങ്ങൾക്കു നല്ല ബോധ്യമുളളതുപോലെ, ആധുനിക ലോകം സ്വാർത്ഥതാത്‌പര്യത്തെയും
സ്വയംസഫലീകരണത്തെയും പ്രോത്സാഹിപ്പിക്കുന്നു. “അത്യാഗ്രഹം ആരോഗ്യാവഹമാണ്,” എന്ന് ഒരു ധനകാര്യ വിദഗ്‌ദ്ധൻ ഐക്യനാടുകളിലെ ഒരു കോളജിലെ ബിരുദവിദ്യാർത്ഥികളുടെ ക്ലാസ്സിൽ പറഞ്ഞു. “നിങ്ങൾക്ക് അത്യാഗ്രഹിയായിരിക്കുന്നതിനും നിങ്ങൾക്കുതന്നെ കുഴപ്പമില്ലെന്നു തോന്നുന്നതിനും കഴിയും.” എന്നാൽ ഭൗതിക സ്വത്തുക്കൾക്കു പിന്നാലെ പായുന്നതു വിജയത്തിലേക്കു നയിക്കുന്നില്ല. ഭൗതികത്വം വാസ്‌തവത്തിൽ കുടുംബജീവിതത്തിന് ഏററവും വലിയ ഒററപ്പെട്ട ഭീഷണിയാണ്, കാരണം, അതു മനുഷ്യബന്ധങ്ങൾക്കു വിഘാതം സൃഷ്ടിക്കുകയും മനുഷ്യരുടെ സമയവും പണവും കവർന്നെടുക്കുകയും ചെയ്യുന്നു. ഇതിനു വിപരീതമായി, സന്തുഷ്ടിക്കു പ്രധാനമായിരിക്കുന്നത് എന്താണെന്നു കാണുവാൻ ബൈബിളിലെ രണ്ടു സദൃശവാക്യങ്ങൾ നമ്മെ സഹായിക്കുന്നതെങ്ങനെയെന്നു പരിചിന്തിക്കുക.“ദ്വേഷമുളളടത്തെ മേത്തരം മാംസഭോജനത്തെക്കാൾ ഉത്തമം നിങ്ങൾ സ്‌നേഹിക്കുന്ന ആളുകളുമൊത്തു സസ്യാഹാരം കഴിക്കുന്നതാണ്.”
“കുഴപ്പങ്ങൾ നിറഞ്ഞ ഒരു ഭവനത്തിലെ വിരുന്നിലും ഉത്തമം സ്വസ്ഥതയുളള മനസ്സോടെ ഒരു കഷണം ഉണങ്ങിയ അപ്പം തിന്നുന്നതാണ്.”
സദൃശവാക്യങ്ങൾ 15:17; 17:1, “ററുഡേയ്‌സ് ഇംഗ്‌ളീഷ് വേർഷൻ.”
ശക്തമായ വാക്യങ്ങളാണവ, അല്ലേ? കുടുംബങ്ങൾ ഈ മുൻഗണനകളോടു പററി നിന്നിരുന്നുവെങ്കിൽ ലോകം എത്ര വ്യത്യസ്‌തമാകുമായിരുന്നുവെന്ന് ഒന്നു ചിന്തിച്ചു നോക്കൂ! കുടുംബാംഗങ്ങൾ പരസ്‌പരം എങ്ങനെ പെരുമാറണമെന്ന കാര്യത്തിലും വിലയേറിയ മാർഗ്ഗദർശനം ബൈബിൾ നൽകുന്നുണ്ട്. അതു നൽകുന്ന ചുരുക്കം ചില നിർദ്ദേശങ്ങൾ പരിചിന്തിക്കുക.
ഭർത്താക്കൻമാർ: ‘ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്‌നേഹിക്കേണ്ടതാകുന്നു.’—എഫെസ്യർ 5:28-30.
ലളിതമെങ്കിലും വളരെ പ്രായോഗികം! ഭാര്യക്കു “ബഹുമാനം കൊടു”ക്കുവാനും ഭർത്താക്കൻമാരോടു ബൈബിൾ നിർദ്ദേശിക്കുന്നു. (1 പത്രൊസ് 3:7) ഭാര്യക്ക് ആർദ്രതയും ഗ്രാഹ്യവും പൂർണ്ണവിശ്വാസം ആവർത്തിച്ചുറപ്പുകൊടുക്കുന്നതും ഉൾപ്പെടെ പ്രത്യേക ശ്രദ്ധയും കൊടുക്കുന്നതിനാലാണ് അയാളിതുചെയ്യുന്നത്. കൂടാതെ, അയാൾ അവളുടെ അഭിപ്രായങ്ങളെ വിലമതിക്കുകയും അവൾ പറയുന്നതു ശ്രദ്ധിക്കുകയും ചെയ്യുന്നു. (ഉല്‌പത്തി 21:12 താരതമ്യം ചെയ്യുക.) തന്നോടു പെരുമാറാൻ താൻ ആഗ്രഹിക്കുന്നപോലെതന്നെ ഭർത്താവു ഭാര്യയോടു പരിഗണനയോടെ പെരുമാറിയാൽ ഏതു കുടുംബവും പ്രയോജനമനുഭവിക്കും എന്നതിനോടു നിങ്ങൾ യോജിക്കുന്നില്ലേ?—മത്തായി 7:12.
എഫേസ്യർ 5:33, NW.
ഭാര്യമാർ: “[നിങ്ങളുടെ] ഭർത്താവിനോട് ആഴമായ ബഹുമാനം ഉണ്ടായിരിക്കണം.”—ഭർത്താവിന്റെ ഭാരമേറിയ ഉത്തരവാദിത്വങ്ങൾ നിറവേററുന്നതിന് അയാളെ സഹായിക്കുന്നതിനാൽ ഭാര്യ കുടുംബസന്തുഷ്ടിക്കു സംഭാവന ചെയ്യുന്നു. ഭാര്യയെ “അവന് ഒരു പൂരകമെന്ന നിലയിൽ, അവനുവേണ്ടി ഒരു സഹായി”യായി പ്രദാനം ചെയ്‌തതിൽ ഇതായിരുന്നു ദൈവം ഉദ്ദേശിച്ചത്. (ഉല്‌പത്തി 2:18, NW) ഒരു ഭാര്യ ഭർത്താവിന്റെ തീരുമാനങ്ങളെ പിന്താങ്ങിക്കൊണ്ടും കുടുംബലക്ഷ്യങ്ങൾ നേടുന്നതിൽ അയാളുമായി സഹകരിച്ചുകൊണ്ടും ബഹുമാനം പ്രകടമാക്കുമ്പോൾ ഉണ്ടാകുന്ന അനുഗ്രഹങ്ങളെ നിങ്ങൾക്കു വിലമതിക്കാൻ കഴിയുമോ?
വിവാഹ ഇണകൾ: “ഭർത്താക്കൻമാരും ഭാര്യമാരും പരസ്‌പരം വിശ്വസ്‌തരായിരിക്കണം.”—എബ്രായർ 13:4, TEV.
അവർ പരസ്‌പരം വിശ്വസ്‌തരായിരിക്കുമ്പോൾ കുടുംബജീവിതത്തിനു തീർച്ചയായും പ്രയോജനംലഭിക്കും. വ്യഭിചാരം മിക്കവാറും ഒരു കുടുംബത്തെ തകർക്കുന്നു. (സദൃശവാക്യങ്ങൾ 6:27-29, 32) അതുകൊണ്ടു ബൈബിൾ ജ്ഞാനപൂർവ്വമായി പ്രേരിപ്പിക്കുന്നു: “നിന്റെ ഭാര്യയിൽ സന്തുഷ്ടനായിരിക്കുകയും നീ വിവാഹംചെയ്‌ത പെൺകുട്ടിയിൽ സന്തോഷം കണ്ടെത്തുകയും ചെയ്യുക . . . നീ മറെറാരു സ്‌ത്രീക്കു നിന്റെ സ്‌നേഹം കൊടുക്കുന്നതെന്തിന്?”—സദൃശവാക്യങ്ങൾ 5:18-20, TEV.
മാതാപിതാക്കൾ: “[നിങ്ങളുടെ കുട്ടികൾ] നടക്കേണ്ടുന്ന വഴിയിൽ [അവരെ] അഭ്യസിപ്പിക്കുക.”—സദൃശവാക്യങ്ങൾ 22:6.
മാതാപിതാക്കൾ കുട്ടികൾക്കു സമയവും ശ്രദ്ധയും നൽകുമ്പോൾ കുടുംബജീവിതം മെച്ചപ്പെടുമെന്നതു തീർച്ചയാണ്. അതുകൊണ്ട്, കുട്ടികൾ ‘വീട്ടിലിരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും’ ശരിയായ തത്ത്വങ്ങൾ പഠിപ്പിക്കുന്നതിനു ബൈബിൾ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നു. (ആവർത്തനം 11:19) മാതാപിതാക്കൾ കുട്ടികൾക്കു ശിക്ഷണം നൽകിക്കൊണ്ടു തങ്ങൾ അവരെ സ്‌നേഹിക്കുന്നുവെന്നു കാണിക്കേണമെന്നും ബൈബിൾ പറയുന്നു.—എഫെസ്യർ 6:4.
കുട്ടികൾ: “മക്കളേ, നിങ്ങളുടെ അമ്മയപ്പൻമാരെ കർത്താവിൽ അനുസരിപ്പിൻ.”—എഫെസ്യർ 6:1.
ഇന്നത്തെ നിയമരഹിത ലോകത്തിൽ എല്ലായ്‌പ്പോഴും മാതാപിതാക്കളെ അനുസരിക്കുക എളുപ്പമല്ല എന്നുളളതു ശരിയാണ്. എങ്കിലും കുടുംബത്തിന്റെ ഉല്‌പാദകൻ നമ്മോടു ചെയ്യാൻ പറയുന്നതു ചെയ്യുന്നതു ജ്ഞാനമാണ് എന്നതിനോടു നിങ്ങൾ യോജിക്കുന്നില്ലേ? നമ്മുടെ കുടുംബജീവിതം സന്തോഷപ്രദമാക്കുന്നതിന് ഏററവും മെച്ചമായതെന്താണെന്ന് അവിടുന്ന് അറിയുന്നു. അതുകൊണ്ട്, നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുന്നതിനു കഠിനമായി പരിശ്രമിക്കുക. തെററു ചെയ്യുന്നതിനുളള ലോകത്തിന്റെ അനേക പ്രേരണകളെ പരിത്യജിക്കുന്നതിനു ദൃഢനിശ്ചയം ചെയ്യുക.—സദൃശവാക്യങ്ങൾ 1:10-19.
2 പത്രൊസ് 3:13; വെളിപ്പാടു 21:3, 4) അതുകൊണ്ട് ഒരുമിച്ചു ബൈബിൾ പഠിക്കുന്നത് ഒരു ശീലമാക്കുക! ഭൂവ്യാപകമായി ദശലക്ഷക്കണക്കിനു കുടുംബങ്ങൾ, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന പുസ്‌തകത്തിൽ നൽകിയിരിക്കുന്ന മാർഗ്ഗദർശനങ്ങൾ യഥാർത്ഥ പ്രയോജനമുളളതായി കണ്ടെത്തിയിട്ടുണ്ട്.
കുടുംബത്തിലെ ഓരോ അംഗവും ബൈബിൾ പ്രബോധനം പ്രാവർത്തികമാക്കുന്ന അളവനുസരിച്ചു കുടുംബജീവിതം മെച്ചപ്പെടും. ഇപ്പോൾപോലും മെച്ചമായ കുടുംബജീവിതം ആസ്വദിക്കാമെന്നു മാത്രമല്ല ദൈവം വാഗ്‌ദത്തം ചെയ്‌തിരിക്കുന്ന പുതിയ ലോകത്തിലെ മഹത്തായ ഭാവിക്കുളള പ്രത്യാശയും അതിനുണ്ടാകും. (ഇതിൽ ഉപയോഗിച്ചിരിക്കുന്ന ബൈബിൾ ഭാഷാന്തരങ്ങൾ ബൈബിൾ സൊസൈററി ഓഫ് ഇന്ത്യയുടെ “സത്യവേദപുസ്‌തക”വും NW വരുന്നിടത്ത് ഇംഗ്ലീഷിലുളള ന്യൂ വേൾഡ് ട്രാൻസ്‌ലേഷൻ ഓഫ് ദ ഹോളി സ്‌ക്രിപ്‌ച്ചേഴ്‌സ (1984) ആണ്.
[6-ാം പേജിലെ ചിത്രത്തിന് കടപ്പാട]
ചിത്രങ്ങൾക്ക് കടപ്പാട്: Cubs: Courtesy Hartebeespoortdam Snake and Animal Park.