വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 14

നിങ്ങൾക്ക് എങ്ങനെ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ കഴിയും?

നിങ്ങൾക്ക് എങ്ങനെ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ കഴിയും?

ദൈവ​ത്തി​ന്‍റെ പക്ഷത്ത്‌ നിൽക്കുക. 1 പത്രോസ്‌ 5:6-9

ബൈബിളിനു ചേർച്ച​യി​ല​ല്ലാത്ത ആചാര​ങ്ങ​ളിൽ പങ്കെടു​ക്ക​രുത്‌. അതിനു ധൈര്യം ആവശ്യ​മാണ്‌.

രാഷ്‌ട്രീയകാര്യങ്ങളിൽ ഉൾപ്പെ​ട​രുത്‌; യഹോ​വ​യെ​യും യഹോ​വ​യു​ടെ സ്വർഗീ​യ​രാ​ജ്യ​ത്തെ​യും മാത്രം പിന്തു​ണ​യ്‌ക്കുക.

ദൈവം പറയു​ന്നതു കേൾക്കുക. അതാണു ശരിയായ തീരു​മാ​നം. മത്തായി 7:24, 25

യഹോവയുടെ സാക്ഷി​ക​ളു​മാ​യി സഹവസി​ക്കുക; ദൈവ​വു​മാ​യി നല്ലൊരു ബന്ധത്തി​ലേക്കു വരാൻ അവർ നിങ്ങളെ സഹായി​ക്കും.

ദൈവത്തെക്കുറിച്ച് പഠിച്ചു​കൊ​ണ്ടേ​യി​രി​ക്കുക; ദൈവ​ത്തി​ന്‍റെ കല്‌പ​നകൾ അനുസ​രി​ക്കുക.

നിങ്ങളുടെ വിശ്വാ​സം ശക്തമാ​യി​ത്തീ​രു​മ്പോൾ ജീവിതം യഹോ​വ​യ്‌ക്കു സമർപ്പിച്ച് സ്‌നാ​ന​മേൽക്കുക.​—മത്തായി 28:19.

ദൈവം പറയു​ന്നതു കേൾക്കുക. ബൈബിൾ വായി​ക്കുക. അതു മനസ്സി​ലാ​ക്കാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടു സഹായം ചോദി​ക്കുക. പഠിക്കുന്ന കാര്യ​ങ്ങൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കുക. അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ നിങ്ങൾ എന്നെന്നും ജീവി​ക്കും.​—സങ്കീർത്തനം 37:29.