വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 10

ദൈവം പറയു​ന്നതു കേൾക്കു​ന്ന​വർക്ക് എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ ലഭിക്കും?

ദൈവം പറയു​ന്നതു കേൾക്കു​ന്ന​വർക്ക് എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ ലഭിക്കും?

മരിച്ചു​പോയ മിക്കവ​രും ഭൂമി​യിൽ ജീവി​ക്കു​ന്ന​തി​നാ​യി ഉയിർപ്പി​ക്ക​പ്പെ​ടും. പ്രവൃ​ത്തി​കൾ 24:15

യഹോവ പറയു​ന്നതു കേൾക്കു​ന്നെ​ങ്കിൽ ഭാവി​യിൽ നിങ്ങൾക്ക് ആസ്വദി​ക്കാ​നാ​കുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച് ചിന്തി​ക്കുക! നിങ്ങൾക്കു നല്ല ആരോ​ഗ്യം ഉണ്ടായി​രി​ക്കും; ആർക്കും രോഗ​മോ മറ്റ്‌ ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളോ ഉണ്ടായി​രി​ക്കില്ല. ദുഷ്ടത പ്രവർത്തി​ക്കുന്ന ഒരാ​ളെ​പ്പോ​ലും കാണാ​നാ​വില്ല, എല്ലാവ​രും വിശ്വ​സി​ക്കാൻ കൊള്ളാ​വു​ന്നവർ ആയിരി​ക്കും.

വേദനയോ സങ്കടമോ കണ്ണീരോ ഒന്നും ഉണ്ടായി​രി​ക്കില്ല. ആരും വയസ്സാ​കു​ക​യോ മരിക്കു​ക​യോ ഇല്ല.

കുടുംബാംഗങ്ങളോടും കൂട്ടു​കാ​രോ​ടും ഒപ്പം നിങ്ങൾക്കു ജീവി​ക്കാ​നാ​കും. സന്തോ​ഷ​ക​ര​മായ ജീവി​ത​മാ​യി​രി​ക്കും പറുദീ​സ​യി​ലേത്‌.

അവിടെ ഒന്നി​നെ​യും പേടി​ക്കേ​ണ്ട​തില്ല. ആളുകൾക്ക് യഥാർഥ​സ​ന്തോ​ഷം ഉണ്ടായി​രി​ക്കും.

ദൈവ​രാ​ജ്യം എല്ലാ കഷ്ടപ്പാ​ടി​നും അവസാനം വരുത്തും. വെളി​പാട്‌ 21:3, 4