അച്ഛൻ
ഒരു അച്ഛന്റെ ഉത്തരവാദിത്വങ്ങൾ എന്തെല്ലാം?
ആവ 6:6, 7; എഫ 6:4; 1തിമ 5:8; എബ്ര 12:9, 10
ബൈബിൾ വിവരണങ്ങൾ:
ഉൽ 22:2; 24:1-4—വളരെ ബുദ്ധിമുട്ടിയാണെങ്കിലും അബ്രാഹാം, തന്റെ പ്രിയമകനായ യിസ്ഹാക്കിന് യഹോവയുടെ ആരാധകരിൽനിന്ന് ഒരു പെൺകുട്ടിയെ വധുവായി തിരഞ്ഞെടുത്തു
മത്ത 13:55; മർ 6:3—യേശുവിനെ ‘മരപ്പണിക്കാരന്റെ മകൻ’, ‘മരപ്പണിക്കാരൻ’ എന്നൊക്കെ വിളിച്ചിരുന്നു. അതിന്റെ അർഥം യോസേഫ് ഈ ജോലി യേശുവിനെ പഠിപ്പിച്ചിരുന്നു എന്നാണ്
കുടുംബത്തിൽ അച്ഛനു ദൈവം കൊടുത്ത സ്ഥാനത്തെ ആദരിക്കുകയും അദ്ദേഹത്തെ സ്നേഹിക്കുകയും ചെയ്യേണ്ടത് എന്തുകൊണ്ട്?
മത്ത 6:9 കൂടെ കാണുക
ബൈബിൾ വിവരണങ്ങൾ:
ഹോശ 11:1, 4—ഒരു പിതാവെന്ന നിലയിൽ പ്രവർത്തിച്ചുകൊണ്ട് മാനുഷിക പിതാക്കന്മാരെ താൻ ആദരിക്കുന്നെന്ന് യഹോവ കാണിക്കുന്നു. അവരെപ്പോലെതന്നെ, യഹോവ തന്റെ ജനത്തെ പഠിപ്പിക്കുകയും സ്നേഹത്തോടെ കരുതുകയും ചെയ്യുന്നു
ലൂക്ക 15:11-32—പാപം ചെയ്തെങ്കിലും പശ്ചാത്തപിച്ച് തിരികെ വരുന്നവരെ സ്വർഗീയപിതാവായ യഹോവ കരുണയോടെ സ്വീകരിക്കുന്നു എന്ന ഉദാഹരണം പറഞ്ഞുകൊണ്ട് മാനുഷിക പിതാക്കന്മാരുടെ സ്ഥാനത്തെ യേശു ഉയർത്തിക്കാട്ടി