അനുസരണം
അനുസരിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
പുറ 19:5; ആവ 10:12, 13; സഭ 12:13; യാക്ക 1:22
-
ബൈബിൾ വിവരണങ്ങൾ:
-
1ശമു 15:17-23—അനുസരണക്കേടു കാണിച്ച ശൗൽ രാജാവിനെ ശമുവേൽ പ്രവാചകൻ ശാസിക്കുന്നു; അനുസരണത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നു
-
എബ്ര 5:7-10—യേശു യഹോവയുടെ പൂർണതയുള്ള മകനായിരുന്നിട്ടും ഭൂമിയിൽവെച്ച് കഷ്ടപ്പാടുകൾ നേരിട്ടപ്പോൾ അനുസരണം പഠിച്ചു
-
യഹോവയെ അനുസരിക്കരുത് എന്നു ഭരണാധികാരികൾ പറഞ്ഞാൽ ഒരു ക്രിസ്ത്യാനി എന്തു ചെയ്യണം?
-
ബൈബിൾ വിവരണങ്ങൾ:
-
ദാനി 3:13-18—നെബൂഖദ്നേസർ രാജാവ് ഉണ്ടാക്കിയ പ്രതിമയെ ആരാധിച്ചില്ലെങ്കിൽ ജീവൻ നഷ്ടപ്പെടും എന്ന് അറിഞ്ഞിട്ടും മൂന്ന് എബ്രായ ബാലന്മാർ അതിനു വഴങ്ങിയില്ല
-
മത്ത 22:15-22—യേശുവിന്റെ അനുഗാമികൾ ഭരണാധികാരികളെ അനുസരിക്കണമെന്നും എന്നാൽ ദൈവം ആവശ്യപ്പെടുന്ന കാര്യങ്ങൾ ലംഘിക്കാൻ അവർ ആവശ്യപ്പെട്ടാൽ അത് അനുസരിക്കേണ്ടതില്ലെന്നും യേശു വിശദീകരിച്ചു
-
പ്രവൃ 4:18-31—പ്രസംഗപ്രവർത്തനം നിറുത്താൻ അധികാരികൾ ആവശ്യപ്പെട്ടിട്ടും അപ്പോസ്തലന്മാർ ആ വേല ധൈര്യത്തോടെ തുടർന്നു
-
യഹോവയുടെ കല്പനകൾ എന്നും അനുസരിക്കാൻ നമ്മൾ എന്തു ചെയ്യണം?
ആവ 6:1-5; സങ്ക 112:1; 1യോഹ 5:2, 3
സങ്ക 119:11, 112; റോമ 6:17 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
എസ്ര 7:7-10—വിശ്വസ്തനായ എസ്ര പുരോഹിതൻ ദൈവത്തെ അനുസരിക്കുന്ന കാര്യത്തിൽ നേതൃത്വമെടുക്കാനും ദൈവത്തിന്റെ നിയമങ്ങൾ പഠിപ്പിക്കാനും തന്റെ ഹൃദയത്തെ ഒരുക്കി
-
യോഹ 14:31—തന്റെ പിതാവ് ആവശ്യപ്പെടുന്ന കാര്യങ്ങൾ താൻ അതുപോലെതന്നെ ചെയ്യുന്നതിന്റെ കാരണം യേശു വ്യക്തമാക്കി
-
യഹോവയെയും യേശുവിനെയും അനുസരിക്കാൻ നമ്മളെ പ്രചോദിപ്പിക്കുന്നത് എന്താണ്?
നമ്മുടെ അനുസരണം നമുക്കു വിശ്വാസമുണ്ടെന്നു തെളിയിക്കുന്നത് എങ്ങനെ?
റോമ 1:5; 10:16, 17; യാക്ക 2:20-23
ആവ 9:23 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
ഉൽ 6:9-22; എബ്ര 11:7—ദൈവം പറഞ്ഞ രീതിയിൽത്തന്നെ പെട്ടകം പണിതുകൊണ്ട് നോഹ തന്റെ വിശ്വാസം തെളിയിച്ചു
-
എബ്ര 11:8, 9, 17—അബ്രാഹാം അനുസരണത്തിലൂടെ തന്റെ വിശ്വാസം തെളിയിച്ചു. ഊർ ദേശത്തുനിന്ന് പോയതും സ്വന്തം മകനെ യാഗം അർപ്പിക്കാൻ തയ്യാറായതും എല്ലാം അതിനു തെളിവാണ്
-
യഹോവയെ അനുസരിക്കുന്നവർക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ കിട്ടും?
യിര 7:23; മത്ത 7:21; 1യോഹ 3:22
-
ബൈബിൾ വിവരണങ്ങൾ:
-
ലേവ 26:3-6—തന്നെ അനുസരിക്കുന്നവരെ സംരക്ഷിക്കുകയും കരുതുകയും ചെയ്യുമെന്ന് യഹോവ ഉറപ്പുതന്നിരിക്കുന്നു
-
സംഖ 13:30, 31; 14:22-24—കാലേബ് യഹോവയോട് അനുസരണം കാണിച്ചതുകൊണ്ട് അദ്ദേഹത്തിന് യഹോവയുടെ അനുഗ്രഹം ലഭിച്ചു
-
അനുസരണക്കേടിന്റെ ഫലം എന്താണ്?
-
ബൈബിൾ വിവരണങ്ങൾ:
-
ഉൽ 2:16, 17; 3:17-19—യഹോവയോട് അനുസരണക്കേടു കാണിച്ചതുകൊണ്ട് ആദാമിനും ഹവ്വയ്ക്കും പറുദീസയിലെ ജീവിതവും പൂർണതയും നിത്യജീവനും നഷ്ടമായി
-
ആവ 18:18, 19; പ്രവൃ 3:12, 18, 22, 23—മോശയെക്കാൾ വലിയ ഒരു പ്രവാചകൻ വരുമെന്ന് യഹോവ മുൻകൂട്ടിപ്പറഞ്ഞു. അദ്ദേഹത്തെ അനുസരിച്ചില്ലെങ്കിൽ ജീവൻ നഷ്ടമാകുമെന്നും പറഞ്ഞു
-
യൂദ 6, 7—മത്സരികളായ ദൂതന്മാരും സൊദോമിലെയും ഗൊമോറയിലെയും ആളുകളും അനുസരണക്കേടു കാണിച്ച് യഹോവയെ കോപിപ്പിച്ചു
-
യേശുക്രിസ്തുവിനെ നമ്മൾ അനുസരിക്കേണ്ടത് എന്തുകൊണ്ട്?
-
ബൈബിൾ വിവരണങ്ങൾ:
-
യോഹ 12:46-48; 14:24—യേശുവിനെ അനുസരിച്ചില്ലെങ്കിൽ മരണശിക്ഷയായിരിക്കും ഫലം
-
ക്രിസ്ത്യാനികൾ എന്തുകൊണ്ടാണു സഭയിലെ മേൽവിചാരകന്മാരെ അനുസരിക്കുന്നത്?
ഒരു ക്രിസ്തീയഭാര്യ ഭർത്താവിനു കീഴ്പെട്ടിരിക്കേണ്ടത് എന്തുകൊണ്ട്?
മക്കൾ മാതാപിതാക്കളെ അനുസരിക്കേണ്ടത് എന്തുകൊണ്ട്?
-
ബൈബിൾ വിവരണങ്ങൾ:
-
ഉൽ 37:3, 4, 8, 11-13, 18—ചേട്ടന്മാർക്കു തന്നോട് വെറുപ്പായിരുന്നിട്ടുപോലും പിതാവ് പറഞ്ഞതനുസരിച്ച് യോസേഫ് അവരെ കാണാൻ പോയി
-
ലൂക്ക 2:51—പൂർണനായിരുന്നിട്ടുപോലും യേശു അപൂർണരായ മാതാപിതാക്കളെ അനുസരിച്ച് കീഴ്പെട്ടിരുന്നു
-
മറ്റുള്ളവർ കാണാത്തപ്പോഴും അധികാരികളെ നമ്മൾ അനുസരിക്കേണ്ടത് എന്തുകൊണ്ട്?
ക്രിസ്ത്യാനികൾ ഗവൺമെന്റുകൾക്ക് കീഴ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്?