വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആശ്വാസം

ആശ്വാസം

നമ്മളുടെ മനസ്സി​ടിച്ച്‌ കളയുന്ന സാഹച​ര്യ​ങ്ങ​ളിൽ തിരു​വെ​ഴു​ത്തു​കൾ നൽകുന്ന ആശ്വാസം

അനാ​രോ​ഗ്യ​ക​ര​മായ ഭയം; പേടി

പേടി” കാണുക

അരിശം; നീരസം

പ്രശ്‌ന​ങ്ങ​ളും പരി​ശോ​ധ​ന​ക​ളും സന്തോഷം നഷ്ടപ്പെ​ടു​ത്തു​ന്നു

സഭ 9:11, 12

സങ്ക 142:4; സഭ 4:1; 7:7 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • രൂത്ത്‌ 1:11-13, 20—ഭർത്താ​വി​നെ​യും രണ്ട്‌ ആൺമക്ക​ളെ​യും നഷ്ടപ്പെട്ട നൊ​വൊ​മി​ക്കു ദൈവം തന്നെ കൈവി​ട്ട​തു​പോ​ലെ തോന്നി

    • ഇയ്യ 3:1, 11, 25, 26; 10:1—സമ്പത്തും പത്തു മക്കളും ആരോ​ഗ്യ​വും നഷ്ടപ്പെട്ട ഇയ്യോ​ബിന്‌ അങ്ങേയറ്റം നിരു​ത്സാ​ഹം തോന്നി

  • ആശ്വാസം തരുന്ന വാക്യങ്ങൾ:

  • ആശ്വാസം തരുന്ന ബൈബിൾ വിവര​ണങ്ങൾ:

    • രൂത്ത്‌ 1:6, 7, 16-18; 2:2, 19, 20; 3:1; 4:14-16—നൊ​വൊ​മി ദൈവ​ജ​ന​ത്തോ​ടു കൂടുതൽ അടുത്തു, സഹായം സ്വീക​രി​ക്കു​ക​യും കൊടു​ക്കു​ക​യും ചെയ്‌തു; നൊ​വൊ​മി​യു​ടെ സങ്കടം സന്തോ​ഷ​ത്തി​നു വഴിമാ​റി

    • ഇയ്യ 42:7-16; യാക്ക 5:11—ഇയ്യോബ്‌ സഹിച്ചു നിന്നു; യഹോവ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ച്ചു

മറ്റുള്ള​വ​രു​ടെ മോശ​മായ പെരു​മാ​റ്റം ചിലരെ സങ്കട​പ്പെ​ടു​ത്തു​ന്നു

സഭ 4:1, 2

  • ബൈബിൾ വിവര​ണങ്ങൾ:

    • 1ശമു 1:6, 7, 10, 13-16—പെനി​ന്ന​യു​ടെ മോശ​മായ പെരു​മാ​റ്റ​വും മഹാപു​രോ​ഹി​ത​നായ ഏലിയു​ടെ തെറ്റി​ദ്ധാ​ര​ണ​യും ഹന്നയെ ആഴത്തിൽ മുറി​വേൽപ്പി​ച്ചു

    • ഇയ്യ 8:3-6; 16:1-5; 19:2, 3—ആശ്വസി​പ്പി​ക്കാൻ വന്ന സ്വയനീ​തി​ക്കാ​രായ മൂന്നു പേർ ഇയ്യോ​ബി​നെ കുറ്റ​പ്പെ​ടു​ത്തു​ക​യാ​ണു ചെയ്‌തത്‌; അത്‌ ഇയ്യോ​ബി​ന്റെ അവസ്ഥ കൂടുതൽ വഷളാക്കി

  • ആശ്വാസം തരുന്ന വാക്യങ്ങൾ:

  • ആശ്വാസം തരുന്ന ബൈബിൾ വിവര​ണങ്ങൾ:

    • 1ശമു 1:9-11, 18—യഹോ​വ​യോ​ടു മനസ്സു​തു​റന്ന്‌ പ്രാർഥി​ച്ച​പ്പോൾ ഹന്നയുടെ സങ്കടങ്ങ​ളെ​ല്ലാം മാറി

    • ഇയ്യ 42:7, 8, 10, 17—ഇയ്യോബ്‌ മൂന്നു സുഹൃ​ത്തു​ക്ക​ളോ​ടു ക്ഷമിച്ച​പ്പോൾ യഹോവ ഇയ്യോ​ബി​നെ അനു​ഗ്ര​ഹി​ച്ചു

അസൂയ; അത്യാ​ഗ്ര​ഹം

അസൂയ” കാണുക

ഉത്‌ക​ണ്‌ഠ

ഉത്‌കണ്‌ഠ” കാണുക

ഉപദ്ര​വ​ങ്ങൾ

ഉപദ്ര​വങ്ങൾ” കാണുക

കുറ്റ​ബോ​ധം

എസ്ര 9:6; സങ്ക 38:3, 4, 8; 40:12

  • ബൈബിൾ വിവര​ണങ്ങൾ:

    • 2രാജ 22:8-13; 23:1-3—മോശ​യു​ടെ നിയമ​പു​സ്‌തകം വായി​ച്ചു​കേ​ട്ട​പ്പോൾ തങ്ങളുടെ തെറ്റു മനസ്സി​ലാ​ക്കിയ യോശിയ രാജാ​വി​നും ജനങ്ങൾക്കും ആഴമായ കുറ്റ​ബോ​ധം തോന്നി

    • എസ്ര 9:10-15; 10:1-4—ചിലർ യഹോ​വയെ അനുസ​രി​ക്കാ​തെ അന്യ​ദേ​ശ​ക്കാ​രായ സ്‌ത്രീ​കളെ വിവാഹം കഴിച്ചത്‌ എസ്ര പുരോ​ഹി​ത​നെ​യും ജനത്തെ​യും ദുഃഖ​ത്തി​ലാ​ഴ്‌ത്തി

    • ലൂക്ക 22:54-62—യേശു​വി​നെ മൂന്നു പ്രാവ​ശ്യം തള്ളിപ്പറഞ്ഞ അപ്പോ​സ്‌ത​ല​നായ പത്രോസ്‌ കുറ്റ​ബോ​ധ​ത്താൽ നീറി

  • ആശ്വാസം തരുന്ന വാക്യങ്ങൾ:

  • ആശ്വാസം തരുന്ന ബൈബിൾ വിവര​ണങ്ങൾ:

    • 2ദിന 33:9-13, 15, 16—മനശ്ശെ യഹൂദ​യി​ലെ ഏറ്റവും മോശം രാജാ​വാ​യി​രു​ന്നി​ട്ടും പശ്ചാത്ത​പി​ച്ച​പ്പോൾ യഹോവ അദ്ദേഹ​ത്തോ​ടു ക്ഷമിച്ചു

    • ലൂക്ക 15:11-32—യഹോവ ഉദാര​മാ​യും പൂർണ​മാ​യും ക്ഷമിക്കു​ന്നു എന്നു കാണി​ക്കാൻ യേശു ധൂർത്ത​പു​ത്രന്റെ ഉപമ പറഞ്ഞു

നമ്മു​ടെ​തന്നെ ബലഹീ​ന​ത​ക​ളോ പാപങ്ങ​ളോ കാരണം ഉണ്ടാകുന്ന നിരാശ

നിരാശ” കാണുക

പ്രതി​സ​ന്ധി​യു​ണ്ടാ​കു​മ്പോ​ഴോ നിയമനം ലഭിക്കു​മ്പോ​ഴോ അത്‌ കൈകാ​ര്യം ചെയ്യാൻ കഴിവില്ല എന്ന ചിന്ത

  • ബൈബിൾ വിവര​ണങ്ങൾ:

    • പുറ 3:11; 4:10—ഫറവോ​ന്റെ അടുത്തു പോയി ദൈവ​ജ​നത്തെ ഈജി​പ്‌തിൽനിന്ന്‌ വിടു​വി​ക്കാൻ മോശ​യോ​ടു പറഞ്ഞ​പ്പോൾ തനിക്ക്‌ അതിനുള്ള കഴിവി​ല്ലെന്ന്‌ മോശ​യ്‌ക്കു തോന്നി

    • യിര 1:4-6—കേൾക്കാൻ കൂട്ടാ​ക്കാ​തി​രുന്ന ജനത്തിന്റെ പ്രവാ​ച​ക​നാ​കാൻ യഹോവ പറഞ്ഞ​പ്പോൾ താൻ വെറു​മൊ​രു കുട്ടി​യാ​ണെ​ന്നും അനുഭ​വ​പ​രി​ച​യ​മി​ല്ലെ​ന്നും യിരെ​മ്യ​ക്കു തോന്നി

  • ആശ്വാസം തരുന്ന വാക്യങ്ങൾ:

  • ആശ്വാസം തരുന്ന ബൈബിൾ വിവര​ണങ്ങൾ:

    • പുറ 3:12; 4:11, 12—നിയമ​ന​ങ്ങ​ളിൽ സഹായി​ക്കു​മെന്ന്‌ പലവട്ടം യഹോവ മോശ​യ്‌ക്ക്‌ ഉറപ്പു​കൊ​ടു​ത്തു

    • യിര 1:7-10—വിഷമം നിറഞ്ഞ നിയമനം നിറ​വേ​റ്റാൻ സഹായി​ക്കു​മെന്ന്‌ യഹോവ യിരെ​മ്യക്ക്‌ ആവർത്തിച്ച്‌ ഉറപ്പു​കൊ​ടു​ത്തു

മറ്റുള്ള​വ​രു​ടെ മോശ​മായ പെരു​മാ​റ്റം നിമി​ത്ത​മു​ണ്ടാ​കുന്ന സങ്കടം

മറ്റുള്ളവർ നമ്മളെ സങ്കടപ്പ​ടു​ത്തു​ക​യോ മുറി​പ്പെ​ടു​ത്തു​ക​യോ ചതിക്കു​ക​യോ ചെയ്‌താൽ നമുക്കു നിരാശ തോന്നാം

നിരാശ” കാണുക

രോഗ​മോ പ്രായാ​ധി​ക്യ​മോ കൊണ്ടുള്ള പരിമി​തി​കൾ

സങ്ക 71:9, 18; സഭ 12:1-7

  • ബൈബിൾ വിവര​ണങ്ങൾ:

    • 2രാജ 20:1-3—ഗുരു​ത​ര​മായ രോഗം ബാധിച്ച ഹിസ്‌കിയ രാജാവ്‌ പൊട്ടി​ക്ക​ര​ഞ്ഞു

    • ഫിലി 2:25-30—തനിക്കു രോഗം ബാധി​ച്ചത്‌ സഹോ​ദ​രങ്ങൾ അറി​ഞ്ഞെ​ന്നും, താൻ നിയമനം നന്നായി നിർവ​ഹി​ച്ചി​ല്ലെന്ന്‌ അവർ ചിന്തി​ക്കു​മെ​ന്നും ഓർത്ത്‌ എപ്പെ​ഫ്രാ​ദി​ത്തൊസ്‌ സങ്കട​പ്പെ​ട്ടു

  • ആശ്വാസം തരുന്ന വാക്യങ്ങൾ:

  • ആശ്വാസം തരുന്ന ബൈബിൾ വിവര​ണങ്ങൾ:

    • 2ശമു 17:27-29; 19:31-38—വിശ്വ​സ്‌ത​നായ ബർസി​ല്ലാ​യി​യെ രാജാവ്‌ യെരു​ശ​ലേ​മി​ലേക്കു ക്ഷണി​ച്ചെ​ങ്കി​ലും പ്രായം​ചെന്ന ബർസി​ല്ലാ​യി തന്റെ പരിമി​തി തിരി​ച്ച​റിഞ്ഞ്‌ അത്‌ നിരസി​ച്ചു

    • സങ്ക 41:1-3, 12—ദാവീദ്‌ രാജാ​വിന്‌ ഗുരു​ത​ര​മായ അസുഖം വന്നപ്പോ​ഴും അദ്ദേഹം യഹോ​വ​യിൽ ആശ്രയി​ച്ചു

    • മർ 12:41-44—ദരി​ദ്ര​യായ വിധവ തനിക്കു​ള്ള​തെ​ല്ലാം സംഭാ​വ​ന​യാ​യി ഇട്ടപ്പോൾ യേശു ആ വിധവയെ അഭിന​ന്ദി​ച്ചു

വില​കെ​ട്ട​വ​രാ​ണെന്ന ചിന്ത