ഉപദേശം
ഉപദേശം സ്വീകരിക്കൽ
ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള ഉപദേശം നമ്മൾ സ്വീകരിക്കേണ്ടത് എന്തുകൊണ്ട്?
സങ്ക 32:8; സുഭ 15:22; 19:20; 20:18
സുഭ 11:14; യശ 28:29; യിര 32:19 കൂടെ കാണുക
സ്വയം ന്യായീകരിക്കുന്നതിനു പകരം ഉപദേശം സ്വീകരിക്കേണ്ടത് എന്തുകൊണ്ട്?
സുഭ 1:23-31; 15:31 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
1ശമു 15:3, 9-23—ശമുവേൽ പ്രവാചകൻ ശൗൽ രാജാവിനെ തിരുത്തിയപ്പോൾ അദ്ദേഹം സ്വയം ന്യായീകരിക്കുകയും ഉപദേശം തള്ളിക്കളയുകയും ചെയ്തു. അതിനാൽ യഹോവയും അദ്ദേഹത്തെ തള്ളിക്കളഞ്ഞു
-
2ദിന 25:14-16, 27—അമസ്യ രാജാവ് തെറ്റു ചെയ്തു. യഹോവയുടെ പ്രവാചകനിൽനിന്നുള്ള ഉപദേശം നിരസിച്ചു; അദ്ദേഹത്തിന് യഹോവയുടെ അംഗീകാരവും സംരക്ഷണവും നഷ്ടമായി
-
മേൽവിചാരകന്മാർ ഉപദേശം തരുമ്പോൾ നമ്മൾ ആദരവോടെ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്?
1തെസ്സ 5:12; 1തിമ 5:17; എബ്ര 13:7, 17
-
ബൈബിൾ വിവരണങ്ങൾ:
-
3യോഹ 9, 10—ക്രിസ്തീയസഭയിൽ നേതൃത്വമെടുക്കുന്നവരോട് ആദരവില്ലാതെ പെരുമാറിയ ദിയൊത്രെഫേസിനെ അപ്പോസ്തലനായ യോഹന്നാൻ കുറ്റപ്പെടുത്തി
-
പ്രായമായവരുടെ വാക്കുകൾ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്?
ഇയ്യ 12:12; 32:7; തീത്ത 2:3-5 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
1ശമു 23:16-18—തന്നെക്കാൾ 30 വയസ്സു കൂടുതലുള്ള യോനാഥാന്റെ ഉപദേശം ദാവീദ് രാജാവ് സ്വീകരിച്ചു; അതു ദാവീദിനെ ബലപ്പെടുത്തി
-
1രാജ 12:1-17—രഹബെയാം രാജാവ് പ്രായംചെന്നവരുടെ നല്ല ഉപദേശം നിരസിച്ച് ചെറുപ്പക്കാരുടെ മോശമായ ഉപദേശം സ്വീകരിച്ചു; അത് ദുരന്തത്തിൽ കലാശിച്ചു
-
വിശ്വസ്തരായ സ്ത്രീകൾക്കും ചെറുപ്പക്കാർക്കും നല്ല ഉപദേശങ്ങൾ കൊടുക്കാൻ കഴിയും എന്നതിന് എന്തു തെളിവുണ്ട്?
ഇയ്യ 32:6, 9, 10; സുഭ 31:1, 10, 26; സഭ 4:13
സങ്ക 119:100 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
1ശമു 25:14-35—അബീഗയിൽ ദാവീദിനു കൊടുത്ത ഉപദേശം അനേകരുടെ ജീവൻ രക്ഷിക്കുകയും രാജാവിനെ രക്തച്ചൊരിച്ചിലിന്റെ കുറ്റത്തിൽനിന്ന് തടയുകയും ചെയ്തു
-
2ശമു 20:15-22—ആബേൽ നഗരത്തിലെ ബുദ്ധിമതിയായ ഒരു സ്ത്രീയുടെ ഉപദേശം ആ നഗരവാസികളെ രക്ഷിച്ചു
-
2രാജ 5:1-14—ഇസ്രായേല്യപെൺകുട്ടി കൊടുത്ത നിർദേശം ഒരു വീരയോദ്ധാവിന്റെ കുഷ്ഠം മാറാൻ സഹായിച്ചു
-
യഹോവയെയും ബൈബിളിനെയും ആദരിക്കാത്തവർ നമുക്ക് ഉപദേശം തരുമ്പോൾ നമ്മൾ ജാഗ്രതയുള്ളവർ ആയിരിക്കേണ്ടത് എന്തുകൊണ്ട്?
ലൂക്ക 6:39 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
1ദിന 10:13, 14—ശൗൽ രാജാവ് സഹായത്തിനായി യഹോവയിലേക്കു നോക്കുന്നതിനു പകരം ആത്മാക്കളുടെ ഉപദേശം തേടുന്ന ഒരു സ്ത്രീയെ സമീപിച്ചു; അവിശ്വസ്തനായിത്തീർന്ന അദ്ദേഹം മരിച്ചു
-
2ദിന 22:2-5, 9—അഹസ്യ രാജാവ് തിരഞ്ഞെടുത്തതു മോശം ഉപദേശകരെയായിരുന്നു; മരണമായിരുന്നു ഫലം
-
ഇയ്യ 21:7, 14-16—യഹോവയെ ആദരിക്കാത്ത ആളുകളുടെ അഭിപ്രായങ്ങൾ ഇയ്യോബ് തള്ളിക്കളഞ്ഞു
-
ഉപദേശം കൊടുക്കൽ
ഉപദേശം കൊടുക്കുന്നതിനു മുമ്പ് വസ്തുതകളെല്ലാം മനസ്സിലാക്കുന്നതും ഉൾപ്പെട്ടിരിക്കുന്ന എല്ലാവരുടെയും അഭിപ്രായം കേൾക്കുന്നതും നല്ലതായിരിക്കുന്നത് എന്തുകൊണ്ട്?
സുഭ 25:8 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
1ശമു 1:9-16—ഹന്ന കുടിച്ച് ലക്കുകെട്ടിരിക്കുകയാണെന്നു കരുതിയ മഹാപുരോഹിതനായ ഏലി വിവരങ്ങൾ ചോദിച്ചറിയാതെ ഹന്നയെ ശകാരിച്ചു
-
മത്ത 16:21-23—അപ്പോസ്തലനായ പത്രോസ് കാര്യങ്ങൾ മുഴുവനും മനസ്സിലാക്കാതെ യേശുവിനെ ഉപദേശിച്ചു; അത് യഥാർഥത്തിൽ സാത്താന്റെ ആഗ്രഹം പ്രതിഫലിപ്പിക്കുന്ന വാക്കുകളായിരുന്നു
-
ഉപദേശം കൊടുക്കുന്നതിനുമുമ്പ് യഹോവയോടു പ്രാർഥിക്കേണ്ടത് എന്തുകൊണ്ട്?
സങ്ക 32:8; 73:23, 24; സുഭ 3:5, 6
-
ബൈബിൾ വിവരണങ്ങൾ:
-
പുറ 3:13-18—ഇസ്രായേല്യരുടെ സംശയങ്ങൾക്ക് ഏറ്റവും നന്നായി ഉത്തരം കൊടുക്കാൻ മോശ യഹോവയോടു സഹായം ചോദിച്ചു
-
1രാജ 3:5-12—യുവാവായിരുന്നപ്പോൾ ശലോമോൻ രാജാവ് സ്വന്തം ജ്ഞാനത്തിൽ ആശ്രയിക്കുന്നതിനു പകരം യഹോവയോടു ജ്ഞാനത്തിനായി അപേക്ഷിച്ചു; യഹോവ അദ്ദേഹത്തെ അനുഗ്രഹിച്ചു
-
ഉപദേശം കൊടുക്കുമ്പോൾ അത് ബൈബിളിനെ അടിസ്ഥാനമാക്കി ആയിരിക്കേണ്ടത് എന്തുകൊണ്ട്?
സങ്ക 119:24, 105; സുഭ 19:21; 2തിമ 3:16, 17
ആവ 17:18-20 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
മത്ത 4:1-11—സാത്താൻ പ്രലോഭിപ്പിച്ചപ്പോൾ യേശു ഉത്തരം കൊടുത്തത് സ്വന്തം ജ്ഞാനത്തിൽനിന്നല്ല; ദൈവവചനത്തിൽ നിന്നാണ്
-
യോഹ 12:49, 50—യഹോവ പഠിപ്പിച്ചതു മാത്രമാണ് താൻ ആളുകളെ പഠിപ്പിച്ചത് എന്ന് യേശു പറഞ്ഞു; അത് നമുക്കു നല്ല ഒരു മാതൃകയാണ്
-
ഉപദേശം കൊടുക്കുമ്പോൾ അത് ദയയോടെയും സാധ്യമാകുന്ന എല്ലാ അവസരങ്ങളിലും അഭിനന്ദിച്ചുകൊണ്ടും ആയിരിക്കേണ്ടത് എന്തുകൊണ്ട്?
യശ 9:6; 42:1-3; മത്ത 11:28, 29 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
2ദിന 19:2, 3—യഹോവ, യഹോശാഫാത്ത് രാജാവിനെ തിരുത്തി; ഒപ്പം അദ്ദേഹം ചെയ്ത നല്ല കാര്യങ്ങൾക്ക് അഭിനന്ദിക്കുകയും ചെയ്തു
-
വെളി 2:1-4, 8, 9, 12-14, 18-20—സഭകളെ തിരുത്തുന്നതിനു മുമ്പ് യേശു അവരെ അഭിനന്ദിച്ചു
-
ഒരു സഹോദരൻ, തന്നെ മറ്റൊരു സഹോദരൻ അപകീർത്തിപ്പെടുത്തിയെന്നോ വഞ്ചിച്ചെന്നോ നമ്മളോടു പരാതി പറഞ്ഞാൽ ആ സഹോദരനോട് അക്കാര്യം മറ്റേ സഹോദരനുമായി നേരിട്ട് സംസാരിക്കാൻ പ്രോത്സാഹിപ്പിക്കേണ്ടത് എന്തുകൊണ്ട്?
ലേവ 19:17 കൂടെ കാണുക
തനിക്കു മോശമായ പെരുമാറ്റം നേരിടേണ്ടിവന്നെന്നു കരുതുന്ന ഒരു ക്രിസ്ത്യാനിയെ, ദയയും ക്ഷമയും കാണിക്കാനും കാത്തിരിക്കാനും നമുക്ക് എങ്ങനെ പ്രോത്സാഹിപ്പിക്കാം?
മത്ത 18:21, 22; മർ 11:25; ലൂക്ക 6:36; എഫ 4:32; കൊലോ 3:13
മത്ത 6:14; 1കൊ 6:1-8; 1പത്ര 3:8, 9 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
മത്ത 18:23-35—ക്ഷമിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന ഏത് ഉദാഹരണമാണ് യേശു പറഞ്ഞത്?
-
ഉപദേശം കൊടുക്കുമ്പോൾ ശരിയുടെ പക്ഷത്ത് ഉറച്ചു നിൽക്കേണ്ടത് എന്തുകൊണ്ട്?
സങ്ക 141:5; സുഭ 17:10; 2കൊ 7:8-11
-
ബൈബിൾ വിവരണങ്ങൾ:
-
1ശമു 15:23-29—ശമുവേൽ പ്രവാചകൻ, ശൗൽ രാജാവിനെ പേടിക്കാതെ അദ്ദേഹത്തിന് ഉപദേശം കൊടുത്തു
-
1രാജ 22:19-28—ഭീഷണിയും ഉപദ്രവവും സഹിക്കേണ്ടിവന്നിട്ടും ആഹാബ് രാജാവിനുള്ള ന്യായവിധിസന്ദേശത്തിൽ മാറ്റംവരുത്താൻ മീഖായ പ്രവാചകൻ തയ്യാറായില്ല
-
ആത്മീയതയ്ക്ക് കോട്ടം വരുത്താതെ മറ്റുള്ളവർക്ക് എങ്ങനെ ഉപദേശം കൊടുക്കാം?
-
ബൈബിൾ വിവരണങ്ങൾ:
-
ലൂക്ക 22:31-34—പത്രോസ് അപ്പോസ്തലന് തെറ്റു പറ്റിയെങ്കിലും അദ്ദേഹം അതെല്ലാം പരിഹരിക്കുമെന്നും യഹോവയുടെ സേവനത്തിൽ തുടർന്നുകൊണ്ട് മറ്റുള്ളവരെ ബലപ്പെടുത്തുമെന്നും യേശുവിന് ഉറപ്പായിരുന്നു
-
ഫിലേ 21—താൻ കൊടുത്ത ഉപദേശം ഫിലേമോൻ അനുസരിക്കുമെന്നു പൗലോസ് അപ്പോസ്തലന് ഉറപ്പായിരുന്നു
-
തളർന്ന് സങ്കടപ്പെട്ടിരിക്കുന്നവർക്ക് ഉപദേശം കൊടുക്കുമ്പോൾ നമുക്ക് എങ്ങനെ ദയയുള്ളവർ ആയിരിക്കാം?
തെറ്റ് ചെയ്യുന്നവരെ സഹായിക്കാനും അവർ യഹോവയുമായി നല്ല ബന്ധത്തിലേക്കു വരാനും ആണ് നമ്മൾ ആഗ്രഹിക്കുന്നത് എന്ന് എങ്ങനെ കാണിക്കാം?
സ്ത്രീപുരുഷ വ്യത്യാസമോ പ്രായമോ ഒന്നും നോക്കാതെ മറ്റുള്ളവരെ ബഹുമാനിച്ചുകൊണ്ട് നമുക്ക് എങ്ങനെ നല്ല ഉപദേശം കൊടുക്കാം?
തിരുവെഴുത്തുപദേശം ആവർത്തിച്ച് നിരസിക്കുന്നവരോട് ഇടയന്മാർ ശക്തമായ നിലപാട് സ്വീകരിക്കേണ്ടത് എന്തുകൊണ്ട്?
1കൊ 5:9, 11, 13; 1തിമ 5:20; തീത്ത 3:10
“പുറത്താക്കൽ” കൂടെ കാണുക