വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുട്ടികൾ; ചെറു​പ്പ​ക്കാർ

കുട്ടികൾ; ചെറു​പ്പ​ക്കാർ

കുട്ടി​ക​ളെ ദൈവം വീക്ഷി​ക്കുന്ന വിധം

കുട്ടി​ക​ളും ചെറു​പ്പ​ക്കാ​രും തനിക്കു വില​യേ​റി​യ​വ​രാ​ണെന്ന്‌ യഹോവ എങ്ങനെ​യാ​ണു കാണി​ക്കു​ന്നത്‌?

ആവ 6:6, 7; 14:28, 29; സങ്ക 110:3; 127:3-5; 128:3, 4; യാക്ക 1:27

ഇയ്യ 29:12; സങ്ക 27:10; സുഭ 17:6 കൂടെ കാണുക

കുടും​ബം” കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 1:27, 28—മനുഷ്യർ മക്കളെ ജനിപ്പിച്ച്‌ വളർത്തി ഭൂമി​യി​ലെ​ങ്ങും നിറയാൻ ദൈവം ഉദ്ദേശി​ച്ചു

    • ഉൽ 9:1—ജലപ്ര​ള​യ​ത്തി​നു​ശേഷം നോഹ​യോ​ടും മക്കളോ​ടും കുട്ടി​കളെ ജനിപ്പിച്ച്‌ വളർത്തി ഭൂമി​യി​ലെ​ങ്ങും നിറയാൻ ദൈവം കല്പിച്ചു

    • ഉൽ 33:5—വിശ്വസ്‌ത ഗോ​ത്ര​പി​താ​വായ യാക്കോബ്‌ മക്കളെ ദൈവ​ത്തിൽനി​ന്നുള്ള സമ്മാന​മാ​യി കണ്ടു

    • മർ 10:13-16—തന്റെ പിതാ​വി​നു കുട്ടി​ക​ളോ​ടുള്ള സ്‌നേഹം യേശു പ്രകട​മാ​ക്കി

കുട്ടി​ക​ളോ​ടു മോശ​മാ​യി പെരു​മാ​റു​ന്ന​വരെ യഹോവ എങ്ങനെ വീക്ഷി​ക്കു​ന്നു?

മുതിർന്നവർ ചെയ്യേണ്ട ജോലി​ക​ളും ഉത്തരവാ​ദി​ത്വ​ങ്ങ​ളും കുട്ടി​ക​ളിൽനിന്ന്‌ പ്രതീ​ക്ഷി​ക്കു​ന്നി​ല്ലെന്നു വ്യക്തമാ​ക്കുന്ന ബൈബിൾത​ത്ത്വ​ങ്ങൾ ഏവ?

സംഖ 1:3; 1കൊ 13:11

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 33:12-14—മക്കൾ ചെറു​പ്പ​മാ​യ​തു​കൊണ്ട്‌ മുതിർന്ന​വ​രെ​പ്പോ​ലെ വേഗത്തിൽ നടക്കാൻ അവർക്കു കഴിയി​ല്ലെന്നു യാക്കോബ്‌ മനസ്സി​ലാ​ക്കി

കുട്ടികൾ അനുഭ​വി​ക്കുന്ന ദ്രോ​ഹ​ങ്ങൾക്കു ദൈവത്തെ കുറ്റ​പ്പെ​ടു​ത്ത​ണോ?

ഇയ്യ 34:10; യാക്ക 1:13; 1യോഹ 5:19

  • ബൈബിൾ വിവര​ണങ്ങൾ:

    • ലൂക്ക 5:18, 20, 23-25—പാപമാണ്‌ രോഗ​ങ്ങ​ളു​ടെ അടിസ്ഥാ​ന​കാ​ര​ണ​മെന്ന്‌ യേശു പറഞ്ഞു

    • റോമ 5:12—പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും കാരണം പൗലോസ്‌ അപ്പോ​സ്‌തലൻ വിശദീ​ക​രി​ച്ചു

കുട്ടി​ക​ളു​ടെ​യും മുതിർന്ന​വ​രു​ടെ​യും കഷ്ടപ്പാ​ടു​ക​ളെ​ല്ലാം തീരു​ന്ന​തി​നെ​ക്കു​റിച്ച്‌ യഹോവ എന്ത്‌ ഉറപ്പു​ത​രു​ന്നു?

മാതാ​പി​താ​ക്ക​ളു​ടെ മോശ​മായ പെരു​മാ​റ്റ​മോ തെറ്റായ മാതൃ​ക​യോ കുട്ടി​ക​ളു​ടെ വില കുറയ്‌ക്കു​ന്നു​ണ്ടോ, കുട്ടി​ക​ളും മാതാ​പി​താ​ക്ക​ളു​ടെ പാത അതേ​പോ​ലെ പിന്തു​ട​ര​ണ​മെ​ന്നു​ണ്ടോ?

ആവ 24:16; യഹ 18:1-3, 14-18

ആവ 30:15, 16 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • 2രാജ 18:1-7; 2ദിന 28:1-4—സ്വന്തം മക്കളിൽ ചില​രെ​പ്പോ​ലും വധിക്കാൻ മടിക്കാ​തി​രുന്ന ദുഷ്ടനായ പിതാ​വി​ന്റെ മകനാ​യി​ട്ടും ഹിസ്‌കിയ രാജാവ്‌ നല്ലവനും വിശ്വ​സ്‌ത​നും ആയിരു​ന്നു

    • 2രാജ 21:19-26; 22:1, 2—പിതാ​വായ ആമോൻ ദൂഷ്ടനാ​യി​രു​ന്നെ​ങ്കി​ലും യോശിയ ഒരു നല്ല രാജാ​വാ​യി​രു​ന്നു

    • 1കൊ 10:11, 12—മറ്റുള്ള​വ​രു​ടെ തെറ്റു​ക​ളിൽനിന്ന്‌ പാഠങ്ങൾ പഠിച്ച്‌ ആ തെറ്റുകൾ ചെയ്യു​ന്നതു നമുക്ക്‌ ഒഴിവാ​ക്കാ​നാ​കു​മെന്ന്‌ പൗലോസ്‌ അപ്പോ​സ്‌തലൻ പറഞ്ഞു

    • ഫിലി 2:12, 13—നമ്മുടെ രക്ഷയ്‌ക്കു​വേണ്ടി നമ്മൾതന്നെ പ്രവർത്തി​ക്ക​ണ​മെന്നു പൗലോസ്‌ അപ്പോ​സ്‌തലൻ ഓർമി​പ്പി​ച്ചു

കുട്ടി​ക​ളു​ടെ​യും ചെറു​പ്പ​ക്കാ​രു​ടെ​യും ഉത്തരവാ​ദി​ത്വ​ങ്ങൾ

വിശ്വാ​സ​ത്തിൽ ഒറ്റയ്‌ക്കുള്ള മാതാ​വി​ന്റെ​യോ പിതാ​വി​ന്റെ​യോ കൂടെ വളരുന്ന കുട്ടി​കളെ യഹോവ എങ്ങനെ​യാണ്‌ കാണു​ന്നത്‌?

1കൊ 7:14

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 19:12, 15—ലോത്തി​ന്റെ പെൺമ​ക്കളെ ദൂതന്മാർ രക്ഷിക്കാ​നുള്ള ഒരു കാരണം ലോത്ത്‌ നീതി​മാ​നാ​യി​രു​ന്നു എന്നതാണ്‌

മാതാ​പി​താ​ക്കൾക്ക്‌ യഹോ​വ​യോ​ടു സ്‌നേ​ഹ​മുണ്ട്‌ എന്നോർത്ത്‌ കുട്ടി​കൾക്കും ആ സ്‌നേഹം തനിയേ ഉണ്ടായി​ക്കൊ​ള്ളും എന്നു പ്രതീ​ക്ഷി​ക്കാ​മോ?

സുഭ 20:11; യഹ 18:5, 10-13

  • ബൈബിൾ വിവര​ണങ്ങൾ:

    • ലേവ 10:1-3, 8, 9—മഹാപു​രോ​ഹി​ത​നായ അഹരോ​ന്റെ പുത്ര​ന്മാർ കൊല്ല​പ്പെട്ടു; ഒരുപക്ഷേ അവർ മദ്യല​ഹ​രി​യി​ലാ​യി​രു​ന്നി​രി​ക്കാം

    • 1ശമു 8:1-5—ശമുവേൽ പ്രവാ​ചകൻ ഒരു നീതി​മാ​നാ​യി​രു​ന്നെ​ങ്കി​ലും അദ്ദേഹ​ത്തി​ന്റെ മക്കൾ അതേവ​ഴി​യിൽ നടന്നില്ല

യഹോ​വയെ സന്തോ​ഷി​പ്പി​ക്ക​ണ​മെ​ങ്കിൽ കുട്ടികൾ എന്തു ചെയ്യണം?

കുട്ടികൾ മീറ്റി​ങ്ങു​ക​ളിൽ പങ്കെടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ആവ 31:12, 13; എബ്ര 10:24, 25

  • ബൈബിൾ വിവര​ണങ്ങൾ:

    • മത്ത 15:32-38—യേശു പറയു​ന്നതു കേൾക്കാൻ വന്നവരു​ടെ കൂട്ടത്തിൽ കുട്ടി​ക​ളു​മു​ണ്ടാ​യി​രു​ന്നു

കുട്ടി​ക​ളും യഹോ​വയെ ആരാധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

സങ്ക 8:2; 148:12, 13

  • ബൈബിൾ വിവര​ണങ്ങൾ:

    • 1ശമു 17:4, 8-10, 41, 42, 45-51—ഗൊല്യാ​ത്തി​നെ തോൽപ്പിച്ച്‌ തന്റെ നാമം വിശു​ദ്ധീ​ക​രി​ക്കാൻ യഹോവ ഉപയോ​ഗി​ച്ചതു ചെറു​പ്പ​മാ​യി​രുന്ന ദാവീ​ദി​നെ​യാണ്‌

    • 2രാജ 5:1-15—ഇസ്രാ​യേ​ല്യ​ന​ല്ലാ​യി​രുന്ന സൈന്യാ​ധി​പനെ യഹോ​വയെ അറിയാൻ സഹായി​ച്ചത്‌ ഒരു ചെറിയ ഇസ്രാ​യേ​ല്യ​പെൺകു​ട്ടി ആയിരു​ന്നു

    • മത്ത 21:15, 16—തന്നോട്‌ ആദരവ്‌ കാണിച്ച കുട്ടി​കളെ യേശു വിലമ​തി​ച്ചു

യഹോ​വ​യു​ടെ സാക്ഷി​ക​ള​ല്ലാത്ത മാതാ​പി​താ​ക്ക​ളുള്ള കുട്ടി​കളെ യഹോവ എങ്ങനെ​യാണ്‌ വീക്ഷി​ക്കു​ന്നത്‌?

  • ബൈബിൾ വിവര​ണങ്ങൾ:

    • സംഖ 16:25, 26, 32, 33—പ്രവാ​ച​ക​നായ മോശ​യെ​യും മഹാപു​രോ​ഹി​ത​നായ അഹരോ​നെ​യും എതിർത്ത ആളുക​ളെ​യും അവരോ​ടൊ​പ്പം ചേർന്ന കുടും​ബാം​ഗ​ങ്ങ​ളെ​യും യഹോവ ശിക്ഷിച്ചു

    • സംഖ 26:10, 11—മത്സരി​യായ കോര​ഹി​നെ ശിക്ഷി​ച്ചെ​ങ്കി​ലും യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രുന്ന അയാളു​ടെ മക്കളെ യഹോവ സംരക്ഷി​ച്ചു

ചെറു​പ്പ​ക്കാർ നല്ല സഹവാസം തിര​ഞ്ഞെ​ടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

സുഭ 13:20; 1കൊ 15:33

2തിമ 3:1-5 കൂടെ കാണുക

എങ്ങനെ​യുള്ള കൂട്ടു​കാ​രെ​യാ​യി​രി​ക്കണം ചെറു​പ്പ​ക്കാർ തേടേ​ണ്ടത്‌?

2തിമ 2:22

സഹവാസം” കൂടെ കാണുക