വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്ഷമയോ​ടി​രി​ക്കുക

ക്ഷമയോ​ടി​രി​ക്കുക

യഹോവ ക്ഷമ കാണി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

റോമ 2:4; 9:22

നെഹ 9:30 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • യിര 7:23-25—വഴി​തെ​റ്റി​പ്പോയ തന്റെ ജനത്തോട്‌ എത്ര ക്ഷമയോ​ടെ​യാണ്‌ താൻ ഇടപെ​ട്ട​തെന്ന്‌ യഹോവ പറഞ്ഞു

    • 2പത്ര 3:3-9, 15—യഹോവ എങ്ങനെ​യാ​ണു ക്ഷമ കാണി​ച്ചി​ട്ടു​ള്ള​തെ​ന്നും അതിന്റെ കാരണം എന്താ​ണെ​ന്നും പത്രോസ്‌ അപ്പോ​സ്‌തലൻ വിശദീ​ക​രി​ച്ചു. യഹോ​വ​യു​ടെ ക്ഷമയ്‌ക്ക്‌ അതിരു​ണ്ടെ​ന്നും അദ്ദേഹം പറഞ്ഞു

ക്ഷമ കാണി​ക്കാൻ നമ്മൾ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

സുഭ 25:15; എഫ 4:1-3; 2തിമ 2:24, 25; 4:2

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 39:19-21; 40:14, 15, 23; 41:1, 9-14—യോ​സേ​ഫി​നെ അടിമ​യാ​യി വിൽക്കു​ക​യും ചെയ്യാത്ത കുറ്റത്തി​നു വർഷങ്ങ​ളോ​ളം ജയിലിൽ അടയ്‌ക്കു​ക​യും ചെയ്‌തെ​ങ്കി​ലും അദ്ദേഹം ക്ഷമയോ​ടെ തന്റെ വിശ്വാ​സം കാത്തു​സൂ​ക്ഷി​ച്ചു

    • എബ്ര 6:10-15—ക്ഷമയുടെ പാഠം നമ്മളെ പഠിപ്പി​ക്കാ​നാ​യി പൗലോസ്‌ അപ്പോ​സ്‌തലൻ അബ്രാ​ഹാ​മി​ന്റെ ദൃഷ്ടാന്തം ഉപയോ​ഗി​ച്ചു