ഗവൺമെന്റുകൾ
സത്യക്രിസ്ത്യാനികൾ തങ്ങളുടെ മുഴുഹൃദയവും പിന്തുണയും ഏതു ഗവൺമെന്റിനാണ് കൊടുക്കുന്നത്?
ദാനി 7:13, 14 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
സങ്ക 89:18-29—യഹോവ മുഴുഭൂമിയുടെയും അധികാരം മിശിഹൈകരാജാവിനു നൽകി
-
വെളി 12:7-12—അവസാനകാലത്തിന്റെ തുടക്കത്തിൽ മിശിഹൈകരാജാവ് സ്വർഗത്തിൽ ഭരണം തുടങ്ങുകയും സാത്താനെ അവിടെനിന്ന് പുറത്താക്കുകയും ചെയ്തു
-
അഭിഷിക്തക്രിസ്ത്യാനികൾക്കു ദൈവരാജ്യത്തിൽ എന്ത് ഉത്തരവാദിത്വമാണുള്ളത്?
ക്രിസ്ത്യാനികൾ അധികാരത്തെ ആദരിക്കുന്നു
നമ്മൾ നിയമങ്ങൾ അനുസരിക്കുകയും നികുതി കൊടുക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?
റോമ 13:1-7; തീത്ത 3:1; 1പത്ര 2:13, 14
പ്രവൃ 25:8 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
മത്ത 22:15-22—യേശുവിന്റെ അനുഗാമികൾ നികുതി കൊടുക്കണോ എന്ന ചോദ്യത്തിന് യേശു വിദഗ്ധമായി ഉത്തരം നൽകി
-
ഉപദ്രവം നേരിടുമ്പോഴും നമ്മൾ പകരം ചെയ്യില്ലാത്തത് എന്തുകൊണ്ട്?
“ഉപദ്രവങ്ങൾ” കൂടെ കാണുക
ക്രിസ്തീയനിഷ്പക്ഷത
യഹോവ ആവശ്യപ്പെടുന്ന ഒരു കാര്യം ചെയ്യരുത് എന്നു ഭരണാധികാരികൾ നമ്മളോടു പറഞ്ഞാൽ നമ്മൾ ആദരവോടെ അതു നിരസിക്കേണ്ടത് എന്തുകൊണ്ട്?
-
ബൈബിൾ വിവരണങ്ങൾ:
-
ദാനി 3:1, 4-18—യഹോവ പറഞ്ഞ ഒരു കാര്യം ലംഘിക്കാൻ ബാബിലോണിലെ നിയമം ആവശ്യപ്പെട്ടപ്പോൾ മൂന്ന് എബ്രായ ബാലന്മാർ അത് നിരസിച്ചു
-
ദാനി 6:6-10—ദൈവത്തോടു പ്രാർഥിക്കരുത് എന്നൊരു നിയമം വന്നപ്പോൾ വൃദ്ധനായ ദാനിയേൽ പ്രവാചകൻ അത് അനുസരിച്ചില്ല
-
ഗവൺമെന്റുകളോടുള്ള ബന്ധത്തിൽ നിഷ്പക്ഷരായിരിക്കാൻ യേശു നമുക്ക് എന്തു മാതൃകയാണു വെച്ചിരിക്കുന്നത്?
വിഗ്രഹാരാധനയ്ക്കെതിരെയുള്ള ദൈവത്തിന്റെ നിയമങ്ങൾ രാഷ്ട്രീയകാര്യങ്ങളിൽ നിഷ്പക്ഷരായിരിക്കാൻ നമ്മളെ സഹായിച്ചേക്കാവുന്നത് എങ്ങനെ?
യുദ്ധങ്ങളിൽ പങ്കെടുക്കാനോ അതിനെ പിന്തുണയ്ക്കാനോ ഗവൺമെന്റുകൾ ആവശ്യപ്പെടുമ്പോൾ ശരിയായ തീരുമാനമെടുക്കാൻ ഏതു ബൈബിൾതത്ത്വങ്ങൾ ഒരു ക്രിസ്ത്യാനിയെ സഹായിക്കും?
സങ്ക 11:5 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
മത്ത 26:50-52—യേശുവിന്റെ അനുഗാമികൾ യുദ്ധങ്ങളിൽ പങ്കെടുക്കില്ല എന്ന് യേശു വ്യക്തമാക്കി
-
യോഹ 13:34, 35—ഒരു ക്രിസ്ത്യാനി മറ്റു ദേശങ്ങളിലുള്ള ആളുകൾക്കെതിരെ യുദ്ധം ചെയ്യുകയും അതിലൂടെ ഒരുപക്ഷേ തന്റെ ആത്മീയ സഹോദരങ്ങളെ കൊല്ലുകയും ആണെങ്കിൽ, താൻ യേശുവിന്റെ ഈ കല്പന അനുസരിക്കുന്നു എന്ന് എങ്ങനെ പറയാൻ കഴിയും?
-
ഗവൺമെന്റുകൾക്കെതിരെയുള്ള പോരാട്ടങ്ങളിൽ ക്രിസ്ത്യാനികൾ പങ്കെടുക്കരുതാത്തത് എന്തുകൊണ്ട്?
നമ്മൾ സമാധാനം തകർക്കുന്നവരാണെന്നോ ഗവൺമെന്റിനെതിരെ പ്രവർത്തിക്കുന്നവരാണെന്നോ അധികാരികൾ ആരോപിച്ചാൽ അതിൽ അതിശയിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?
-
ബൈബിൾ വിവരണങ്ങൾ:
-
പ്രവൃ 16:19-23—പ്രസംഗപ്രവർത്തനം നടത്തിയ പൗലോസ് അപ്പോസ്തലനും ശീലാസിനും ഉപദ്രവങ്ങൾ നേരിട്ടു
-