ജോലി
ജോലിയും സന്തോഷവും തമ്മിൽ എന്താണ് ബന്ധം?
വിദഗ്ധനായ ജോലിക്കാരനു കിട്ടുന്ന ചില പ്രയോജനങ്ങൾ എന്തൊക്കെയാണ്?
-
ബൈബിൾ വിവരണങ്ങൾ:
-
1ശമു 16:16-23—ദാവീദ് ചെറുപ്പത്തിലേ ഒരു സംഗീതജ്ഞനായി അറിയപ്പെട്ടു; ആ കഴിവ് ഉപയോഗിച്ച് വിഷാദിച്ചിരുന്ന ഇസ്രായേൽ രാജാവിനെ ആശ്വസിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു
-
2ദിന 2:13, 14—ഹീരാം-ആബി വിദഗ്ധനായ ഒരു കൊത്തുപണിക്കാരനായിരുന്നു; അതുകൊണ്ട് ശലോമോൻ രാജാവിന്റെ വലിയ നിർമാണ പ്രവർത്തനങ്ങളിൽ അദ്ദേഹത്തെ ഉപയോഗിക്കാൻ കഴിഞ്ഞു
-
യഹോവയുടെ ദാസന്മാർ കഠിനാധ്വാനികളായ ജോലിക്കാർ ആയിരിക്കേണ്ടത് എന്തുകൊണ്ട്?
-
ബൈബിൾ വിവരണങ്ങൾ:
-
ഉൽ 24:10-21—റിബെക്ക മറ്റുള്ളവരെ സഹായിക്കാൻ മനസ്സുള്ള കഠിനാധ്വാനിയായ ഒരു പെൺകുട്ടിയായിരുന്നു. അബ്രാഹാമിന്റെ ദാസൻ ആവശ്യപ്പെട്ടതിൽ കൂടുതൽ കാര്യങ്ങൾ റിബെക്ക ചെയ്തുകൊടുത്തു
-
ഫിലി 2:19-23—മറ്റുള്ളവർക്കുവേണ്ടി താഴ്മയോടെ കഠിനാധ്വാനം ചെയ്യാൻ മനസ്സുള്ള ഒരാളായിരുന്നു തിമൊഥെയൊസ്. അതുകൊണ്ട് പൗലോസ് അപ്പോസ്തലൻ അദ്ദേഹത്തെ വലിയ ഒരു ഉത്തരവാദിത്വം ഏൽപ്പിച്ചു
-
ദൈവത്തിന്റെ ദാസന്മാർ മടിയുള്ളവർ ആയിരിക്കരുതാത്തത് എന്തുകൊണ്ട്?
സുഭ 13:4; 18:9; 21:25, 26; സഭ 10:18
-
ബൈബിൾ വിവരണങ്ങൾ:
-
സുഭ 6:6-11—ശലോമോൻ രാജാവ് ഉറുമ്പുകളുടെ ദൃഷ്ടാന്തം ഉപയോഗിച്ച് മടി കൂടാതെ കഠിനാധ്വാനം ചെയ്യാൻ പഠിപ്പിച്ചു
-
നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ ജോലി ചെയ്യേണ്ടത് എന്തുകൊണ്ട്?
നമ്മൾ കുടുംബത്തെ കരുതാൻ ജോലി ചെയ്യേണ്ടത് എന്തുകൊണ്ട്?
-
ബൈബിൾ വിവരണങ്ങൾ:
-
രൂത്ത് 1:16, 17; 2:2, 3, 6, 7, 17, 18—രൂത്ത് അമ്മായിയമ്മയായ നൊവൊമിയെ കരുതാൻ കഠിനാധ്വാനം ചെയ്തു
-
മത്ത 15:4-9—ദൈവസേവനത്തിന്റെ പേരിൽ മാതാപിതാക്കളെ കരുതാനുള്ള ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നവരെ യേശു കുറ്റംവിധിച്ചു
-
അധ്വാനിച്ച് നേടുന്ന വരുമാനംകൊണ്ട് ക്രിസ്ത്യാനികൾ എന്തു ചെയ്യാൻ മനസ്സുള്ളവരായിരിക്കണം?
ജോലി ചെയ്ത് പണമുണ്ടാക്കുന്നതിനെക്കുറിച്ച് നമുക്ക് ഏത് മനോഭാവമാണ് ഉണ്ടായിരിക്കേണ്ടത്?
നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഠിനമായി അധ്വാനിക്കുകയാണെങ്കിൽ യഹോവ നമ്മളെ സഹായിക്കുമെന്ന് എങ്ങനെ അറിയാം?
മത്ത 6:25, 30-32; ലൂക്ക 11:2, 3; 2കൊ 9:10
-
ബൈബിൾ വിവരണങ്ങൾ:
-
ഉൽ 31:3-13—ലാബാൻ യാക്കോബിനോട് അന്യായം കാണിച്ചു; പക്ഷേ യഹോവ കഠിനാധ്വാനിയായ യാക്കോബിനെ അനുഗ്രഹിച്ചു
-
ഉൽ 39:1-6, 20-23—പോത്തിഫറിന്റെ വീട്ടിൽ അടിമയായിരുന്നപ്പോഴും തടവിലായിരുന്നപ്പോഴും നന്നായി ജോലി ചെയ്തതുകൊണ്ട് യോസേഫിനെ യഹോവ അനുഗ്രഹിച്ചു
-
നമ്മൾ ജോലിക്ക് ഒരിക്കലും ദൈവസേവനത്തെക്കാൾ പ്രാധാന്യം കൊടുക്കരുതാത്തത് എന്തുകൊണ്ട്?
സങ്ക 39:5-7; മത്ത 6:33; യോഹ 6:27
-
ബൈബിൾ വിവരണങ്ങൾ:
-
ലൂക്ക 12:15-21—ദൈവത്തോട് അടുക്കുന്നതിനെക്കാൾ പ്രധാനം പണമുണ്ടാക്കുന്നതാണ് എന്ന ചിന്ത വിഡ്ഢിത്തമാണെന്നു കാണിക്കാൻ യേശു ഒരു ദൃഷ്ടാന്തം പറഞ്ഞു
-
1തിമ 6:17-19—പൗലോസ് അപ്പോസ്തലൻ സമ്പന്നരായ ക്രിസ്ത്യാനികളോട് അഹങ്കാരികളാകാതിരിക്കാനും ‘നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ സമ്പന്നരാകാനും’ പ്രോത്സാഹിപ്പിച്ചു
-
ജോലി തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഏതു ബൈബിൾതത്ത്വങ്ങൾ നമ്മളെ സഹായിക്കും?
-
പുറ 20:4; പ്രവൃ 15:29; എഫ 4:28; വെളി 21:8—ഈ ജോലി തിരഞ്ഞെടുത്താൽ യഹോവ കുറ്റം വിധിക്കുന്ന ഏതെങ്കിലും കാര്യത്തിൽ ഞാൻ ഉൾപ്പെടേണ്ടിവരുമോ?
-
പുറ 21:22-24; യശ 2:4; 1കൊ 6:9, 10; 2കൊ 7:1—ഈ ജോലി തിരഞ്ഞെടുത്താൽ മറ്റുള്ളവർ യഹോവ കുറ്റം വിധിക്കുന്ന കാര്യങ്ങൾ ചെയ്യാൻ ഞാൻ സഹായിക്കുകയാണോ, അതുവഴി ഞാൻ അവരുടെ കുറ്റത്തിൽ പങ്കാളിയാകുകയാണോ?
-
റോമ 13:1-7; തീത്ത 3:1, 2—ഈ ജോലി തിരഞ്ഞെടുത്താൽ ഗവൺമെന്റിന്റെ ഏതെങ്കിലും നിയമം ഞാൻ ലംഘിക്കേണ്ടി വരുമോ?
-
2കൊ 6:14-16; വെളി 18:2, 4—ഈ ജോലി തിരഞ്ഞെടുത്താൽ ഞാൻ വ്യാജമതത്തിന്റെ ഭാഗമാകുകയാണോ, ഏതെങ്കിലും വിധത്തിൽ അതിനെ പിന്തുണയ്ക്കുകയാണോ?
യഹോവയ്ക്കു വേണ്ടി ജോലി ചെയ്യുന്നു
ക്രിസ്ത്യാനികൾ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ജോലി ഏതാണ്?
യഹോവയുടെ സേവനത്തിൽ നമ്മുടെ ഏറ്റവും നല്ലത് കൊടുക്കാൻ നമ്മൾ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?
ലൂക്ക 13:24; റോമ 12:11; 1കൊ 15:58; എബ്ര 6:10-12
1തിമ 3:1 കൂടെ കാണുക
യഹോവയുടെ സേവനത്തിൽ എല്ലാവർക്കും ഒരുപോലെ ചെയ്യാൻ പറ്റുമെന്ന് നാം പ്രതീക്ഷിക്കരുതാത്തത് എന്തുകൊണ്ട്?
-
ബൈബിൾ വിവരണങ്ങൾ:
-
മത്ത 25:14, 15—തന്റെ അനുഗാമികൾ എല്ലാവരും ഒരേ അളവിൽ പ്രവർത്തിക്കാൻ താൻ പ്രതീക്ഷിക്കുന്നില്ലെന്നു കാണിക്കുന്ന ഒരു ദൃഷ്ടാന്തം യേശു പറഞ്ഞു
-
ലൂക്ക 21:2-4—ദരിദ്രയായ വിധവയുടെ നിസ്സാരമായ സംഭാവന യേശു വിലയേറിയതായി കണക്കാക്കി
-
യഹോവയുടെ സേവനത്തിൽ നമുക്കു നിയമിച്ച് കിട്ടിയിട്ടുള്ള ജോലി ചെയ്യാനുള്ള ശക്തി എവിടെ നിന്നാണ് ലഭിക്കുന്നത്?
2കൊ 4:7; എഫ 3:20, 21; ഫിലി 4:13
-
ബൈബിൾ വിവരണങ്ങൾ:
-
2തിമ 4:17—പ്രവർത്തിക്കേണ്ട സമയത്ത് അതിന് ആവശ്യമായ ശക്തി തനിക്കു ലഭിച്ചെന്ന് പൗലോസ് അപ്പോസ്തലൻ പറഞ്ഞു
-
യഹോവയുടെ സേവനത്തിൽ കഠിനാധ്വാനം ചെയ്യുമ്പോൾ നമുക്കു സന്തോഷം കിട്ടുന്നത് എന്തുകൊണ്ട്?
സങ്ക 40:8; യോഹ 13:17; യാക്ക 1:25
മത്ത 25:23 കൂടെ കാണുക