താഴ്മ
താഴ്മയുള്ളവരെയും അഹങ്കാരികളെയും യഹോവ എങ്ങനെയാണ് വീക്ഷിക്കുന്നത്?
സങ്ക 138:6; സുഭ 15:25; 16:18, 19; 22:4; 1പത്ര 5:5
സുഭ 29:23; യശ 2:11, 12 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
2ദിന 26:3-5, 16-21—അഹങ്കാരിയായിത്തീർന്ന ഉസ്സീയ രാജാവ് ദൈവനിയമം ലംഘിച്ചു. തിരുത്തൽ കിട്ടിയപ്പോൾ സ്വീകരിച്ചില്ല; ദൈവം അദ്ദേഹത്തിന് കുഷ്ഠം വരുത്തി ശിക്ഷിച്ചു
-
ലൂക്ക 18:9-14—അഹങ്കാരികളുടെയും താഴ്മയുള്ളവരുടെയും പ്രാർഥന കേൾക്കുമ്പോൾ യഹോവയ്ക്ക് എന്താണ് തോന്നുന്നത് എന്ന് പഠിപ്പിക്കാൻ യേശു ഒരു ദൃഷ്ടാന്തം ഉപയോഗിച്ചു
-
ഒരാൾ താഴ്മയോടെ ആത്മാർഥമായി പശ്ചാത്തപിക്കുമ്പോൾ യഹോവയ്ക്ക് എന്താണു തോന്നുന്നത്?
2ദിന 7:13, 14; സങ്ക 51:2-4, 17
-
ബൈബിൾ വിവരണങ്ങൾ:
-
2ദിന 12:5-7—രഹബെയാം രാജാവും യഹൂദാപ്രഭുക്കന്മാരും യഹോവയുടെ മുമ്പാകെ താഴ്മ കാണിച്ചതുകൊണ്ട് വലിയ ദുരന്തം ഒഴിവായി
-
2ദിന 32:24-26—നല്ല രാജാവായ ഹിസ്കിയ ഒരിക്കൽ അഹങ്കാരം കാണിച്ചു; എന്നാൽ താഴ്മയോടെ തിരിച്ചുവന്നപ്പോൾ യഹോവ അദ്ദേഹത്തോടു ക്ഷമിച്ചു
-
മറ്റുള്ളവരുമായി ഒത്തുപോകാൻ താഴ്മ എന്ന ഗുണം നമ്മളെ സഹായിക്കുന്നത് എങ്ങനെ?
എഫ 4:1, 2; ഫിലി 2:3; കൊലോ 3:12, 13
-
ബൈബിൾ വിവരണങ്ങൾ:
-
ഉൽ 33:3, 4—യാക്കോബിനോട് ചേട്ടനായ ഏശാവിനു വലിയ ദേഷ്യമായിരുന്നു. എന്നാൽ യാക്കോബ് താഴ്മ കാണിച്ചതുകൊണ്ട് അവർക്കു തമ്മിൽ സമാധാനത്തിലാകാൻ കഴിഞ്ഞു
-
ന്യായ 8:1-3—ന്യായാധിപനായ ഗിദെയോൻ താഴ്മയോടെ എഫ്രയീമിലെ പുരുഷന്മാരോട് അവർ തന്നെക്കാൾ ശ്രേഷ്ഠരാണെന്നു പറഞ്ഞപ്പോൾ അവർ ശാന്തരാകുകയും ഒരു വലിയ പ്രശ്നം ഒഴിവാകുകയും ചെയ്തു
-
യേശു താഴ്മയുടെ പ്രാധാന്യം പഠിപ്പിച്ചത് എങ്ങനെയാണ്?
മത്ത 18:1-5; 23:11, 12; മർ 10:41-45
-
ബൈബിൾ വിവരണങ്ങൾ:
-
യശ 53:7; ഫിലി 2:7, 8—പ്രവാചകന്മാർ മുൻകൂട്ടിപ്പറഞ്ഞതുപോലെ യേശു താഴ്മയുള്ളവനായിരുന്നു, ഭൂമിയിലേക്കു വരാനും അങ്ങേയറ്റം വേദനയും നാണക്കേടും ഉള്ള മരണം സഹിക്കാനും തയ്യാറായി
-
ലൂക്ക 14:7-11—ഒരു വിരുന്നിനു ചെല്ലുമ്പോൾ പ്രധാന ഇരിപ്പിടത്തിൽ പോയി ഇരിക്കരുത് എന്നു പറഞ്ഞുകൊണ്ട് യേശു താഴ്മയുടെ ഒരു നല്ല പാഠം പഠിപ്പിച്ചു
-
യോഹ 13:3-17—ഒരു വേലക്കാരനെപ്പോലെ യേശു അപ്പോസ്തലന്മാരുടെ കാലുകൾ കഴുകി. അങ്ങനെ തന്റെ അനുഗാമികൾക്ക് താഴ്മയുടെ ഒരു മാതൃക വെച്ചു
-
നമ്മളെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും ശരിയായ കാഴ്ചപ്പാട് വളർത്തിയെടുക്കുന്നത് താഴ്മയുള്ളവരായിരിക്കാൻ നമ്മളെ സഹായിക്കുന്നത് എങ്ങനെ?
കപടമായ താഴ്മയ്ക്ക് ഒരു വിലയും ഇല്ലാത്തത് എന്തുകൊണ്ട്?