വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തെറ്റായ മനോ​ഭാ​വങ്ങൾ

തെറ്റായ മനോ​ഭാ​വങ്ങൾ

ഏത്‌ തെറ്റായ മനോ​ഭാ​വ​ങ്ങ​ളാണ്‌ ക്രിസ്‌ത്യാ​നി​കൾ ഒഴിവാ​ക്കേ​ണ്ടത്‌?

അത്യാഗ്രഹം

അത്യാ​ഗ്രഹം” കാണുക

അനാദരവ്‌

അനാദ​രവ്‌” കാണുക

അസൂയ

അസൂയ” കാണുക

അസൂയ​പ്പെ​ടു​ക; മോഹി​ക്കു​ക

റോമ 13:9; 1പത്ര 2:1

ഗല 5:26; തീത്ത 3:3 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 26:12-15—കഠിനാ​ധ്വാ​നി​യായ യിസ്‌ഹാ​ക്കി​നെ യഹോവ അനു​ഗ്ര​ഹി​ക്കു​ന്നതു കണ്ടപ്പോൾ ഫെലി​സ്‌ത്യർക്ക്‌ അസൂയ തോന്നി

    • 1രാജ 21:1-19—ദുഷ്ടനായ ആഹാബ്‌ രാജാവ്‌ നാബോ​ത്തി​ന്റെ മുന്തി​രി​ത്തോ​ട്ടം മോഹി​ച്ചു; അത്‌ കിട്ടാൻ വേണ്ടി വ്യാജാ​രോ​പ​ണങ്ങൾ ഉന്നയി​ക്കു​ക​യും അദ്ദേഹത്തെ വധിക്കു​ക​യും ചെയ്‌തു

അഹങ്കാരം

അഹങ്കാരം” കാണുക

കലഹപ്രിയം

കാപട്യം

കാപട്യം” കാണുക

കോപം

സങ്ക 37:8, 9; സുഭ 29:22; കൊലോ 3:8

സുഭ 14:17; 15:18 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 37:18, 19, 23, 24, 31-35—യോ​സേ​ഫി​ന്റെ സഹോ​ദ​ര​ന്മാർ യോ​സേ​ഫി​നെ ഉപദ്ര​വി​ച്ചു, അടിമ​യാ​യി വിറ്റു; പ്രിയ​പ്പെട്ട മകൻ മരിച്ചു​പോ​യെന്ന്‌ യാക്കോ​ബി​നെ തെറ്റി​ദ്ധ​രി​പ്പി​ക്കു​ക​യും ചെയ്‌തു

    • ഉൽ 49:5-7—കോപ​ത്തോ​ടെ ക്രൂര​മാ​യി പ്രവർത്തി​ച്ച​തു​കൊണ്ട്‌ ശിമെ​യോ​നെ​യും ലേവി​യെ​യും യഹോവ കുറ്റം​വി​ധി​ച്ചു

    • 1ശമു 20:30-34—ദേഷ്യം മൂത്ത ശൗൽ രാജാവ്‌ മകൻ യോനാ​ഥാ​നെ അധി​ക്ഷേ​പി​ക്കു​ക​യും കൊല്ലാൻനോ​ക്കു​ക​യും ചെയ്‌തു

    • 1ശമു 25:14-17—നാബാൽ ദാവീ​ദി​ന്റെ ആളുക​ളു​ടെ നേരെ അധി​ക്ഷേ​പ​വാ​ക്കു​കൾ ചൊരി​ഞ്ഞു. അത്‌ അയാളു​ടെ കുടും​ബാം​ഗ​ങ്ങ​ളു​ടെ ജീവൻ അപകട​ത്തി​ലാ​ക്കി

ക്രൂരത

ആവ 15:7, 8; മത്ത 19:8; 1യോഹ 3:17

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 42:21-24—യോ​സേ​ഫി​ന്റെ സഹോ​ദ​ര​ന്മാർ തങ്ങൾ യോ​സേ​ഫി​നോ​ടു കാണിച്ച ക്രൂര​ത​യോർത്ത്‌ പശ്ചാത്ത​പി​ച്ചു

    • മർ 3:1-6—പരീശ​ന്മാ​രു​ടെ ഹൃദയ​കാ​ഠി​ന്യം കണ്ട്‌ യേശു​വി​ന്റെ മനസ്സു നൊന്തു

തെറ്റായ സംശയ​ങ്ങ​ളും ആരോ​പ​ണ​ങ്ങ​ളും

ഇയ്യ 1:9-11; 1തിമ 6:4

  • ബൈബിൾ വിവര​ണങ്ങൾ:

    • 1ശമു 18:6-9; 20:30-34—ദാവീദ്‌ തന്നോടു വിശ്വ​സ്‌ത​ന​ല്ലെന്ന്‌ തെറ്റായി സംശയിച്ച ശൗൽ രാജാവ്‌ യോനാ​ഥാ​നെ​ക്കൂ​ടി ദാവീ​ദി​നെ​തി​രെ തിരി​ക്കാൻ ശ്രമിച്ചു

ദുരഭിമാനം

ഗല 5:26; ഫിലി 2:3

സുഭ 3:7; 26:12; റോമ 12:16 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • 2ശമു 15:1-6—അബ്‌ശാ​ലോം പൊങ്ങ​ച്ച​ത്തോ​ടെ പ്രവർത്തി​ച്ചു​കൊണ്ട്‌ ആളുകളെ അപ്പനായ ദാവീദ്‌ രാജാ​വിൽനിന്ന്‌ അകറ്റി തന്റെ വശത്താ​ക്കാൻ ശ്രമിച്ചു

    • ദാനി 4:29-32—നെബൂ​ഖ​ദ്‌നേസർ രാജാവ്‌ അഹങ്കരി​ച്ചു; അതു​കൊണ്ട്‌ യഹോവ അദ്ദേഹത്തെ ശിക്ഷിച്ചു

ധാർഷ്ട്യം

ധാർഷ്ട്യം” കാണുക

ധിക്കാരം

പക

1ശമു 30:6; എഫ 4:31; കൊലോ 3:19

യാക്ക 3:14 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • ഓബ 10-14—തങ്ങളുടെ സഹോ​ദ​ര​ങ്ങ​ളായ ഇസ്രാ​യേ​ല്യ​രോ​ടു പക വെച്ചു​കൊ​ണ്ടി​രു​ന്ന​തിന്‌ ഏദോ​മ്യ​രെ യഹോവ കുറ്റം​വി​ധി​ച്ചു

പണസ്‌നേ​ഹം, വസ്‌തു​വ​ക​കൾ

മത്ത 6:24; 1തിമ 6:10; എബ്ര 13:5

1യോഹ 2:15, 16 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • ഇയ്യ 31:24-28 —പണവും വസ്‌തു​വ​ക​ക​ളും ധാരാളം ഉണ്ടായി​രു​ന്നെ​ങ്കി​ലും ഇയ്യോബ്‌ അവയെ​ക്കാൾ ദൈവത്തെ സ്‌നേ​ഹി​ച്ചു

    • മർ 10:17-27—ഒരു സമ്പന്നനായ ചെറു​പ്പ​ക്കാ​രൻ തന്റെ വസ്‌തു​വ​ക​കളെ വളരെ​യ​ധി​കം സ്‌നേ​ഹി​ച്ചി​രു​ന്ന​തു​കൊണ്ട്‌ അവയെ​ല്ലാം ഉപേക്ഷിച്ച്‌ യേശു​വി​നെ അനുഗ​മി​ക്കാൻ തയ്യാറാ​യി​ല്ല

ഭീരുത്വം

മടി

മനുഷ്യ​രെ പേടി​ക്കു​ന്നത്‌

സങ്ക 118:6; സുഭ 29:25; മത്ത 10:28

  • ബൈബിൾ വിവര​ണങ്ങൾ:

    • സംഖ 13:25-33—ശത്രു​ക്ക​ളു​ടെ ദേശം ഒറ്റു​നോ​ക്കാൻ പോയ പത്ത്‌ ഇസ്രാ​യേ​ല്യർ മനുഷ്യ​രെ പേടിച്ചു; അവർ ആളുകൾക്കി​ട​യിൽ ഭീതി പരത്തി

    • മത്ത 26:69-75—പത്രോസ്‌ അപ്പോ​സ്‌തലൻ മനുഷ്യ​രെ പേടി​ക്കു​ക​യും യേശു​വി​നെ മൂന്നു പ്രാവ​ശ്യം തള്ളിപ്പ​റ​യു​ക​യും ചെയ്‌തു

വഴക്ക്‌; തർക്കം

സുഭ 26:20; 1തിമ 3:2, 3; തീത്ത 3:2

സുഭ 15:18; 17:14; 27:15; യാക്ക 3:17, 18 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 13:5-9—അബ്രാ​ഹാ​മി​ന്റെ ഇടയന്മാ​രും ലോത്തി​ന്റെ ഇടയന്മാ​രും തമ്മിൽ വഴക്കു​ണ്ടാ​യി; എന്നാൽ അബ്രാ​ഹാം ആ തർക്കം പരിഹ​രി​ച്ചു

    • ന്യായ 8:1-3—എഫ്രയീ​മി​ലെ പുരു​ഷ​ന്മാർ ന്യായാ​ധി​പ​നായ ഗിദെ​യോ​നോട്‌ ഉഗ്രമാ​യി വാദിച്ചു; എന്നാൽ ഗിദെ​യോ​ന്റെ താഴ്‌മ അവരെ ശാന്തരാ​ക്കി

വിഡ്ഢിത്തം

മർ 7:21-23; എഫ 5:17

1പത്ര 2:15 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • 1ശമു 8:10-20—ഇസ്രാ​യേ​ലിന്‌ ഒരു മനുഷ്യ​രാ​ജാവ്‌ ഉണ്ടാകു​ന്നത്‌ വിഡ്ഢിത്തമായിരിക്കുമെന്നു ശമുവേൽ പ്രവാ​ചകൻ ചൂണ്ടി​ക്കാ​ണി​ച്ച​പ്പോൾ ഇസ്രാ​യേ​ല്യർ ബുദ്ധി​ശൂ​ന്യ​മാ​യാണ്‌ അതി​നോ​ടു പ്രതി​ക​രി​ച്ചത്‌

    • 1ശമു 25:2-13, 34—സഹായ​ത്തി​നാ​യുള്ള ദാവീ​ദി​ന്റെ ന്യായ​മായ അപേക്ഷ തള്ളിക്കളഞ്ഞ നാബാൽ സ്വന്തം കുടും​ബത്തെ മുഴുവൻ നാശത്തി​ന്റെ വക്കി​ലെ​ത്തി​ച്ചു

വെറുപ്പ്‌

ശാഠ്യം

യിര 13:10

യിര 7:23-27; സെഖ 7:11, 12 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • 2ദിന 36:11-17—ദുഷ്ടനായ സിദെ​ക്കിയ രാജാ​വി​ന്റെ ദുശ്ശാ​ഠ്യം ജനത്തെ നാശത്തി​ലേക്ക്‌ നയിച്ചു

    • പ്രവൃ 19:8, 9—രാജ്യ​സ​ന്ദേശം കേൾക്കാ​തെ ദുശ്ശാ​ഠ്യം കാണി​ച്ച​വ​രിൽനിന്ന്‌ പൗലോസ്‌ അപ്പോ​സ്‌തലൻ വിട്ടു​നി​ന്നു

സ്വയനീതി

സഭ 7:16; മത്ത 7:1-5; റോമ 14:4, 10-13

യശ 65:5; ലൂക്ക 6:37 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • മത്ത 12:1-7—പരീശ​ന്മാർ സ്വയനീ​തി​ക്കാ​രാ​യി​രു​ന്ന​തു​കൊണ്ട്‌ യേശു അവരെ കുറ്റം​വി​ധി​ച്ചു

    • ലൂക്ക 18:9-14—സ്വയനീ​തി​ക്കാർക്ക്‌ ദൈവ​ത്തി​ന്റെ അംഗീ​കാ​രം കിട്ടില്ല എന്ന്‌ കാണി​ക്കാൻ യേശു ഒരു ദൃഷ്ടാന്തം പറഞ്ഞു