ദുഃഖം
ഒരാൾ മരിക്കുമ്പോൾ നമുക്കു ദുഃഖം തോന്നുന്നതു സ്വാഭാവികമാണെന്ന് ഏതു ബൈബിൾ ഉദാഹരണങ്ങൾ കാണിക്കുന്നു?
ഉൽ 23:2; 24:67; 37:34, 35; 42:36; യോഹ 11:19, 31, 33-36
2ശമു 1:17-27; പ്രവൃ 9:36-39 കൂടെ കാണുക
പ്രിയപ്പെട്ടവരുടെ മരണത്തിൽ ദുഃഖിക്കുന്നവരെ ആശ്വസിപ്പിക്കാൻ യഹോവ അതിയായി ആഗ്രഹിക്കുന്നു എന്ന് എന്തു തെളിയിക്കുന്നു?
മരിച്ചവരുടെ അവസ്ഥ മനസ്സിലാക്കുന്നത് നമുക്ക് ആശ്വാസം തരുന്നത് എങ്ങനെ?
-
ബൈബിൾ വിവരണങ്ങൾ:
-
ലൂക്ക 20:37, 38—മരിച്ചുപോയവർ യഹോവയുടെ കണ്ണിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണ് എന്നു പറഞ്ഞുകൊണ്ട് പുനരുത്ഥാനം എത്ര യഥാർഥമാണെന്നു യേശു കാണിച്ചു
-
യോഹ 11:5, 6, 11-14—മരണത്തെ യേശു ഉറക്കത്തോടു താരതമ്യപ്പെടുത്തി
-
എബ്ര 2:14, 15—മരണഭീതിയുടെ അടിമത്തത്തിൽ നമ്മൾ കഴിയേണ്ടതില്ലെന്ന് പൗലോസ് അപ്പോസ്തലൻ പറഞ്ഞു
-
ജനനദിവസത്തെക്കാൾ മരണദിവസം നല്ലതാണെന്നു ബൈബിൾ പറയുന്നത് എന്തുകൊണ്ട്?
മരണത്തെ ബൈബിൾ എങ്ങനെയാണു വിശദീകരിക്കുന്നത്, ദൈവം മരണത്തെ എന്തു ചെയ്യും?
ഭാവിയിൽ പുനരുത്ഥാനം നടക്കുമെന്നതിന് എന്ത് ഉറപ്പുണ്ട്?
യശ 26:19; യോഹ 5:28, 29; പ്രവൃ 24:15
-
ബൈബിൾ വിവരണങ്ങൾ:
-
ബൈബിളിൽ ഒൻപതു പേരുടെ പുനരുത്ഥാനങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അതിൽ എട്ടു പേരും പുനരുത്ഥാനം ചെയ്ത് വന്നത് ഭൂമിയിലേക്കാണ്. പ്രിയപ്പെട്ടവരുടെ മരണത്തിൽ ദുഃഖിക്കുന്നവർക്ക് ഈ വിവരണങ്ങളെക്കുറിച്ച് പഠിക്കുന്നത് ആശ്വാസവും ഭാവിയിലേക്കുള്ള പ്രത്യാശയും നൽകും
-
1രാജ 17:17-24—സാരെഫാത്തിലെ വിധവയുടെ മകനെ ഏലിയ പ്രവാചകൻ ഉയിർപ്പിച്ചു
-
2രാജ 4:32-37—ശൂനേം പട്ടണത്തിലെ ഒരു ആൺകുട്ടിയെ എലീശ പ്രവാചകൻ ഉയിർപ്പിച്ചു; മാതാപിതാക്കൾക്ക് ഏൽപ്പിച്ചുകൊടുത്തു
-
2രാജ 13:20, 21—മരിച്ചുപോയ ഒരാളുടെ ശരീരം എലീശ പ്രവാചകന്റെ അസ്ഥികളിൽ തട്ടിയപ്പോൾ മരിച്ചയാളിനു ജീവൻ കിട്ടി
-
ലൂക്ക 7:11-15—നയിൻ എന്ന നഗരത്തിൽവെച്ച് ഒരു വിധവയുടെ മകനെ യേശു പുനരുത്ഥാനപ്പെടുത്തി
-
ലൂക്ക 8:41, 42, 49-56—സിനഗോഗിന്റെ അധ്യക്ഷന്മാരിൽ ഒരാളായിരുന്ന യായിറൊസിന്റെ മകളെ യേശു പുനരുത്ഥാനപ്പെടുത്തി
-
യോഹ 11:38-44—യേശു തന്റെ പ്രിയസുഹൃത്തായ ലാസറിനെ പുനരുത്ഥാനപ്പെടുത്തി പെങ്ങന്മാരായ മാർത്തയ്ക്കും മറിയയ്ക്കും ഏൽപ്പിച്ചുകൊടുത്തു
-
പ്രവൃ 9:36-42—ദാനധർമങ്ങൾ ചെയ്യുന്നതിൽ പേരുകേട്ട ഡോർക്കസിനെ പത്രോസ് അപ്പോസ്തലൻ ഉയിർപ്പിച്ചു
-
പ്രവൃ 20:7-12—ജനൽപ്പടിയിൽനിന്ന് വീണ് മരിച്ചുപോയ യൂത്തിക്കൊസ് എന്ന യുവാവിനെ പൗലോസ് അപ്പോസ്തലൻ ഉയിർപ്പിച്ചു
-
-
യഹോവ യേശുവിനെ സ്വർഗീയജീവനിലേക്ക് അമർത്യാത്മാവായി ഉയിർപ്പിച്ചു; അത് യഹോവയുടെ എല്ലാ വാഗ്ദാനങ്ങളും നിറവേറും എന്ന ഉറപ്പുതരുന്നു
-
യേശുവാണ് സ്വർഗത്തിലേക്ക് പുനരുത്ഥാനം ചെയ്യപ്പെട്ട് അമർത്യത ലഭിച്ച ആദ്യത്തെ വ്യക്തി. യേശുവിന്റെ അഭിഷിക്താനുഗാമികളായ 1,44,000 പേർക്കും ഇതേ പ്രത്യാശ കിട്ടി
-
പ്രിയപ്പെട്ടവരുടെ മരണത്തിൽ ദുഃഖിക്കുന്ന ഒരാളെ എങ്ങനെ ആശ്വസിപ്പിക്കാം?