നീതി
നീതി എന്താണെന്ന് തീരുമാനിക്കാനുള്ള അധികാരം ആർക്കു മാത്രമാണ് ഉള്ളത്?
-
ബൈബിൾ വിവരണങ്ങൾ:
-
ഉൽ 18:23-33—നീതിയുള്ള ന്യായാധിപനാണു താൻ എന്ന് യഹോവ അബ്രാഹാമിനു കാണിച്ചുകൊടുത്തു
-
സങ്ക 72:1-4, 12-14—ഈ സങ്കീർത്തനം യഹോവയുടെ നീതിയെ നന്നായി അനുകരിക്കുന്ന മിശിഹൈകരാജാവിനെ സ്തുതിക്കുന്നു
-
യഹോവയുടെ നീതിയുള്ള നിലവാരങ്ങൾക്ക് അനുസരിച്ച് ജീവിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്?
സങ്ക 37:25, 29; യാക്ക 5:16; 1പത്ര 3:12
സങ്ക 35:24; യശ 26:9; റോമ 1:17 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
ഇയ്യ 37:22-24—യഹോവയുടെ നീതിയെ എലീഹു സ്തുതിച്ചു
-
സങ്ക 89:13-17—എപ്പോഴും നീതിയോടെ ഭരണം നടത്തുന്നതുകൊണ്ട് സങ്കീർത്തനക്കാരൻ യഹോവയെ സ്തുതിക്കുന്നു
-
ദൈവനീതി അന്വേഷിക്കുക എന്നു പറഞ്ഞാൽ എന്താണ് അർഥം?
യഹ 18:25-31; മത്ത 6:33; റോമ 12:1, 2; എഫ 4:23, 24
-
ബൈബിൾ വിവരണങ്ങൾ:
-
ഉൽ 6:9, 22; 7:1—യഹോവ പറഞ്ഞതെല്ലാം അങ്ങനെതന്നെ ചെയ്തുകൊണ്ട് നോഹ താൻ നീതിമാനാണെന്നു തെളിയിച്ചു
-
റോമ 4:1-3, 9—അബ്രാഹാം യഹോവയിൽ അസാധാരണമായ വിശ്വാസം കാണിച്ചതുകൊണ്ട് യഹോവ അദ്ദേഹത്തെ നീതിമാനായി കണ്ടു
-
നമ്മുടെ നല്ല പെരുമാറ്റവും സ്വഭാവവും യഹോവയോടുള്ള സ്നേഹം നിമിത്തം ആയിരിക്കണം; അല്ലാതെ മറ്റുള്ളവരെ കാണിക്കാനായിരിക്കരുത് എന്നു പറയുന്നത് എന്തുകൊണ്ട്?
മത്ത 6:1; 23:27, 28; ലൂക്ക 16:14, 15; റോമ 10:10
-
ബൈബിൾ വിവരണങ്ങൾ:
-
മത്ത 5:20; 15:7-9—കാപട്യം നിറഞ്ഞ പരീശന്മാരുടെയും ശാസ്ത്രിമാരുടെയും നിലവാരങ്ങൾ പിൻപറ്റാതെ നീതിയുള്ള നിലവാരങ്ങൾ പിൻപറ്റാൻ യേശു ആളുകളോട് പറഞ്ഞു
-
ലൂക്ക 18:9-14—മറ്റുള്ളവരെ നിസ്സാരരായി കാണുകയും തങ്ങൾ നീതിമാന്മാരാണെന്നു വിശ്വസിക്കുകയും ചെയ്യുന്നവരെ തിരുത്താൻ യേശു ഒരു ദൃഷ്ടാന്തം പറഞ്ഞു
-
നീതിയെക്കാൾ പ്രധാനം നന്മയാണെന്നു പറയുന്നത് എന്തുകൊണ്ട്?
മറ്റുള്ളവരെക്കാൾ നമ്മൾ നീതിമാനാണെന്നു ഭാവിക്കുന്നത് ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?