വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പണം

പണം

പണസ്‌നേഹം അപകട​ക​ര​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

“ഭൗതികത” കാണുക

സ്വന്തം കുടും​ബത്തെ കരുതാൻ പണമു​ണ്ടാ​ക്കു​ന്നതു തെറ്റല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

സഭ 7:12; 10:19; എഫ 4:28; 2തെസ്സ 3:10; 1തിമ 5:8, 18

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 31:38-42—അമ്മായി​യ​പ്പ​നായ ലാബാൻ പല പ്രാവ​ശ്യം യാക്കോ​ബി​ന്റെ കൂലി മാറ്റി​യി​ട്ടും യാക്കോബ്‌ സ്വന്തം കുടും​ബത്തെ കരുതാൻ കഠിന​മാ​യി അധ്വാ​നി​ച്ചു. യഹോവ അദ്ദേഹത്തെ അനു​ഗ്ര​ഹി​ച്ചു

    • ലൂക്ക 19:12, 13, 15-23—യേശു​വി​ന്റെ നാളിലെ ആളുകൾ കൂടുതൽ പണമു​ണ്ടാ​ക്കാൻ പണം മുടക്കുന്ന ഒരു പതിവു​ണ്ടാ​യി​രു​ന്നു എന്ന്‌ യേശു ഒരു ഉദാഹ​ര​ണ​ത്തിൽ പറഞ്ഞു

പണം കടം കൊടു​ക്കു​ന്ന​തും വാങ്ങു​ന്ന​തും സംബന്ധിച്ച ബൈബിൾത​ത്ത്വ​ങ്ങൾ ഏവ?

അനാവ​ശ്യ​ക​ടങ്ങൾ ഒഴിവാ​ക്കു​ന്നത്‌ നല്ലതാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  • ബൈബിൾ വിവര​ണങ്ങൾ:

    • നെഹ 5:2-8—നെഹമ്യ​യു​ടെ കാലത്ത്‌ കടം വാങ്ങി​യ​വ​രോ​ടു കടം കൊടുത്ത ഇസ്രാ​യേ​ല്യർ വളരെ ക്രൂര​മാ​യി ഇടപെട്ടു

    • മത്ത 18:23-25—കടം തിരി​ച്ചു​കൊ​ടു​ക്കാത്ത ഒരാൾക്കു ശിക്ഷ കിട്ടാൻ സാധ്യ​ത​യു​ണ്ടെന്ന്‌ യേശു പറഞ്ഞ ഉദാഹ​രണം കാണി​ച്ചു​ത​രു​ന്നു

ഒരു അവിശ്വാ​സി​യു​മാ​യോ സഹവി​ശ്വാ​സി​യു​മാ​യോ അല്ലെങ്കിൽ ബന്ധുവു​മാ​യോ ബിസി​നെസ്സ്‌ തുടങ്ങു​മ്പോൾ നമ്മൾ എന്ത്‌ ഓർത്തി​രി​ക്കണം?

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 23:14-20—സാക്ഷി​ക​ളു​ടെ സാന്നി​ധ്യ​ത്തി​ലാ​ണു സാറയെ അടക്കം ചെയ്യാൻവേണ്ടി ഒരു സ്ഥലം അബ്രാ​ഹാം വാങ്ങി​യത്‌. അത്‌ പിന്നീ​ടുള്ള തർക്കങ്ങൾ ഒഴിവാ​ക്കാൻ സഹായി​ക്കു​മാ​യി​രു​ന്നു

    • യിര 32:9-12—യിരെമ്യ പ്രവാ​ചകൻ പിതൃ​സ​ഹോ​ദ​ര​പു​ത്ര​നിൽനിന്ന്‌ ഒരു നിലം വാങ്ങി​യ​പ്പോൾ അദ്ദേഹം ആധാരം എഴുതി​യു​ണ്ടാ​ക്കി, പകർപ്പ്‌ എടുത്തു, സാക്ഷി​ക​ളു​ടെ സാന്നി​ധ്യ​ത്തിൽ ഇടപാടു നടത്തി

ഒരു ബഡ്‌ജറ്റ്‌ ഉള്ളതു നല്ലതാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

പണപര​മായ കാര്യ​ങ്ങ​ളി​ലെ തർക്കം സഭയിൽ ഭിന്നത​യു​ണ്ടാ​ക്കാൻ പാടി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

1കൊ 6:1-8

റോമ 12:18; 2തിമ 2:24 കൂടെ കാണുക

യഥാർഥ സന്തോഷം കിട്ടുന്ന രീതി​യിൽ പണം നമുക്ക്‌ എങ്ങനെ ഉപയോ​ഗി​ക്കാം?