പ്രശ്നങ്ങൾ പരിഹരിക്കൽ
ഒരാൾ നമുക്കെതിരെ എന്തെങ്കിലും ചെയ്താൽ അയാളോടു ദേഷ്യം തോന്നുകയോ പകരം വീട്ടുകയോ ചെയ്യരുതാത്തത് എന്തുകൊണ്ട്?
സുഭ 20:22; 24:29; റോമ 12:17, 18; യാക്ക 1:19, 20; 1പത്ര 3:8, 9
-
ബൈബിൾ വിവരണങ്ങൾ:
-
1ശമു 25:9-13, 23-35—നാബാൽ ദാവീദിനും ദാവീദിന്റെ ആളുകൾക്കും സഹായം കൊടുക്കാൻ വിസമ്മതിച്ചതുകൊണ്ട് ദാവീദ് നാബാലിനെയും നാബാലിന്റെ കൂടെയുള്ളവരെയും കൊല്ലാൻ തീരുമാനിച്ചു. എന്നാൽ അബീഗയിലിന്റെ നല്ല ഉപദേശം ദാവീദിനെ രക്തപാതകത്തിൽനിന്ന് രക്ഷിച്ചു
-
സുഭ 24:17-20—നമ്മുടെ ശത്രുക്കൾ വീഴുമ്പോൾ നമ്മൾ സന്തോഷിക്കുന്നത് യഹോവയ്ക്ക് ഇഷ്ടമല്ല എന്ന് ശലോമോൻ രാജാവ് എഴുതി; ശത്രുക്കളെ യഹോവയാണ് ന്യായം വിധിക്കുന്നത്
-
ഒരു ക്രിസ്ത്യാനിക്ക് ഒരാളുമായി അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ അദ്ദേഹത്തോടു മിണ്ടാതിരിക്കുന്നതും നീരസം വെച്ചുകൊണ്ടിരിക്കുന്നതും ശരിയാണോ?
ലേവ 19:17, 18; 1കൊ 13:4, 5; എഫ 4:26
-
ബൈബിൾ വിവരണങ്ങൾ:
-
മത്ത 5:23, 24—മറ്റൊരാളുമായി നമുക്ക് പ്രശ്നം ഉണ്ടെങ്കിൽ അതു തീർക്കാൻ നമ്മളെക്കൊണ്ടാകുന്നതെല്ലാം ചെയ്യണമെന്ന് യേശു പറഞ്ഞു
-
ഒരാൾ നമ്മളെ വേദനിപ്പിച്ചാൽ നമ്മൾ എന്തു ചെയ്യണം?
ഒരാൾ നമ്മളോടു പല പ്രാവശ്യം തെറ്റു ചെയ്യുകയും ആത്മാർഥമായി ക്ഷമ ചോദിക്കുകയും ചെയ്താൽ നമ്മൾ അവരോടു ക്ഷമിക്കേണ്ടത് എന്തുകൊണ്ട്?
ഒരു വ്യക്തി നമ്മളോടു ഗുരുതരമായ തെറ്റു ചെയ്താൽ: ഉദാഹരണത്തിന്, നമ്മളെ അപമാനിക്കുകയോ വഞ്ചിക്കുകയോ ചെയ്താൽ ആരാണ് അദ്ദേഹത്തോടു സംസാരിക്കേണ്ടത്, എന്തായിരിക്കണം ലക്ഷ്യം?
യാക്ക 5:20 കൂടെ കാണുക
നമ്മളെ അപമാനിക്കുകയോ വഞ്ചിക്കുകയോ ചെയ്ത ഒരാളോട് നമ്മൾ ഒറ്റയ്ക്ക് സംസാരിച്ചിട്ടും അദ്ദേഹം പശ്ചാത്തപിക്കാൻ കൂട്ടാക്കുന്നില്ലെങ്കിൽ എന്തു ചെയ്യണം?