പ്രാർഥന
യഹോവ നമ്മുടെ പ്രാർഥന കേൾക്കുകയും ഉത്തരം തരികയും ചെയ്യുന്നുണ്ടെന്ന് എങ്ങനെ അറിയാം?
സങ്ക 66:19; പ്രവൃ 10:31; എബ്ര 5:7 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
1രാജ 18:36-38—കർമേൽ പർവതത്തിൽവെച്ച് ബാലിന്റെ പ്രവാചകന്മാരെ നേരിട്ട സമയത്ത് ഏലിയ പ്രവാചകൻ പ്രാർഥിച്ചപ്പോൾ യഹോവ പെട്ടെന്നുതന്നെ ഉത്തരം കൊടുത്തു
-
മത്ത 7:7-11—യേശു നമ്മളോട് ഇടവിടാതെ പ്രാർഥിക്കാൻ പറഞ്ഞു, സ്നേഹമുള്ള ഒരു പിതാവിനെപ്പോലെ യഹോവ നമ്മുടെ പ്രാർഥനകൾ കേൾക്കുമെന്നും പറഞ്ഞു
-
ക്രിസ്ത്യാനികൾ ആരോടു മാത്രമേ പ്രാർഥിക്കാവൂ?
നമ്മൾ ആരുടെ നാമത്തിലാണ് പ്രാർഥിക്കേണ്ടത്?
ആരുടെ പ്രാർഥനകളാണ് യഹോവ ശ്രദ്ധിക്കുന്നത്?
ആരുടെ പ്രാർഥനകളാണ് യഹോവ ശ്രദ്ധിക്കാത്തത്?
സുഭ 15:29; 28:9; യശ 1:15; മീഖ 3:4; യാക്ക 4:3; 1പത്ര 3:7
-
ബൈബിൾ വിവരണങ്ങൾ:
-
യോശ 24:9, 10—ബിലെയാം യഹോവയുടെ ഇഷ്ടത്തിന് എതിരായിട്ട് പ്രാർഥിച്ചതുകൊണ്ട് യഹോവ ബിലെയാമിന്റെ പ്രാർഥന ശ്രദ്ധിച്ചില്ല
-
യശ 1:15-17—ഇസ്രായേൽ ജനം കാപട്യമുള്ളവരും രക്തച്ചൊരിച്ചിലിന്റെ കുറ്റം വഹിക്കുന്നവരും ആയിത്തീർന്നതുകൊണ്ട് അവരുടെ പ്രാർഥനകൾ യഹോവ തള്ളിക്കളഞ്ഞു
-
ഒരു പ്രാർഥന അവസാനിപ്പിക്കേണ്ടത് എങ്ങനെ, എന്തുകൊണ്ട്?
പ്രാർഥിക്കുമ്പോൾ നമ്മൾ ഏതെങ്കിലും ഒരു പ്രത്യേക ശാരീരികനില സ്വീകരിക്കണമെന്നു ബൈബിൾ പറയുന്നുണ്ടോ?
1രാജ 8:54; മർ 11:25; ലൂക്ക 22:39, 41; യോഹ 11:41
യോന 2:1 കൂടെ കാണുക
ആരാധനയ്ക്കായി കൂടിവരുമ്പോൾ യഹോവയുടെ ദാസന്മാർക്ക് പ്രാർഥിക്കാവുന്ന ചില കാര്യങ്ങൾ ഏവ?
-
ബൈബിൾ വിവരണങ്ങൾ:
-
1ദിന 29:10-19—ഇസ്രായേൽ ജനം ദേവാലയം പണിയാൻ വേണ്ടി സംഭാവനകൾ കൊണ്ടുവന്നപ്പോൾ ദാവീദ് രാജാവ് സഭയുടെ മുമ്പാകെനിന്ന് യഹോവയോടു പ്രാർഥിച്ചു
-
പ്രവൃ 1:12-14—യേശുവിന്റെ അപ്പോസ്തലന്മാരും സഹോദരന്മാരും അമ്മയായ മറിയയും ചില വിശ്വസ്തരായ സ്ത്രീകളും യരുശലേമിലെ ഒരു മേൽമുറിയിൽ കൂടിവന്ന് പ്രാർഥനയിൽ മുഴുകി
-
പ്രാർഥിക്കുമ്പോൾ ഒരിക്കലും തന്നെത്താൻ ഉയർത്തുകയോ പ്രാർഥനയിലൂടെ മറ്റുള്ളവരുടെ മതിപ്പുനേടാൻ ശ്രമിക്കുകയോ ചെയ്യരുതാത്തത് എന്തുകൊണ്ട്?
ഭക്ഷണത്തിനു മുമ്പ് പ്രാർഥിക്കുന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
നമ്മുടെ സ്വർഗീയപിതാവിനോടു പ്രാർഥിക്കുന്ന കാര്യത്തിൽ നമ്മൾ ഒരിക്കലും അവഗണന കാണിക്കരുതാത്തത് എന്തുകൊണ്ട്?
റോമ 12:12; എഫ 6:18; 1തെസ്സ 5:17; 1പത്ര 4:7
-
ബൈബിൾ വിവരണങ്ങൾ:
-
ദാനി 6:6-10—യഹോവയോടു പ്രാർഥിച്ചാൽ കൊല്ലും എന്ന ഭീഷണി ഉണ്ടായിരുന്നിട്ടും ദാനിയേൽ പ്രവാചകൻ താൻ പതിവായി ചെയ്യാറുള്ളതുപോലെ പരസ്യമായി യഹോവയോടു പ്രാർഥിച്ചു
-
ലൂക്ക 18:1-8—നീതിയില്ലാത്ത ഒരു ന്യായാധിപന്റെ അടുക്കൽ ഒരു സ്ത്രീ തുടർച്ചയായി നീതിക്കുവേണ്ടി യാചിച്ചപ്പോൾ അദ്ദേഹം അത് സാധിച്ചുകൊടുത്തതിന്റെ ഉദാഹരണം പറഞ്ഞുകൊണ്ട് നീതിമാനായ പിതാവ് നമ്മുടെ തുടർച്ചയായ യാചനകൾക്ക് ഉത്തരം തരുമെന്ന് യേശു പഠിപ്പിച്ചു
-
നമ്മുടെ തെറ്റുകൾ ക്ഷമിക്കാൻ യഹോവയോടു പ്രാർഥിക്കുമ്പോൾ നമുക്ക് ഏതു മനോഭാവം ഉണ്ടായിരിക്കണം?
-
ബൈബിൾ വിവരണങ്ങൾ:
-
2രാജ 22:11-13, 18-20—യോശിയ രാജാവ് തന്നെത്താൻ താഴ്ത്തുകയും യഹോവയെ സന്തോഷിപ്പിക്കാനുള്ള വഴികൾ അന്വേഷിക്കുകയും ചെയ്തതുകൊണ്ട് യഹോവ അദ്ദേഹത്തോടു വലിയ കരുണയും ദയയും കാണിച്ചു
-
2ദിന 33:10-13—മനശ്ശെ രാജാവ് തന്റെ തെറ്റുകൾ ക്ഷമിക്കാനായി താഴ്മയോടെ യഹോവയോട് അപേക്ഷിച്ചതുകൊണ്ട് യഹോവ അദ്ദേഹത്തോടു ക്ഷമിക്കുകയും അദ്ദേഹത്തെ വീണ്ടും രാജാവാക്കുകയും ചെയ്തു
-
യഹോവ നമ്മളോടു ക്ഷമിക്കണമെങ്കിൽ നമ്മൾ എന്തു ചെയ്യണം?
യഹോവയുടെ ഇഷ്ടം നടക്കേണമേ എന്നു നമ്മൾ പ്രാർഥിക്കേണ്ടത് എന്തുകൊണ്ട്?
നമ്മുടെ സ്വർഗീയപിതാവിൽ വിശ്വാസമുണ്ടെന്നു പ്രാർഥനയിലൂടെ എങ്ങനെ കാണിക്കാം?
പ്രാർഥനയിൽ ഉൾപ്പെടുത്താവുന്ന ചില വിഷയങ്ങൾ ഏവ?
ദൈവത്തിന്റെ പേര് പരിശുദ്ധമാകാൻ
ഭൂമിയുടെ ഭരണം ഏറ്റെടുക്കാൻപോകുന്ന ദൈവരാജ്യം വരാൻ
യഹോവയുടെ ഇഷ്ടം നടക്കാൻ
നമ്മുടെ അനുദിന ആവശ്യങ്ങൾക്കുവേണ്ടി
നമ്മുടെ പാപങ്ങൾ ക്ഷമിക്കാൻ
പ്രലോഭനങ്ങളിൽ അകപ്പെടാതിരിക്കാൻ
യഹോവയോടുള്ള നന്ദി
യഹോവയുടെ ഇഷ്ടം അറിയാനും, വിവേകവും ജ്ഞാനവും നേടാനും
സുഭ 2:3-6; ഫിലി 1:9; യാക്ക 1:5
സങ്ക 119:34 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
1രാജ 3:11, 12—ജ്ഞാനത്തിനുവേണ്ടിയുള്ള ശലോമോൻ രാജാവിന്റെ അപേക്ഷ യഹോവയെ സന്തോഷിപ്പിച്ചു; യഹോവ അദ്ദേഹത്തിന് ജ്ഞാനം സമൃദ്ധമായി കൊടുക്കുകയും ചെയ്തു
-
പരിശുദ്ധാത്മാവിനുവേണ്ടി
ഉപദ്രവങ്ങൾ നേരിടുന്നവർ ഉൾപ്പെടെയുള്ള സഹവിശ്വാസികൾക്കുവേണ്ടി
പ്രവൃ 12:5; റോമ 15:30, 31; യാക്ക 5:16
കൊലോ 4:12; 2തിമ 1:3 കൂടെ കാണുക
യഹോവയോടുള്ള സ്തുതി
സങ്ക 86:12; യശ 25:1; ദാനി 2:23
-
ബൈബിൾ വിവരണങ്ങൾ:
-
ലൂക്ക 10:21—കുട്ടികളെപ്പോലെ താഴ്മയുള്ളവർക്ക് ആത്മീയസത്യങ്ങൾ വെളിപ്പെടുത്തിയതിന് യേശു ആളുകൾ കേൾക്കെ യഹോവയെ സ്തുതിച്ചു
-
വെളി 4:9-11—ദൂതന്മാർ യഹോവയ്ക്ക് അർഹമായ ആദരവും മഹത്ത്വവും കൊടുക്കുന്നു
-
തടസ്സങ്ങളൊന്നും കൂടാതെ യഹോവയെ ആരാധിക്കാനും സന്തോഷവാർത്ത ആളുകളോടു പ്രസംഗിക്കാനും നമുക്കു കഴിയേണ്ടതിന് അധികാരികൾക്കുവേണ്ടി
യിര 29:7 കൂടെ കാണുക
നമ്മുടെ സ്നാനസമയത്ത് പ്രാർഥിക്കുന്നത് ഉചിതമാണോ?
ആത്മീയമായി രോഗികളായവർക്കുവേണ്ടി പ്രാർഥിക്കുന്നത് ഉചിതമാണോ?
പുരുഷന്മാർ പ്രാർഥിക്കുമ്പോൾ തല മൂടാത്തത് എന്തുകൊണ്ട്, സ്ത്രീകൾ പ്രാർഥിക്കുമ്പോൾ ചില സമയങ്ങളിൽ തല മൂടുന്നത് എന്തുകൊണ്ട്?
പ്രാർഥനയുടെ ദൈർഘ്യത്തെക്കാളും വികാരപ്രകടനങ്ങളെക്കാളും പ്രധാനം എന്താണ്?
-
ബൈബിൾ വിവരണങ്ങൾ:
-
1രാജ 18:25-29, 36-39—ഏലിയ പ്രവാചകൻ വെല്ലുവിളിച്ചപ്പോൾ ബാലിന്റെ പ്രവാചകന്മാർ മണിക്കൂറുകളോളം ബാലിനോട് നിറുത്താതെ കരഞ്ഞു വിളിച്ചെങ്കിലും ഒരു മറുപടിയും കിട്ടിയില്ല
-
പ്രവൃ 19:32-41—എഫെസൊസിലെ വിഗ്രഹാരാധകർ അർത്തെമിസ് ദേവിയോടു രണ്ടു മണിക്കൂറോളം ഉച്ചത്തിൽ ആർത്തുവിളിച്ചു; നഗരാധികാരി അവരെ ശാസിച്ചതല്ലാതെ മറ്റു യാതൊരു ഫലവുമുണ്ടായില്ല
-