പ്രോത്സാഹനം
നമ്മൾ പരസ്പരം പ്രോത്സാഹിപ്പിക്കേണ്ടത് എന്തുകൊണ്ട്?
യശ 35:3, 4; കൊലോ 3:16; 1തെസ്സ 5:11; എബ്ര 3:13
-
ബൈബിൾ വിവരണങ്ങൾ:
-
2ദിന 32:2-8—ഒരു ഭീഷണി നേരിട്ടപ്പോൾ ഹിസ്കിയ രാജാവ് ജനത്തെ പ്രോത്സാഹിപ്പിച്ചു
-
ദാനി 10:2, 8-11, 18, 19—വൃദ്ധനും ക്ഷീണിതനും ആയിരുന്ന ദാനിയേൽ പ്രവാചകനെ ഒരു ദൂതൻ പ്രോത്സാഹിപ്പിച്ചു, ശക്തിപ്പെടുത്തി
-
പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ ഉത്തരവാദിത്വസ്ഥാനങ്ങളിലുള്ളവർക്ക് എന്തു കടമയുണ്ട്?
മത്ത 11:28-30 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
ആവ 3:28; 31:7, 8—യഹോവ നിർദേശിച്ചതനുസരിച്ച് പ്രവാചകനായ മോശ തന്റെ പിൻഗാമിയായ യോശുവയെ പ്രോത്സാഹിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്തു
-
പ്രവൃ 11:22-26; 14:22—ഉപദ്രവങ്ങളുടെ സമയത്ത് അപ്പോസ്തലന്മാരായ പൗലോസും ബർന്നബാസും അന്ത്യോക്യയിലെ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചു
-
അഭിനന്ദിക്കുന്നത് പ്രോത്സാഹനം കൊടുക്കുന്നതിന്റെ ഒരു പ്രധാന ഭാഗമായിരിക്കുന്നത് എന്തുകൊണ്ട്?
-
ബൈബിൾ വിവരണങ്ങൾ:
-
ന്യായ 11:37-40—വീടു വിട്ട് യഹോവയുടെ ആലയത്തിൽ സേവിക്കാൻപോയ യിഫ്താഹിന്റെ മകളെ അഭിനന്ദിക്കാൻ ഇസ്രായേലിലെ യുവതികൾ വർഷത്തിലൊരിക്കൽ പോകുമായിരുന്നു
-
വെളി 2:1-4—യേശു എഫെസൊസിലെ ക്രിസ്ത്യാനികളെ തിരുത്തിയെങ്കിലും അവർ ചെയ്ത നല്ല കാര്യങ്ങളെ എടുത്തു പറഞ്ഞു
-
നമുക്ക് എങ്ങനെ പരസ്പരം പ്രോത്സാഹിപ്പിക്കാം?
സുഭ 15:23; എഫ 4:29; ഫിലി 1:13, 14; കൊലോ 4:6; 1തെസ്സ 5:14
-
ബൈബിൾ വിവരണങ്ങൾ:
-
1ശമു 23:16-18—യോനാഥാൻ തന്റെ സുഹൃത്തായ ദാവീദിന്റെ വിഷമസമയത്ത് അദ്ദേഹത്തെ കണ്ടുപിടിച്ച് പ്രോത്സാഹിപ്പിച്ചു
-
യോഹ 16:33—യേശു മാതൃകയിലൂടെ തന്റെ അനുഗാമികളെ പ്രോത്സാഹിപ്പിക്കുകയും തന്നെപ്പോലെ അവർക്കും വിജയിക്കാൻ കഴിയുമെന്ന് ഉറപ്പു കൊടുക്കുകയും ചെയ്തു
-
പ്രവൃ 28:14-16—പൗലോസ് അപ്പോസ്തലൻ വിചാരണയ്ക്കായി റോമിലേക്കു പോകുംവഴി, സഹോദരന്മാർ വളരെ ദൂരം യാത്ര ചെയ്ത് കാണാൻ ചെന്നത് അദ്ദേഹത്തിനു പ്രോത്സാഹനമായി
-
പരാതി പറയുന്നതും ആദരവില്ലാതെ പെരുമാറുന്നതും നമ്മൾ ഒഴിവാക്കേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
-
ബൈബിൾ വിവരണങ്ങൾ:
-
സംഖ 11:10-15—ആളുകളുടെ മത്സരമനോഭാവവും അനുസരണക്കേടും കണ്ടപ്പോൾ മോശ വളരെ നിരുത്സാഹിതനായി
-
സംഖ 13:31, 32; 14:2-6—വിശ്വാസമില്ലാതിരുന്ന പത്തു ചാരന്മാരുടെ വാക്കുകൾ ആളുകളുടെ ധൈര്യം കെടുത്തി; അതു മത്സരത്തിലേക്കു നയിച്ചു
-
സഹവിശ്വാസികളുമായി സഹവസിക്കുന്നതും ആരാധനയ്ക്കായി ഒരുമിച്ചുകൂടിവരുന്നതും നമ്മളെ പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെ?
സുഭ 27:17; റോമ 1:11, 12; എബ്ര 10:24, 25; 12:12
-
ബൈബിൾ വിവരണങ്ങൾ:
-
2ദിന 20:1-19—വലിയ ഒരു സൈന്യം യഹൂദയെ ആക്രമിക്കാൻ വന്നപ്പോൾ യഹോശാഫാത്ത് രാജാവ് ആളുകളെ ഒന്നിച്ചുകൂട്ടുകയും പ്രാർഥിക്കുകയും ചെയ്തു
-
പ്രവൃ 12:1-5, 12-17—അപ്പോസ്തലനായ യാക്കോബിനെ വധിക്കുകയും പത്രോസ് അപ്പോസ്തലനെ ജയിലിലടയ്ക്കുകയും ചെയ്തപ്പോൾ യരുശലേമിലെ സഭയിലുള്ളവർ ഒന്നിച്ചുകൂടുകയും പ്രാർഥിക്കുകയും ചെയ്തു
-
പരിശോധനകളുണ്ടാകുമ്പോൾ ഭാവിപ്രത്യാശയെക്കുറിച്ച് ചിന്തിക്കുന്നതു പിടിച്ചുനിൽക്കാൻ നമ്മളെ സഹായിക്കുന്നത് എങ്ങനെ?
പ്രവൃ 5:40, 41; റോമ 8:35-39; 1കൊ 4:11-13; 2കൊ 4:16-18; 1പത്ര 1:6, 7
-
ബൈബിൾ വിവരണങ്ങൾ:
-
ഉൽ 39:19-23; 40:1-8—ചെയ്യാത്ത കുറ്റത്തിന് ജയിലിൽ അടയ്ക്കപ്പെട്ടെങ്കിലും യോസേഫ് യഹോവയിൽ ആശ്രയിക്കുകയും മറ്റുള്ളവരെ സഹായിക്കാൻ മനസ്സുകാണിക്കുകയും ചെയ്തു
-
2രാജ 6:15-17—എലീശ പ്രവാചകനെ ഒരു വലിയ സൈന്യം വളഞ്ഞെങ്കിലും എലീശ പേടിച്ചില്ല; തന്റെ ദാസനും അതേ ചിന്ത ഉണ്ടായിരിക്കാൻ അദ്ദേഹം പ്രാർഥിച്ചു
-
ബൈബിളിനു നമ്മളെ പ്രോത്സാഹിപ്പിക്കാനാകും
നമ്മളെ സഹായിക്കുമെന്ന് യഹോവ ഉറപ്പു തന്നിരിക്കുന്നത് എങ്ങനെ?
യഹോവ കാത്തിരിക്കുകയും കരുണകാണിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതു നമ്മളെ പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെ?
തളർന്നിരിക്കുന്നവരെ യഹോവ സഹായിക്കുന്നത് എങ്ങനെയാണ്?
സങ്ക 46:1; യശ 12:2; 40:29-31; ഫിലി 4:13
-
ബൈബിൾ വിവരണങ്ങൾ:
-
1ശമു 1:10, 11, 17, 18—സങ്കടപ്പെട്ടിരുന്ന ഹന്ന യഹോവയോടു പ്രാർഥിച്ചു; യഹോവ സമാധാനം നൽകി ആശ്വസിപ്പിച്ചു
-
1രാജ 19:1-19—ഏലിയ പ്രവാചകനു നിരുത്സാഹം തോന്നിയപ്പോൾ യഹോവ ആവശ്യമായ സഹായം കൊടുത്തു; ഭാവിയിലേക്കു നല്ല പ്രത്യാശ കൊടുത്തുകൊണ്ട് ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു
-
ബൈബിളിലെ വാഗ്ദാനങ്ങൾ നമുക്കു ധൈര്യം പകരുന്നത് എങ്ങനെ?
2ദിന 15:7; സങ്ക 27:13, 14; എബ്ര 6:17-19; 12:2
-
ബൈബിൾ വിവരണങ്ങൾ:
-
ഇയ്യ 14:1, 2, 7-9, 13-15—നിരുത്സാഹത്താൽ തളർന്നുപോയ ഇയ്യോബിന് പുനരുത്ഥാനപ്രത്യാശ ആശ്വാസം നൽകി
-
ദാനി 12:13—ഏതാണ്ട് 100 വയസ്സു പ്രായമുണ്ടായിരുന്ന ദാനിയേൽ പ്രവാചകനെ യഹോവയുടെ ദൂതൻ ആശ്വസിപ്പിച്ചു; ഭാവിയിൽ ലഭിക്കാൻ പോകുന്ന പ്രതിഫലത്തെക്കുറിച്ച് അദ്ദേഹത്തോടു പറഞ്ഞു
-
യഹോവയോടു പ്രാർഥിക്കുന്നതും യഹോവയെക്കുറിച്ച് ധ്യാനിക്കുന്നതും നമുക്കു പ്രോത്സാഹനം തരുന്നത് എങ്ങനെ?
സങ്ക 18:6; 56:4, 11; എബ്ര 13:6
-
ബൈബിൾ വിവരണങ്ങൾ:
-
1ശമു 30:1-9—പ്രശ്നങ്ങളിലൂടെ കടന്നുപോയപ്പോൾ ദാവീദ് രാജാവ് യഹോവയോടു പ്രാർഥിച്ചു; വേണ്ട ശക്തി നേടി
-
ലൂക്ക 22:39-43—കടുത്ത വേദനയിലായിരുന്നപ്പോൾ യേശു യഹോവയോട് ആത്മാർഥമായി പ്രാർഥിച്ചു; ഒരു ദൂതനെ അയച്ച് യഹോവ യേശുവിനെ ആശ്വസിപ്പിച്ചു
-
നല്ല വാർത്തകൾ നമ്മളെ പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെ, അത് മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന്റെ പ്രയോജനം എന്താണ്?
-
ബൈബിൾ വിവരണങ്ങൾ:
-
പ്രവൃ 15:2-4—അപ്പോസ്തലന്മാരായ പൗലോസും ബർന്നബാസും സഭകൾ സന്ദർശിച്ച് സഹോദരങ്ങളെ പ്രോത്സാഹിപ്പിച്ചു
-
3യോഹ 1-4—പ്രായംചെന്ന അപ്പോസ്തലനായ യോഹന്നാന് താൻ പഠിപ്പിച്ച ആളുകൾ വിശ്വസ്തതയോടെ തുടരുന്നു എന്ന് കേട്ടതു പ്രോത്സാഹനമായി
-