ഭൗതികത
പണവും വസ്തുവകകളും ഉണ്ടായിരിക്കുന്നതിനെ ബൈബിൾ കുറ്റംവിധിക്കുന്നുണ്ടോ?
-
ബൈബിൾ വിവരണങ്ങൾ:
-
1രാജ 3:11-14—ശലോമോൻ രാജാവിന്റെ താഴ്മ കാരണം യഹോവ അദ്ദേഹത്തിനു വലിയ സമ്പത്തു നൽകി അനുഗ്രഹിച്ചു
-
ഇയ്യ 1:1-3, 8-10—ഇയ്യോബ് വലിയ സമ്പന്നനായിരുന്നു; എങ്കിലും ഇയ്യോബിനു ജീവിതത്തിൽ ഏറ്റവും പ്രധാനം യഹോവയുമായുള്ള ബന്ധമായിരുന്നു
-
പണവും വസ്തുവകകളും വാരിക്കൂട്ടുന്നതു സംതൃപ്തിയും സമാധാനവും തരില്ലാത്തത് എന്തുകൊണ്ട്?
ഏത് അർഥത്തിലാണു പണത്തിനു നമ്മളെ സഹായിക്കാൻ പറ്റാത്തത്?
സമ്പത്ത് വാരിക്കൂട്ടുന്നതിലെ അപകടം എന്താണ്?
പണം ഒരു കെണി ആയേക്കാവുന്നത് എങ്ങനെ?
സുഭ 11:4, 18, 28; 18:11; മത്ത 13:22
-
ബൈബിൾ വിവരണങ്ങൾ:
-
പ്രവൃ 8:18-24—പണം ഉപയോഗിച്ച് ക്രിസ്തീയസഭയിൽ ഒരു സ്ഥാനം കൈക്കലാക്കാമെന്നു ശിമോൻ വിചാരിച്ചു
-
പണത്തിന്റെ പിന്നാലെ ഓടിയാൽ നമുക്ക് എന്തു നഷ്ടം വന്നേക്കാം?
-
ബൈബിൾ വിവരണങ്ങൾ:
-
മർ 10:17-23—ധനികനായ ഒരു ചെറുപ്പക്കാരൻ പണത്തോടും വസ്തുവകകളോടും ഉള്ള സ്നേഹം കാരണം യേശുവിന്റെ ശിഷ്യനാകാനുള്ള അവസരം നഷ്ടപ്പെടുത്തി
-
1തിമ 6:17-19—സമ്പന്നരായ ക്രിസ്ത്യാനികളോട് അഹങ്കാരം ഒഴിവാക്കാൻ പൗലോസ് അപ്പോസ്തലൻ പറഞ്ഞു; കാരണം അഹങ്കാരികളെ ദൈവത്തിന് ഇഷ്ടമല്ല
-
ഭൗതികത എങ്ങനെയാണ് നമ്മുടെ വിശ്വാസത്തിനു തുരങ്കം വെക്കുകയും ദൈവവുമായുള്ള ബന്ധത്തെ ബാധിക്കുകയും ചെയ്യുന്നത്?
ആവ 8:10-14; സുഭ 28:20; 1യോഹ 2:15-17
സങ്ക 52:6, 7; ആമോ 3:12, 15; 6:4-8 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
ഇയ്യ 31:24, 25, 28—സമ്പത്തിൽ ആശ്രയിക്കുന്നത് അപകടകരമാണെന്ന് ഇയ്യോബ് തിരിച്ചറിഞ്ഞു; അതു ദൈവത്തിലുള്ള ആശ്രയം ഉപേക്ഷിക്കുന്നതു പോലെയാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു
-
ലൂക്ക 12:15-21—ധനികനാണെങ്കിലും ദൈവമുമ്പാകെ സമ്പന്നനല്ലാത്ത ഒരു വ്യക്തിയുടെ ഉദാഹരണത്തിലൂടെ ഭൗതികത്വത്തിന്റെ അപകടത്തെക്കുറിച്ച് യേശു വ്യക്തമാക്കി
-
ഉള്ളതുകൊണ്ട് സംതൃപ്തിയോടെ ജീവിക്കാൻ നമുക്ക് എങ്ങനെ കഴിയും?
ഭൗതികസമ്പത്തിനെക്കാൾ വിലയേറിയ സ്വത്ത് ഏതാണ്, എന്തുകൊണ്ട്?
സുഭ 3:11, 13-18; 10:22; മത്ത 6:19-21
-
ബൈബിൾ വിവരണങ്ങൾ:
-
ഹഗ്ഗ 1:3-11—സത്യാരാധനയെക്കാൾ സ്വന്തം സുഖസൗകര്യങ്ങൾക്കു പ്രാധാന്യം കൊടുത്ത ഇസ്രായേൽ ജനത്തെ താൻ അനുഗ്രഹിക്കില്ലെന്നു ഹഗ്ഗായി പ്രവാചകനിലൂടെ യഹോവ അറിയിച്ചു
-
വെളി 3:14-19—ദൈവസേവനത്തെക്കാൾ സമ്പത്തിനും വസ്തുവകകൾക്കും പ്രാധാന്യം കൊടുത്ത ലവൊദിക്യയിലെ ക്രിസ്ത്യാനികളെ യേശു കുറ്റപ്പെടുത്തി
-
നമുക്കു ജീവിക്കാൻ ആവശ്യമായ കാര്യങ്ങൾ യഹോവ തരുമെന്നു വിശ്വസിക്കാൻ എന്തെല്ലാം കാരണങ്ങളാണുള്ളത്?