മദ്യപാനം
ലഹരിപാനീയങ്ങളുടെ മിതമായ ഉപയോഗം ബൈബിൾ വിലക്കുന്നുണ്ടോ?
സങ്ക 104:14, 15; സഭ 9:7; 10:19; 1തിമ 5:23
ബൈബിൾ വിവരണങ്ങൾ:
യോഹ 2:1-11—വെള്ളംകൊണ്ട് മേത്തരം വീഞ്ഞ് ധാരാളമായി ഉണ്ടാക്കി യേശു ആദ്യത്തെ അത്ഭുതം ചെയ്തു; അതിലൂടെ വധൂവരന്മാരെ വലിയൊരു മാനക്കേടിൽനിന്ന് യേശു രക്ഷിച്ചു
അമിത മദ്യപാനത്തിന്റെ അപകടം എന്താണ്?
അമിത മദ്യപാനത്തെ ദൈവജനം എങ്ങനെയാണു കാണുന്നത്?
1കൊ 5:11; 6:9, 10; എഫ 5:18; 1തിമ 3:2, 3
ബൈബിൾ വിവരണങ്ങൾ:
ഉൽ 9:20-25—നോഹയുടെ കൊച്ചുമകൻ ഗുരുതരമായ തെറ്റു ചെയ്യാനുള്ള ഒരു കാരണം നോഹ അമിതമായി മദ്യപിച്ചതായിരുന്നു
1ശമു 25:2, 3, 36—പരുക്കനും മര്യാദയില്ലാത്തവനും ആയിരുന്ന നാബാൽ ഒരു മദ്യപാനിയും ആയിരുന്നു
ദാനി 5:1-6, 22, 23, 30, 31—മദ്യലഹരിയിലായിരുന്ന ബേൽശസ്സർ രാജാവ് ദൈവമായ യഹോവയെ നിന്ദിച്ചു. അതേ രാത്രിതന്നെ അദ്ദേഹം വധിക്കപ്പെട്ടു
അമിതമായി മദ്യപിച്ചില്ലെങ്കിലും കഴിക്കുന്ന മദ്യത്തിന്റെ അളവിൽ നമ്മൾ ശ്രദ്ധയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
സുഭ 23:20; യശ 5:11; ലൂക്ക 21:34; 1തിമ 3:8
1പത്ര 4:3 കൂടെ കാണുക
മദ്യാസക്തിയോടു പോരാടുന്ന ഒരു സഹക്രിസ്ത്യാനിയെ നമുക്ക് എങ്ങനെ സഹായിക്കാം?
റോമ 14:13, 21; 1കൊ 13:4, 5; 1തെസ്സ 4:4
“ആത്മനിയന്ത്രണം” കൂടെ കാണുക