വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാതാ​പി​താ​ക്കൾ

മാതാ​പി​താ​ക്കൾ

യഹോവ വിവാ​ഹ​ബന്ധം ഏർപ്പെ​ടു​ത്തി​യ​തി​ന്റെ ചില കാരണങ്ങൾ ഏവ?

മാതാ​പി​താ​ക്കൾ മക്കളെ എങ്ങനെ കാണണം?

സങ്ക 127:3-5; 128:3

കുട്ടികൾ; ചെറു​പ്പ​ക്കാർ” കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 33:4, 5—യാക്കോബ്‌ മക്കളെ യഹോ​വ​യിൽനി​ന്നുള്ള സമ്മാന​മാ​യി കണ്ടു

    • പുറ 1:15, 16, 22; 2:1-4; 6:20—മോശ​യു​ടെ മാതാ​പി​താ​ക്ക​ളായ അമ്രാ​മും യോ​ഖേ​ബെ​ദും മോശയെ രക്ഷിക്കാൻവേണ്ടി മരിക്കാൻപോ​ലും തയ്യാറാ​യി​രു​ന്നു

മാതാ​പി​താ​ക്കൾക്കു മക്കളുടെ കാര്യ​ത്തിൽ എന്തെല്ലാം ഉത്തരവാ​ദി​ത്വ​ങ്ങ​ളാ​ണു​ള്ളത്‌?

ആവ 6:6, 7; 11:18, 19; സുഭ 22:6; 2കൊ 12:14; 1തിമ 5:8

  • ബൈബിൾ വിവര​ണങ്ങൾ:

    • 1ശമു 1:1-4—എൽക്കാന ശീലോ​യി​ലേക്കു കുടും​ബാം​ഗ​ങ്ങ​ളെ​യെ​ല്ലാം കൊണ്ടു​പോ​യി​രു​ന്നു. മക്കൾ ഓരോ​രു​ത്ത​രും യഹോ​വ​യു​ടെ ആരാധ​ന​യിൽ പങ്കെടു​ക്കു​ന്നു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്തു​ക​യും ചെയ്‌തു

    • ലൂക്ക 2:39, 41—പെസഹാ​പ്പെ​രു​ന്നാ​ളിൽ പങ്കെടു​ക്കാൻ യോ​സേ​ഫും മറിയ​യും മക്കളെ​യും കൂട്ടി നസറെ​ത്തിൽനിന്ന്‌ യരുശ​ലേ​മി​ലേക്കു പോകു​ന്നത്‌ ഒരു പതിവാ​യി​രു​ന്നു

യഹോ​വയെ അനുസ​രി​ക്കാൻ മക്കളെ പരിശീ​ലി​പ്പി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ എന്തെല്ലാ​മാണ്‌?

സുഭ 1:8, 9; 22:6

2തിമ 3:14, 15 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • 1ശമു 2:18-21, 26; 3:19—ശമു​വേ​ലി​ന്റെ മാതാ​പി​താ​ക്കൾ വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ സേവി​ക്കാ​നാ​യി ശമു​വേ​ലി​നെ വിട്ടു​കൊ​ടു​ത്തു. അവർ പതിവാ​യി കുട്ടിയെ സന്ദർശി​ക്കു​ക​യും അവന്റെ ആവശ്യ​ങ്ങൾക്കാ​യി കരുതു​ക​യും ചെയ്‌തു. ശമുവേൽ നല്ല ആത്മീയ​വ്യ​ക്തി​യാ​യി വളർന്നു​വ​ന്നു

    • ലൂക്ക 2:51, 52—യേശു​വി​ന്റെ മാതാ​പി​താ​ക്കൾ അപൂർണ​രാ​യി​രു​ന്നെ​ങ്കി​ലും യേശു അവർക്കു കീഴ്‌പെ​ട്ടി​രു​ന്നു

മാതാ​പി​താ​ക്കൾക്കു മക്കളെ പഠിപ്പി​ക്കാ​നും പരിശീ​ലി​പ്പി​ക്കാ​നും ആവശ്യ​മായ ഉപദേശം എവി​ടെ​നിന്ന്‌ കിട്ടും?

ആവ 6:4-9; എഫ 6:4; 2തിമ 3:14-17

സങ്ക 127:1; സുഭ 16:3 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • ന്യായ 13:2-8—മനോ​ഹ​യു​ടെ ഭാര്യ അത്ഭുത​ക​ര​മാ​യി ഒരു ആൺകു​ഞ്ഞി​നെ ഗർഭം ധരിക്കു​മെന്നു ദൂതൻ പറഞ്ഞ​പ്പോൾ, ആ മകനെ വളർത്താൻ ആവശ്യ​മായ ഉപദേശം തരണ​മെന്ന്‌ മനോഹ ആവശ്യ​പ്പെ​ട്ടു

    • സങ്ക 78:3-8—മാതാ​പി​താ​ക്കൾ മക്കളെ ദൈവ​വ​ചനം പഠിപ്പി​ക്ക​ണ​മെന്ന്‌ യഹോവ ആവശ്യ​പ്പെ​ടു​ന്നു

യഹോ​വയെ ആരാധി​ക്കുന്ന കുടും​ബ​ത്തിൽ വളരുന്ന ഒരു കുട്ടി​പോ​ലും ചില​പ്പോൾ യഹോ​വയെ സേവി​ക്കു​ന്നത്‌ നിറു​ത്തി​യേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

യഹ 18:1-13, 20

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 6:1-5; യൂദ 6—എണ്ണമറ്റ യുഗങ്ങ​ളാ​യി യഹോ​വ​യോ​ടൊ​പ്പം ആയിരു​ന്നെ​ങ്കി​ലും ദൈവ​ത്തി​ന്റെ ആത്മപു​ത്ര​ന്മാ​രിൽ ചിലർ യഹോ​വ​യ്‌ക്കെ​തി​രെ മത്സരിച്ചു

    • 1ശമു 8:1-3—ശമുവേൽ വിശ്വ​സ്‌ത​നും നീതി​മാ​നും ആയ ഒരു പ്രവാ​ച​ക​നാ​യി​രു​ന്നെ​ങ്കി​ലും അദ്ദേഹ​ത്തി​ന്റെ ആൺമക്കൾ നീതി​യി​ല്ലാ​ത്ത​വ​രും അഴിമ​തി​ക്കാ​രും ആയിരു​ന്നു

മാതാ​പി​താ​ക്കൾ മക്കളെ യഹോ​വ​യു​ടെ വഴിയിൽ നടക്കാൻ പഠിപ്പി​ച്ചു​തു​ട​ങ്ങേ​ണ്ടത്‌ എപ്പോ​ഴാണ്‌?

2തിമ 3:15

  • ബൈബിൾ വിവര​ണങ്ങൾ:

    • ആവ 29:10-12, 29; 31:12; എസ്ര 10:1 —ഇസ്രാ​യേ​ല്യർ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കാൻ കൂടി​വ​രു​മ്പോൾ മക്കളെ​യും ഉൾപ്പെ​ടു​ത്തി​യി​രു​ന്നു

    • ലൂക്ക 2:41-52—യോ​സേ​ഫും മറിയ​യും എല്ലാ വർഷവും പെസഹാ​പ്പെ​രു​ന്നാ​ളിന്‌ യരുശ​ലേ​മി​ലേക്കു പോകു​മ്പോൾ യേശു​വി​നെ​യും മറ്റു മക്കളെ​യും കൊണ്ടു​പോ​കുന്ന രീതി​യു​ണ്ടാ​യി​രു​ന്നു

കുട്ടി​ക​ളെ ദ്രോ​ഹി​ക്കാൻ സാധ്യ​ത​യു​ള്ള​വ​രിൽനിന്ന്‌ അവരെ സംരക്ഷി​ക്കാൻ മാതാ​പി​താ​ക്കൾ ഏതെല്ലാം മാതൃ​കകൾ അനുക​രി​ക്കണം?

  • ബൈബിൾ വിവര​ണങ്ങൾ:

    • പുറ 19:4; ആവ 32:11, 12—കുഞ്ഞു​ങ്ങളെ ചിറകിൽ വഹിക്കു​ക​യും സംരക്ഷി​ക്കു​ക​യും കരുതു​ക​യും ചെയ്യുന്ന ഒരു കഴുക​നോട്‌ യഹോവ തന്നെ താരത​മ്യം ചെയ്യുന്നു

    • യശ 49:15—ഒരു അമ്മ മുലകു​ടി​ക്കുന്ന തന്റെ കുഞ്ഞിനെ കരുതു​ന്ന​തി​നെ​ക്കാൾ കൂടു​ത​ലാ​യി യഹോവ തന്റെ ദാസന്മാ​രെ കരുതു​ക​യും സംരക്ഷി​ക്കു​ക​യും ചെയ്യു​മെന്ന്‌ ഉറപ്പു​ത​ന്നി​രി​ക്കു​ന്നു

    • മത്ത 2:1-16—സാത്താൻ ദുഷ്ടനായ ഹെരോദ്‌ രാജാ​വി​ന്റെ അടു​ത്തേക്കു ജ്യോ​ത്സ്യ​ന്മാ​രെ നയിച്ചു​കൊണ്ട്‌ ശിശു​വായ യേശു​വി​നെ കൊല്ലാൻ നോക്കി. എന്നാൽ യഹോവ യോ​സേ​ഫി​നോ​ടു കുടും​ബ​ത്തോ​ടൊ​പ്പം ഈജി​പ്‌തി​ലേക്കു മാറി​ത്താ​മ​സി​ക്കാൻ പറഞ്ഞു​കൊ​ണ്ടു തന്റെ മകനെ സംരക്ഷി​ച്ചു

    • മത്ത 23:37—ഒരു അമ്മക്കോ​ഴി കുഞ്ഞു​ങ്ങളെ ചിറകിൻകീ​ഴിൽ ഒന്നിച്ചു​കൂ​ട്ടി സംരക്ഷി​ക്കു​ന്ന​തു​പോ​ലെ​യാണ്‌ താൻ തന്റെ ജനത്തെ സംരക്ഷി​ക്കാൻ ആഗ്രഹി​ക്കു​ന്നത്‌ എന്ന്‌ യേശു പറഞ്ഞു

മാതാ​പി​താ​ക്കൾ തങ്ങളുടെ മക്കൾക്കു ലൈം​ഗി​ക​ത​യെ​ക്കു​റിച്ച്‌ പറഞ്ഞു​കൊ​ടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

  • ബൈബിൾ വിവര​ണങ്ങൾ:

    • ലേവ 15:2, 3, 16, 18, 19; ആവ 31:10-13—മോശ​യു​ടെ നിയമം ലൈം​ഗി​ക​ത​യെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ വീക്ഷണം തുറന്നു​പ​റ​യു​ന്നു. ആ നിയമം ഉറക്കെ വായിച്ചു കേൾപ്പി​ക്കു​മ്പോൾ കുട്ടി​ക​ളും അവി​ടെ​യു​ണ്ടാ​യി​രി​ക്കണം എന്ന്‌ യഹോവ നിർദേ​ശി​ച്ചു

    • സങ്ക 139:13-16—കുട്ടി​കളെ ജനിപ്പി​ക്കാ​നുള്ള കഴിവ്‌ ഉൾപ്പെടെ മനുഷ്യ​ശ​രീ​ര​ത്തി​ന്റെ അത്ഭുത​ക​ര​മായ രൂപസം​വി​ധാ​നത്തെ ഓർത്ത്‌ സങ്കീർത്ത​ന​ക്കാ​ര​നായ ദാവീദ്‌ യഹോ​വയെ സ്‌തു​തി​ച്ചു

    • സുഭ 2:10-15—യഹോവ തരുന്ന അറിവും ജ്ഞാനവും ദുഷ്ടന്മാ​രിൽനി​ന്നും വഞ്ചകന്മാ​രിൽനി​ന്നും നമ്മളെ സംരക്ഷി​ക്കു​ന്നു

കുട്ടി​കൾക്കു ശിക്ഷണം കൊടു​ക്കു​ന്നത്‌ സ്‌നേ​ഹ​ത്തോ​ടെ ആയിരി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

സുഭ 13:24; 29:17; യിര 30:11; എഫ 6:4

സങ്ക 25:8; 145:9; കൊലോ 3:21 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • സങ്ക 32:1-5—ദാവീദ്‌ ചെയ്‌ത തെറ്റു​കൾക്ക്‌ യഹോവ അദ്ദേഹത്തെ ശിക്ഷി​ച്ചെ​ങ്കി​ലും പാപങ്ങ​ളെ​പ്രതി ആത്മാർഥ​മാ​യി പശ്ചാത്ത​പി​ക്കു​ന്ന​വ​രോട്‌ യഹോവ ക്ഷമിക്കു​മെന്ന അറിവ്‌ അദ്ദേഹത്തെ ആശ്വസി​പ്പി​ച്ചു

    • യോന 4:1-11—യഹോവ യോന പ്രവാ​ച​ക​നോ​ടു ക്ഷമയോ​ടെ​യും ദയയോ​ടെ​യും സംസാ​രി​ച്ചത്‌ അദ്ദേഹത്തെ യഹോ​വ​യു​ടെ കരുണ​യെ​ക്കു​റിച്ച്‌ പഠിപ്പി​ച്ചു

മാതാ​പി​താ​ക്കൾ മക്കളെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌ അവർക്കു ശിക്ഷണം കൊടു​ക്കു​ന്ന​തെന്നു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?