വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാനസാ​ന്തരം

മാനസാ​ന്തരം

എല്ലാ മനുഷ്യ​രും യഹോ​വ​യി​ലേക്കു തിരിഞ്ഞ്‌ മാനസാ​ന്ത​ര​പ്പെ​ടേ​ണ്ടത്‌ എന്തു​കൊണ്ട്‌?

റോമ 3:23; 5:12; 1യോഹ 1:8

പ്രവൃ 26:20 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • ലൂക്ക 18:9-14—നമ്മുടെ പാപങ്ങൾ ഏറ്റുപ​റഞ്ഞ്‌ സഹായ​ത്തി​നാ​യി യഹോ​വ​യോ​ടു പ്രാർഥി​ക്കണം എന്നു കാണി​ക്കുന്ന ഒരു ദൃഷ്ടാന്തം യേശു പറഞ്ഞു

    • റോമ 7:15-25—അപ്പോ​സ്‌ത​ല​നും ശക്തമായ വിശ്വാ​സ​മു​ള്ള​വ​നും ആയിരു​ന്നെ​ങ്കി​ലും പൗലോസ്‌, തെറ്റി​ലേ​ക്കുള്ള തന്റെ ചായ്‌വി​നെ​ക്കു​റിച്ച്‌ ഓർത്ത്‌ വിഷമി​ച്ചു

മാനസാ​ന്ത​ര​പ്പെ​ടുന്ന ആളുക​ളോ​ടുള്ള യഹോ​വ​യു​ടെ മനോ​ഭാ​വം എന്താണ്‌?

യഹ 33:11; റോമ 2:4; 2പത്ര 3:9

  • ബൈബിൾ വിവര​ണങ്ങൾ:

    • ലൂക്ക 15:1-10—ഒരു പാപി മാനസാ​ന്ത​ര​പ്പെ​ടു​മ്പോൾ യഹോ​വ​യും ദൂതന്മാ​രും സന്തോ​ഷി​ക്കും എന്നു കാണി​ക്കുന്ന ദൃഷ്ടാ​ന്തങ്ങൾ യേശു പറഞ്ഞു

    • ലൂക്ക 19:1-10—നികു​തി​പി​രി​വു​കാ​ര​നും ചൂഷക​നും ആയിരുന്ന സക്കായി മാനസാ​ന്ത​ര​പ്പെട്ട്‌ മാറ്റം വരുത്തി​യ​പ്പോൾ അദ്ദേഹ​ത്തി​നു ക്ഷമയും രക്ഷയും ലഭിച്ചു

ശരിക്കും മാനസാ​ന്തരം ഉണ്ടെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം?

ശരിയായ അറിവ്‌ നേടു​ന്നത്‌ മാനസാ​ന്ത​ര​പ്പെ​ടുന്ന ഒരു വ്യക്തിയെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

റോമ 12:2; കൊലോ 3:9, 10; 2തിമ 2:25

  • ബൈബിൾ വിവര​ണങ്ങൾ:

    • പ്രവൃ 17:29-31—അറിവി​ല്ലാ​യ്‌മ​യാണ്‌ വിഗ്ര​ഹാ​രാ​ധ​ന​യു​ടെ കാരണ​മെന്ന്‌ ആതൻസു​കാ​രോട്‌ പൗലോസ്‌ അപ്പോ​സ്‌തലൻ വിശദീ​ക​രി​ച്ചു; മാനസാ​ന്ത​ര​പ്പെ​ടാൻ അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു

    • 1തിമ 1:12-15—യേശു​ക്രി​സ്‌തു​വി​നെ​ക്കു​റി​ച്ചുള്ള ശരിയായ അറിവ്‌ ഇല്ലാതി​രു​ന്ന​തു​കൊണ്ട്‌ പൗലോസ്‌ അപ്പോ​സ്‌തലൻ മുമ്പ്‌ പല ഗുരു​ത​ര​മായ തെറ്റു​ക​ളും ചെയ്‌തി​ട്ടുണ്ട്‌

മാനസാ​ന്തരം എത്ര പ്രധാ​ന​മാണ്‌?

പലപ്രാ​വ​ശ്യം തെറ്റുകൾ ചെയ്‌താ​ലും മാനസാ​ന്ത​ര​പ്പെ​ട്ടാൽ യഹോവ ക്ഷമിക്കും എന്നതിന്‌ എന്ത്‌ ഉറപ്പാ​ണു​ള്ളത്‌?

തെറ്റുകൾ ഏറ്റുപ​റഞ്ഞ്‌ ജീവി​ത​രീ​തി​ക്കു മാറ്റം വരുത്തു​ന്ന​വ​രോട്‌ യഹോവ എങ്ങനെ ഇടപെ​ടും?

തെറ്റു​പറ്റി എന്നു പറയു​ന്ന​തോ കുറ്റ​ബോ​ധം തോന്നു​ന്ന​തോ മാത്രമല്ല മാനസാ​ന്ത​ര​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്നു നമുക്ക്‌ എങ്ങനെ അറിയാം?

2ദിന 7:14; സുഭ 28:13; യഹ 18:30, 31; 33:14-16; മത്ത 3:8; പ്രവൃ 3:19; 26:20

  • ബൈബിൾ വിവര​ണങ്ങൾ:

    • 2ദിന 33:1-6, 10-16—വളരെ​ക്കാ​ലം ദുഷ്ടത പ്രവർത്തിച്ച മനശ്ശെ രാജാവ്‌ തന്നെത്താൻ താഴ്‌ത്തു​ക​യും നിരന്തരം യഹോ​വ​യോ​ടു പ്രാർഥി​ക്കു​ക​യും തന്റെ വഴികൾക്കു മാറ്റം വരുത്തു​ക​യും ചെയ്‌തു​കൊണ്ട്‌ യഥാർഥ മാനസാ​ന്തരം കാണിച്ചു

    • സങ്ക 32:1-6; 51:1-4, 17—ദാവീദ്‌ രാജാവ്‌ ആഴമായ കുറ്റ​ബോ​ധം പ്രകടി​പ്പി​ക്കു​ക​യും പാപങ്ങൾ യഹോ​വ​യോട്‌ ഏറ്റു പറയു​ക​യും ക്ഷമയ്‌ക്കാ​യി പ്രാർഥി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ യഥാർഥ മാനസാ​ന്തരം കാണിച്ചു

നമ്മളോ​ടു തെറ്റ്‌ ചെയ്‌ത ഒരാൾ പശ്ചാത്ത​പി​ച്ചാൽ നമ്മൾ അദ്ദേഹ​ത്തോ​ടു ക്ഷമി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?