വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മിശ്ര​വി​ശ്വാ​സം

മിശ്ര​വി​ശ്വാ​സം

എല്ലാ മതങ്ങളും ഒരേ ദൈവ​ത്തെ​യാ​ണോ ആരാധി​ക്കു​ന്നത്‌?

പരസ്‌പര വിരു​ദ്ധ​മായ ആശയങ്ങൾ പഠിപ്പി​ക്കുന്ന മതങ്ങളെ യഹോവ അംഗീ​ക​രി​ക്കു​മോ?

മത്ത 7:13, 14; യോഹ 17:3; എഫ 4:4-6

  • ബൈബിൾ വിവര​ണങ്ങൾ:

    • യോശ 24:15—യഹോ​വയെ സേവി​ക്ക​ണോ അതോ മറ്റു ദൈവ​ങ്ങളെ സേവി​ക്ക​ണോ എന്നു തീരു​മാ​നി​ക്കാൻ യോശുവ ജനത്തോ​ടു പറഞ്ഞു

    • 1രാജ 18:19-40—യഹോ​വയെ ആരാധി​ക്കു​ന്നവർ ബാലി​നെ​പ്പോ​ലുള്ള മറ്റു ദൈവ​ങ്ങ​ളു​ടെ ആരാധ​ന​യിൽ ഏർപ്പെ​ടാൻ പാടില്ല എന്ന്‌ ഏലിയ പ്രവാ​ച​ക​നി​ലൂ​ടെ യഹോവ പഠിപ്പി​ച്ചു

ജനതക​ളു​ടെ ദൈവ​ങ്ങ​ളെ​യും അവർക്കു കൊടു​ക്കുന്ന ആരാധ​ന​യെ​യും യഹോവ എങ്ങനെ വീക്ഷി​ക്കു​ന്നു?

യഹോ​വ​യെ ആരാധി​ക്കു​ന്നു എന്നു പറയു​ക​യും എന്നാൽ യഹോ​വ​യ്‌ക്ക്‌ ഇഷ്ടമി​ല്ലാത്ത കാര്യങ്ങൾ പ്രവർത്തി​ക്കു​ക​യും ചെയ്‌താൽ യഹോവ അതിനെ എങ്ങനെ കാണും?

യശ 1:13-15; 1കൊ 10:20-22; 2കൊ 6:14, 15, 17

  • ബൈബിൾ വിവര​ണങ്ങൾ:

    • പുറ 32:1-10—ഇസ്രാ​യേ​ല്യ​രും അഹരോ​നും ഒരു കാളക്കു​ട്ടി​യെ ഉണ്ടാക്കി ‘യഹോ​വ​യ്‌ക്ക്‌ ഒരു ഉത്സവം’ എന്നു പറഞ്ഞ്‌ ആരാധന നടത്തി; പക്ഷേ അത്‌ യഹോ​വയെ കോപി​പ്പി​ച്ചു

    • 1രാജ 12:26-30—ആളുകൾ യരുശ​ലേ​മി​ലെ ആലയത്തിൽ പോയി ആരാധി​ക്കാ​തി​രി​ക്കാൻ യൊ​രോ​ബെ​യാം രാജാവ്‌ യഹോ​വ​യ്‌ക്കെന്ന പേരിൽ വിഗ്ര​ഹങ്ങൾ ഉണ്ടാക്കി; പക്ഷേ യഹോവ അതിനെ പാപമാ​യാണ്‌ കണ്ടത്‌

മറ്റു ദൈവ​ങ്ങളെ ആരാധി​ക്കു​ന്ന​വ​രിൽനിന്ന്‌ അകന്നു​നിൽക്ക​ണ​മെന്ന്‌ യഹോവ എങ്ങനെ​യാണ്‌ ഇസ്രാ​യേ​ല്യ​രെ പഠിപ്പി​ച്ചത്‌?

തന്റെ ജനം മറ്റു ദൈവ​ങ്ങളെ ആരാധി​ച്ച​പ്പോൾ യഹോവ എന്താണു ചെയ്‌തത്‌?

ന്യായ 10:6, 7; സങ്ക 106:35-40; യിര 44:2, 3

  • ബൈബിൾ വിവര​ണങ്ങൾ:

    • 1രാജ 11:1-9—വിദേ​ശ​ഭാ​ര്യ​മാ​രു​ടെ സമ്മർദം നിമിത്തം ശലോ​മോൻ രാജാവ്‌ മറ്റു ദൈവ​ങ്ങളെ ആരാധി​ക്കു​ക​യും മറ്റുള്ള​വരെ അതി​ലേക്ക്‌ നയിക്കു​ക​യും ചെയ്‌തു; ഇത്‌ യഹോ​വയെ കോപി​പ്പി​ച്ചു

    • സങ്ക 78:40, 41, 55-62—ഇസ്രാ​യേൽ ജനതയു​ടെ മത്സരവും വിഗ്ര​ഹാ​രാ​ധ​ന​യും യഹോ​വയെ വേദനി​പ്പി​ച്ചെ​ന്നും അതിനാൽ യഹോവ അവരെ തള്ളിക്ക​ള​ഞ്ഞെ​ന്നും ആസാഫ്‌ പറഞ്ഞു

ദൈവ​വ​ച​ന​ത്തിന്‌ എതിരായ പഠിപ്പി​ക്ക​ലു​ക​ളെ​ക്കു​റിച്ച്‌ യേശു എന്താണു പറഞ്ഞത്‌?

  • ബൈബിൾ വിവര​ണങ്ങൾ:

    • മത്ത 16:6, 12—പരീശ​ന്മാ​രു​ടെ​യും സദൂക്യ​രു​ടെ​യും പഠിപ്പി​ക്ക​ലു​കളെ പുളിച്ച മാവ്‌ എന്നാണ്‌ യേശു വിളി​ച്ചത്‌. അത്തരം പഠിപ്പി​ക്ക​ലു​കൾ പെട്ടെന്നു വ്യാപി​ക്കു​മെ​ന്നും യഹോ​വ​യു​മാ​യുള്ള ആളുക​ളു​ടെ ബന്ധത്തെ ബാധി​ക്കു​മെ​ന്നും യേശു പറഞ്ഞു

    • മത്ത 23:5-7, 23-33—പരീശ​ന്മാ​രു​ടെ​യും ശാസ്‌ത്രി​മാ​രു​ടെ​യും തെറ്റായ പഠിപ്പി​ക്ക​ലു​ക​ളും കാപട്യ​വും യേശു തുറന്നു കാട്ടി

    • മർ 7:5-9—ദൈവ​വ​ച​ന​ത്തെ​ക്കാൾ പ്രാധാ​ന്യം മാനു​ഷിക പാരമ്പ​ര്യ​ങ്ങൾക്ക്‌ കൊടു​ത്ത​തിന്‌ ശാസ്‌ത്രി​മാ​രെ​യും പരീശ​ന്മാ​രെ​യും യേശു കുറ്റം വിധിച്ചു

പല മതവി​ഭാ​ഗങ്ങൾ ഉണ്ടാക്കാൻ യേശു തന്റെ ശിഷ്യ​ന്മാ​രോട്‌ ആവശ്യ​പ്പെ​ട്ടോ?

  • ബൈബിൾ വിവര​ണങ്ങൾ:

    • യോഹ 15:4, 5—ശിഷ്യ​ന്മാർക്ക്‌ യേശു​വു​മാ​യും അവർക്ക്‌ തമ്മിലും ഉള്ള ഐക്യത്തെ ദൃഷ്ടാ​ന്തീ​ക​രി​ക്കാൻ യേശു മുന്തി​രി​ച്ചെ​ടി​യു​ടെ ഉദാഹ​രണം പറഞ്ഞു

    • യോഹ 17:1, 6, 11, 20-23—മരണത്തി​ന്റെ തലേ രാത്രി അപ്പോ​സ്‌ത​ല​ന്മാ​രോ​ടൊ​പ്പം ആയിരു​ന്ന​പ്പോൾ യേശു തന്റെ എല്ലാ ശിഷ്യ​ന്മാ​രു​ടെ​യും ഐക്യ​ത്തി​നു വേണ്ടി പ്രാർഥി​ച്ചു

ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌തീ​യ​സ​ഭ​ക​ളിൽ ഒരേ വിശ്വാ​സ​വും ആരാധ​ന​യും ആണോ ഉണ്ടായി​രു​ന്നത്‌?

പ്രവൃ 16:4, 5; റോമ 12:4, 5

  • ബൈബിൾ വിവര​ണങ്ങൾ:

    • പ്രവൃ 11:20-23, 25, 26—അന്ത്യോ​ക്യ​യി​ലെ​യും യരുശ​ലേ​മി​ലെ​യും സഭകൾ തമ്മിൽ നല്ല ഐക്യ​വും സഹകര​ണ​വും ഉണ്ടായി​രു​ന്നു

    • റോമ 15:25, 26; 2കൊ 8:1-7—ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌തീ​യ​സ​ഭകൾ ആവശ്യം മനസ്സി​ലാ​ക്കി പരസ്‌പരം സഹായി​ക്കു​ക​യും ഐക്യ​വും സ്‌നേ​ഹ​വും കാണി​ക്കു​ക​യും ചെയ്‌തു

യേശു​വിൽ വിശ്വാ​സ​മുണ്ട്‌ എന്നു പറയുന്ന എല്ലാ മതങ്ങ​ളെ​യും ദൈവം അംഗീ​ക​രി​ക്കു​മോ?

യേശു​വി​ന്റെ​യും അപ്പോ​സ്‌ത​ല​ന്മാ​രു​ടെ​യും പഠിപ്പി​ക്ക​ലു​ക​ളിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി പ്രവർത്തി​ക്കുന്ന മതങ്ങളു​ടെ ആരാധന ദൈവം സ്വീക​രി​ക്കു​മോ?

പ്രവൃ 20:29, 30; 1തിമ 4:1-3

  • ബൈബിൾ വിവര​ണങ്ങൾ:

    • മത്ത 13:24-30, 36-43—വയലിലെ കളകളു​ടെ ദൃഷ്ടാന്തം പറഞ്ഞു​കൊണ്ട്‌ യേശു വ്യാജ​ക്രി​സ്‌ത്യാ​നി​കൾ സഭകളിൽ കടന്ന്‌ അതിനെ ദുഷി​പ്പി​ക്കു​മെന്ന്‌ സൂചി​പ്പി​ച്ചു

    • 1യോഹ 2:18, 19—ഒന്നാം നൂറ്റാ​ണ്ടി​ന്റെ അവസാ​ന​മാ​യ​പ്പോ​ഴേ​ക്കും ക്രിസ്‌തു​വി​രു​ദ്ധർ ക്രിസ്‌തീ​യ​സ​ഭ​യ്‌ക്കു​ള്ളിൽ കടന്നു എന്ന കാര്യം പ്രായം​ചെന്ന യോഹ​ന്നാൻ അപ്പോ​സ്‌തലൻ എഴുതി

ക്രിസ്‌തു​വി​നെ അനുസ​രി​ക്കാ​ത്ത​വ​രെ​യും തെറ്റായ കാര്യങ്ങൾ പഠിപ്പി​ക്കു​ന്ന​വ​രെ​യും ക്രിസ്‌തീ​യ​സ​ഭ​യിൽ തുടരാൻ അനുവ​ദി​ച്ചാൽ എന്തായി​രി​ക്കും ഫലം?

ഐക്യ​ത്തിൽ തുടരാൻ ക്രിസ്‌ത്യാ​നി​കൾ എന്തു ചെയ്യണം?

ക്രിസ്‌ത്യാ​നി​കൾ വ്യാജാ​രാ​ധ​ന​യു​ടെ രീതികൾ ഒഴിവാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

മതങ്ങളു​ടെ തെറ്റായ പഠിപ്പി​ക്ക​ലു​കൾ തുറന്നു​കാ​ട്ടു​ന്നത്‌ നല്ലതാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

വ്യാജ​മ​ത​ത്തി​ലു​ള്ളവർ സത്യ​ക്രി​സ്‌ത്യാ​നി​കളെ ഉപദ്ര​വി​ക്കു​ക​യും എതിർക്കു​ക​യും ചെയ്യു​മ്പോൾ അതിശ​യി​ക്കേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?