മേൽവിചാരകന്മാർ
ക്രിസ്തീയമേൽവിചാരകന്മാർ ഒരു പരിധിവരെ എത്തിച്ചേരാൻ പ്രതീക്ഷിക്കുന്ന യോഗ്യതകൾ ഏതൊക്കെ?
ഏതെല്ലാം കാര്യങ്ങളിൽ ക്രിസ്തീയമേൽവിചാരകന്മാർ മാതൃകയായിരിക്കണം?
മത്ത 28:19, 20; ഗല 5:22, 23; 6:1; എഫ 5:28; 6:4; 1തിമ 4:15; 2തിമ 1:14; തീത്ത 2:12, 14; എബ്ര 10:24, 25; 1പത്ര 3:13
ശുശ്രൂഷാദാസന്മാർ ഒരു പരിധിവരെ എത്തിച്ചേരാൻ പ്രതീക്ഷിക്കുന്ന യോഗ്യതകൾ ഏതൊക്കെ?
ഗല 6:10; 1തിമ 4:15; തീത്ത 2:2, 6-8 കൂടെ കാണുക
മേൽവിചാരകന്മാർ നിയമിക്കപ്പെടുന്നതു പരിശുദ്ധാത്മാവിനാലാണ് എന്നു പറയാനാകുന്നത് എന്തുകൊണ്ട്?
-
ബൈബിൾ വിവരണങ്ങൾ:
-
പ്രവൃ 13:2-5; 14:23—സഞ്ചാരമേൽവിചാരകന്മാർ ആയിരുന്ന പൗലോസും ബർന്നബാസും സഭകളിൽ ഉത്തരവാദിത്വങ്ങൾ വഹിക്കാൻ പുരുഷന്മാരെ നിയമിച്ചു. ഇന്ന് സർക്കിട്ട് മേൽവിചാരകന്മാരും അതുപോലെ ചെയ്യുന്നു. മേൽവിചാരകന്മാരെ നിയമിക്കുമ്പോൾ അവർ പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിക്കുകയും തിരുവെഴുത്തുകളിൽ മേൽവിചാരകന്മാർക്കായി പറഞ്ഞിരിക്കുന്ന യോഗ്യതകൾ ശ്രദ്ധയോടെ പരിശോധിക്കുകയും ചെയ്യുന്നു
-
തീത്ത 1:1, 5—സഭകൾതോറും സഞ്ചരിച്ച് മൂപ്പന്മാരെ നിയമിക്കാൻ തീത്തോസിനു നിയമനം കിട്ടി
-
സഭ ആരുടെ സ്വന്തമാണ്, അതിന് എന്തു വിലയാണ് കൊടുത്തിരിക്കുന്നത്?
മേൽവിചാരകന്മാർ മറ്റുള്ളവരെ ശുശ്രൂഷിക്കുന്നവരാണ് അഥവാ സേവിക്കുന്നവരാണ് എന്നു പറയുന്നത് എന്തുകൊണ്ട്?
മേൽവിചാരകന്മാർ എപ്പോഴും താഴ്മയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
ഫിലി 1:1; 2:5-8; 1തെസ്സ 2:6-8; 1പത്ര 5:1-3, 5, 6
-
ബൈബിൾ വിവരണങ്ങൾ:
-
പ്രവൃ 20:17, 31-38—എഫെസൊസിലെ മൂപ്പന്മാരോട് താൻ വർഷങ്ങളോളം സഭയെ താഴ്മയോടെ സേവിച്ചതിനെക്കുറിച്ച് അപ്പോസ്തലനായ പൗലോസ് പറയുന്നു. അദ്ദേഹത്തിന്റെ സ്നേഹത്തിനും കരുതലിനും അവർ നന്ദി കാണിക്കുന്നു
-
‘വിശ്വസ്തനും വിവേകിയും ആയ അടിമയിൽനിന്നുള്ള’ നിർദേശങ്ങളോട് ഒരു ക്രിസ്തീയമേൽവിചാരകൻ എങ്ങനെ പ്രതികരിക്കണം?
മത്ത 24:45, 46; പ്രവൃ 15:2, 6; 16:4, 5; എബ്ര 13:7, 17
പ്രവൃ 2:42; 8:14, 15 കൂടെ കാണുക
മൂപ്പന്മാർക്ക് മറ്റുള്ളവരെ പഠിപ്പിക്കാൻ കഴിയുന്ന ഏറ്റവും നല്ല മാർഗം ഏതാണ്?
-
ബൈബിൾ വിവരണങ്ങൾ:
-
നെഹ 5:14-16—യഹോവയോടുള്ള ആഴമായ ആദരവു നിമിത്തം ഗവർണറായ നെഹമ്യ ദൈവജനത്തിന്മേലുള്ള തന്റെ അധികാരം ദുരുപയോഗം ചെയ്തില്ല. തനിക്ക് അവകാശപ്പെട്ടതുപോലും അദ്ദേഹം സ്വീകരിച്ചില്ല
-
യോഹ 13:12-15—താഴ്മയുടെ കാര്യത്തിൽ നല്ല മാതൃക വെച്ചുകൊണ്ട് യേശു ശിഷ്യന്മാരെ പഠിപ്പിച്ചു
-
സഭയിലെ ഓരോ അംഗത്തോടും സ്നേഹവും കരുതലും കാണിക്കാൻ ഒരു ക്രിസ്തീയ ഇടയന് എങ്ങനെ കഴിയും?
ആത്മീയ രോഗാവസ്ഥയിൽ ആയിരിക്കുന്ന സഹോദരങ്ങളെ മൂപ്പന്മാർക്ക് എങ്ങനെ സഹായിക്കാം?
പഠിപ്പിക്കുമ്പോൾ മൂപ്പന്മാർ എന്തു ശ്രദ്ധിക്കണം?
1തിമ 1:3-7; 2തിമ 2:16-18; തീത്ത 1:9
2കൊ 11:2-4 കൂടെ കാണുക
സഭ ധാർമികമായി ശുദ്ധിയുള്ളതായി സൂക്ഷിക്കാൻ മൂപ്പന്മാർ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്?
1കൊ 5:1-5, 12, 13; യാക്ക 3:17; യൂദ 3, 4; വെളി 2:18, 20
1തിമ 5:1, 2, 22 കൂടെ കാണുക
മൂപ്പന്മാർ ആരെ പരിശീലിപ്പിക്കണം?
-
ബൈബിൾ വിവരണങ്ങൾ:
-
മത്ത 10:5-20—പ്രസംഗിക്കാൻ അയയ്ക്കുന്നതിനു മുമ്പ് യേശു തന്റെ 12 അപ്പോസ്തലന്മാരെ പരിശീലിപ്പിച്ചു
-
ലൂക്ക 10:1-11—70 ശിഷ്യന്മാരെ പ്രസംഗപ്രവർത്തനത്തിന് അയയ്ക്കുന്നതിനു മുമ്പ് യേശു കൃത്യമായ നിർദേശങ്ങൾ കൊടുത്തു
-
മൂപ്പന്മാർക്ക് അവരുടെ പലവിധ ഉത്തരവാദിത്വങ്ങൾ ചെയ്യാൻ എന്തു സഹായം ഉണ്ട്?
സുഭ 3:5, 6 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
1രാജ 3:9-12—ദൈവജനത്തെ ന്യായപാലനം ചെയ്യാനുള്ള വിവേകത്തിനും ഗ്രാഹ്യത്തിനും ആയി ശലോമോൻ രാജാവ് യഹോവയോടു പ്രാർഥിച്ചു
-
2ദിന 19:4-7—യഹൂദയിലെ നഗരങ്ങളിൽ യഹോശാഫാത്ത് രാജാവ് ന്യായാധിപന്മാരെ നിയമിച്ചു. ആ പ്രധാനപ്പെട്ട ഉത്തരവാദിത്വം ചെയ്യുമ്പോൾ യഹോവ അവരോടൊപ്പം ഉണ്ടായിരിക്കുമെന്ന് അദ്ദേഹം അവരെ ഓർമിപ്പിച്ചു
-
വിശ്വസ്തരായ മേൽവിചാരകന്മാരെ സഭയിലെ സഹോദരങ്ങൾ എങ്ങനെ കാണണം?
1തെസ്സ 5:12, 13; 1തിമ 5:17; എബ്ര 13:7, 17
-
ബൈബിൾ വിവരണങ്ങൾ:
-
പ്രവൃ 20:37—എഫെസൊസിലെ മൂപ്പന്മാർക്കു പൗലോസ് അപ്പോസ്തലനോടു സ്നേഹം കാണിക്കാൻ ഒരു മടിയും തോന്നിയില്ല
-
പ്രവൃ 28:14-16—റോമിലേക്ക് അപ്പോസ്തലനായ പൗലോസ് യാത്ര ചെയ്തപ്പോൾ അവിടുത്തെ സഹോദരങ്ങൾ പൗലോസിനെ കാണാനായി 65 കിലോമീറ്ററോളം യാത്ര ചെയ്ത് അപ്യയിലെ ചന്തസ്ഥലം വരെ വന്നു, അതു പൗലോസിനു വലിയ പ്രോത്സാഹനമായി
-