വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മോശ​മായ പെരു​മാ​റ്റം

മോശ​മായ പെരു​മാ​റ്റം

നമ്മളോട്‌ ആരെങ്കി​ലും മോശ​മാ​യി പെരു​മാ​റി​യാൽ നമുക്ക്‌ എന്തു തോന്നും?

സങ്ക 69:20; സുഭ 18:14; സഭ 4:1-3; മല 2:13-16; കൊലോ 3:21

  • ബൈബിൾ വിവര​ണങ്ങൾ:

    • 2ശമു 10:1-5—ദാവീദ്‌ രാജാ​വി​ന്റെ സൈന്യ​ത്തി​ലെ ചില പടയാ​ളി​കളെ ശത്രുക്കൾ അപമാ​നി​ക്കു​ക​യും നാണം​കെ​ടു​ത്തു​ക​യും ചെയ്‌തു. ആ പടയാ​ളി​ക​ളോ​ടു ദാവീദ്‌ പ്രത്യേക പരിഗണന കാണിച്ചു

    • 2ശമു 13:6-19—അമ്‌നോൻ താമാ​റി​നെ ബലാത്സം​ഗം ചെയ്യു​ക​യും അപമാ​നി​ക്കു​ക​യും ചെയ്‌തു. സങ്കടം സഹിക്ക​വ​യ്യാ​തെ താമാർ വസ്‌ത്രം വലിച്ചു​കീ​റി നിലവി​ളി​ച്ചു​കൊണ്ട്‌ അവി​ടെ​നിന്ന്‌ പോയി

ആർക്കെ​ങ്കി​ലും മോശ​മായ പെരു​മാ​റ്റം നേരി​ടേ​ണ്ടി​വ​രു​മ്പോൾ യഹോവ അത്‌ അറിയു​ന്നു​ണ്ടെന്ന്‌ എങ്ങനെ മനസ്സി​ലാ​ക്കാം, യഹോവ എന്തു നടപടി​യെ​ടു​ക്കും?

ഇയ്യ 34:21, 22; സങ്ക 37:8, 9; യശ 29:15, 19-21; റോമ 12:17-21

സങ്ക 63:6, 7 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • 1ശമു 25:3, 14-17, 21, 32-38—സ്വന്തം കുടും​ബ​ത്തി​ന്റെ ജീവൻ അപകട​ത്തി​ലാ​ക്കി​ക്കൊണ്ട്‌, ക്രൂര​നും പരുക്ക​നും ആയ നാബാൽ ദാവീ​ദി​നെ അധി​ക്ഷേ​പി​ച്ചു. യഹോവ നാബാ​ലി​നെ ശിക്ഷിച്ചു

    • യിര 20:1-6, 9, 11-13—പശ്‌ഹൂർ എന്ന പുരോ​ഹി​തൻ യിരെ​മ്യ​യെ അടിക്കു​ക​യും തടിവി​ല​ങ്ങി​ലി​ടു​ക​യും ചെയ്‌തു. നിരാ​ശ​നായ തന്റെ പ്രവാ​ച​കനെ യഹോവ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും രക്ഷിക്കു​ക​യും ചെയ്‌തു