യഹോവ
ദൈവത്തിന്റെ പേര്
യഹോവ എന്ന പേരിന്റെ അർഥം “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണ്
തന്റെ ദാസന്മാർക്കായി കരുതാൻ യഹോവ എന്തൊക്കെ ആയിത്തീരും, എന്തെല്ലാം ചെയ്യും?
യഹോവയുടെ പേരിന്റെ വിശുദ്ധീകരണം ഏറ്റവും പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
നമ്മൾ യഹോവയെ പൂർണമായി അനുസരിക്കേണ്ടത് എന്തുകൊണ്ട്?
യഹോവയുടെ ചില സ്ഥാനപ്പേരുകൾ
അത്യുന്നതൻ—ഉൽ 14:18-22; സങ്ക 7:17; എബ്ര 1:3; 8:1
നിത്യതയുടെ രാജാവ്—1തിമ 1:17; വെളി 15:3
പരമാധികാരിയായ കർത്താവ്—യശ 25:8; ആമോ 3:7
പാറ—ആവ 32:4; യശ 26:4
പിതാവ്—മത്ത 6:9; യോഹ 5:21
മഹാനായ ഉപദേഷ്ടാവ്—യശ 30:20
ശ്രേഷ്ഠൻ—എബ്ര 1:3; 8:1
സർവശക്തൻ—ഉൽ 17:1; വെളി 19:6
സൈന്യങ്ങളുടെ അധിപനായ യഹോവ—1ശമു 1:11
യഹോവയുടെ ചില പ്രമുഖ ഗുണങ്ങൾ
യഹോവ തന്റെ വിശുദ്ധി ഉയർത്തിക്കാട്ടുന്നത് എങ്ങനെ, അത് നമ്മളെ എന്തിനു പ്രേരിപ്പിക്കണം?
പുറ 28:36; ലേവ 19:2; 2കൊ 7:1; 1പത്ര 1:13-16
-
ബൈബിൾ വിവരണങ്ങൾ:
-
യശ 6:1-8—യശയ്യ പ്രവാചകൻ യഹോവയുടെ വിശുദ്ധിയെക്കുറിച്ചുള്ള ഒരു ദർശനം കണ്ട് ആശ്ചര്യപ്പെട്ടുപോയി. എന്നാൽ ഒരു ദൂതൻ അദ്ദേഹത്തെ ഓർമിപ്പിച്ചത് അപൂർണരായ മനുഷ്യർക്കുപോലും യഹോവയുടെ കണ്ണിൽ ശുദ്ധിയുള്ളവരാകാൻ കഴിയും എന്നാണ്
-
റോമ 6:12-23; 12:1, 2—പാപത്തിന്റെ മോഹങ്ങൾ അനുസരിച്ച് നടക്കാതിരിക്കാനും ‘വിശുദ്ധരായി’ തുടരാനും നമുക്ക് എങ്ങനെ കഴിയുമെന്നു പൗലോസ് അപ്പോസ്തലൻ വിശദീകരിക്കുന്നു
-
യഹോവ തന്റെ ശക്തി ഏതെല്ലാം വിധങ്ങളിലാണു പ്രകടിപ്പിക്കുന്നത്?
പുറ 15:3-6; 2ദിന 16:9; യശ 40:22, 25, 26, 28-31
-
ബൈബിൾ വിവരണങ്ങൾ:
-
ആവ 8:12-18—യഹോവ തന്റെ ശക്തി പ്രകടിപ്പിക്കുന്നതുകൊണ്ടാണ് ഇസ്രായേല്യർ പല നന്മകളും ആസ്വദിക്കുന്നതെന്ന കാര്യം മോശ അവരെ ഓർമിപ്പിച്ചു
-
1രാജ 19:9-14—നിരാശയിലാണ്ടുപോയ ഏലിയ പ്രവാചകനെ പ്രോത്സാഹിപ്പിക്കാൻ യഹോവ തന്റെ ശക്തിയുടെ പ്രകടനം അദ്ദേഹത്തെ കാണിച്ചു
-
യഹോവയുടെ നീതിയാണ് ഏറ്റവും നല്ല നീതി എന്നു പറയുന്നത് എന്തുകൊണ്ട്?
ആവ 32:4; ഇയ്യ 34:10; 37:23; സങ്ക 37:28; യശ 33:22
-
ബൈബിൾ വിവരണങ്ങൾ:
-
ആവ 24:16-22—യഹോവ നീതിമാനും സ്നേഹവാനും ദയയുള്ളവനും ആണെന്ന് മോശയ്ക്കു കൊടുത്ത നിയമത്തിലൂടെ നമുക്കു മനസ്സിലാക്കാം
-
2ദിന 19:4-7—മനുഷ്യരുടെ നീതിയല്ല, യഹോവയുടെ നീതിയാണു നടപ്പാക്കേണ്ടത് എന്ന കാര്യം യഹോശാഫാത്ത് രാജാവ് താൻ നിയമിച്ച ന്യായാധിപന്മാരെ ഓർമിപ്പിച്ചു
-
യഹോവയാണ് ഏറ്റവും വലിയ ജ്ഞാനി എന്ന് എന്തു തെളിയിക്കുന്നു?
സങ്ക 104:24; സുഭ 2:1-8; യിര 10:12; റോമ 11:33; 16:27
സങ്ക 139:14; യിര 17:10 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
1രാജ 4:29-34—യഹോവ ശലോമോൻ രാജാവിനെ അക്കാലത്ത് ജീവിച്ചിരുന്നവരിൽവെച്ച് ഏറ്റവും വലിയ ജ്ഞാനിയാക്കി
-
ലൂക്ക 11:31; യോഹ 7:14-18—യേശു ശലോമോനേക്കാൾ വലിയ ജ്ഞാനിയായിരുന്നു; എന്നാൽ തന്റെ ജ്ഞാനത്തിന്റെ ഉറവിടം യഹോവയാണെന്നു യേശു പറഞ്ഞു
-
തന്റെ ഏറ്റവും വലിയ ഗുണം സ്നേഹമാണെന്ന് യഹോവ എങ്ങനെയാണു കാണിച്ചത്?
യോഹ 3:16; റോമ 8:32; 1യോഹ 4:8-10, 19
-
ബൈബിൾ വിവരണങ്ങൾ:
-
മത്ത 10:29-31—യഹോവ നമ്മളെ ഓരോരുത്തരെയും എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നും വിലമതിക്കുന്നുണ്ടെന്നും കാണിക്കാൻ യേശു കുരുവികളുടെ ദൃഷ്ടാന്തം ഉപയോഗിച്ചു
-
മർ 1:9-11—യേശുവിനെ ഒത്തിരി സ്നേഹിക്കുന്നെന്നും യേശുവിനെക്കുറിച്ച് അഭിമാനിക്കുന്നെന്നും യഹോവ പറഞ്ഞു. ഇത് ഇന്നത്തെ മാതാപിതാക്കൾക്കു നല്ലൊരു മാതൃകയാണ്; കാരണം കുട്ടികൾക്കു വേണ്ടത് സ്നേഹവും അംഗീകാരവും ആണ്
-
നമ്മളെ യഹോവയോട് അടുപ്പിക്കുന്ന മറ്റു ചില കാര്യങ്ങളെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. അതിൽ ചിലതാണ് . . .
അലിവ്—യശ 49:15; 63:9; സെഖ 2:8
എല്ലാം കാണുന്നു—2ദിന 16:9; സുഭ 15:3
ഔദാര്യം—സങ്ക 104:13-15; 145:16
കരുണ—പുറ 34:6
ക്ഷമ—യശ 30:18; 2പത്ര 3:9
താഴ്മ—സങ്ക 18:35
ദയ—ലൂക്ക 6:35; റോമ 2:4
നിത്യത—സങ്ക 90:2; 93:2
നീതി—സങ്ക 7:9
വെളി 4:1-6
മഹത്ത്വം—മാറ്റമില്ല; ആശ്രയിക്കാം—മല 3:6; യാക്ക 1:17
വിശ്വസ്തത—വെളി 15:4
ശ്രേഷ്ഠം—സങ്ക 8:1; 148:13
സന്തോഷം—1തിമ 1:11
സമാധാനം—ഫിലി 4:9
ദൈവമായ യഹോവയെക്കുറിച്ച് കൂടുതൽ അറിയുമ്പോൾ നമുക്ക് എന്തു തോന്നും?
യഹോവയെ സേവിക്കേണ്ട വിധം
നമുക്കു ചെയ്യാൻ പറ്റുന്നതിലും അധികം യഹോവ നമ്മളിൽനിന്ന് ആവശ്യപ്പെടുന്നില്ല എന്ന് എങ്ങനെ അറിയാം?
-
ബൈബിൾ വിവരണങ്ങൾ:
-
ആവ 30:11-14—മോശയിലൂടെ ഇസ്രായേല്യർക്കു കൊടുത്ത നിയമം അവർക്ക് അനുസരിക്കാൻ ബുദ്ധിമുട്ടുള്ളതായിരുന്നില്ല
-
മത്ത 11:28-30—യേശുവും യഹോവയെപ്പോലെ ദയാലുവായ ഒരു യജമാനനാണ്
-
യഹോവ നമ്മുടെ സ്തുതിക്ക് യോഗ്യനായിരിക്കുന്നത് എന്തുകൊണ്ട്?
സങ്ക 105:1, 2; യശ 43:10-12, 21
യിര 20:9; ലൂക്ക 6:45; പ്രവൃ 4:19, 20 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
സങ്ക 104:1, 2, 10-20, 33, 34—സങ്കീർത്തനക്കാരൻ യഹോവയുടെ സൃഷ്ടികളിൽനിന്ന് യഹോവയെ സ്തുതിക്കാനുള്ള കാരണങ്ങൾ കണ്ടെത്തി
-
സങ്ക 148:1-14—ദൂതന്മാർ ഉൾപ്പെടെ യഹോവയുടെ സൃഷ്ടികളെല്ലാം യഹോവയെ സ്തുതിക്കുന്നു; നമ്മളും യഹോവയെ സ്തുതിക്കണം
-
നമ്മുടെ നല്ല പെരുമാറ്റം യഹോവയ്ക്ക് ഒരു സാക്ഷ്യമായിത്തീരുന്നത് എങ്ങനെ?
മത്ത 5:16; യോഹ 15:8; 1പത്ര 2:12
യാക്ക 3:13 കൂടെ കാണുക
നമുക്ക് എങ്ങനെ യഹോവയുടെ ഒരു സുഹൃത്താകാം?
ദൈവത്തോട് അടുക്കണമെങ്കിൽ നമ്മൾ താഴ്മയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
യഹോവയോട് അടുക്കണമെങ്കിൽ ബൈബിൾ വായനയും ധ്യാനവും ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
യഹോവയെക്കുറിച്ച് പഠിക്കുന്നതിനു ചേർച്ചയിൽ നമ്മൾ പ്രവർത്തിക്കേണ്ടത് എന്തുകൊണ്ട്?
യഹോവയിൽനിന്ന് നമ്മൾ ഒന്നും ഒളിച്ചുവെക്കരുതാത്തത് എന്തുകൊണ്ട്?
ഇയ്യ 34:22; സുഭ 28:13; യിര 23:24; 1തിമ 5:24, 25
-
ബൈബിൾ വിവരണങ്ങൾ:
-
2രാജ 5:20-27—ഗേഹസി തന്റെ തെറ്റ് ഒളിച്ചുവെക്കാൻ ശ്രമിച്ചു; എന്നാൽ യഹോവ പ്രവാചകനായ എലീശയിലൂടെ അത് വെളിച്ചത്തു കൊണ്ടുവന്നു
-
പ്രവൃ 5:1-11—പരിശുദ്ധാത്മാവിനോടു നുണ പറഞ്ഞതിന് അനന്യാസിനെയും സഫീറയെയും യഹോവ ശിക്ഷിച്ചു
-