വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വാർധ​ക്യം; പ്രായ​മാ​യവർ

വാർധ​ക്യം; പ്രായ​മാ​യവർ

പ്രായ​മാ​കു​മ്പോൾ നമുക്ക്‌ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാകും?

സങ്ക 71:9; 90:10

ആശ്വാസം—രോഗ​മോ പ്രായാ​ധി​ക്യ​മോ കൊണ്ടുള്ള പരിമി​തി​കൾ” കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • സഭ 12:1-8—പ്രായ​മാ​കു​മ്പോൾ ഉണ്ടാകുന്ന ബുദ്ധി​മു​ട്ടു​ക​ളെ​ക്കു​റിച്ച്‌ ശലോ​മോൻ രാജാവ്‌ കാവ്യ​ഭാ​ഷ​യിൽ വർണിച്ചു. കാഴ്‌ച കുറഞ്ഞു​വ​രു​ന്ന​തി​നെ​ക്കു​റി​ച്ചും (“ജനാല​ക​ളി​ലൂ​ടെ നോക്കുന്ന സ്‌ത്രീ​കൾ ഇരുൾ മാത്രം കാണും”) കേൾവി കുറഞ്ഞു​വ​രു​ന്ന​തി​നെ​ക്കു​റി​ച്ചും (“ഗായി​ക​മാ​രു​ടെ സ്വരം നേർത്തു​വ​രും”) അതിൽ പറയുന്നു

പ്രായ​മാ​കു​മ്പോൾ ഉണ്ടാകുന്ന ബുദ്ധി​മു​ട്ടു​കൾക്കും പരിമി​തി​കൾക്കും ഇടയിൽ സന്തോഷം നിലനി​റു​ത്താ​നാ​കു​മോ?

2കൊ 4:16-18; യാക്ക 1:2-4

  • ബൈബിൾ വിവര​ണങ്ങൾ:

    • 1ശമു 12:2, 23—പ്രായം​ചെന്ന ശമുവേൽ പ്രവാ​ച​കന്‌ ദൈവ​ജ​ന​ത്തി​നു​വേണ്ടി തുടർച്ച​യാ​യി പ്രാർഥി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം അറിയാ​മാ​യി​രു​ന്നു

    • 2ശമു 19:31-39—പ്രായം​ചെന്ന ബർസി​ല്ലാ​യി​യു​ടെ വിശ്വ​സ്‌ത​മായ പിന്തുണ ദാവീദ്‌ രാജാവ്‌ വിലമ​തി​ച്ചു. കൂടുതൽ ഉത്തരവാ​ദി​ത്വ​ങ്ങൾ നൽകാൻ ദാവീദ്‌ ആഗ്രഹി​ച്ചെ​ങ്കി​ലും എളിമ​യോ​ടെ തന്റെ പരിമി​തി​കൾ തിരി​ച്ച​റിഞ്ഞ ബർസി​ല്ലാ​യി അത്‌ നിരസി​ച്ചു

    • സങ്ക 71:9, 18—വൃദ്ധനാ​യാൽ യഹോ​വ​യു​ടെ സേവന​ത്തിൽ തന്നെ​ക്കൊണ്ട്‌ ഒന്നും ചെയ്യാൻ കഴിയി​ല്ല​ല്ലോ എന്ന്‌ ചിന്തിച്ച ദാവീദ്‌ രാജാവ്‌ തന്നെ ഉപേക്ഷി​ക്ക​രു​തേ എന്നും വരും​ത​ല​മു​റ​യോട്‌ യഹോ​വ​യെ​ക്കു​റിച്ച്‌ പറയാൻ തന്നെ അനുവ​ദി​ക്കേ​ണമേ എന്നും പ്രാർഥി​ച്ചു

    • ലൂക്ക 2:36-38—പ്രായം​ചെന്ന വിധവ​യായ അന്ന പ്രവാ​ചി​കയെ ദൈവ​ഭ​ക്തി​യും വിശ്വ​സ്‌ത​സേ​വ​ന​വും കാരണം യഹോവ അനു​ഗ്ര​ഹി​ച്ചു

പ്രായം​ചെ​ന്ന​വരെ യഹോവ വില​യേ​റി​യ​വ​രാ​യി കാണുന്നു എന്നതിന്‌ എന്തു തെളി​വാ​ണു​ള്ളത്‌?

സങ്ക 92:12-14; സുഭ 16:31; 20:29; യശ 46:4; തീത്ത 2:2-5

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 12:1-4—75-ാമത്തെ വയസ്സിൽ അബ്രാ​ഹാ​മിന്‌ അദ്ദേഹ​ത്തി​ന്റെ ജീവിതം മാറ്റി​മ​റിച്ച ഒരു നിയമനം യഹോവ കൊടു​ത്തു

    • ദാനി 10:11, 19; 12:13—90 വയസ്സ്‌ കഴിഞ്ഞ ദാനി​യേൽ പ്രവാ​ച​കനെ ഒരു ദൂതൻ സന്ദർശി​ച്ചു, ദാനി​യേൽ യഹോ​വ​യ്‌ക്കു വളരെ പ്രിയ​പ്പെ​ട്ട​വ​നാ​ണെ​ന്നും അദ്ദേഹ​ത്തി​ന്റെ വിശ്വ​സ്‌ത​ത​യ്‌ക്കു പ്രതി​ഫലം ലഭിക്കു​മെ​ന്നും ഉറപ്പു കൊടു​ത്തു

    • ലൂക്ക 1:5-13—പ്രായം​ചെന്ന സെഖര്യ​ക്കും എലിസ​ബ​ത്തി​നും അത്ഭുത​ക​ര​മാ​യി ഒരു കുഞ്ഞ്‌ ജനിക്കാൻ യഹോവ ഇടയാക്കി. യോഹ​ന്നാൻ ആയിരു​ന്നു ആ കുഞ്ഞ്‌

    • ലൂക്ക 2:25-35—പ്രായം​ചെന്ന ശിമെ​യോന്‌ മിശിഹ ആയിത്തീ​രു​മാ​യി​രുന്ന കുഞ്ഞിനെ കാണാ​നുള്ള പദവി യഹോവ കൊടു​ത്തു. ആ കുഞ്ഞി​നെ​ക്കു​റിച്ച്‌ ശിമെ​യോൻ ചില പ്രവച​നങ്ങൾ നടത്തി

    • പ്രവൃ 7:23, 30-36—ഇസ്രാ​യേ​ലി​നു നേതാ​വാ​യി യഹോവ മോശയെ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ മോശ​യ്‌ക്ക്‌ 80 വയസ്സാ​യി​രു​ന്നു

വിശ്വ​സ്‌ത​രായ പ്രായം​ചെ​ന്ന​വ​രോ​ടു നമ്മൾ എങ്ങനെ ഇടപെ​ടണം?

ലേവ 19:32; 1തിമ 5:1

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 45:9-11; 47:12—യോ​സേഫ്‌ പ്രായ​മായ തന്റെ പിതാവ്‌ യാക്കോ​ബി​നെ തന്റെ കൂടെ താമസി​ക്കാൻ കൊണ്ടു​വ​രു​ക​യും മരണം​വരെ അദ്ദേഹത്തെ കരുതു​ക​യും ചെയ്‌തു

    • രൂത്ത്‌ 1:14-17; 2:2, 17, 18, 23—രൂത്ത്‌ പ്രായ​മായ നൊ​വൊ​മി​യോ​ടു വാക്കി​ലും പ്രവൃ​ത്തി​യി​ലും കരുതൽ കാണിച്ചു

    • യോഹ 19:26, 27—മരിക്കു​ന്ന​തി​നു തൊട്ടു​മുമ്പ്‌ യേശു തന്റെ പ്രായം​ചെന്ന അമ്മയെ കരുതാ​നുള്ള ഉത്തരവാ​ദി​ത്വം യോഹ​ന്നാൻ അപ്പോ​സ്‌ത​ലനെ ഏൽപ്പിച്ചു

സഭയിലെ പ്രായം​ചെ​ന്ന​വരെ നമുക്ക്‌ എങ്ങനെ​യെ​ല്ലാം സഹായി​ക്കാം?