വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവാഹം

വിവാഹം

വിവാ​ഹ​ത്തി​ന്റെ തുടക്കം എങ്ങനെ​യാ​യി​രു​ന്നു?

ഒരു ക്രിസ്‌ത്യാ​നി തന്റെ വിവാ​ഹ​യി​ണ​യാ​യി എങ്ങനെ​യുള്ള ആളെ തിര​ഞ്ഞെ​ടു​ക്കണം?

സ്‌നാനമേറ്റ തന്റെ മകനോ മകളോ സ്‌നാ​ന​മേൽക്കാത്ത ഒരാളെ വിവാഹം കഴിക്കു​ന്നത്‌ ഒരു ക്രിസ്‌ത്യാ​നി അംഗീ​ക​രി​ക്കി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

1കൊ 7:39; 2കൊ 6:14, 15

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 24:1-4, 7—അബ്രാ​ഹാം തന്റെ മകനായ യിസ്‌ഹാ​ക്കി​നു​വേണ്ടി അന്യ​ദൈ​വ​ങ്ങളെ ആരാധി​ക്കുന്ന കനാന്യ​രിൽനിന്ന്‌ ഭാര്യയെ എടുക്കാ​തെ യഹോ​വയെ ആരാധി​ക്കു​ന്ന​വർക്കി​ട​യിൽനിന്ന്‌ തിര​ഞ്ഞെ​ടു​ക്കാൻ തീരു​മാ​നി​ച്ചു

    • ഉൽ 28:1-4—യിസ്‌ഹാക്ക്‌ തന്റെ മകനായ യാക്കോ​ബി​നോ​ടു കനാന്യ​രിൽനിന്ന്‌ ഭാര്യയെ എടുക്കാ​തെ സ്വന്തം ജനത്തി​നി​ട​യിൽനിന്ന്‌ ഭാര്യയെ കണ്ടെത്താൻ പറഞ്ഞു

ഒരു ക്രിസ്‌ത്യാ​നി അവിശ്വാ​സി​യായ ഒരാളെ വിവാഹം കഴിക്കു​മ്പോൾ യഹോ​വ​യ്‌ക്ക്‌ എന്ത്‌ തോന്നും?

ആവ 7:3, 4

  • ബൈബിൾ വിവര​ണങ്ങൾ:

    • 1രാജ 11:1-6, 9-11—ശലോ​മോൻ രാജാവ്‌ യഹോ​വ​യു​ടെ നിർദേ​ശ​ത്തി​നു വിരു​ദ്ധ​മാ​യി ഇസ്രാ​യേ​ല്യ​ര​ല്ലാത്ത സ്‌ത്രീ​കളെ ഭാര്യ​മാ​രാ​യി സ്വീക​രി​ച്ചു. അവർ ശലോ​മോ​ന്റെ ഹൃദയം യഹോ​വ​യിൽനിന്ന്‌ അകറ്റി; ഇത്‌ യഹോ​വയെ കോപി​പ്പി​ച്ചു

    • നെഹ 13:23-27—ഇസ്രാ​യേ​ല്യർ വിദേ​ശ​സ്‌ത്രീ​കളെ വിവാഹം കഴിച്ച​പ്പോൾ ഗവർണ​റായ നെഹമ്യ​ക്കും യഹോ​വ​യെ​പ്പോ​ലെ​തന്നെ ദേഷ്യം വന്നു; നെഹമ്യ അവരെ തിരുത്തി

യഹോ​വ​യെ വിശ്വ​സ്‌ത​ത​യോ​ടെ സേവി​ക്കുന്ന, സത്‌പേ​രുള്ള ഒരു വ്യക്തിയെ വിവാ​ഹ​യി​ണ​യാ​യി സ്വീക​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

സുഭ 18:22; 31:10, 28

എഫ 5:28-31, 33 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • 1ശമു 25:2, 3, 14-17—പരുക്ക​നും ക്രൂര​നും ആയിരുന്ന നാബാൽ ധനിക​നാ​യി​രു​ന്നെ​ങ്കി​ലും ഒരു നല്ല ഭർത്താ​വാ​യി​രു​ന്നില്ല

    • സുഭ 21:9—നല്ല വിവാ​ഹ​യി​ണയെ തിര​ഞ്ഞെ​ടു​ത്തി​ല്ലെ​ങ്കിൽ സന്തോ​ഷ​വും സമാധാ​ന​വും നഷ്ടപ്പെ​ടും

    • റോമ 7:2—ഒരു സ്‌ത്രീ വിവാ​ഹ​ജീ​വി​ത​ത്തി​ലേക്കു കടക്കു​മ്പോൾ ഒരു പരിധി​വരെ അവൾ അപൂർണ​നായ ഭർത്താ​വി​ന്റെ നിയ​ന്ത്ര​ണ​ത്തി​ലാ​കും എന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ വിശദീ​ക​രി​ച്ചു. അതു​കൊണ്ട്‌ ഭർത്താ​വി​നെ തിര​ഞ്ഞെ​ടു​ക്കുന്ന കാര്യ​ത്തിൽ അവൾ ജ്ഞാന​ത്തോ​ടെ തീരു​മാ​ന​മെ​ടു​ക്കണം

വിവാ​ഹ​ത്തി​നാ​യി ഒരുങ്ങുക

വിവാഹം കഴിക്കാൻ ആഗ്രഹി​ക്കുന്ന ഒരു പുരുഷൻ ഒരു കുടും​ബം പുലർത്താൻ തനിക്കു കഴിയു​മോ എന്നു മുൻകൂ​ട്ടി ചിന്തി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

1തിമ 5:8

  • ബൈബിൾ വിവര​ണങ്ങൾ:

    • സുഭ 24:27—കുടും​ബ​വും കുട്ടി​ക​ളും ആകുന്ന​തിന്‌ മുമ്പു​തന്നെ ഒരു പുരുഷൻ നന്നായി അധ്വാ​നിച്ച്‌ കുടും​ബത്തെ പോറ്റാൻ തനിക്കു കഴിയു​മെന്ന്‌ ഉറപ്പു​വ​രു​ത്ത​ണം

കോർട്ടി​ങ്ങിൽ ഏർപ്പെ​ടു​ന്നവർ മറ്റുള്ള​വ​രു​ടെ ഉപദേശം തേടു​ക​യും രണ്ടു​പേ​രും മറ്റേ വ്യക്തി​യു​ടെ പുറ​മേ​യുള്ള സൗന്ദര്യ​ത്തെ​ക്കാൾ അകമേ​യുള്ള വ്യക്തി എങ്ങനെ​യു​ള്ള​യാ​ളാ​ണെന്ന്‌ മനസ്സി​ലാ​ക്കു​ക​യും ചെയ്യേ​ണ്ടതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

സുഭ 13:10; 1പത്ര 3:3-6

  • ബൈബിൾ വിവര​ണങ്ങൾ:

    • രൂത്ത്‌ 2:4-7, 10-12—വിവാ​ഹ​ത്തി​നു മുമ്പു​തന്നെ ബോവസ്‌, രൂത്തി​നെ​ക്കു​റി​ച്ചുള്ള വിശ്വ​സ​നീ​യ​മായ അഭി​പ്രാ​യങ്ങൾ തേടു​ക​യും രൂത്ത്‌ ജോലി ചെയ്യുന്ന രീതി​യും കുടും​ബാം​ഗ​ങ്ങ​ളോട്‌ ഇടപെട്ട വിധവും രൂത്തിന്റെ ദൈവ​ഭ​യ​വും ഒക്കെ ശ്രദ്ധിച്ച്‌ മനസ്സി​ലാ​ക്കു​ക​യും ചെയ്‌തു

    • രൂത്ത്‌ 2:8, 9, 20—രൂത്ത്‌ ബോവ​സി​ന്റെ ദയയും ഉദാര​ത​യും യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​വും നിരീ​ക്ഷി​ച്ചു

വിവാ​ഹി​ത​രാ​കാൻ പോകു​ന്നവർ കോർട്ടിങ്‌ സമയത്തും വിവാഹം ഉറപ്പി​ച്ച​തി​നു ശേഷവും ധാർമി​ക​ശു​ദ്ധി പാലി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ഗല 5:19; കൊലോ 3:5; 1തെസ്സ 4:4

  • ബൈബിൾ വിവര​ണങ്ങൾ:

    • സുഭ 5:18, 19—ചില ശാരീ​രി​ക​മായ സ്‌നേ​ഹ​പ്ര​ക​ട​നങ്ങൾ വിവാ​ഹ​ത്തി​നു​ശേഷം മാത്രമേ ആകാവൂ

    • ഉത്ത 1:2; 2:6—കോർട്ടി​ങ്ങി​ന്റെ സമയത്ത്‌ ഇടയബാ​ല​നും ശൂലേം​ക​ന്യ​ക​യും പരസ്‌പരം സ്‌നേഹം പ്രകടി​പ്പി​ച്ചെ​ങ്കി​ലും അവർ ഒരിക്ക​ലും ധാർമി​ക​ത​യു​ടെ അതിരു​കൾ ലംഘി​ച്ചി​ല്ല

    • ഉത്ത 4:12; 8:8-10—ശൂലേം​ക​ന്യക ആത്മനി​യ​ന്ത്രണം പാലി​ച്ചു​കൊണ്ട്‌ നിർമ​ല​യാ​യി തുടർന്നു; അവൾ അടച്ചു​പൂ​ട്ടിയ ഒരു തോട്ടം പോ​ലെ​യാ​യി​രു​ന്നു

ദമ്പതികൾ നിയമ​പ​ര​മാ​യി വിവാ​ഹി​ത​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ഭർത്താ​വി​ന്റെ ഉത്തരവാ​ദി​ത്വ​ങ്ങൾ

ഒരു ഭർത്താ​വി​ന്റെ ഉത്തരവാ​ദി​ത്വ​ങ്ങൾ എന്തൊ​ക്കെ​യാണ്‌?

ശിരഃ​സ്ഥാ​നം പ്രയോ​ഗി​ക്കു​മ്പോൾ ഭർത്താവ്‌ ആരെ മാതൃ​ക​യാ​ക്കണം?

ഭർത്താവ്‌ ഭാര്യയെ സ്‌നേ​ഹി​ക്കു​ക​യും ഭാര്യ​യു​ടെ ആവശ്യ​ങ്ങ​ളും ചിന്തക​ളും മനസ്സി​ലാ​ക്കി പ്രവർത്തി​ക്കു​ക​യും ചെയ്യേ​ണ്ടതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

കൊലോ 3:19; 1പത്ര 3:7

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 21:8-12—സാറയു​ടെ നിർദേശം അബ്രാ​ഹാ​മിന്‌ ഇഷ്ടപ്പെ​ട്ടി​ല്ലെ​ങ്കി​ലും അത്‌ കേൾക്കാൻ യഹോവ അബ്രാ​ഹാ​മി​നോ​ടു പറഞ്ഞു

    • സുഭ 31:10, 11, 16, 28—ഇവിടെ വിവരി​ച്ചി​രി​ക്കുന്ന കാര്യ​പ്രാ​പ്‌തി​യുള്ള ഭാര്യ​യു​ടെ ബുദ്ധി​മാ​നായ ഭർത്താവ്‌ തന്റെ ഭാര്യയെ അടക്കി ഭരിക്കു​ന്നില്ല, കുറ്റം കണ്ടുപി​ടി​ക്കു​ന്നില്ല; മറിച്ച്‌ വിശ്വ​സി​ക്കു​ന്നു, പ്രശം​സി​ക്കു​ന്നു

    • എഫ 5:33—ഒരു ഭാര്യക്ക്‌ ഭർത്താവ്‌ തന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ അനുഭ​വ​പ്പെ​ടണം എന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ വാക്കു​ക​ളിൽനി​ന്നു മനസ്സി​ലാ​ക്കാം

ഭാര്യ​യു​ടെ ഉത്തരവാ​ദി​ത്വ​ങ്ങൾ

ഒരു ഭാര്യ​യു​ടെ ഉത്തരവാ​ദി​ത്വ​ങ്ങൾ എന്തെല്ലാം?

ഭാര്യ​യു​ടെ സ്ഥാനം ഏതെങ്കി​ലും തരത്തിൽ വില കുറഞ്ഞ​താ​ണോ?

ഉൽ 1:26-28, 31; 2:18

  • ബൈബിൾ വിവര​ണങ്ങൾ:

    • സുഭ 1:8; 1കൊ 7:4—കുടും​ബ​ത്തിൽ സ്‌ത്രീക്ക്‌, ഭാര്യ​യെന്ന നിലയി​ലും അമ്മയെന്ന നിലയി​ലും ഒരു പരിധി​വ​രെ​യുള്ള അധികാ​രം ദൈവം കൊടു​ത്തി​ട്ടുണ്ട്‌

    • 1കൊ 11:3—യഹോ​വ​യു​ടെ ക്രമീ​ക​ര​ണ​ത്തിൽ, യഹോവ ഒഴികെ മറ്റെല്ലാ​വ​രും ഏതെങ്കി​ലും തരത്തി​ലുള്ള ശിരഃ​സ്ഥാ​ന​ത്തി​ന്റെ കീഴി​ലാണ്‌ എന്നു പൗലോസ്‌ അപ്പോ​സ്‌തലൻ പറഞ്ഞു

    • എബ്ര 13:7, 17—സഭയിൽ പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വർക്കു കീഴ്‌പെ​ട്ടി​രി​ക്കു​ക​യും അവരെ അനുസ​രി​ക്കു​ക​യും വേണം

ഭർത്താവ്‌ യഹോ​വ​യു​ടെ സാക്ഷി​യ​ല്ലാത്ത ഒരു ക്രിസ്‌തീ​യ​ഭാ​ര്യക്ക്‌ യഹോ​വയെ എങ്ങനെ സന്തോ​ഷി​പ്പി​ക്കാം?

ഒരു ക്രിസ്‌തീ​യ​ഭാ​ര്യ ഭർത്താ​വി​നെ ബഹുമാ​നി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

എഫ 5:33

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 18:12; 1പത്ര 3:5, 6—സാറ ഭർത്താ​വായ അബ്രാ​ഹാ​മി​നോട്‌ ആഴമായ ബഹുമാ​നം കാണിച്ചു; ചിന്തയിൽപ്പോ​ലും ഭർത്താ​വി​നെ ‘യജമാനൻ’ എന്നു കരുതി

എങ്ങനെ​യുള്ള ഒരു ഭാര്യ​യെ​യാണ്‌ ബൈബിൾ പ്രശം​സി​ക്കു​ന്നത്‌?

സുഭ 19:14; 31:10, 13-31

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 24:62-67—അമ്മ മരിച്ച​തി​നു ശേഷം യിസ്‌ഹാ​ക്കിന്‌ ഭാര്യ​യായ റിബെ​ക്ക​യിൽനിന്ന്‌ ആശ്വാസം ലഭിച്ചു

    • 1ശമു 25:14-24, 32-38—അബീഗ​യിൽ ദാവീ​ദി​നോ​ടു താഴ്‌മ​യോ​ടെ അപേക്ഷി​ച്ചു​കൊണ്ട്‌ തന്റെ വിഡ്ഢിയായ ഭർത്താ​വി​നെ​യും കുടും​ബ​ത്തെ​യും രക്ഷിച്ചു

    • എസ്ഥ 4:6-17; 5:1-8; 7:1-6; 8:3-6—ഭർത്താ​വായ രാജാ​വി​നോ​ടു ദൈവ​ജ​നത്തെ രക്ഷിക്ക​ണ​മെന്ന്‌ അപേക്ഷി​ക്കാൻ എസ്ഥേർ രാജ്ഞി ക്ഷണിക്ക​പ്പെ​ടാ​തെ രണ്ടു തവണ ജീവൻ പണയം​വെച്ച്‌ അദ്ദേഹ​ത്തി​ന്റെ അടുക്കൽ ചെന്നു

പ്രശ്‌ന​ങ്ങൾ പരിഹ​രി​ക്കൽ

വിവാ​ഹ​ജീ​വി​ത​ത്തിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ ഏതു ബൈബിൾത​ത്ത്വ​ങ്ങൾ ദമ്പതി​കളെ സഹായി​ക്കും?

പണം കൈകാ​ര്യം ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ ശരിയായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ ഏതു ബൈബിൾത​ത്ത്വ​ങ്ങൾ ദമ്പതി​കളെ സഹായി​ക്കും?

ദമ്പതി​കൾക്ക്‌ ബന്ധുക്ക​ളും കുടും​ബാം​ഗ​ങ്ങ​ളും ആയുള്ള പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ ഏതു ബൈബിൾത​ത്ത്വ​ങ്ങൾ സഹായി​ക്കും?

ലൈം​ഗി​ക​ത​യോ​ടു ബന്ധപ്പെട്ട്‌ ഏതൊക്കെ ബൈബിൾത​ത്ത്വ​ങ്ങ​ളാ​ണു വിവാ​ഹി​തരെ നയി​ക്കേ​ണ്ടത്‌?

ഇണയുടെ തെറ്റു​ക​ളി​ലേക്കു നോക്കു​ന്ന​തി​നു പകരം നല്ല ഗുണങ്ങ​ളി​ലേക്കു നോക്കു​ന്നത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

നീരസ​വും ദേഷ്യ​വും വെച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നു പകരം സ്‌നേ​ഹ​ത്തോ​ടെ വേഗത്തിൽ പ്രശ്‌നങ്ങൾ പരിഹ​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ശാരീ​രി​ക​മാ​യി ഉപദ്ര​വി​ക്കു​ന്ന​തോ വാക്കു​കൾകൊണ്ട്‌ മുറി​പ്പെ​ടു​ത്തു​ന്ന​തോ ഒച്ചവെ​ക്കു​ന്ന​തോ കോപ​പ്ര​ക​ട​നങ്ങൾ നടത്തു​ന്ന​തോ ഒന്നും ക്രിസ്‌ത്യാ​നി​കൾക്ക്‌ യോജി​ച്ച​ത​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

ഭാര്യാ​ഭർത്താ​ക്ക​ന്മാർക്കി​ട​യിൽ ഒരു അഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ടാ​യാൽ ഉടൻതന്നെ അവർ എന്തു ചെയ്യണം?

യഹോ​വ​യ്‌ക്ക്‌ ഒന്നാം സ്ഥാനം കൊടു​ക്കുന്ന വിവാ​ഹ​ജീ​വി​ത​ത്തിൽ എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ പ്രതീ​ക്ഷി​ക്കാം?

വിവാഹം—ബൈബിൾനി​ല​വാ​രങ്ങൾ

വിവാ​ഹ​ത്തെ​ക്കു​റി​ച്ചും ലൈം​ഗി​ക​ത​യെ​ക്കു​റി​ച്ചും ബൈബിൾ വെക്കുന്ന നിലവാ​രങ്ങൾ എന്തൊ​ക്കെ​യാണ്‌?

ഒരാൾക്ക്‌ ഒരു സമയത്ത്‌ ഒന്നില​ധി​കം വിവാ​ഹ​യി​ണകൾ ഉണ്ടായി​രി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു പറയു​ന്നത്‌?

വിവാഹം സ്‌ത്രീ​യും പുരു​ഷ​നും തമ്മിൽ മാത്രമേ ആകാവൂ എന്നു നമുക്ക്‌ എങ്ങനെ അറിയാം?

ഭാര്യ​യും ഭർത്താ​വും ഒരുമിച്ച്‌ ജീവി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

വിവാ​ഹ​മോ​ച​ന​ത്തി​നു തിരു​വെ​ഴു​ത്തു​കൾ നൽകുന്ന ഒരേ ഒരു അടിസ്ഥാ​നം എന്താണ്‌?

തിരു​വെ​ഴു​ത്തു​പ​ര​മായ കാരണ​മി​ല്ലാ​തെ വിവാ​ഹ​മോ​ചനം നേടു​ന്ന​തി​നെ യഹോവ എങ്ങനെ കാണുന്നു?

വിവാ​ഹ​യിണ മരിച്ചു​പോ​യാൽ ജീവി​ച്ചി​രി​ക്കുന്ന വ്യക്തിക്ക്‌ പുനർവി​വാ​ഹം കഴിക്കാ​മോ?