വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശ്വാ​സം

വിശ്വാ​സം

വിശ്വാ​സം വളരെ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

യോഹ 3:16, 18; ഗല 3:8, 9, 11; എഫ 6:16; എബ്ര 11:6

2കൊ 5:7 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • എബ്ര 11:1–12:3—പൗലോസ്‌ അപ്പോ​സ്‌തലൻ വിശ്വാ​സ​ത്തി​ന്റെ അർഥം വിശദീ​ക​രി​ക്കു​ന്നു; ഹാബേൽ മുതൽ യേശു വരെയുള്ള വിശ്വാ​സ​ത്തി​ന്റെ മാതൃ​ക​ക​ളെ​ക്കു​റി​ച്ചും പറയുന്നു

    • യാക്ക 2:18-24—അബ്രാ​ഹാ​മി​നെ​പ്പോ​ലെ വിശ്വാ​സം പ്രവൃ​ത്തി​ക​ളി​ലൂ​ടെ കാണി​ക്ക​ണ​മെന്ന്‌ യാക്കോബ്‌ പറഞ്ഞു

നമ്മുടെ വിശ്വാ​സം എങ്ങനെ ശക്തമാ​ക്കാം?

റോമ 10:9, 10, 17; 1കൊ 16:13; യാക്ക 2:17

എബ്ര 3:12-14 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • 2ദിന 20:1-6, 12, 13, 20-23—ദൈവ​ജനം ശത്രു​ക്ക​ളു​ടെ ഭീഷണി നേരി​ട്ട​പ്പോൾ യഹോ​ശാ​ഫാത്ത്‌ രാജാവ്‌, വിജയ​ത്തി​നാ​യി യഹോ​വ​യി​ലും യഹോ​വ​യു​ടെ പ്രവാ​ച​ക​ന്മാ​രി​ലും വിശ്വാ​സ​മർപ്പി​ക്കാൻ ജനത്തോ​ടു പറഞ്ഞു

    • 1രാജ 18:41-46—ദേശത്തു മഴ പെയ്യു​മെന്ന യഹോ​വ​യു​ടെ വാഗ്‌ദാ​നം നിറ​വേ​റാൻ ക്ഷമയോ​ടെ കാത്തി​രു​ന്നു​കൊണ്ട്‌ ഏലിയ പ്രവാ​ചകൻ വിശ്വാ​സം പ്രകട​മാ​ക്കി