വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശിക്ഷണം

ശിക്ഷണം

ബൈബി​ളി​നു നല്ല രീതി​യിൽ നമ്മളെ തിരു​ത്താ​നാ​കും എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

എല്ലാവർക്കും തിരു​ത്ത​ലും പരിശീ​ല​ന​വും ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

യഹോ​വ​യു​ടെ ശിക്ഷണം എന്തിന്റെ തെളി​വാണ്‌?

സുഭ 3:11, 12; എബ്ര 12:7-9

ആവ 8:5; സുഭ 13:24; വെളി 3:19 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • 2ശമു 12:9-13; 1രാജ 15:5; പ്രവൃ 13:22—ദാവീദ്‌ രാജാവ്‌ ഗുരു​ത​ര​മായ പാപങ്ങൾ ചെയ്‌തു. യഹോവ അദ്ദേഹത്തെ സ്‌നേ​ഹ​ത്തോ​ടെ ശിക്ഷിച്ചു; തെറ്റുകൾ ക്ഷമിച്ചു

    • യോന 1:1-4, 15-17; 3:1-3—നിയമ​ന​ത്തിൽ നിന്ന്‌ ഓടി​പ്പോയ യോന പ്രവാ​ച​കന്‌ യഹോവ ശിക്ഷണം കൊടു​ത്തെ​ങ്കി​ലും അദ്ദേഹ​ത്തി​നു വീണ്ടും അവസരം നൽകി

യഹോവ ശിക്ഷണം തരു​മ്പോൾ അത്‌ സ്വീക​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

യഹോ​വ​യു​ടെ ശിക്ഷണം നിരസി​ക്കു​ന്ന​വർക്ക്‌ എന്തു സംഭവി​ക്കും?

സുഭ 1:24-26; 13:18; 15:32; 29:1

യിര 7:27, 28, 32-34 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • യിര 5:3-7—ദൈവ​ജനം ശിക്ഷണം കിട്ടി​യ​പ്പോൾ മാറ്റം വരുത്താൻ വിസമ്മ​തി​ച്ചു; അതു​കൊണ്ട്‌ കൂടുതൽ ശിക്ഷണം കിട്ടി

    • സെഫ 3:1-8—യരുശ​ലേ​മി​ലു​ള്ളവർ ദൈവ​ത്തി​ന്റെ ശിക്ഷണം തള്ളിക്ക​ളഞ്ഞു; അത്‌ ദുരന്ത​ത്തിൽ കലാശി​ച്ചു

യഹോ​വ​യു​ടെ ശിക്ഷണം സ്വീക​രി​ക്കു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജ​നങ്ങൾ എന്തെല്ലാം?

സുഭ 4:13; 1കൊ 11:32; തീത്ത 1:13; എബ്ര 12:10, 11

  • ബൈബിൾ വിവര​ണങ്ങൾ:

    • ആവ 30:1-6—യഹോ​വ​യു​ടെ വാക്കുകൾ അനുസ​രി​ച്ചാൽ യഹോ​വ​യിൽനിന്ന്‌ അനു​ഗ്ര​ഹങ്ങൾ ലഭിക്കു​മെന്നു മോശ ജനത്തോ​ടു പറഞ്ഞു

    • 2ദിന 7:13, 14—യഹോവ തരുന്ന തിരു​ത്ത​ലു​കൾ സ്വീക​രി​ക്കാൻ മനസ്സു​കാ​ണി​ച്ചാൽ അനു​ഗ്ര​ഹ​ങ്ങ​ളു​ണ്ടാ​കു​മെന്ന്‌ ശലോ​മോൻ രാജാ​വി​നോട്‌ യഹോവ പറഞ്ഞു

മറ്റുള്ള​വർക്കു ലഭിക്കുന്ന ശിക്ഷണ​ങ്ങ​ളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

മറ്റുള്ള​വർക്കു ശിക്ഷണം ലഭിക്കു​മ്പോൾ നമ്മൾ സന്തോ​ഷി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

യഹോ​വ​യു​ടെ ഉപദേ​ശ​ങ്ങ​ളിൽനി​ന്നും ശിക്ഷണ​ങ്ങ​ളിൽനി​ന്നും പാഠം പഠിക്കാൻ നമ്മൾ എന്തു ചെയ്യണം?

യോശ 1:8; യാക്ക 1:25

ആവ 17:18, 19; സങ്ക 119:97 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • 1ദിന 22:11-13—യഹോ​വ​യു​ടെ വാക്കുകൾ അനുസ​രി​ക്കുന്ന കാല​ത്തോ​ളം അനു​ഗ്ര​ഹ​ങ്ങ​ളു​ണ്ടാ​കു​മെന്ന്‌ ദാവീദ്‌ രാജാവ്‌ മകനായ ശലോ​മോ​നോട്‌ പറഞ്ഞു

    • സങ്ക 1:1-6—തന്റെ വചനം വായി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യു​ന്ന​വർക്ക്‌ അനു​ഗ്ര​ഹങ്ങൾ ഉണ്ടാകു​മെന്ന്‌ യഹോവ ഉറപ്പു​ത​രു​ന്നു

കുട്ടി​കളെ സ്‌നേ​ഹി​ക്കുന്ന മാതാ​പി​താ​ക്കൾ അവർക്കു ശിക്ഷണം കൊടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

മാതാ​പി​താ​ക്ക​ളു​ടെ ശിക്ഷണത്തെ കുട്ടികൾ എങ്ങനെ കാണണം?