വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കൽ

സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കൽ

എല്ലാ സത്യ​ക്രി​സ്‌ത്യാ​നി​ക​ളും മറ്റുള്ള​വ​രോ​ടു തങ്ങളുടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ പരസ്യ​മാ​യി പറയേ​ണ്ടത്‌ എന്തു​കൊണ്ട്‌?

പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ യേശു നമുക്കാ​യി എന്ത്‌ മാതൃ​ക​യാ​ണു വെച്ചി​രി​ക്കു​ന്നത്‌?

ലൂക്ക 8:1; യോഹ 18:37

  • ബൈബിൾ വിവര​ണങ്ങൾ:

    • ലൂക്ക 4:42-44—സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാൻ വേണ്ടി​യാ​ണു തന്നെ ഭൂമി​യി​ലേക്ക്‌ അയച്ചത്‌ എന്ന്‌ യേശു പറഞ്ഞു

    • യോഹ 4:31-34—സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്നതു തനിക്ക്‌ ആഹാരം പോ​ലെ​യാണ്‌ എന്ന്‌ യേശു പറഞ്ഞു

സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം സഭയിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വർക്കു മാത്ര​മാ​ണോ ഉള്ളത്‌?

സങ്ക 68:11; 148:12, 13; പ്രവൃ 2:17, 18

  • ബൈബിൾ വിവര​ണങ്ങൾ:

    • 2രാജ 5:1-4, 13, 14, 17—ഒരു ഇസ്രാ​യേ​ല്യ​പെൺകു​ട്ടി സിറി​യ​ക്കാ​രി​യായ തന്റെ യജമാ​ന​ത്തി​യോട്‌ യഹോ​വ​യു​ടെ പ്രവാ​ച​ക​നായ എലീശ​യെ​ക്കു​റിച്ച്‌ പറഞ്ഞു

    • മത്ത 21:15, 16—ആലയത്തിൽവെച്ച്‌ കുട്ടികൾ യേശു​വി​നെ സ്‌തു​തി​ക്കു​ന്നത്‌ കേട്ട​പ്പോൾ മുഖ്യ​പു​രോ​ഹി​ത​ന്മാ​രും ശാസ്‌ത്രി​മാ​രും ദേഷ്യ​പ്പെട്ടു; അതിന്‌ യേശു അവരെ കുറ്റം​വി​ധി​ച്ചു

സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​തി​ലും അതിന്‌ സഹോ​ദ​ര​ങ്ങളെ സഹായി​ക്കു​ന്ന​തി​ലും മൂപ്പന്മാർക്ക്‌ എന്തു പങ്കുണ്ട്‌?

സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാൻ യഹോ​വ​യും യേശു​വും നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

2കൊ 4:7; ഫിലി 4:13; 2തിമ 4:17

  • ബൈബിൾ വിവര​ണങ്ങൾ:

    • പ്രവൃ 16:12, 22-24; 1തെസ്സ 2:1, 2—പൗലോസ്‌ അപ്പോ​സ്‌ത​ല​നെ​യും കൂടെ​യു​ള്ള​വ​രെ​യും സന്തോ​ഷ​വാർത്ത പ്രസം​ഗി​ച്ച​തിന്‌ ആളുകൾ ഉപദ്ര​വി​ച്ചു. എങ്കിലും ദൈവ​ത്തി​ന്റെ സഹായ​ത്താൽ അവർ പ്രസം​ഗ​പ്ര​വർത്തനം ധൈര്യ​ത്തോ​ടെ തുടർന്നു

    • 2കൊ 12:7-9—പൗലോസ്‌ അപ്പോ​സ്‌ത​ലന്‌ ‘ജഡത്തിൽ ഒരു മുള്ള്‌’ ഉണ്ടായി​രു​ന്നു. അത്‌ ഒരുപക്ഷേ ഒരു ശാരീ​രിക പരിമി​തി ആയിരു​ന്നി​രി​ക്കാം. എങ്കിലും തീക്ഷ്‌ണ​ത​യോ​ടെ പ്രസം​ഗ​പ്ര​വർത്തനം നടത്താൻ ദൈവം അദ്ദേഹത്തെ സഹായി​ച്ചു

പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ ഒരു ക്രിസ്‌ത്യാ​നി​യെ യോഗ്യ​നാ​ക്കു​ന്നത്‌ ആരാണ്‌?

1കൊ 1:26-28; 2കൊ 3:5; 4:13

  • ബൈബിൾ വിവര​ണങ്ങൾ:

    • യോഹ 7:15—റബ്ബിമാ​രു​ടെ സ്‌കൂ​ളിൽ പഠിച്ചി​ട്ടി​ല്ലാത്ത യേശു​വിന്‌ ഇത്രമാ​ത്രം അറിവ്‌ എവി​ടെ​നിന്ന്‌ കിട്ടി എന്ന്‌ യേശു​വി​ന്റെ നാട്ടു​കാർ ആശ്ചര്യ​പ്പെ​ട്ടു

    • പ്രവൃ 4:13—യേശു​വി​ന്റെ അപ്പോ​സ്‌ത​ല​ന്മാർ സാധാ​ര​ണ​ക്കാ​രും വലിയ പഠിപ്പി​ല്ലാ​ത്ത​വ​രും ആണെന്നു ചില ആളുകൾ വിചാ​രി​ച്ചു. പക്ഷേ, അവർ ധൈര്യ​ത്തോ​ടെ​യും തീക്ഷ്‌ണ​ത​യോ​ടെ​യും സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​വ​രാ​യി​രു​ന്നു

സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാ​നും പഠിപ്പി​ക്കാ​നും നമ്മൾ മറ്റുള്ള​വരെ പരിശീ​ലി​പ്പി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു​ണ്ടെന്ന്‌ എങ്ങനെ അറിയാം?

മർ 1:17; ലൂക്ക 8:1; എഫ 4:11, 12

  • ബൈബിൾ വിവര​ണങ്ങൾ:

    • യശ 50:4, 5—ഭൂമി​യിൽ വരുന്ന​തി​നു മുമ്പ്‌ മിശി​ഹ​യ്‌ക്ക്‌ യഹോ​വ​യിൽനിന്ന്‌ നേരിട്ട്‌ പരിശീ​ലനം കിട്ടി

    • മത്ത 10:5-7—ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു ക്ഷമയോ​ടെ തന്റെ ശിഷ്യ​ന്മാർക്കു സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാ​നുള്ള പരിശീ​ലനം കൊടു​ത്തു

സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാ​നുള്ള നിയമ​നത്തെ നമ്മൾ എങ്ങനെ കാണണം?

സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​മ്പോൾ നമുക്ക്‌ എന്തു തോന്നും?

സന്തോ​ഷ​വാർത്ത​യിൽ ഏതെല്ലാം വിഷയ​ങ്ങ​ളാണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌?

വ്യാജ​പ​ഠി​പ്പി​ക്ക​ലു​കൾ നമ്മൾ തുറന്നു​കാ​ണി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

2കൊ 10:4, 5

  • ബൈബിൾ വിവര​ണങ്ങൾ:

    • മർ 12:18-27—പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌ സദൂക്യർ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നതു തെറ്റാ​ണെന്ന്‌ യേശു തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ വിശദീ​ക​രി​ച്ചു

    • പ്രവൃ 17:16, 17, 29, 30—വിഗ്ര​ഹാ​രാ​ധന എന്തു​കൊ​ണ്ടാണ്‌ തെറ്റാ​യി​രി​ക്കു​ന്ന​തെന്നു പൗലോസ്‌ അപ്പോ​സ്‌തലൻ ആതൻസു​കാ​രോട്‌ ന്യായ​വാ​ദം ചെയ്‌തു

പ്രസം​ഗ​പ്ര​വർത്തനം ഏതെല്ലാം വിധങ്ങ​ളി​ലാണ്‌ നടക്കു​ന്നത്‌?

നമ്മൾ പരസ്യ​മാ​യി സാക്ഷീ​ക​രി​ക്കു​ന്ന​തി​ന്റെ അടിസ്ഥാ​നം എന്താണ്‌?

ശുശ്രൂ​ഷ​യിൽ ക്ഷമയും സ്ഥിരോ​ത്സാ​ഹ​വും ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ലൂ​ടെ ലഭിക്കുന്ന നല്ല ഫലങ്ങൾ എന്തെല്ലാം?

കിട്ടുന്ന അവസര​ങ്ങ​ളി​ലെ​ല്ലാം സാക്ഷീ​ക​രി​ക്കു​ന്നത്‌ ഉചിത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

1കൊ 9:23; 1തിമ 2:4; 1പത്ര 3:15

  • ബൈബിൾ വിവര​ണങ്ങൾ:

    • യോഹ 4:6, 7, 13, 14—ക്ഷീണി​ത​നാ​യി​രു​ന്നെ​ങ്കി​ലും യേശു ശമര്യ​ക്കാ​രി സ്‌ത്രീ​യോട്‌ ഒരു കിണറിന്‌ അരി​കെ​വെച്ച്‌ സന്തോ​ഷ​വാർത്ത അറിയി​ച്ചു

    • ഫിലി 1:12-14—തടവി​ലാ​യി​രു​ന്നെ​ങ്കി​ലും പൗലോസ്‌ അപ്പോ​സ്‌തലൻ തനിക്കു കിട്ടിയ എല്ലാ സാഹച​ര്യ​ത്തി​ലും സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ക​യും മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്‌തു

എല്ലാവ​രും നമ്മൾ പറയുന്ന സന്ദേശം ശ്രദ്ധി​ക്കും എന്നു ചിന്തി​ക്കു​ന്നത്‌ ന്യായ​മാ​ണോ?

യോഹ 10:25, 26; 15:18-20; പ്രവൃ 28:23-28

  • ബൈബിൾ വിവര​ണങ്ങൾ:

    • യിര 7:23-26—ആവർത്തിച്ച്‌ പറഞ്ഞി​ട്ടും തന്റെ പ്രവാ​ച​ക​ന്മാ​രെ കേൾക്കാൻ ദൈവ​ജനം കൂട്ടാ​ക്കി​യില്ല എന്ന്‌ യഹോവ യിരെ​മ്യ​യി​ലൂ​ടെ പറഞ്ഞു

    • മത്ത 13:10-16—യശയ്യയു​ടെ കാല​ത്തെ​പ്പോ​ലെ ഇന്നും അനേകർ സന്തോ​ഷ​വാർത്ത കേൾക്കു​മെ​ങ്കി​ലും പ്രതി​ക​രി​ക്കാൻ തയ്യാറാ​കില്ല എന്ന്‌ യേശു മുൻകൂ​ട്ടി പറഞ്ഞു

സന്തോ​ഷ​വാർത്ത കേൾക്കാൻ ‘തീരെ സമയമില്ല’ എന്നു പലരും പറയു​മ്പോൾ നമ്മൾ അതിശ​യി​ക്കേണ്ട ആവശ്യ​മി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

ചിലർ നമ്മൾ പറയു​ന്നത്‌ ആദ്യം കേൾക്കു​ക​യും നന്നായി പ്രതി​ക​രി​ക്കു​ക​യും ചെയ്യു​മെ​ങ്കി​ലും, പിന്നീട്‌ അതിൽ തുടരു​ക​യി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

പ്രസം​ഗ​പ്ര​വർത്ത​നത്തെ ചിലർ എതിർക്കു​മ്പോൾ അതിശ​യി​ച്ചു​പോ​കാ​തി​രി​ക്കാൻ നമ്മളെ സഹായി​ക്കുന്ന ചില ഉദാഹ​ര​ണങ്ങൾ ഏവ?

പ്രസം​ഗ​പ്ര​വർത്ത​നത്തെ ചിലർ എതിർക്കു​മ്പോൾ നമ്മുടെ മനോ​ഭാ​വം എന്തായി​രി​ക്കണം?

സന്തോ​ഷ​വാർത്ത​യോട്‌ ചില​രെ​ങ്കി​ലും നല്ല രീതി​യിൽ പ്രതി​ക​രി​ക്കും എന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

സന്തോ​ഷ​വാർത്ത മനസ്സി​ലാ​ക്കിയ നമുക്ക്‌ ഏതു പ്രധാ​ന​പ്പെട്ട ഉത്തരവാ​ദി​ത്വ​മാണ്‌ ഉള്ളത്‌?

എല്ലാ മതത്തി​ലു​ള്ള​വ​രോ​ടും വംശത്തി​ലു​ള്ള​വ​രോ​ടും ദേശത്തി​ലു​ള്ള​വ​രോ​ടും നമ്മൾ പ്രസം​ഗി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ശബത്ത്‌ ഉൾപ്പെടെ ആഴ്‌ച​യി​ലെ ഏതു ദിവസ​വും പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടു​ന്ന​തിൽ എന്തെങ്കി​ലും കുഴപ്പ​മു​ണ്ടോ?

ബൈബിൾ ഉള്ളവ​രോ​ടും ഏതെങ്കി​ലും ഒരു മതത്തിൽ വിശ്വ​സി​ക്കു​ന്നവർ ഉൾപ്പെടെ എല്ലാവ​രോ​ടും സന്തോ​ഷ​വാർത്ത പറയണം എന്നു തെളി​യി​ക്കുന്ന ചില ഉദാഹ​ര​ണങ്ങൾ ഏവ?