വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സമൂഹ​ത്തി​ലെ വേർതി​രി​വു​കൾ

സമൂഹ​ത്തി​ലെ വേർതി​രി​വു​കൾ

ഒരാളു​ടെ പണമോ വംശമോ പാരമ്പ​ര്യ​മോ ദൈവ​ത്തി​ന്റെ മുന്നിൽ അയാളെ ഉയർന്ന​വ​നാ​ക്കു​ന്നു​ണ്ടോ?

പ്രവൃ 17:26, 27; റോമ 3:23-27; ഗല 2:6; 3:28

  • ബൈബിൾ വിവര​ണങ്ങൾ:

    • യോഹ 8:31-40—യേശു​വി​ന്റെ കാലത്തെ ചില ജൂതന്മാർ തങ്ങൾ അബ്രാ​ഹാ​മി​ന്റെ പാരമ്പ​ര്യ​ത്തിൽ ഉള്ളവരാണ്‌ എന്നതിൽ അഹങ്കരി​ച്ചു. പക്ഷേ യേശു അവരെ തിരുത്തി; കാരണം അവർ അബ്രാ​ഹാ​മി​നെ​പ്പോ​ലെ പ്രവർത്തി​ച്ചി​ല്ല

മറ്റൊരു രാജ്യ​ത്തി​ലോ വംശത്തി​ലോ ഉള്ളവരെ നമ്മളെ​ക്കാൾ താഴ്‌ന്ന​വ​രാ​യി കാണു​ന്ന​തിന്‌ എന്തെങ്കി​ലും അടിസ്ഥാ​ന​മു​ണ്ടോ?

യോഹ 3:16; റോമ 2:11

  • ബൈബിൾ വിവര​ണങ്ങൾ:

    • യോന 4:1-11—നിനെ​വെ​യി​ലെ ആളുകൾ മറ്റൊരു ദേശക്കാർ ആയിരു​ന്നെ​ങ്കി​ലും അവരോ​ടു ദയ കാണി​ക്കാൻ യഹോവ ക്ഷമയോ​ടെ യോന പ്രവാ​ച​കനെ പഠിപ്പി​ച്ചു

    • പ്രവൃ 10:1-8, 24-29, 34, 35—അപ്പോ​സ്‌ത​ല​നായ പത്രോസ്‌ ജൂതന്മാ​ര​ല്ലാ​ത്ത​വരെ ശുദ്ധി​യു​ള്ള​വ​രാ​യി കാണാൻ പഠിച്ചു. അതു​കൊണ്ട്‌ അദ്ദേഹ​ത്തി​നു കൊർന്നേ​ല്യൊ​സി​നെ​യും കുടും​ബാം​ഗ​ങ്ങ​ളെ​യും ജനതക​ളിൽനി​ന്നുള്ള പരി​ച്ഛേ​ദ​ന​യേൽക്കാത്ത ആദ്യത്തെ ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീ​രാൻ സഹായി​ക്കാ​നാ​യി

പണക്കാ​രായ ക്രിസ്‌ത്യാ​നി​കൾ മറ്റുള്ള​വ​രെ​ക്കാൾ ശ്രേഷ്‌ഠ​രാ​ണെന്നു ചിന്തി​ക്കു​ന്ന​തോ പ്രത്യേ​ക​പ​രി​ഗണന വേണ​മെന്നു പ്രതീ​ക്ഷി​ക്കു​ന്ന​തോ ശരിയാ​ണോ?

പദവി​യോ സ്ഥാനമോ ഒരാളെ മറ്റുള്ള​വ​രെ​ക്കാൾ ശ്രേഷ്‌ഠ​നാ​ക്കു​ന്നു​ണ്ടോ, അതു മറ്റുള്ള​വ​രോട്‌ അധികാ​ര​ഭാ​വ​ത്തോ​ടെ ഇടപെ​ടാ​നുള്ള അനുവാ​ദം കൊടു​ക്കു​ന്നു​ണ്ടോ?

2കൊ 1:24; 1പത്ര 5:2, 3

  • ബൈബിൾ വിവര​ണങ്ങൾ:

    • ആവ 17:18-20—ഇസ്രാ​യേൽരാ​ജാ​ക്ക​ന്മാർ ആരും ജനത്തെ​ക്കാൾ ഉയർന്ന​വ​രാ​ണു തങ്ങളെന്ന്‌ വിചാ​രി​ക്ക​രുത്‌ എന്ന്‌ യഹോവ ആവശ്യ​പ്പെ​ട്ടി​രു​ന്നു; പകരം അവർ എല്ലാവ​രെ​യും സഹോ​ദ​ര​ന്മാ​രാ​യി കാണണ​മാ​യി​രു​ന്നു

    • മർ 10:35-45—അധികാ​ര​സ്ഥാ​ന​ത്തോ​ടുള്ള അപ്പോ​സ്‌ത​ല​ന്മാ​രു​ടെ അമിത​മായ ആഗ്രഹത്തെ യേശു തിരുത്തി (“അവരുടെ മേൽ ആധിപ​ത്യം നടത്തു​ന്നെന്ന്‌” എന്ന മർ 10:42-ന്റെ പഠനക്കു​റിപ്പ്‌ കാണുക)

എങ്ങനെ​യുള്ള വ്യക്തി​ക്കാ​ണു ദൈവ​ത്തി​ന്റെ അംഗീ​കാ​രം ലഭിക്കു​ന്നത്‌?

സാമൂ​ഹി​ക​പ​രി​ഷ്‌കരണ മുന്നേ​റ്റ​ങ്ങ​ളിൽ ക്രിസ്‌ത്യാ​നി​കൾ ഉൾപ്പെ​ട​ണോ?

എഫ 6:5-9; 1തിമ 6:1, 2

  • ബൈബിൾ വിവര​ണങ്ങൾ:

    • യോഹ 6:14, 15—സാമൂ​ഹി​ക​മു​ന്നേ​റ്റ​ങ്ങ​ളിൽ യേശു ഒരു നല്ല പങ്കു വഹിക്കു​മെന്ന്‌ അന്നുള്ളവർ പ്രതീ​ക്ഷി​ച്ചി​രി​ക്കാം; രാജാ​വാ​കാ​നുള്ള അവരുടെ ക്ഷണം ഏതായാ​ലും യേശു നിരസി​ച്ചു