വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സമർപ്പണം

സമർപ്പണം

ദൈവ​മായ യഹോ​വ​യ്‌ക്കു നമ്മളെ​ത്തന്നെ സമർപ്പി​ക്കാൻ പ്രേരി​പ്പി​ക്കു​ന്നത്‌ എന്തായി​രി​ക്കണം?

നമ്മൾ യഹോ​വയെ സേവി​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ബൈബി​ളി​നെ എങ്ങനെ കാണണം?

പാപങ്ങ​ളിൽനിന്ന്‌ നമ്മളെ മോചി​പ്പി​ക്കാ​നുള്ള യഹോ​വ​യു​ടെ ക്രമീ​ക​ര​ണ​ത്തെ​ക്കു​റിച്ച്‌ നമ്മൾ എന്ത്‌ തിരി​ച്ച​റി​യണം?

നമ്മുടെ മുൻകാ​ല​ജീ​വി​ത​ത്തെ​ക്കു​റിച്ച്‌ പശ്ചാത്ത​പി​ക്കു​ന്ന​തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌?

പ്രവൃ 3:19; 26:20

  • ബൈബിൾ വിവര​ണങ്ങൾ:

    • ലൂക്ക 19:1-10—മുഖ്യ നികു​തി​പി​രി​വു​കാ​രിൽ ഒരാളാ​യി​രുന്ന സക്കായി പശ്ചാത്ത​പി​ച്ചു; അന്യാ​യ​മാ​യി കൈവ​ശ​മാ​ക്കി​യ​തെ​ല്ലാം തിരി​ച്ചു​കൊ​ടു​ത്തു

    • 1തിമ 1:12-16—പൗലോസ്‌ അപ്പോ​സ്‌തലൻ, തന്റെ പാപപൂർണ​മായ മുൻകാല ജീവിതം ഉപേക്ഷി​ച്ച​തും ദൈവ​ത്തി​ന്റെ​യും ക്രിസ്‌തു​വി​ന്റെ​യും ക്ഷമ ലഭിച്ച​തും എങ്ങനെ​യെന്നു വിവരി​ച്ചു

തെറ്റായ ജീവി​ത​രീ​തി ഉപേക്ഷി​ക്കു​ന്ന​തി​നു പുറമേ ഒരാൾ എന്തു കൂടി ചെയ്യണം?

നമ്മുടെ ആരാധന യഹോവ സ്വീക​രി​ക്ക​ണ​മെ​ങ്കിൽ നമുക്ക്‌ എങ്ങനെ​യുള്ള ജീവി​ത​രീ​തി ഉണ്ടായി​രി​ക്കണം?

1കൊ 6:9-11; കൊലോ 3:5-9; 1പത്ര 1:14, 15; 4:3, 4

  • ബൈബിൾ വിവര​ണങ്ങൾ:

    • 1കൊ 5:1-13—ഗുരു​ത​ര​മായ ലൈം​ഗിക അധാർമി​ക​ത​യിൽ ഏർപ്പെട്ട വ്യക്തിയെ കൊരിന്ത്‌ സഭയിൽനിന്ന്‌ പുറത്താ​ക്ക​ണ​മെന്നു പൗലോസ്‌ അപ്പോ​സ്‌തലൻ നിർദേ​ശി​ച്ചു

    • 2തിമ 2:16-19—കാർന്നു​തി​ന്നുന്ന വ്രണം​പോ​ലെ വ്യാപി​ക്കുന്ന വിശ്വാ​സ​ത്യാ​ഗി​ക​ളു​ടെ വാക്കു​കളെ തള്ളിക്ക​ള​യാൻ പൗലോസ്‌ അപ്പോ​സ്‌തലൻ തിമൊ​ഥെ​യൊ​സിന്‌ മുന്നറി​യി​പ്പു കൊടു​ത്തു

ഈ ലോക​ത്തോ​ടു ബന്ധപ്പെട്ട കാര്യ​ങ്ങ​ളിൽ ക്രിസ്‌ത്യാ​നി​ക​ളു​ടെ നിലപാട്‌ എന്തായി​രി​ക്കണം?

യശ 2:3, 4; യോഹ 15:19

  • ബൈബിൾ വിവര​ണങ്ങൾ:

    • യോഹ 6:10-15—യേശു ഒരു വലിയ ജനക്കൂ​ട്ടത്തെ അത്ഭുത​ക​ര​മാ​യി പോഷി​പ്പി​ച്ച​തി​നു​ശേഷം ആളുകൾ യേശു​വി​നെ രാജാ​വാ​ക്കാൻ ശ്രമിച്ചു; പക്ഷേ യേശു അവി​ടെ​നിന്ന്‌ മാറി​പ്പോ​യി

    • യോഹ 18:33-36—ഈ ലോക​ത്തി​ലെ രാഷ്ട്രീ​യ​വു​മാ​യി തന്റെ രാജ്യ​ത്തിന്‌ ഒരു ബന്ധവു​മി​ല്ലെന്ന്‌ യേശു പറഞ്ഞു

ദൈവത്തെ സേവി​ക്കാൻ പരിശു​ദ്ധാ​ത്മാവ്‌ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

യോഹ 16:13; ഗല 5:22, 23

പ്രവൃ 20:28; എഫ 5:18 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • പ്രവൃ 15:28, 29—പരി​ച്ഛേദന സംബന്ധിച്ച നിർണാ​യ​ക​മായ തീരു​മാ​ന​മെ​ടു​ക്കാൻ യരുശ​ലേ​മി​ലെ ഭരണസം​ഘത്തെ പരിശു​ദ്ധാ​ത്മാവ്‌ വഴിന​യി​ച്ചു

യേശു യഹോ​വയെ സേവിച്ച വിധം നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം?

സമർപ്പിച്ച ക്രിസ്‌ത്യാ​നി​കൾ സ്‌നാ​ന​പ്പെ​ടേ​ണ്ടത്‌ എന്തു​കൊണ്ട്‌?

മത്ത 28:19, 20; പ്രവൃ 2:40, 41; 8:12; 1പത്ര 3:21

  • ബൈബിൾ വിവര​ണങ്ങൾ:

    • മത്ത 3:13-17—ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യാ​നാണ്‌ യേശു വന്നത്‌; അത്‌ കാണി​ക്കാൻ യേശു സ്‌നാ​ന​മേ​റ്റു

    • പ്രവൃ 8:26-39—യഹോ​വയെ ആരാധി​ച്ചി​രുന്ന എത്യോ​പ്യ​ക്കാ​ര​നായ ഒരു ഉദ്യോ​ഗസ്ഥൻ യേശു​വി​നെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത കേട്ട​പ്പോൾ സ്‌നാ​ന​പ്പെ​ടാൻ താത്‌പ​ര്യം കാണിച്ചു