സഹനശക്തി
നമുക്കു സഹനശക്തി ആവശ്യമാണോ?
നമ്മുടെ പ്രസംഗപ്രവർത്തനത്തെ ചിലർ അവഗണിക്കുകയും എതിർക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?
മത്ത 10:22; യോഹ 15:18, 19; 2കൊ 6:4, 5
-
ബൈബിൾ വിവരണങ്ങൾ:
-
2പത്ര 2:5; ഉൽ 7:23; മത്ത 24:37-39—“നീതിയെക്കുറിച്ച് പ്രസംഗിച്ച നോഹയെ” എല്ലാവരും അവഗണിച്ചു; നോഹയും കുടുംബവും മാത്രമേ രക്ഷപ്പെട്ടുള്ളൂ
-
2തിമ 3:10-14—പൗലോസ് അപ്പോസ്തലൻ കഷ്ടങ്ങൾ സഹിച്ചുനിന്നു; തന്റെ മാതൃക ഉപയോഗിച്ച് തിമൊഥെയൊസിനെ പ്രോത്സാഹിപ്പിച്ചു
-
കുടുംബാംഗങ്ങളിൽനിന്ന് പോലും നമ്മൾ എതിർപ്പുകൾ പ്രതീക്ഷിക്കുന്നത് എന്തുകൊണ്ട്?
മത്ത 10:22, 36-38; ലൂക്ക 21:16-19
-
ബൈബിൾ വിവരണങ്ങൾ:
-
ഉൽ 4:3-11; 1യോഹ 3:11, 12—കയീൻ ദുഷ്ടനായിരുന്നതുകൊണ്ട് വിശ്വസ്തനായ ഹാബേലിനെ കൊന്നു
-
ഉൽ 37:5-8, 18-28—യോസേഫിന്റെ സഹോദരന്മാർ അദ്ദേഹത്തെ കുഴിയിൽ ഇടുകയും അടിമയായി വിൽക്കുകയും ചെയ്തു; അതിന്റെ ഒരു കാരണം യോസേഫ് യഹോവയിൽ നിന്ന് ലഭിച്ച ഒരു സ്വപ്നം അവരോടു പറഞ്ഞതായിരുന്നു
-
ഉപദ്രവം നേരിടുമ്പോൾ നമ്മൾ മരണത്തെ ഭയക്കരുതാത്തത് എന്തുകൊണ്ട്?
വെളി 2:10 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
ദാനി 3:1-6, 13-18—ശദ്രക്കും മേശക്കും അബേദ്നെഗൊയും വിഗ്രഹത്തെ ആരാധിക്കുന്നതിനു പകരം മരണത്തെ നേരിടാൻ തയ്യാറായി
-
പ്രവൃ 5:27-29, 33, 40-42—പ്രസംഗപ്രവർത്തനം തുടർന്നാൽ കൊന്നുകളയുമെന്നു ശത്രുക്കൾ പറഞ്ഞെങ്കിലും അപ്പോസ്തലന്മാർ അത് നിറുത്തിയില്ല. അങ്ങനെ അവർ സഹനശക്തി കാണിച്ചു
-
ശിക്ഷണം ലഭിക്കുമ്പോഴും യഹോവയോടു വിശ്വസ്തരായി തുടരാൻ നമ്മളെ എന്ത് സഹായിക്കും?
-
ബൈബിൾ വിവരണങ്ങൾ:
-
സംഖ 20:9-12; ആവ 3:23-28; 31:7, 8—യഹോവയുടെ ശിക്ഷണം മോശയെ സങ്കടപ്പെടുത്തിയെങ്കിലും മോശ അവസാനംവരെ സഹിച്ചുനിന്നു
-
2രാജ 20:12-18; 2ദിന 32:24-26—തെറ്റുപറ്റിയ ഹിസ്കിയ രാജാവിനെ യഹോവ ഒരു പ്രവാചകനെ ഉപയോഗിച്ച് തിരുത്തി. രാജാവ് താഴ്മയോടെ തിരുത്തൽ സ്വീകരിക്കുകയും വിശ്വസ്തതയോടെ തുടർന്നും യഹോവയെ സേവിക്കുകയും ചെയ്തു
-
മറ്റുള്ളവരുടെ അവിശ്വസ്തത നമ്മുടെ സഹനശക്തിയെ പരിശോധിച്ചേക്കാവുന്നത് എങ്ങനെ?
-
ബൈബിൾ വിവരണങ്ങൾ:
-
സങ്ക 73:2-24—ദുഷ്ടന്മാരുടെ സമാധാനവും അഭിവൃദ്ധിയും കണ്ട സങ്കീർത്തനക്കാരൻ, താൻ തുടർന്നും സഹിച്ചുനിന്ന് യഹോവയെ സേവിക്കുന്നതിൽ അർഥമുണ്ടോ എന്നു ചിന്തിച്ചു
-
യോഹ 6:60-62, 66-68—അനേകർ യേശുവിനെ അനുഗമിക്കുന്നതു നിറുത്തിയെങ്കിലും പത്രോസ് അപ്പോസ്തലൻ യേശുവിന്റെ കൂടെ തുടരാൻ തീരുമാനിച്ചു
-
സഹിച്ചുനിൽക്കാൻ നമ്മളെ എന്തു സഹായിക്കും?
യഹോവയോടു പറ്റിനിൽക്കുക
ദൈവവചനം ക്രമമായി പഠിക്കുക; ധ്യാനിക്കുക
പതിവായി മനസ്സുതുറന്ന് പ്രാർഥിച്ചുകൊണ്ട് യഹോവയോട് അടുക്കുക
റോമ 12:12; കൊലോ 4:2; 1പത്ര 4:7
-
ബൈബിൾ വിവരണങ്ങൾ:
-
ദാനി 6:4-11—യഹോവയോടു പ്രാർഥിച്ചാൽ ജീവൻ അപകടത്തിലാകും എന്ന സാഹചര്യമുണ്ടായിട്ടും ദാനിയേൽ പ്രവാചകൻ പതിവായി പ്രാർഥിക്കുന്നതിൽ തുടർന്നു
-
മത്ത 26:36-46; എബ്ര 5:7—ഭൂമിയിലെ തന്റെ അവസാനത്തെ രാത്രിയിൽ യേശു ഉള്ളുരുകി പ്രാർഥിച്ചു; മറ്റുള്ളവരോടും അങ്ങനെ ചെയ്യാൻ പറഞ്ഞു
-
സഹാരാധകരോടൊപ്പം യഹോവയെ ആരാധിക്കാൻ പതിവായി ഒന്നിച്ച് കൂടുക
യഹോവ വാഗ്ദാനം ചെയ്തിരിക്കുന്ന പ്രതിഫലത്തിൽ മനസ്സുറപ്പിക്കുക
യഹോവയോടും സഹാരാധകരോടും ഉള്ള സ്നേഹം ഉറപ്പുള്ളതാക്കുക
വിശ്വാസം ശക്തിപ്പെടുത്തുക
സഹിച്ചുനിൽക്കുന്നതിനെ യഹോവ എങ്ങനെ കാണുന്നു എന്ന് ചിന്തിക്കുക
സഹിച്ചുനിൽക്കുന്നതിന്റെ ചില പ്രയോജനങ്ങൾ എന്തെല്ലാം?
യഹോവയ്ക്കു മഹത്ത്വം നൽകുന്നു
സുഭ 27:11; യോഹ 15:7, 8; 1പത്ര 1:6, 7
-
ബൈബിൾ വിവരണങ്ങൾ:
-
ഇയ്യ 1:6-12; 2:3-5—യഹോവയോടുള്ള ഇയ്യോബിന്റെ വിശ്വസ്തത സാത്താൻ ചോദ്യം ചെയ്തു; ഇയ്യോബ് സഹിച്ചുനിന്നാൽ മാത്രമേ ആ ചോദ്യത്തിന് ഉത്തരം കിട്ടുമായിരുന്നുള്ളൂ
-
റോമ 5:19; 1പത്ര 1:20, 21—ആദാം യഹോവയോടു വിശ്വസ്തനായിരുന്നില്ല. എന്നാൽ യേശു മരണത്തോളം സഹിച്ചുനിന്ന് വിശ്വസ്തത കാത്തുസൂക്ഷിച്ചു. അതിലൂടെ യേശു ഈ ചോദ്യത്തിന് ഉത്തരം കൊടുക്കുകയായിരുന്നു: ഒരു പൂർണമനുഷ്യന് ഏതു പരിശോധനയിലും വിശ്വസ്തനായിരിക്കാൻ കഴിയുമോ?
-
സഹിച്ചുനിൽക്കുന്നതു മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നു
ശുശ്രൂഷയിൽ നല്ല ഫലം തരുന്നു
യഹോവയുടെ അംഗീകാരവും അനുഗ്രഹങ്ങളും നേടിത്തരുന്നു
മത്ത 24:13; ലൂക്ക 21:19; 1കൊ 15:58; എബ്ര 10:36
റോമ 2:6, 7; യാക്ക 1:12 കൂടെ കാണുക