സ്ഥാനപ്പേരുകൾ
മതങ്ങൾ ആദരസൂചകമായി ഉപയോഗിക്കുന്ന സ്ഥാനപ്പേരുകൾ ക്രിസ്ത്യാനികൾ ഉപയോഗിക്കണോ?
ബൈബിൾ വിവരണങ്ങൾ:
ലൂക്ക 18:18, 19—യേശു നല്ലവനായിരുന്നു എങ്കിലും “നല്ലവനായ ഗുരു” എന്ന സ്ഥാനപ്പേര് സ്വീകരിക്കാൻ വിസമ്മതിച്ചുകൊണ്ട് നന്മയുടെ ഉറവിടം യഹോവ മാത്രമാണെന്നു സൂചിപ്പിച്ചു
“പിതാവ്,“ “നേതാവ്” പോലുള്ള മതപരമായ സ്ഥാനപ്പേരുകൾ ഉപയോഗിച്ച് ക്രിസ്ത്യാനികൾ മറ്റുള്ളവരെ സംബോധന ചെയ്യാത്തത് എന്തുകൊണ്ട്?
ബൈബിൾ വിവരണങ്ങൾ:
മത്ത 23:9-12—“പിതാവ്,“ “നേതാവ്” തുടങ്ങിയ സ്ഥാനപ്പേരുകൾ ഉപയോഗിക്കുന്നത് യേശു വിലക്കി
1കൊ 4:14-17—അപ്പോസ്തലനായ പൗലോസ് പലർക്കും ഒരു പിതാവിനെപ്പോലെ ആയിരുന്നെങ്കിലും ആരും അദ്ദേഹത്തെ പിതാവ് എന്ന സ്ഥാനപ്പേര് ഉപയോഗിച്ച് വിളിച്ചതായി കാണുന്നില്ല
ക്രിസ്ത്യാനികൾ പരസ്പരം ‘സഹോദരാ,’ ‘സഹോദരീ’ എന്നു വിളിക്കുകയും അതുപോലെ ഇടപെടുകയും ചെയ്യുന്നത് എന്തുകൊണ്ട്?
പ്രവൃ 12:17; 18:18; റോമ 16:1 കൂടെ കാണുക
ബൈബിൾ വിവരണങ്ങൾ:
മത്ത 12:46-50—യഹോവയെ ആരാധിക്കുന്നവരെല്ലാം തന്റെ ആത്മീയ സഹോദരങ്ങളാണ് എന്ന് യേശു വ്യക്തമാക്കി
ഭരണാധികാരികളെയും ന്യായാധിപന്മാരെയും മറ്റ് ഉദ്യോഗസ്ഥരെയും സ്ഥാനപ്പേരുകൾ ഉപയോഗിച്ച് സംബോധന ചെയ്യുന്നത് തെറ്റല്ലാത്തത് എന്തുകൊണ്ട്?
ബൈബിൾ വിവരണങ്ങൾ:
പ്രവൃ 26:1, 2, 25—അപ്പോസ്തലനായ പൗലോസ് അഗ്രിപ്പയെയും ഫെസ്തൊസിനെയും അവരുടെ സ്ഥാനപ്പേരുകൾ ഉപയോഗിച്ച് സംബോധന ചെയ്തു