സൗമ്യത
യഹോവ സൗമ്യത കാണിക്കുന്നെന്ന് എങ്ങനെ അറിയാം?
ബൈബിൾ വിവരണങ്ങൾ:
1രാജ 19:12—വിഷമിച്ചിരുന്ന ഏലിയ പ്രവാചകനോടു ‘ശാന്തമായ മൃദുസ്വരത്തിൽ’ യഹോവ സംസാരിച്ചു
യോന 3:10–4:11—യോന യഹോവയോടു ദേഷ്യത്തോടെ സംസാരിച്ചെങ്കിലും യഹോവ സൗമ്യതയോടെ പ്രവാചകനെ കരുണയുടെ പാഠം പഠിപ്പിച്ചു
നമുക്ക് എങ്ങനെ സൗമ്യത കാണിക്കാം?
സുഭ 15:1; എഫ 4:1-3; തീത്ത 3:2; യാക്ക 3:13, 17; 1പത്ര 3:15
ബൈബിൾ വിവരണങ്ങൾ:
സംഖ 11:26-29—ചിലർ പ്രവചിക്കുന്നതു തടയണമെന്ന് യോശുവ മോശയോട് ആവശ്യപ്പെട്ടപ്പോൾ മോശ സൗമ്യമായി ഉത്തരംകൊടുത്തു
ന്യായ 8:1-3—ന്യായാധിപനായ ഗിദെയോന്റെ സൗമ്യമായ ഇടപെടൽ ഒരു ഏറ്റുമുട്ടൽ ഒഴിവാക്കി