ഹൃദയം
ആലങ്കാരികഹൃദയം, ഒരു വ്യക്തിയുടെ ചിന്തകളും വികാരങ്ങളും ലക്ഷ്യങ്ങളും ഗുണങ്ങളും ഉൾപ്പെടുന്ന ഉള്ളിന്റെ ഉള്ളിലെ വ്യക്തിയാണ് എന്ന് ബൈബിൾ കാണിക്കുന്നത് എങ്ങനെ?
സങ്ക 49:3; സുഭ 16:9; ലൂക്ക 5:22; പ്രവൃ 2:26
-
ബൈബിൾ വിവരണങ്ങൾ:
-
ലൂക്ക 9:46-48—അപ്പോസ്തലന്മാരുടെ ഹൃദയത്തിൽ മറ്റുള്ളവരെക്കാൾ വലിയവരാകണമെന്നുള്ള ചിന്ത ഉണ്ടായിരുന്നു; അതു മനസ്സിലാക്കി യേശു അവരെ തിരുത്തി
-
നമ്മുടെ ഹൃദയത്തെ കാത്തുസൂക്ഷിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
-
ബൈബിൾ വിവരണങ്ങൾ:
-
ഉൽ 6:5-7—ഭൂമിയിൽ മനുഷ്യന്റെ ഹൃദയവിചാരങ്ങൾ വഷളായി ദുഷ്ടത വർധിച്ചു. അതുകൊണ്ട് യഹോവ ഭൂമി മുഴുവനും ഒരു പ്രളയം വരുത്തി
-
1രാജ 11:1-10—ശലോമോൻ രാജാവ് തന്റെ ഹൃദയത്തെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു. അദ്ദേഹം ജനതകളിൽപ്പെട്ട സ്ത്രീകളെ വിവാഹം കഴിച്ചു; അവർ അദ്ദേഹത്തിന്റെ ഹൃദയം യഹോവയിൽനിന്ന് അകറ്റി
-
മർ 7:18-23—ഒരാളുടെ ഹൃദയത്തിൽനിന്ന് പുറപ്പെടുന്ന മോശമായ ചിന്തകളാണു തെറ്റായ കാര്യങ്ങൾ ചെയ്യാൻ അയാളെ പ്രേരിപ്പിക്കുന്നത്. അത് യഹോവയുടെ കണ്ണിൽ അയാളെ അശുദ്ധനാക്കുന്നു എന്ന് യേശു പറഞ്ഞു
-
നമുക്ക് എങ്ങനെ ഹൃദയത്തെ സംരക്ഷിക്കാം?
സങ്ക 19:14; സുഭ 3:3-6; ലൂക്ക 21:34; ഫിലി 4:8
എസ്ര 7:8-10; സങ്ക 119:11 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
എഫ 6:14-18; 1തെസ്സ 5:8—ആത്മീയ പടക്കോപ്പിനെപ്പറ്റി പറഞ്ഞപ്പോൾ ഒരു പടയാളിയുടെ മാർച്ചട്ട അയാളുടെ അക്ഷരീയഹൃദയത്തെ സംരക്ഷിക്കുന്നതുപോലെ, നീതിയും വിശ്വാസവും സ്നേഹവും നമ്മുടെ ആലങ്കാരികഹൃദയത്തെ സംരക്ഷിക്കുമെന്നു പൗലോസ് അപ്പോസ്തലൻ വിശദീകരിച്ചു
-
നമ്മുടെ ആലങ്കാരിക ഹൃദയത്തിന് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് എങ്ങനെ അറിയാം?
സുഭ 6:12-14 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
2ദിന 25:1, 2, 17-27—അമസ്യ രാജാവ് കുറച്ചുകാലത്തേക്ക് യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്തെങ്കിലും അതു പൂർണഹൃദയത്തോടെയായിരുന്നില്ല. അദ്ദേഹം അഹങ്കാരിയായിത്തീർന്നു; പരിണതഫലം അനുഭവിക്കുകയും ചെയ്തു
-
മത്ത 7:17-20—ചീത്ത മരം ചീത്ത ഫലങ്ങൾ തരുന്നതു പോലെ മോശമായ ഒരു ഹൃദയം മോശമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നു
-
നമുക്ക് ഒരു നല്ല ഹൃദയം ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്, അത് എങ്ങനെ നേടാം?
സങ്ക 119:97, 104; റോമ 12:9-16; 1തിമ 1:5 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
2രാജ 20:1-6—ഹിസ്കിയ രാജാവ് മരിക്കാറായപ്പോൾ, താൻ പൂർണഹൃദയത്തോടെ സേവിച്ചത് ഓർത്ത് തന്നോടു കരുണ കാണിക്കേണമേ എന്ന് യഹോവയോട് അപേക്ഷിച്ചു
-
മത്ത 21:28-32—ഒരു മനുഷ്യന്റെ ഹൃദയാവസ്ഥ അദ്ദേഹം ചെയ്യുന്ന കാര്യങ്ങളിലൂടെയാണ് കൂടുതലും വെളിപ്പെടുന്നത്. അല്ലാതെ ചെയ്യാമെന്ന് പറയുന്ന കാര്യങ്ങളിലൂടെയല്ല എന്ന് പഠിപ്പിക്കാൻ യേശു ഒരു ഉദാഹരണം പറഞ്ഞു
-
യഹോവ നമ്മുടെ ഹൃദയം കാണുന്നുണ്ട് എന്ന് അറിയുന്നത് നമ്മളെ ആശ്വസിപ്പിക്കുന്നത് എങ്ങനെ?
1ശമു 2:3 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
1ശമു 16:1-13—ഒരു വ്യക്തിയുടെ പുറമേയുള്ളതല്ല ഹൃദയത്തിലുള്ളതാണ് യഹോവ കാണുന്നത് എന്ന് ശമുവേൽ പ്രവാചകൻ മനസ്സിലാക്കി
-
2ദിന 6:28-31—യഹോവ മനുഷ്യരുടെ ഹൃദയം കരുണയോടെ കൃത്യമായി വായിക്കുന്നുണ്ടെന്ന് ശലോമോൻ രാജാവ് ആലയം സമർപ്പിച്ച സമയത്ത് നടത്തിയ പ്രാർഥനയിൽ പറഞ്ഞു
-