വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശു​ക്രി​സ്‌തു

യേശു​ക്രി​സ്‌തു

യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങൾ നിറ​വേ​റ്റു​ന്ന​തിൽ യേശു​വി​ന്റെ പങ്ക്‌ എത്ര പ്രധാ​ന​മാണ്‌?

പ്രവൃ 4:12; 10:43; 2കൊ 1:20; ഫിലി 2:9, 10

സുഭ 8:22, 23, 30, 31; യോഹ 1:10; വെളി 3:14 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • മത്ത 16:13-17—യേശു ദൈവ​ത്തി​ന്റെ മകനാ​ണെ​ന്നും ക്രിസ്‌തു​വാ​ണെ​ന്നും പത്രോസ്‌ അപ്പോ​സ്‌തലൻ പറഞ്ഞു

    • മത്ത 17:1-9—മൂന്ന്‌ അപ്പോ​സ്‌ത​ല​ന്മാ​രു​ടെ മുമ്പിൽവെച്ച്‌ യേശു രൂപാ​ന്ത​ര​പ്പെട്ടു; യഹോവ സ്വർഗ​ത്തിൽനിന്ന്‌ യേശു​വി​നെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ന്നത്‌ അവർ കേട്ടു

എല്ലാ മനുഷ്യ​രിൽനി​ന്നും യേശു​വി​നെ വ്യത്യ​സ്‌ത​നാ​ക്കു​ന്നത്‌ എന്താണ്‌?

യോഹ 8:58; 14:9, 10; കൊലോ 1:15-17; 1പത്ര 2:22

  • ബൈബിൾ വിവര​ണങ്ങൾ:

    • മത്ത 21:1-9—മിശി​ഹൈ​ക​രാ​ജാ​വി​നെ​ക്കു​റി​ച്ചുള്ള പ്രവചനം നിവർത്തി​ക്കാൻ യേശു യരുശ​ലേ​മി​ലേക്ക്‌ ജയഘോ​ഷ​യാ​ത്ര​യോ​ടെ പ്രവേ​ശി​ച്ചു

    • എബ്ര 7:26-28—വലിയ മഹാപു​രോ​ഹി​ത​നായ യേശു മറ്റെല്ലാ മഹാപു​രോ​ഹി​ത​ന്മാ​രിൽനി​ന്നും എങ്ങനെ വ്യത്യ​സ്‌ത​നാ​യി​രി​ക്കും എന്നു പൗലോസ്‌ അപ്പോ​സ്‌തലൻ വിശദീ​ക​രി​ച്ചു

യേശു​വി​ന്റെ അത്ഭുതങ്ങൾ യേശു​വി​നെ​ക്കു​റി​ച്ചും പിതാ​വി​നെ​ക്കു​റി​ച്ചും എന്തു പഠിപ്പി​ക്കു​ന്നു?

യോഹ 3:1, 2; 5:36

  • ബൈബിൾ വിവര​ണങ്ങൾ:

    • മത്ത 4:23, 24—തനിക്കു ഭൂതങ്ങ​ളു​ടെ​മേൽ അധികാ​ര​മു​ണ്ടെ​ന്നും ഏതുതരം രോഗ​ങ്ങ​ളും വൈക​ല്യ​ങ്ങ​ളും സുഖ​പ്പെ​ടു​ത്താൻ കഴിയു​മെ​ന്നും യേശു തെളി​യി​ച്ചു

    • മത്ത 14:15-21—വിശന്നി​രുന്ന ആയിര​ക്ക​ണ​ക്കിന്‌ ആളുകൾക്ക്‌ അഞ്ച്‌ അപ്പവും രണ്ടു മീനും ഉപയോ​ഗിച്ച്‌ യേശു അത്ഭുത​ക​ര​മാ​യി ആഹാരം കൊടു​ത്തു

    • മത്ത 17:24-27—ഒരു അത്ഭുത​ത്തി​ലൂ​ടെ ആലയ നികുതി കൊടു​ക്കാ​നുള്ള പണം യേശു പത്രോ​സി​നു കൊടു​ത്തു; മറ്റുള്ള​വരെ ഇടറി​ക്കാ​തി​രി​ക്കാൻ അതു സഹായി​ച്ചു

    • മർ 1:40, 41—ഒരു കുഷ്‌ഠ​രോ​ഗി​യു​ടെ ദാരു​ണ​മായ അവസ്ഥ കണ്ടപ്പോൾ യേശു​വിന്‌ അലിവു തോന്നി, അദ്ദേഹത്തെ സുഖ​പ്പെ​ടു​ത്തി. യേശു​വി​നു രോഗങ്ങൾ മാറ്റാൻ ആത്മാർഥ​മായ ആഗ്രഹ​മുണ്ട്‌ എന്നാണ്‌ ഇത്‌ കാണി​ക്കു​ന്നത്‌

    • മർ 4:36-41—അതിശ​ക്ത​മായ ഒരു കൊടു​ങ്കാ​റ്റി​നെ യേശു ശാന്തമാ​ക്കി, യഹോവ യേശു​വിന്‌ പ്രകൃ​തി​ശ​ക്തി​ക​ളു​ടെ മേൽ അധികാ​രം കൊടു​ത്തി​ട്ടുണ്ട്‌ എന്നാണ്‌ അതു കാണി​ക്കു​ന്നത്‌

    • യോഹ 11:11-15, 31-45—യേശു തന്റെ സുഹൃ​ത്തായ ലാസർ മരിച്ച​പ്പോൾ കരഞ്ഞു, അദ്ദേഹത്തെ ഉയിർപ്പി​ച്ചു. മരണവും അതു വരുത്തുന്ന വേദന​ക​ളും ഇല്ലാതാ​ക്കാൻ യേശു ആഗ്രഹി​ക്കു​ന്നു എന്നാണ്‌ ഇതു കാണി​ക്കു​ന്നത്‌

യേശു പഠിപ്പിച്ച മുഖ്യ​വി​ഷയം എന്തായി​രു​ന്നു?

ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു പ്രകടി​പ്പിച്ച ചില നല്ല ഗുണങ്ങൾ ആയിരു​ന്നു . . .

അനുസ​ര​ണം—ലൂക്ക 2:40, 51, 52; എബ്ര 5:8

അലിവ്‌; കരുണ—മർ 5:25-34; ലൂക്ക 7:11-15

ആർക്കും സമീപി​ക്കാം—മത്ത 13:2; മർ 10:13-16; ലൂക്ക 7:36-50

ജ്ഞാനം—മത്ത 12:42; 13:54; കൊലോ 2:3

താഴ്‌മ—മത്ത 11:29; 20:28; യോഹ 13:1-5; ഫിലി 2:7, 8

ധൈര്യം—മത്ത 4:2-11; യോഹ 2:13-17; 18:1-6

സ്‌നേഹം—യോഹ 13:1; 14:31; 15:13; 1യോഹ 3:16

യേശു തന്റെ ജീവൻ കൊടു​ക്കാൻ തയ്യാറാ​യത്‌ എന്തു​കൊണ്ട്‌, അതിൽനിന്ന്‌ നമുക്കു പ്രയോ​ജനം കിട്ടു​ന്നത്‌ എങ്ങനെ?

യേശു സ്വർഗ​ത്തിൽ രാജാ​വാ​യി ഭരിക്കു​ന്ന​തിൽ നമ്മൾ സന്തോ​ഷി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

സങ്ക 72:12-14; ദാനി 2:44; 7:13, 14; വെളി 12:9, 10

  • ബൈബിൾ വിവര​ണങ്ങൾ:

    • സങ്ക 45:2-7, 16, 17—ദൈവം തിര​ഞ്ഞെ​ടുത്ത രാജാവ്‌, ശത്രു​ക്ക​ളെ​യെ​ല്ലാം കീഴടക്കി സത്യത്തി​ലും താഴ്‌മ​യി​ലും നീതി​യി​ലും ഭരണം നടത്തു​മെന്ന്‌ ഈ സങ്കീർത്തനം പറയുന്നു

    • യശ 11:1-10—യേശു രാജാ​വാ​യി ഭരിക്കു​മ്പോൾ ഭൂമി സമാധാ​നം നിറഞ്ഞ ഒരു പറുദീ​സ​യാ​യി​ത്തീ​രും

യേശു ഉടനെ എന്തു ചെയ്യും?