ചർച്ചയ്‌ക്കു വേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ
ചർച്ചയ്‌ക്കു വേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ
1. പൂർവികാരാധന
എ. പൂർവികരെ ആരാധിക്കുന്നതു വ്യർഥമാണ്
പൂർവികർ മൃതരാണ്, അബോധാവസ്ഥയിലാണ്. സഭാ 9:5, 10
ആദ്യ പൂർവികർ ആരാധനയ്‌ക്ക് അനർഹർ. റോമ 5:12, 14; 1തിമൊ 2:14
അത്തരം ആരാധന ദൈവം വിലക്കുന്നു. പുറ 34:14; മത്താ 4:10
ബി. മനുഷ്യരെ ബഹുമാനിക്കാം, എന്നാൽ ദൈവത്തെ മാത്രമേ ആരാധിക്കാവൂ
യുവജനങ്ങൾ മുതിർന്നവരെ ബഹുമാനിക്കണം. 1തിമൊ 5:1, 2, 17; എഫെ 6:1-3
എന്നാൽ ദൈവത്തെ മാത്രമേ ആരാധിക്കാവൂ. പ്രവൃ 10:25, 26; വെളി 22:8, 9
2. അർമഗെദോൻ
എ. ദുഷ്ടത അവസാനിപ്പിക്കാനുള്ള ദൈവത്തിന്റെ യുദ്ധം
രാഷ്‌ട്രങ്ങളെ അർമഗെദോനിലേക്കു കൂട്ടിച്ചേർക്കുന്നു. വെളി 16:14, 16
പുത്രനെയും ദൂതന്മാരെയും ഉപയോഗിച്ചു ദൈവം പോരാടുന്നു. 2തെസ്സ 1:6-9; വെളി 19:11-16
നമുക്ക് അതിജീവിക്കാനാകുന്ന വിധം. സെഫ 2:2, 3; വെളി 7:14
ബി. ദൈവസ്‌നേഹം ലംഘിക്കപ്പെടുന്നില്ല
ലോകം വളരെ ദുഷിച്ചതാണ്. 2തിമൊ 3:1-5
ദൈവം ക്ഷമയുള്ളവൻ, എന്നാൽ നീതി നടപടി ആവശ്യപ്പെടുന്നു. 2പത്രൊ 3:9, 15; ലൂക്കൊ 18:7, 8
നീതിമാന്മാർ തഴയ്‌ക്കുന്നതിനു ദുഷ്ടന്മാർ ഇല്ലാതാകണം. സദൃ 21:18; വെളി 11:18
3. സ്‌നാപനം
യേശു മാതൃക വെച്ചു. മത്താ 3:13-15; എബ്രാ 10:7
തന്നെത്താൻ ത്യജിക്കുന്നതിന്റെ അല്ലെങ്കിൽ സമർപ്പണത്തിന്റെ പ്രതീകം. മത്താ 16:24; 1പത്രൊ 3:21
പഠിപ്പിക്കപ്പെടാൻ തക്ക പ്രായമുള്ളവർക്കു മാത്രം. മത്താ 28:19, 20; പ്രവൃ 2:41
ജലനിമജ്ജനമാണു ശരിയായ രീതി. പ്രവൃ 8:38, 39; യോഹ 3:23
ബി. പാപങ്ങൾ കഴുകിക്കളയുന്നില്ല
യേശു സ്‌നാപനമേറ്റതു പാപങ്ങൾ കഴുകിക്കളയാൻ ആയിരുന്നില്ല. 1പത്രൊ 2:22; 3:18
യേശുവിന്റെ രക്തം പാപങ്ങൾ കഴുകിക്കളയുന്നു. 1യോഹ 1:7
4. ബൈബിൾ
ദൈവാത്മാവിനാൽ മനുഷ്യർ എഴുതാൻ പ്രേരിതരായി. 2പത്രൊ 1:20, 21
പ്രവചനം അടങ്ങിയിരിക്കുന്നു: ദാനീ 8:5, 6, 20-22; ലൂക്കൊ 21:5, 6, 20-22; യെശ 45:1-4
മുഴു ബൈബിളും നിശ്വസ്‌തവും പ്രയോജനപ്രദവും. 2തിമൊ 3:16, 17; റോമ 15:4
ബി. നമ്മുടെ നാളിലേക്കുള്ള ഒരു പ്രായോഗിക വഴികാട്ടി
ബൈബിൾ തത്ത്വങ്ങൾ അവഗണിക്കുന്നത് വിപത്‌കരമാണ്. റോമ 1:28-32
മനുഷ്യജ്ഞാനം പകരമായിരിക്കുന്നില്ല. 1കൊരി 1:21, 25; 1തിമൊ 6:20
ഏറ്റവും ശക്തനായ ശത്രുവിനെതിരെയുള്ള പരിരക്ഷണം. എഫെ 6:11, 12, 17
മനുഷ്യനെ ശരിയായ പാതയിൽ നയിക്കുന്നു. സങ്കീ 119:105; 2പത്രൊ 1:19; സദൃ 3:5, 6
സി. എല്ലാ രാഷ്‌ട്രങ്ങളിലെയും വർഗങ്ങളിലെയും ജനങ്ങൾക്കായി എഴുതപ്പെട്ടത്
ബൈബിളിന്റെ എഴുത്ത് പൗരസ്‌ത്യ ദേശത്ത് ആരംഭിച്ചു. പുറ 17:14; 24:12, 16; 34:27
ദൈവത്തിന്റെ കരുതൽ യൂറോപ്യന്മാർക്കു മാത്രമുള്ളതല്ല. റോമ 10:11-13; ഗലാ 3:28
ദൈവം എല്ലാ തരത്തിലുമുള്ള ആളുകളെ സ്വീകരിക്കുന്നു. പ്രവൃ 10:34, 35; റോമ 5:18; വെളി 7:9, 10
5. രക്തം
എ. രക്തപ്പകർച്ച രക്തത്തിന്റെ പവിത്രതയെ ലംഘിക്കുന്നു
രക്തം പവിത്രമാണ്, ജീവനാണ് എന്നു നോഹയോടു പറഞ്ഞിരുന്നു. ഉല്‌പ 9:4, 16
രക്തം ഭക്ഷിക്കുന്നതിനെ ന്യായപ്രമാണം വിലക്കിയിരുന്നു. ലേവ്യ 17:14; 7:26, 27
വിലക്കു ക്രിസ്‌ത്യാനികളോട് ആവർത്തിച്ചു. പ്രവൃ 15:28, 29; 21:25
ബി. ദൈവനിയമം ലംഘിച്ചു ജീവൻ രക്ഷിക്കുന്നതിനു ന്യായീകരണമില്ല
അനുസരണം ബലിയെക്കാൾ നല്ലത്. 1ശമൂ 15:22; മർക്കൊ 12:33
ഒരുവന്റെ ജീവനു ദൈവനിയമത്തെക്കാൾ പ്രാധാന്യം കൊടുക്കുന്നത് ആപത്‌കരമാണ്. മർക്കൊ 8:35, 36
6. കാലക്കണക്ക്
എ. (പൊ.യു.) 1914-ൽ ജാതികളുടെ കാലം അവസാനിക്കുന്നു
പൊ.യു.മു. 607-ൽ രാജ്യ ഭരണാധികാരികളുടെ നിരയ്‌ക്കു ഭംഗം വരുത്തി. യെഹെ 21:25-27
ഭരണം പുനഃസ്ഥാപിക്കപ്പെടുന്നതിന് “ഏഴു കാലം” കഴിയണം. ദാനീ 4:32, 16, 17
ഏഴ് = 2 X 3 1/2 കാലങ്ങൾ, അഥവാ 2 X 1,260 ദിവസങ്ങൾ. വെളി 12:6, 14; 11:2, 3
ഒരു വർഷത്തിന് ഒരു ദിവസം. [2,520 വർഷങ്ങൾ ആക്കുന്നു] യെഹെ 4:6; സംഖ്യാ 14:34
രാജ്യത്തിന്റെ സംസ്ഥാപനം വരെ നീളുന്നു. ലൂക്കൊ 21:24; ദാനീ 7:13, 14
7. സഭ
എ. സഭ ആത്മീയമാണ്, ക്രിസ്‌തുവിന്മേൽ പണിതിരിക്കുന്നു
മനുഷ്യനിർമിത ആലയങ്ങളിൽ ദൈവം വസിക്കുന്നില്ല. പ്രവൃ 17:24, 25; 7:48
സത്യ സഭ ജീവനുള്ള കല്ലുകൾകൊണ്ടുള്ള ആത്മീയ ആലയമാണ്. 1പത്രൊ 2:5, 6
ക്രിസ്‌തു, മൂലക്കല്ല്; അപ്പൊസ്‌തലന്മാർ, ഉപ അടിസ്ഥാനം. എഫെ 2:20
ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കണം. യോഹ 4:24
ബി. സഭ പത്രൊസിന്മേൽ പണിയപ്പെട്ടില്ല
സഭ പത്രൊസിന്മേൽ പണിയപ്പെടുമെന്ന് യേശു പറഞ്ഞില്ല. മത്താ 16:18
യേശു “പാറ”യായി തിരിച്ചറിയിക്കപ്പെട്ടു. 1കൊരി 10:4
യേശുവിനെ അടിസ്ഥാനമായി പത്രൊസ് തിരിച്ചറിയിച്ചു. 1പത്രൊ 2:4, 6-8; പ്രവൃ 4:8-12
8. സൃഷ്ടി
എ. തെളിയിക്കപ്പെട്ട ശാസ്‌ത്രത്തോടു യോജിക്കുന്നു; പരിണാമത്തെ ഖണ്ഡിക്കുന്നു
സൃഷ്ടിയുടെ ക്രമവുമായി ശാസ്‌ത്രം യോജിക്കുന്നു. ഉല്‌പ 1:11, 12, 21, 24, 25
അതതു “തര”ത്തെ കുറിച്ചുള്ള ദൈവനിയമം ശരിയാണെന്നു തെളിഞ്ഞിരിക്കുന്നു. ഉല്‌പ 1:11, 12; യാക്കോ 3:12
ബി. സൃഷ്ടിപ്പിൻ ദിവസങ്ങൾ 24 മണിക്കൂറടങ്ങുന്ന ദിവസങ്ങളല്ല
“ദിവസ”ത്തിനു വെറും കാലയളവിനെ അർഥമാക്കാൻ കഴിയും. ഉല്‌പ 2:4
ദൈവദൃഷ്ടിയിൽ ദിവസം ദീർഘകാലം ആയിരിക്കാൻ കഴിയും. സങ്കീ 90:4; 2പത്രൊ 3:8
9. കുരിശ്
എ. യേശുവിനെ വധ സ്‌തംഭത്തിന്മേൽ ഒരു നിന്ദയായി തൂക്കി
യേശുവിനെ ഒരു സ്‌തംഭത്തിന്മേലോ മരത്തിന്മേലോ ആണു തൂക്കിയത്. പ്രവൃ 5:30; 10:39; ഗലാ 3:13
ക്രിസ്‌ത്യാനികൾ നിന്ദയെന്ന സ്‌തംഭം വഹിക്കേണ്ടതാണ്. മത്താ 10:38; ലൂക്കൊ 9:23
യേശുവിന്റെ സ്‌തംഭം പ്രദർശിപ്പിക്കുന്നത് നിന്ദയാണ്. എബ്രാ 6:6; മത്താ 27:41, 42
ആരാധനയിൽ കുരിശിന്റെ ഉപയോഗം വിഗ്രഹാരാധനയാണ്. പുറ 20:4, 5; യിരെ 10:3-5
യേശു ഒരു ആത്മാവാണ്, ഇപ്പോഴും സ്‌തംഭത്തിലല്ല. 1തിമൊ 3:16; 1പത്രൊ 3:18
10. മരണം
മനുഷ്യന് പൂർണമായ ആരംഭവും അനന്ത ജീവിതത്തിന്റെ പ്രത്യാശയുമുണ്ടായിരുന്നു. ഉല്‌പ 1:28, 31
അനുസരണക്കേട് മരണ ശിക്ഷാവിധി വരുത്തി. ഉല്‌പ 2:16, 17; 3:17, 19
ആദാമിന്റെ എല്ലാ മക്കളിലേക്കും പാപവും മരണവും കടന്നു. റോമ 5:12
ആദാം ഒരു നെഫെഷ് ആയി സൃഷ്ടിക്കപ്പെട്ടു, അമർത്യമായ എന്തെങ്കിലും നൽകപ്പെടുകയല്ലായിരുന്നു. ഉല്‌പ 2:7; 1കൊരി 15:45
നെഫെഷ് ആയ മനുഷ്യനാണു മരിക്കുന്നത്. യെഹെ 18:4; യെശ 53:12; ഇയ്യോ 11:20
മരിച്ചവർ അബോധാവസ്ഥയിലാണ്, ഒന്നും അറിയുന്നില്ല. സഭാ 9:5, 10; സങ്കീ 146:3, 4
മരിച്ചവർ പുനരുത്ഥാനം പ്രതീക്ഷിച്ച് നിദ്രകൊള്ളുന്നു. യോഹ 11:11-14, 23-26; പ്രവൃ 7:60
സി. മരിച്ചവരുമായി സംസാരിക്കുന്നത് അസാധ്യം
മരിച്ചവർ ദൈവത്തോടൊപ്പം ആത്മാക്കളായി ജീവിക്കുന്നില്ല. സങ്കീ 115:17; യെശ 38:18
മരിച്ചവരുമായി സംസാരിക്കാൻ ശ്രമിക്കുന്നതിനെതിരെ മുന്നറിയിപ്പു നൽകിയിരിക്കുന്നു. യെശ 8:19; ലേവ്യ 19:31
മധ്യവർത്തികളെയും ഭാഗ്യം പറയുന്നവരെയും കുറ്റംവിധിക്കുന്നു. ആവ 18:10-12; ഗലാ 5:19-21
11. പിശാച്, ഭൂതങ്ങൾ
എ. പിശാച് ഒരു ആത്മവ്യക്തിയാണ്
ഒരുവനിലുള്ള തിന്മയല്ല മറിച്ച് ഒരു ആത്മവ്യക്തിയാണ്. 2തിമൊ 2:26
ദൂതന്മാരെപ്പോലെതന്നെ പിശാചും ഒരു വ്യക്തിയാണ്. മത്താ 4:1, 11; ഇയ്യോ 1:6
തെറ്റായ ആഗ്രഹത്താൽ തന്നെത്താൻ പിശാചാക്കി. യാക്കോ 1:13-15
ബി. പിശാച് ലോകത്തിന്റെ അദൃശ്യ ഭരണാധികാരിയാണ്
ഈ ലോകത്തിന്റെ ദൈവം; ലോകം അവന്റെ നിയന്ത്രണത്തിലാണ്. 2കൊരി 4:4; 1യോഹ 5:19; വെളി 12:9
വിവാദപ്രശ്‌നം പരിഹരിക്കപ്പെടുന്നതു വരെ നിലനിൽക്കാൻ അനുവദിച്ചിരിക്കുന്നു. പുറ 9:16; യോഹ 12:31
അഗാധകൂപത്തിൽ അടയ്‌ക്കപ്പെടും, പിന്നീട് നശിപ്പിക്കപ്പെടും. വെളി 20:2, 3, 10
സി. ഭൂതങ്ങൾ മത്സരികളായ ദൂതന്മാരാണ്
ജലപ്രളയത്തിനു മുമ്പു സാത്താന്റെ കൂടെ ചേർന്നു. ഉല്‌പ 6:1, 2; 1പത്രൊ 3:19, 20
തരംതാഴ്‌ത്തപ്പെട്ടു, സകല പ്രബുദ്ധതയിൽ നിന്നും ഛേദിക്കപ്പെട്ടു. 2പത്രൊ 2:4; യൂദാ 6
ദൈവത്തിനെതിരെ പോരാടുന്നു, മനുഷ്യവർഗത്തെ പീഡിപ്പിക്കുന്നു. ലൂക്കൊ 8:27-29; വെളി 16:13, 14
സാത്താനോടൊപ്പം നശിപ്പിക്കപ്പെടാനിരിക്കുന്നു. മത്താ 25:41; ലൂക്കൊ 8:31; വെളി 20:2, 3, 10
12. ഭൂമി
എ. ഭൂമിയെ സംബന്ധിച്ചുള്ള ദൈവോദ്ദേശ്യം
പൂർണ മനുഷ്യർക്കുവേണ്ടി ഭൂമിയിൽ പറുദീസ ഉണ്ടാക്കി. ഉല്‌പ 1:28; 2:8-15
ദൈവോദ്ദേശ്യം സുനിശ്ചിതമാണ്. യെശ 55:11; 46:10, 11
സമാധാന കാംക്ഷികളായ, പൂർണ മനുഷ്യരെക്കൊണ്ടു ഭൂമി നിറയ്‌ക്കപ്പെടും. യെശ 45:18; സങ്കീ 72:7; യെശ 9:6, 7
രാജ്യം മുഖാന്തരം പറുദീസ പുനഃസ്ഥാപിക്കപ്പെടും. മത്താ 6:9, 10; വെളി 21:3-5
ബി. ഒരിക്കലും നശിപ്പിക്കപ്പെടുകയോ ജനവാസം ഇല്ലാതാക്കപ്പെടുകയോ ഇല്ല
അക്ഷരീയ ഭൂമി സ്ഥിരമായിരിക്കും. സഭാ 1:4; സങ്കീ 104:5
നോഹയുടെ കാലത്തു മനുഷ്യവർഗമാണു നശിപ്പിക്കപ്പെട്ടത്, ഭൂമിയല്ല. 2പത്രൊ 3:5-7; ഉല്‌പ 7:23
ദൃഷ്ടാന്തം നമ്മുടെ കാലത്ത് അതിജീവിക്കുന്നതിനുള്ള പ്രത്യാശ പകരുന്നു.ദുഷ്ടന്മാർ നശിപ്പിക്കപ്പെടും; “മഹാപുരുഷാരം” അതിജീവിക്കും. 2തെസ്സ 1:6-9; വെളി 7:9, 14
13. കള്ളപ്രവാചകന്മാർ
എ. കള്ളപ്രവാചകന്മാരെ കുറിച്ചു മുൻകൂട്ടി പറഞ്ഞിരിക്കുന്നു; അപ്പൊസ്‌തലന്മാരുടെ കാലത്ത് ഉണ്ടായിരുന്നു
കള്ളപ്രവാചകന്മാരെ തിരിച്ചറിയുന്നതിനുള്ള പ്രമാണം. ആവ 18:20-22; ലൂക്കൊ 6:26
മുൻകൂട്ടി പറയപ്പെട്ടിരിക്കുന്നു; ഫലങ്ങളാൽ തിരിച്ചറിയുന്നു. മത്താ 24:23-26; 7:15-23
14. സൗഖ്യമാക്കൽ, ഭാഷാവരം
എ. ആത്മീയ സൗഖ്യമാക്കലിനു ശാശ്വത പ്രയോജനങ്ങൾ ഉണ്ട്
ആത്മീയ രോഗം നാശകരമാണ്. യെശ 1:4-6; 6:10; ഹോശേ 4:6
ആത്മീയ സൗഖ്യമാക്കൽ പ്രഥമ നിയോഗം. യോഹ 6:63; ലൂക്കൊ 4:18
പാപങ്ങൾ നീക്കുന്നു; സന്തോഷവും ജീവനും നൽകുന്നു. യാക്കോ 5:19, 20; വെളി 7:14-17
ബി. ദൈവരാജ്യം ശാശ്വതമായ ശാരീരിക സൗഖ്യമാക്കൽ കൈവരുത്തും
യേശു വ്യാധികൾ സൗഖ്യമാക്കി, രാജ്യ അനുഗ്രഹങ്ങൾ പ്രസംഗിച്ചു. മത്താ 4:23
ശാശ്വത രോഗശാന്തിക്കുള്ള മുഖാന്തരമായി രാജ്യം വാഗ്‌ദാനം ചെയ്യപ്പെട്ടു. മത്താ 6:10; യെശ 9:7
മരണം പോലും നീക്കപ്പെടും. 1കൊരി 15:25, 26; വെളി 21:4; 20:14
സി. ആധുനിക വിശ്വാസ സൗഖ്യമാക്കലിന് ദിവ്യ അംഗീകാരത്തിന്റെ തെളിവില്ല
ശിഷ്യന്മാർ തങ്ങളെത്തന്നെ അത്ഭുതകരമായി സൗഖ്യമാക്കിയില്ല. 2കൊരി 12:7-9; 1തിമൊ 5:23
അത്ഭുത വരങ്ങൾ അപ്പൊസ്‌തലന്മാരുടെ കാലശേഷം അവസാനിച്ചു. 1കൊരി 13:8-11
സൗഖ്യമാക്കൽ ദൈവപ്രീതിയുടെ സുനിശ്ചിത തെളിവല്ല. മത്താ 7:22, 23; 2തെസ്സ 2:9-11
ഡി. അന്യഭാഷകളിലുള്ള സംസാരം താത്‌കാലിക ഏർപ്പാട്
അടയാളമായിരുന്നു; ശ്രേഷ്‌ഠമായ വരങ്ങൾ അന്വേഷിക്കേണ്ടിയിരുന്നു. 1കൊരി 14:22; 12:30, 31
ആത്മാവിന്റെ അത്ഭുതവരങ്ങൾ നീങ്ങിപ്പോകുമെന്നു മുൻകൂട്ടി പറയപ്പെട്ടു. 1കൊരി 13:8-10
അത്ഭുത പ്രവൃത്തികൾ ദൈവപ്രീതിയുടെ സുനിശ്ചിത തെളിവല്ല. മത്താ 7:22, 23; 24:24
15. സ്വർഗം
എ. 1,44,000 പേർ മാത്രം സ്വർഗത്തിൽ പോകുന്നു
ഒരു പരിമിത സംഖ്യ; ക്രിസ്‌തുവിനോടുകൂടെ രാജാക്കന്മാർ ആയിരിക്കുന്നതിന്. വെളി 5:9, 10; 20:4
യേശു മുന്നോടിയായിരുന്നു; മറ്റുള്ളവർ അതിനുശേഷം തിരഞ്ഞെടുക്കപ്പെട്ടു. കൊലൊ 1:18; 1പത്രൊ 2:21
മറ്റനേകർ ഭൂമിയിൽ ജീവിക്കും. സങ്കീ 72:8; വെളി 21:3, 4
1,44,000 പേർ മറ്റാർക്കും ലഭിക്കാത്ത പ്രത്യേക സ്ഥാനത്ത്. വെളി 14:1, 3; 7:4, 9
16. നരകം (ഹേഡീസ്, ഷീയോൾ)
എ. അക്ഷരീയ അഗ്നിദണ്ഡന സ്ഥലമല്ല
യാതന അനുഭവിച്ചുകൊണ്ടിരുന്ന ഇയ്യോബ് അവിടേക്കു പോകാൻ ആഗ്രഹിച്ചു. ഇയ്യോ 14:13
പ്രവർത്തനരഹിതമായ സ്ഥലം. സങ്കീ 6:5; സഭാ 9:10; യെശ 38:18, 19
യേശു ശവക്കുഴിയിൽനിന്ന്, നരകത്തിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു. പ്രവൃ 2:27, 31, 32; സങ്കീ 16:10
മരിച്ച മറ്റുള്ളവരെ നരകം ഏൽപ്പിച്ചുകൊടുക്കും, നശിപ്പിക്കപ്പെടും. വെളി 20:13, 14
ബി. തീയ് നിർമൂല നാശത്തിന്റെ പ്രതീകമാണ്
മരണത്തിൽ ഛേദിക്കപ്പെടുന്നത് തീയാൽ പ്രതീകവത്‌കരിക്കപ്പെടുന്നു. മത്താ 25:41, 46; 13:30
അനുതാപമില്ലാത്ത ദുഷ്ടൻ തീയാൽ എന്നപോലെ നിത്യമായി എബ്രാ 10:26, 27
നശിപ്പിക്കപ്പെടും.സാത്താന്റെ അഗ്നി “ദണ്ഡനം” നിത്യമരണമാണ്. വെളി 20:10, 14, 15
സി. ധനവാന്റെയും ലാസറിന്റെയും വിവരണം നിത്യദണ്ഡനത്തിന്റെ തെളിവല്ല
അബ്രാഹാമിന്റെ മടിപോലെതന്നെ തീയും അക്ഷരീയമല്ല. ലൂക്കൊ 16:22-24
അബ്രാഹാമിന്റെ പ്രീതി ഇരുട്ടുമായി വിപരീത താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. മത്താ 8:11, 12
ബാബിലോന്റെ നിർമൂല നാശത്തെ അഗ്നിദണ്ഡനം എന്നു വിളിക്കപ്പെട്ടു. വെളി 18:8-10, 21
17. വിശേഷ ദിവസങ്ങൾ, ജന്മദിനങ്ങൾ
എ. ആദിമ ക്രിസ്‌ത്യാനികൾ ജന്മദിനങ്ങളും ക്രിസ്‌തുമസ്സും ആചരിച്ചില്ല
സത്യാരാധകർ ആചരിക്കാഞ്ഞവ. ഉല്‌പ 40:20; മത്താ 14:6
യേശുവിന്റെ മരണ ദിവസം സ്‌മാരകമായി ആചരിക്കണം. ലൂക്കൊ 22:19, 20; 1കൊരി 11:25, 26
ആഘോഷ വെറിക്കൂത്തുകൾ അനുചിതം. റോമ 13:13; ഗലാ 5:21; 1പത്രൊ 4:3
18. പ്രതിമകൾ
എ. വിഗ്രഹങ്ങളും പ്രതിമകളും ആരാധനയിൽ ഉപയോഗിക്കുന്നത് ദൈവത്തോടുള്ള നിന്ദയാണ്
ദൈവത്തിന്റെ പ്രതിമ സാധ്യമല്ല. 1യോഹ 4:12; യെശ 40:18; 46:5; പ്രവൃ 17:29
ക്രിസ്‌ത്യാനികൾക്ക് പ്രതിമകൾക്കെതിരെ മുന്നറിയിപ്പു നൽകിയിരിക്കുന്നു. 1കൊരി 10:14; 1യോഹ 5:21
ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കണം. യോഹ 4:24
ബി. പ്രതിമാരാധന ഇസ്രായേൽ ജനതയ്‌ക്കു നാശകരമെന്നു തെളിഞ്ഞു
പ്രതിമകളെ ആരാധിക്കുന്നത് യഹൂദന്മാർക്കു നിഷിദ്ധമായിരുന്നു. പുറ 20:4, 5
കേൾക്കുന്നതിനോ സംസാരിക്കുന്നതിനോ കഴിവില്ല; ഉണ്ടാക്കുന്നവൻ അവയെപ്പോലെ ആയിത്തീരുന്നു. സങ്കീ 115:4-8
ഒരു കെണി, നാശം കൈവരുത്തി. സങ്കീ 106:36, 40-42; യിരെ 22:8, 9
തന്നെ “ആപേക്ഷിക”മായി ആരാധിക്കാൻ ദൈവം അനുവദിച്ചില്ല. യെശ 42:8
“പ്രാർത്ഥന കേൾക്കുന്ന” ഏകൻ ദൈവമാണ്. സങ്കീ 65:1, 2
19. മിശ്രവിശ്വാസം
എ. മറ്റു മതങ്ങളോടു ചേരുന്നത് ദൈവത്തിന്റെ മാർഗമല്ല
ഒരു വഴി മാത്രം, ഇടുങ്ങിയതാണ്, ചുരുക്കം പേർ കണ്ടെത്തുന്നു. എഫെ 4:4-6; മത്താ 7:13, 14
വ്യാജോപദേശം ദുഷിപ്പിക്കുന്നു എന്നു മുന്നറിയിപ്പു നൽകി. മത്താ 16:6, 12; ഗലാ 5:9
വേർപെട്ടിരിക്കാൻ കൽപ്പിക്കപ്പെട്ടു. 2തിമൊ 3:5; 2കൊരി 6:14-17; വെളി 18:4
ബി. “എല്ലാ മതങ്ങളിലും നന്മയുണ്ട്” എന്നതു സത്യമല്ല
ചിലർക്കു തീക്ഷ്‌ണതയുണ്ട് എന്നാൽ ദൈവാനുസൃതമല്ല. റോമ 10:2, 3
തിന്മ, മറ്റെന്തു നന്മയുണ്ടെങ്കിലും അതിനെ ദുഷിപ്പിക്കുന്നു. 1കൊരി 5:6; മത്താ 7:15-17
വ്യാജോപദേഷ്ടാക്കന്മാർ നാശം കൈവരുത്തുന്നു. 2പത്രൊ 2:1; മത്താ 12:30; 15:14
ശുദ്ധാരാധന അനന്യഭക്തി നിഷ്‌കർഷിക്കുന്നു. ആവ 6:5, 14, 15
20. യഹോവ, ദൈവം
“ദൈവം” എന്നത് അനിശ്ചിത പ്രയോഗമാണ്; നമ്മുടെ കർത്താവിനു വ്യക്തിപരമായ പേരുണ്ട്. 1കൊരി 8:5, 6
അവന്റെ പേരു വിശുദ്ധീകരിക്കപ്പെടാൻ നാം പ്രാർഥിക്കുന്നു. മത്താ 6:9, 10
ദൈവത്തിന്റെ പേര് യഹോവ എന്നാണ്. സങ്കീ 83:18; പുറ 6:2, 3; 3:15; യെശ 42:8
KJ-യിൽ പേര്. പുറ 6:3 (Dy അടിക്കുറിപ്പ്). സങ്കീ 83:18; യെശ 12:2; 26:4
യേശു പേര് പ്രസിദ്ധമാക്കി. യോഹ 17:6, 26; 5:43; 12:12, 13, 28
ദൈവത്തെ കണ്ടിട്ടു ജീവിച്ചിരിക്കുക അസാധ്യം. പുറ 33:20; യോഹ 1:18; 1യോഹ 4:12
വിശ്വസിക്കുന്നതിനു ദൈവത്തെ കാണേണ്ട ആവശ്യമില്ല. എബ്രാ 11:1; റോമ 8:24, 25; 10:17
ദൈവം തന്റെ ദൃശ്യ പ്രവൃത്തികൾ മുഖേന അറിയപ്പെടുന്നു. റോമ 1:20; സങ്കീ 19:1, 2
പ്രവചന നിവൃത്തി ദൈവത്തിന്റെ അസ്‌തിത്വത്തെ തെളിയിക്കുന്നു. യെശ 46:8-11
ദൈവം സ്‌നേഹമാകുന്നു. 1യോഹ 4:8, 16; പുറ 34:6, NW; 2കൊരി 13:11; മീഖാ 7:18, NW
ജ്ഞാനത്തിൽ മുന്നിട്ടു നിൽക്കുന്നു. ഇയ്യോ 12:13; റോമ 11:33; 1കൊരി 2:7
നീതിമാൻ, നീതി പ്രകടിപ്പിക്കുന്നു. ആവ 32:4; സങ്കീ 37:28
സർവശക്തൻ, എല്ലാ ശക്തിയുമുണ്ട്. ഇയ്യോ 37:23; വെളി 7:12; 4:11
ഡി. എല്ലാവരും ഒരേ ദൈവത്തെയല്ല സേവിക്കുന്നത്
നല്ലതെന്നു തോന്നുന്ന വഴി എല്ലായ്‌പോഴും ശരിയായിരിക്കയില്ല. സദൃ 16:25; മത്താ 7:21
രണ്ടു വഴികൾ, ഒന്നു മാത്രം ജീവനിലേക്കു നയിക്കുന്നു. മത്താ 7:13, 14; ആവ 30:19
പല ദൈവങ്ങൾ എന്നാൽ ഒരു സത്യ ദൈവം മാത്രം. 1കൊരി 8:5, 6; സങ്കീ 82:1
സത്യ ദൈവത്തെ അറിയുന്നതു ജീവന് അത്യന്താപേക്ഷിതം. യോഹ 17:3; 1യോഹ 5:20
21. യഹോവയുടെ സാക്ഷികൾ
എ. യഹോവയുടെ സാക്ഷികളുടെ ഉത്ഭവം
യഹോവ സ്വന്തം സാക്ഷികളെ തിരിച്ചറിയിക്കുന്നു. യെശ 43:10-12; യിരെ 15:16
വിശ്വസ്‌ത സാക്ഷികളുടെ നിര ഹാബേൽ മുതൽ ആരംഭിച്ചു. എബ്രാ 11:4, 39; 12:1
യേശു വിശ്വസ്‌തനും സത്യവാനുമായ സാക്ഷിയായിരുന്നു. യോഹ 18:37; വെളി 1:5; 3:14.
22. യേശു
എ. യേശു ദൈവത്തിന്റെ പുത്രനും നിയമിത രാജാവുമാണ്
ദൈവത്തിന്റെ ആദ്യജാതൻ, എല്ലാം സൃഷ്ടിച്ചു. വെളി 3:14; കൊലൊ 1:15-17
സ്‌ത്രീയിൽനിന്നു ജനിച്ച ഒരു മനുഷ്യനാക്കി, ദൂതന്മാരെക്കാൾ താണവനായി. ഗലാ 4:4; എബ്രാ 2:9
ദൈവാത്മാവിനാൽ ജനിച്ചു, സ്വർഗീയ ഭാവിപ്രത്യാശയോടെ. മത്താ 3:16, 17
മനുഷ്യനാകുന്നതിനു മുമ്പുണ്ടായിരുന്ന അവസ്ഥയെക്കാൾ ഉയർത്തപ്പെട്ടു. ഫിലി 2:9, 10
ബി. യേശുക്രിസ്‌തുവിലുള്ള വിശ്വാസം രക്ഷയ്‌ക്ക് അനിവാര്യം
ക്രിസ്‌തു അബ്രാഹാമിന്റെ വാഗ്‌ദത്ത സന്തതിയാണ്. ഉല്‌പ 22:18; ഗലാ 3:16
യേശു ഏക മഹാപുരോഹിതൻ, ഏക മറുവില. 1യോഹ 2:1, 2; എബ്രാ 7:25, 26; മത്താ 20:28
ദൈവത്തെയും ക്രിസ്‌തുവിനെയും അറിയുന്നതു മുഖാന്തരവും അനുസരണത്താലും ജീവൻ. യോഹ 17:3; പ്രവൃ 4:12
സി. യേശുവിലുള്ള വിശ്വാസത്തെക്കാൾ അധികം ആവശ്യമാണ്
വിശ്വാസത്തോടൊപ്പം പ്രവൃത്തികളുമുണ്ടായിരിക്കണം. യാക്കോ 2:17-26; 1:22-25
കൽപ്പനകൾ അനുസരിക്കണം, അവൻ ചെയ്‌ത വേല ചെയ്യണം. യോഹ 14:12, 15; 1യോഹ 2:3
കർത്താവിന്റെ നാമം ഉപയോഗിക്കുന്ന എല്ലാവരും രാജ്യത്തിൽ പ്രവേശിക്കുകയില്ല. മത്താ 7:21-23
23. രാജ്യം
എ. ദൈവരാജ്യം മനുഷ്യവർഗത്തിനു ചെയ്യാനിരിക്കുന്നത്
ദൈവേഷ്ടം നടപ്പിലാക്കുക. മത്താ 6:9, 10; സങ്കീ 45:6; വെളി 4:11
രാജാവും നിയമങ്ങളുമുള്ള ഒരു ഗവൺമെന്റ്. യെശ 9:6, 7; 2:3; സങ്കീ 72:1, 8
ദുഷ്ടത ഇല്ലായ്‌മ ചെയ്യുന്നു, മുഴു ഭൂമിയെയും ഭരിക്കുന്നു. ദാനീ 2:44; സങ്കീ 72:8
മനുഷ്യവർഗത്തെയും പറുദീസയെയും പുനഃസ്ഥാപിക്കുന്നതിന് 1,000 വർഷ വാഴ്‌ച. വെളി 21:2-4; 20:6
ബി. ക്രിസ്‌തുവിന്റെ ശത്രുക്കൾ പ്രവർത്തനനിരതർ ആയിരിക്കുമ്പോൾ തന്നെ പ്രവർത്തനം ആരംഭിക്കുന്നു
ഉയിർപ്പിക്കപ്പെട്ടശേഷം ക്രിസ്‌തുവിന് നീണ്ടകാലം കാത്തിരിക്കേണ്ടിവന്നു. സങ്കീ 110:1; എബ്രാ 10:12, 13
അധികാരമേൽക്കുന്നു, സാത്താനെതിരെ യുദ്ധം ചെയ്യുന്നു. സങ്കീ 110:2; വെളി 12:7-9; ലൂക്കൊ 10:18
അപ്പോൾ രാജ്യം സ്ഥാപിക്കപ്പെടുന്നു, തുടർന്നു ഭൂമിയിൽ കഷ്ടത. വെളി 12:10, 12
ഇപ്പോഴത്തെ ഉപദ്രവത്തിന്റെ അർഥം രാജ്യത്തിനുവേണ്ടി നിലകൊള്ളാൻ സമയമായെന്നാണ്. വെളി 11:15-18
സി. ‘ഹൃദയങ്ങളിൽ’ അല്ല, മനുഷ്യ പ്രയത്‌നങ്ങളാൽ വികസിക്കപ്പെടുന്നില്ല
രാജ്യം സ്വർഗത്തിലാണ്, ഭൂമിയിലല്ല. 2തിമൊ 4:18; 1കൊരി 15:50; സങ്കീ 11:4
‘ഹൃദയങ്ങളി’ലല്ല; യേശു പരീശന്മാരെ സംബോധന ചെയ്യുന്നു. ലൂക്കൊ 17:20, 21
ഈ ലോകത്തിന്റെ ഏതെങ്കിലും ഭാഗമല്ല. യോഹ 18:36; ലൂക്കൊ 4:5-8; ദാനീ 2:44
ഗവൺമെന്റുകളും ലോക നിലവാരങ്ങളും മാറ്റി പ്രതിഷ്‌ഠിക്കും. ദാനീ 2:44
24. അന്ത്യനാളുകൾ
എ. ‘ലോകാവസാനം’ എന്നത് അർഥമാക്കുന്നത്
വ്യവസ്ഥിതിയുടെ അവസാനം. മത്താ 24:3; 2പത്രൊ 3:5-7; മർക്കൊ 13:4
ഭൂമിയുടെ അന്ത്യമല്ല, മറിച്ച് ദുഷ്ട വ്യവസ്ഥിതിയുടെ. 1യോഹ 2:17
നാശത്തിനുമുമ്പ് അന്ത്യകാലം. മത്താ 24:14
നീതിനിഷ്‌ഠർക്കു രക്ഷ, അതിനു ശേഷം പുതിയ ലോകം. 2പത്രൊ 2:9; വെളി 7:14-17
ബി. അന്ത്യനാളുകളുടെ അടയാളങ്ങൾക്ക് ഉണർന്നിരിക്കേണ്ടതുണ്ട്
നമ്മുടെ മാർഗദർശനത്തിനായി ദൈവം അടയാളങ്ങൾ നൽകിയിരിക്കുന്നു. 2തിമൊ 3:1-5; 1തെസ്സ 5:1-4
ലോകം ഗൗരവം തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നു. 2പത്രൊ 3:3, 4, 7; മത്താ 24:39
ദൈവം താമസമുള്ളവനല്ല, മറിച്ച് മുന്നറിയിപ്പു നൽകുന്നു. 2പത്രൊ 3:9
ഉണർവുള്ളവരും തത്‌പരരുമായിരിക്കുന്നതിനു പ്രതിഫലം. ലൂക്കൊ 21:34-36
25. ജീവൻ
എ. അനുസരണമുള്ള മനുഷ്യവർഗത്തിന് നിത്യജീവൻ ഉറപ്പേകിയിരിക്കുന്നു
ഭോഷ്‌കു പറയാൻ കഴിയാത്ത ദൈവം ജീവൻ വാഗ്‌ദാനം ചെയ്‌തിരിക്കുന്നു. തീത്തൊ 1:2; യോഹ 10:27, 28
വിശ്വാസം പ്രകടമാക്കുന്നവർക്കു നിത്യജീവൻ ഉറപ്പേകിയിരിക്കുന്നു. യോഹ 11:25, 26
മരണം ഇല്ലായ്‌മ ചെയ്യപ്പെടും. 1കൊരി 15:26; വെളി 21:4; 20:14; യെശ 25:8
ബി. ക്രിസ്‌തുവിന്റെ ശരീരത്തിൽ പെടുന്നവർക്കായി സ്വർഗീയ ജീവൻ പരിമിതപ്പെടുത്തിയിരിക്കുന്നു
ദൈവം തനിക്കിഷ്ടമുള്ളവരെ അംഗങ്ങളായി തിരഞ്ഞെടുക്കുന്നു. മത്താ 20:23; 1കൊരി 12:18
ഭൂമിയിൽനിന്ന് 1,44,000 പേരെ മാത്രം തിരഞ്ഞെടുക്കുന്നു. വെളി 14:1, 4; 7:2-4; 5:9, 10
യോഹന്നാൻ സ്‌നാപകൻ പോലും സ്വർഗ രാജ്യത്തിൽ ആയിരിക്കുകയില്ല. മത്താ 11:11
സി. എണ്ണമറ്റ ആളുകൾക്ക്, “വേറെ ആടുകൾ”ക്ക്, ഭൗമിക ജീവൻ വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്നു
സ്വർഗങ്ങളിൽ യേശുവിനോടുകൂടെ പരിമിത എണ്ണം. വെളി 14:1, 4; 7:2-4
“വേറെ ആടുകൾ” ക്രിസ്‌തുവിന്റെ സഹോദരന്മാരല്ല. യോഹ 10:16; മത്താ 25:32, 40
ഭൗമിക അതിജീവനത്തിനായി ഇപ്പോൾ അനേകർ കൂടിവരുന്നു. വെളി 7:9, 15-17
മറ്റുള്ളവർ ഭൂമിയിലെ ജീവനുവേണ്ടി ഉയിർപ്പിക്കപ്പെടും. വെളി 20:12; 21:4
26. വിവാഹം
എ. വിവാഹബന്ധം മാന്യതയുള്ളതായിരിക്കണം
ക്രിസ്‌തുവിനോടും മണവാട്ടിയോടും സാദൃശ്യപ്പെടുത്തിയിരിക്കുന്നു. എഫെ 5:22, 23
വിവാഹ കിടക്ക നിർമലമായിരിക്കണം. എബ്രാ 13:4
ദമ്പതികൾ വേർപിരിയാതിരിക്കാൻ ബുദ്ധ്യുപദേശിക്കപ്പെട്ടിരിക്കുന്നു.വിവാഹ മോചനത്തിനുള്ള തിരുവെഴുത്തുപരമായ ഏക അടിസ്ഥാനം പോർണിയ. മത്താ 19:9
ബി. ശിരഃസ്ഥാന തത്ത്വം ക്രിസ്‌ത്യാനികൾ ആദരിക്കണം
ശിരസ്സെന്ന നിലയിൽ ഭർത്താക്കന്മാർ സ്‌നേഹിക്കുകയും കുടുംബത്തെ സംരക്ഷിക്കുകയും ചെയ്യണം. എഫെ 5:23-31
ഭാര്യ കീഴ്‌പെടലോടെ ഭർത്താവിനെ സ്‌നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നു. 1പത്രൊ 3:1-7; എഫെ 5:22
കുട്ടികൾ അനുസരണം ഉള്ളവരായിരിക്കണം. എഫെ 6:1-3; കൊലൊ 3:20
സി. ക്രിസ്‌തീയ മാതാപിതാക്കൾക്കു കുട്ടികളോടുള്ള ഉത്തരവാദിത്വം
സമയവും ശ്രദ്ധയും കൊടുത്തുകൊണ്ടു സ്‌നേഹം കാണിക്കണം. തീത്തൊ 2:4
അവരെ കോപിപ്പിക്കരുത്. കൊലൊ 3:21
ആത്മീയ കാര്യങ്ങൾക്കും മറ്റുമായി കരുതുക. 2കൊരി 12:14; 1തിമൊ 5:8
അവർക്ക് ജീവിതത്തിന് ആവശ്യമായ പരിശീലനം നൽകുക. എഫെ 6:4; സദൃ 22:6, 15; 23:13, 14
ഡി. ക്രിസ്‌ത്യാനികൾ ക്രിസ്‌ത്യാനികളെ മാത്രമേ വിവാഹം ചെയ്യാവൂ
“കർത്താവിൽ” മാത്രം വിവാഹം കഴിക്കുക. 1കൊരി 7:39; ആവ 7:3, 4; നെഹെ 13:26
ഇ. ബഹുഭാര്യത്വം തിരുവെഴുത്തുപരമല്ല
ആരംഭത്തിൽ മനുഷ്യന് ഒരു ഭാര്യയേ ആകാമായിരുന്നുള്ളൂ. ഉല്‌പ 2:18, 22-25
യേശു ക്രിസ്‌ത്യാനികൾക്കുവേണ്ടി അതേ മാനദണ്ഡംതന്നെ വെച്ചു. മത്താ 19:3-9
ആദിമ ക്രിസ്‌ത്യാനികൾ ബഹുഭാര്യരല്ലായിരുന്നു. 1കൊരി 7:2, 12-16; എഫെ 5:28-31
27. മറിയാരാധന
എ. മറിയ യേശുവിന്റെ മാതാവ് ആണ്, “ദൈവ മാതാവ്” അല്ല
ദൈവം ആദി ഇല്ലാത്തവനാണ്. സങ്കീ 90:2; 1തിമൊ 1:17
മറിയ ദൈവ പുത്രന്റെ ഭൗമികാവസ്ഥയിലെ മാതാവായിരുന്നു. ലൂക്കൊ 1:35
അവൾ യോസേഫിനെ വിവാഹം കഴിച്ചു. മത്താ 1:19, 20, 24, 25
യേശുവിനെ കൂടാതെ വേറെ കുട്ടികളുണ്ടായിരുന്നു. മത്താ 13:55, 56; ലൂക്കൊ 8:19-21
അവർ അവന്റെ “ആത്മീയ സഹോദരന്മാർ” ആയിരുന്നില്ല. യോഹ 7:3, 5
28. സ്‌മാരകം, കുർബാന
എ. കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കൽ
ആണ്ടിലൊരിക്കൽ പെസഹായുടെ തീയതിയിൽ ആചരിച്ചു. ലൂക്കൊ 22:1, 17-20; പുറ 12:14
ക്രിസ്‌തുവിന്റെ ബലിമരണം സ്‌മരിക്കുന്നു. 1കൊരി 11:26; മത്താ 26:28
സ്വർഗീയ പ്രത്യാശയുള്ളവർ പങ്കുപറ്റുന്നു. ലൂക്കൊ 22:29, 30; 12:32, 37
തനിക്ക് അത്തരം പ്രത്യാശയുണ്ടെന്ന് ഒരു വ്യക്തി എങ്ങനെയാണ് അറിയുന്നത്? റോമ 8:15-17
ബി. കുർബാന തിരുവെഴുത്തു വിരുദ്ധം
പാപമോചനത്തിനു രക്തം ചൊരിയപ്പെടണം. എബ്രാ 9:22
പുതിയ ഉടമ്പടിയുടെ ഏക മധ്യസ്ഥൻ ക്രിസ്‌തുവാണ്. 1തിമൊ 2:5, 6; യോഹ 14:6
ക്രിസ്‌തു സ്വർഗത്തിലാണ്; പുരോഹിതനാൽ താഴെ ഭൂമിയിലേക്കു കൊണ്ടുവരപ്പെടുകയില്ല. പ്രവൃ 3:20, 21
ക്രിസ്‌തുവിന്റെ ബലി ആവർത്തിക്കേണ്ട കാര്യമല്ല. എബ്രാ 9:24-26; 10:11-14
29. ശുശ്രൂഷകൻ
എ. എല്ലാ ക്രിസ്‌ത്യാനികളും ശുശ്രൂഷകർ ആയിരിക്കണം
യേശു ദൈവത്തിന്റെ ശുശ്രൂഷകനായിരുന്നു. റോമ 15:8, 9; മത്താ 20:28
ക്രിസ്‌ത്യാനികൾ അവന്റെ മാതൃക പിന്തുടരുന്നു.ശുശ്രൂഷ നിർവഹിക്കാൻ പ്രസംഗവേല നടത്തണം. 2തിമൊ 4:2, 5; 1കൊരി 9:16
ബി. ശുശ്രൂഷയ്‌ക്കുവേണ്ട യോഗ്യതകൾ
ദൈവത്തിന്റെ ആത്മാവും അവന്റെ വചനത്തെ കുറിച്ചുള്ള അറിവും. 2തിമൊ 2:15; യെശ 61:1-3
പ്രസംഗവേലയിൽ ക്രിസ്‌തുവിന്റെ മാതൃക പിന്തുടരുന്നു. 1പത്രൊ 2:21; 2തിമൊ 4:2, 5
ദൈവം ആത്മാവും സംഘടനയും മുഖാന്തരം പരിശീലിപ്പിക്കുന്നു. യോഹ 14:26; 2കൊരി 3:1-3
30. എതിർപ്പ്, പീഡനം
എ. ക്രിസ്‌ത്യാനികളോടുള്ള എതിർപ്പിന്റെ കാരണം
യേശു ദ്വേഷിക്കപ്പെട്ടു, എതിർപ്പിനെപ്പറ്റി മുൻകൂട്ടി പറഞ്ഞു. യോഹ 15:18-20; മത്താ 10:22
ശരിയായ തത്ത്വങ്ങൾ മുറുകെ പിടിക്കുന്നതിലൂടെ ലോകത്തെ കുറ്റം വിധിക്കുന്നു. 1പത്രൊ 4:1, 4, 12, 13
ഈ വ്യവസ്ഥിതിയുടെ ദൈവമായ സാത്താൻ രാജ്യത്തെ എതിർക്കുന്നു. 2കൊരി 4:4; 1പത്രൊ 5:8
ക്രിസ്‌ത്യാനികൾ ഭയപ്പെടുന്നില്ല, ദൈവം പരിപാലിക്കുന്നു. റോമ 8:38, 39; യാക്കോ 4:8
ബി. തന്നെ ദൈവത്തിൽനിന്നു വേർപെടുത്താൻ ഭാര്യ ഭർത്താവിനെ അനുവദിക്കരുത്
മുന്നറിയിപ്പു നൽകി; മറ്റുള്ളവർ അദ്ദേഹത്തിനു തെറ്റായ വിവരം നൽകിയേക്കാം. മത്താ 10:34-38; പ്രവൃ 28:22
അവൾ ദൈവത്തിലേക്കും ക്രിസ്‌തുവിലേക്കും നോക്കണം. യോഹ 6:68; 17:3
വിശ്വസ്‌തതയാൽ അദ്ദേഹത്തെയും രക്ഷിച്ചേക്കാം. 1കൊരി 7:16; 1പത്രൊ 3:1-6
ഭർത്താവാണു ശിരസ്സ്, എന്നാൽ ആരാധനയിൽ അധികാരം ചെലുത്തുന്നതിനല്ല. 1കൊരി 11:3; പ്രവൃ 5:29
സി. താൻ ദൈവത്തെ സേവിക്കുന്നതു തടയാൻ ഭർത്താവു ഭാര്യയെ അനുവദിക്കരുത്
ഭാര്യയെയും കുടുംബത്തെയും സ്‌നേഹിക്കണം, അവർക്കു ജീവൻ ലഭിക്കാൻ ആഗ്രഹിക്കുന്നു. 1കൊരി 7:16
തീരുമാനമെടുക്കുന്നതിനും പോറ്റുന്നതിനും ഉത്തരവാദി. 1കൊരി 11:3; 1തിമൊ 5:8
സത്യത്തിനുവേണ്ടി നിലകൊള്ളുന്ന മനുഷ്യനെ ദൈവം സ്‌നേഹിക്കുന്നു. യാക്കോ 1:12; 5:10, 11
സമാധാനത്തിനുവേണ്ടി അനുരഞ്‌ജനം ചെയ്യുന്നത് ദൈവത്തിന്റെ അപ്രീതി കൈവരുത്തും. എബ്രാ 10:38
പുതിയ ലോകത്തിലെ സന്തോഷത്തിലേക്കു കുടുംബത്തെ നയിക്കുന്നു. വെളി 21:3, 4
31. പ്രാർഥന
ദൈവം തീർച്ചയായും മനുഷ്യരുടെ പ്രാർഥനകൾ ശ്രദ്ധിക്കുന്നുണ്ട്. സങ്കീ 145:18; 1പത്രൊ 3:12
ഗതിക്കു മാറ്റം വരുത്താത്ത നീതികെട്ടവരുടെ പ്രാർഥന കേൾക്കുന്നില്ല. യെശ 1:15-17
യേശുവിന്റെ നാമത്തിൽ പ്രാർഥിക്കണം. യോഹ 14:13, 14; 2കൊരി 1:20
ദൈവേഷ്ടത്തിനു ചേർച്ചയിൽ പ്രാർഥിക്കണം. 1യോഹ 5:14, 15
വിശ്വാസം അനിവാര്യം. യാക്കോ 1:6-8
ബി. നിഷ്‌ഫലമായ ആവർത്തനം, മറിയയോടോ “പുണ്യവാളന്മാ”രോടോ ഉള്ള പ്രാർഥനകൾ അസാധുവാണ്
യേശുവിന്റെ നാമത്തിൽ ദൈവത്തോടു പ്രാർഥിക്കണം. യോഹ 14:6, 14; 16:23, 24
ആവർത്തിച്ചു പറയുന്ന വാക്കുകൾ കേൾക്കുകയില്ല. മത്താ 6:7
32. മുൻനിർണയം
എ. മനുഷ്യനെ മുൻനിർണയിച്ചിട്ടില്ല
ദൈവോദ്ദേശ്യം ഉറപ്പുള്ളത്. യെശ 55:11; ഉല്‌പ 1:28
വ്യക്തികൾക്കു ദൈവത്തെ സേവിക്കുന്നതു തിരഞ്ഞെടുക്കാൻ അവസരം നൽകുന്നു.33. മറുവില
എ. യേശുവിന്റെ മാനുഷ ജീവൻ “എല്ലാവർക്കും വേണ്ടി മറുവില”യേകി
യേശു തന്റെ ജീവൻ മറുവിലയായി നൽകി. മത്താ 20:28
ചൊരിയപ്പെട്ട രക്തത്തിന്റെ വില പാപ മോചനം നൽകുന്നു. എബ്രാ 9:14, 22
എല്ലാ കാലത്തേക്കുമായി ഒരു യാഗം മതിയായിരുന്നു. റോമ 6:10; എബ്രാ 9:26
പ്രയോജനങ്ങൾ താനേ ഉണ്ടാകുന്നില്ല; അംഗീകരിച്ചേ തീരൂ. യോഹ 3:16
ആദാം പൂർണനായി സൃഷ്ടിക്കപ്പെട്ടു. ആവ 32:4; സഭാ 7:29; ഉല്‌പ 1:31
പാപത്താൽ തനിക്കും സന്തതികൾക്കും പൂർണത നഷ്ടമായി. റോമ 5:12, 18
സന്തതികൾ നിസ്സഹായർ; ആദാമിനു തത്തുല്യൻ ആവശ്യം. സങ്കീ 49:7; ആവ 19:21
യേശുവിന്റെ പൂർണ മാനുഷ ജീവൻ ഒരു മറുവില. 1തിമൊ 2:5, 6; 1പത്രൊ 1:18, 19
34. മതം
ഒരു പ്രത്യാശ, ഒരു വിശ്വാസം, ഒരു സ്‌നാപനം. എഫെ 4:5, 13
ശിഷ്യരാക്കൽ വേലയ്‌ക്കു നിയോഗിച്ചു. മത്താ 28:19; പ്രവൃ 8:12; 14:21
ഫലങ്ങളാൽ തിരിച്ചറിയുന്നു. മത്താ 7:19, 20; ലൂക്കൊ 6:43, 44; യോഹ 15:8
അംഗങ്ങളുടെ ഇടയിൽ സ്‌നേഹവും യോജിപ്പും. യോഹ 13:35; 1കൊരി 1:10; 1യോഹ 4:20
ബി. വ്യാജോപദേശങ്ങളെ ഉചിതമായി കുറ്റം വിധിക്കുന്നു
യേശു വ്യാജോപദേശത്തെ കുറ്റം വിധിച്ചു. മത്താ 23:15, 23, 24; 15:4-9
കുരുടാക്കപ്പെട്ടവരെ സംരക്ഷിക്കുന്നതിനാണ് അപ്രകാരം ചെയ്‌തത്. മത്താ 15:14
യേശുവിന്റെ ശിഷ്യന്മാരാകുന്നതിന് സത്യം അവരെ സ്വതന്ത്രരാക്കി. യോഹ 8:31, 32
സി. തെറ്റാണെന്നു തെളിഞ്ഞാൽ ഒരുവന്റെ മതം മാറുന്നത് അത്യാവശ്യം
സത്യം സ്വതന്ത്രമാക്കുന്നു; അനേകവും തെറ്റാണെന്നു തെളിയിക്കുന്നു. യോഹ 8:31, 32
ഇസ്രായേല്യരും മറ്റുള്ളവരും മുൻ ആരാധന ഉപേക്ഷിച്ചു. യോശു 24:15; 2രാജാ 5:17
ആദിമ ക്രിസ്‌ത്യാനികൾ വീക്ഷണഗതികൾക്കു മാറ്റം വരുത്തി. ഗലാ 1:13, 14; പ്രവൃ 3:17, 19
പൗലൊസ് മതം മാറി. പ്രവൃ 26:4-6
സർവ ലോകവും വഞ്ചിക്കപ്പെട്ടിരിക്കുന്നു; മനസ്സു പുതുക്കണം. വെളി 12:9; റോമ 12:2
ഡി. “എല്ലാ മതങ്ങളിലും” ഉള്ളതായി പറയപ്പെടുന്ന “നന്മ” ദൈവ പ്രീതി ഉറപ്പേകുന്നില്ല.
ആരാധനയ്‌ക്കുള്ള മാനദണ്ഡം ദൈവം വയ്‌ക്കുന്നു. യോഹ 4:23, 24; യാക്കോ 1:27
ദൈവത്തിന്റെ ഇഷ്ടപ്രകാരമല്ലെങ്കിൽ നല്ലതെന്നു പറയാനാവില്ല. റോമ 10:2, 3
“സത്‌പ്രവൃത്തികൾ” തിരസ്‌കരിക്കപ്പെട്ടേക്കാം. മത്താ 7:21-23
ഫലത്താൽ തിരിച്ചറിയപ്പെടുന്നു. മത്താ 7:20
35. പുനരുത്ഥാനം
കല്ലറകളിലുള്ള എല്ലാവരും ഉയിർപ്പിക്കപ്പെടും. യോഹ 5:28, 29
യേശുവിന്റെ പുനരുത്ഥാനം ഉറപ്പാണ്. 1കൊരി 15:20-22; പ്രവൃ 17:31
ആത്മാവിന് എതിരെ പാപം ചെയ്‌തവർ ഉയിർപ്പിക്കപ്പെടുകയില്ല. മത്താ 12:31, 32
വിശ്വാസം പ്രകടിപ്പിക്കുന്നവർക്ക് അത് ഉറപ്പാണ്. യോഹ 11:25
ബി. സ്വർഗത്തിലേക്കോ ഭൂമിയിലേക്കോ ഉള്ള ജീവനിലേക്കു പുനരുത്ഥാനം
എല്ലാവരും ആദാമിൽ മരിക്കുന്നു; യേശുവിൽ ജീവൻ പ്രാപിക്കുന്നു. 1കൊരി 15:20-22; റോമ 5:19
ഉയിർപ്പിക്കപ്പെടുന്നവരുടെ പ്രകൃതിയിലുള്ള വ്യത്യാസം. 1കൊരി 15:40, 42, 44
യേശുവിനോടു കൂടെയുള്ളവർ അവനെപ്പോലെ ആയിരിക്കും. 1കൊരി 15:49; ഫിലി 3:20, 21
ഭരിക്കാത്തവർ ഭൂമിയിലായിരിക്കും. വെളി 20:4ബി, 5, 13; 21:3-5
36. ക്രിസ്‌തുവിന്റെ തിരിച്ചുവരവ്
എ. തിരിച്ചുവരവു മനുഷ്യർക്ക് അദൃശ്യം
ലോകം മേലാൽ തന്നെ കാണുകയില്ലെന്നു ശിഷ്യന്മാരോടു പറഞ്ഞു. യോഹ 14:19
ശിഷ്യന്മാർ മാത്രം സ്വർഗാരോഹണം കണ്ടു; തിരിച്ചുവരവും അതുപോലെ. പ്രവൃ 1:6, 10, 11
സ്വർഗത്തിൽ, ഒരു അദൃശ്യ ആത്മാവ്. 1തിമൊ 6:14-16; എബ്രാ 1:3
സ്വർഗീയ രാജ്യാധികാരത്തിൽ തിരിച്ചുവരുന്നു. ദാനീ 7:13, 14
ബി. ഭൗതിക വസ്‌തുതകളാൽ തിരിച്ചറിയപ്പെടുന്നു
ശിഷ്യന്മാർ സാന്നിധ്യത്തിന്റെ അടയാളം ചോദിച്ചു. മത്താ 24:3
ക്രിസ്‌ത്യാനികൾ സാന്നിധ്യം ഗ്രാഹ്യത്താൽ “കാണു”ന്നു. എഫെ 1:18
പല സംഭവങ്ങൾ സാന്നിധ്യത്തിന്റെ തെളിവു തരുന്നു. ലൂക്കൊ 21:10, 11
നാശം പിടികൂടുമ്പോൾ ശത്രുക്കൾ “കാണു”ന്നു. വെളി 1:7
37. ശബത്ത്
എ. ശബത്തു നാൾ ക്രിസ്‌ത്യാനികൾക്കു ബാധകമല്ല
യേശുവിന്റെ മരണത്തിന്റെ അടിസ്ഥാനത്തിൽ ന്യായപ്രമാണം നീക്കംചെയ്‌തു. എഫെ 2:15
ശബത്തു ക്രിസ്‌ത്യാനികൾക്കു ബാധകമല്ല. കൊലൊ 2:16, 17; റോമ 14:5, 10
ശബത്ത് മുതലായവ ആചരിച്ചതിനു ശാസിച്ചു. ഗലാ 4:9-11; റോമ 10:2-4
വിശ്വാസത്താലും അനുസരണത്താലും ദൈവത്തിന്റെ വിശ്രമത്തിൽ പ്രവേശിക്കുന്നു. എബ്രാ 4:9-11
ബി. ശബത്ത് ആചരണം പുരാതന ഇസ്രായേലിനോടു മാത്രം ആവശ്യപ്പെട്ടത്
ആദ്യമായി ശബത്ത് ആചരിച്ചതു വിടുതലിനു ശേഷം. പുറ 16:26, 27, 29, 30
സ്വാഭാവിക ഇസ്രായേലിനു മാത്രം അടയാളമെന്ന നിലയിൽ. പുറ 31:16, 17; സങ്കീ 147:19, 20
ന്യായപ്രമാണത്തിൻ കീഴിൽ ശബത്ത് വർഷങ്ങളും നിഷ്‌കർഷിച്ചിരുന്നു. പുറ 23:10, 11; ലേവ്യ 25:3, 4
ശബത്ത് ക്രിസ്‌ത്യാനികൾക്ക് ഒരു അവശ്യ സംഗതിയല്ല. റോമ 14:5, 10; ഗലാ 4:9-11
സി. ദൈവത്തിന്റെ ശബത്ത് വിശ്രമം (സൃഷ്ടിപ്പിൻ “വാര”ത്തിന്റെ 7-ാം ദിവസം)
ഭൗമിക സൃഷ്ടിയുടെ അവസാനത്തോടെ ആരംഭിച്ചു. ഉല്‌പ 2:2, 3; എബ്രാ 4:3-5
യേശു ഭൂമിയിലായിരുന്നപ്പോഴും തുടർന്നു. എബ്രാ 4:6-8; സങ്കീ 95:7-9, 11
ക്രിസ്‌ത്യാനികൾ സ്വാർഥ പ്രവൃത്തികളിൽനിന്നു വിശ്രമിക്കുന്നു. എബ്രാ 4:9, 10
ഭൂമിയോടു ബന്ധപ്പെട്ട വേല രാജ്യം പൂർത്തിയാക്കുമ്പോൾ അവസാനിക്കുന്നു. 1കൊരി 15:24, 28
38. രക്ഷ
എ. യേശുവിന്റെ മറുവിലയാഗം മുഖാന്തരം രക്ഷ ദൈവത്തിൽനിന്നു വരുന്നു
ജീവൻ തന്റെ പുത്രൻ മുഖാന്തരമുള്ള ദൈവത്തിന്റെ ദാനമാണ്. 1യോഹ 4:9, 14; റോമ 6:23
രക്ഷ യേശുവിന്റെ ബലി മുഖാന്തരം മാത്രമാണു സാധിക്കുന്നത്. പ്രവൃ 4:12
“മരണക്കിടക്കയിലെ അനുതാപ”ത്താൽ ഒരു പ്രവൃത്തിയും സാധ്യമല്ല. യാക്കോ 2:14, 26
നേടുന്നതിന് ഊർജിതമായി പ്രവർത്തിക്കണം. ലൂക്കൊ 13:23, 24; 1തിമൊ 4:10
ബി. “ഒരിക്കൽ രക്ഷിക്കപ്പെട്ടാൽ, എന്നേക്കും രക്ഷിക്കപ്പെട്ടു” എന്നതു തിരുവെഴുത്തുപരമല്ല
പരിശുദ്ധാത്മാവിനെ ലഭിച്ചിട്ടുള്ളവർ വീണുപോയേക്കാം. എബ്രാ 6:4, 6; 1കൊരി 9:27
ഈജിപ്‌തിൽനിന്നു രക്ഷിക്കപ്പെട്ട പല ഇസ്രായേല്യരും നശിപ്പിക്കപ്പെട്ടു. യൂദാ 5
രക്ഷ തത്‌ക്ഷണം ഉണ്ടാകുന്നതല്ല. ഫിലി 2:12; 3:12-14; മത്താ 10:22
പിന്തിരിയുന്നവർ മുമ്പത്തേതിലും മോശമാകുന്നു. 2പത്രൊ 2:20, 21
സി. ‘സാർവത്രിക രക്ഷ’ തിരുവെഴുത്തുപരമല്ല
ചിലർക്കു മാനസാന്തരം അസാധ്യമാണ്. എബ്രാ 6:4-6
ദുഷ്ടന്മാരുടെ മരണത്തിൽ ദൈവത്തിനു പ്രസാദമില്ല. യെഹെ 33:11; 18:32
എന്നാൽ അനീതി വെച്ചുപൊറുപ്പിക്കാൻ സ്‌നേഹത്തിനു സാധിക്കില്ല. എബ്രാ 1:9
ദുഷ്ടന്മാർ നശിപ്പിക്കപ്പെടും. എബ്രാ 10:26-29; വെളി 20:7-15
39. പാപം
ദൈവനിയമത്തിന്റെ, അവന്റെ പൂർണതയുള്ള മാനദണ്ഡത്തിന്റെ, ലംഘനം. 1യോഹ 3:4; 5:17
ദൈവത്തിന്റെ സൃഷ്ടി എന്ന നിലയിൽ മനുഷ്യൻ അവനോടു കണക്കു ബോധിപ്പിക്കണം. റോമ 14:12; 2:12-15
ന്യായപ്രമാണം പാപത്തെ നിർവചിച്ചു, മനുഷ്യരെ അതിനെക്കുറിച്ചു ബോധവാന്മാരാക്കി. ഗലാ 3:19; റോമ 3:20
എല്ലാവരും പാപത്തിൽ, ദൈവത്തിന്റെ പൂർണ നിലവാരത്തിൽ കുറവുള്ളവർ. റോമ 3:23; സങ്കീ 51:5
ബി. ആദാമിന്റെ പാപം നിമിത്തം എല്ലാവരും കഷ്ടമനുഭവിക്കാൻ കാരണം
ആദാം അപൂർണതയും മരണവും എല്ലാവരിലേക്കും കടത്തിവിട്ടു. റോമ 5:12, 18
മനുഷ്യവർഗത്തെ ക്ഷമാപൂർവം സഹിക്കുന്നതിൽ ദൈവം കരുണയുള്ളവനായിരുന്നു. സങ്കീ 103:8, 10, 14, 17
യേശുവിന്റെ ബലി പാപങ്ങൾക്കു പരിഹാരമാകുന്നു. 1യോഹ 2:2
പാപവും പിശാചിന്റെ മറ്റെല്ലാ പ്രവൃത്തികളും തുടച്ചുനീക്കപ്പെടും. 1യോഹ 3:8
സി. വിലക്കപ്പെട്ട ഫലം അനുസരണക്കേടായിരുന്നു, ലൈംഗിക പ്രവൃത്തിയല്ല
വൃക്ഷത്തെ വിലക്കിയത് ഹവ്വായെ സൃഷ്ടിക്കുന്നതിനു മുമ്പായിരുന്നു. ഉല്‌പ 2:17, 18
ആദാമിനോടും ഹവ്വായോടും കുട്ടികളെ ജനിപ്പിക്കാൻ പറഞ്ഞിരുന്നു. ഉല്‌പ 1:28
കുട്ടികൾ പാപ ഫലമല്ല, മറിച്ച് ദൈവത്തിന്റെ അനുഗ്രഹ ഫലമാണ്. സങ്കീ 127:3-5
ഭർത്താവ് അടുത്തില്ലാഞ്ഞപ്പോൾ ഹവ്വാ പാപം ചെയ്‌തു; കടന്നു പ്രവർത്തിച്ചു. ഉല്‌പ 3:6; 1തിമൊ 2:11-14
ആദാം, ശിരസ്സ് എന്ന നിലയിൽ ദൈവനിയമത്തിന് എതിരായി പ്രവർത്തിച്ചു. റോമ 5:12, 19
ഡി. പരിശുദ്ധാത്മാവിന് എതിരെയുള്ള പാപം എന്നത് (മത്താ 12:32; മർക്കൊ 3:28, 29)
പാരമ്പര്യസിദ്ധമായ പാപം ആ തരത്തിലുള്ളതല്ല. റോമ 5:8, 12, 18; 1യോഹ 5:17
ഒരുവൻ ആത്മാവിനെ ദുഃഖിപ്പിച്ചേക്കാം, എങ്കിലും യഥാസ്ഥാനപ്പെടുന്നു. എഫെ 4:30; യാക്കോ 5:19, 20
മനപ്പൂർവം പതിവായി പാപം ചെയ്യുന്നതു മരണത്തിലേക്കു നയിക്കുന്നു. 1യോഹ 3:6-9
ദൈവം അത്തരക്കാരെ ന്യായം വിധിക്കുന്നു, തന്റെ ആത്മാവിനെ പിൻവലിക്കുന്നു. എബ്രാ 6:4-8
അനുതാപമില്ലാത്ത അത്തരക്കാർക്കുവേണ്ടി നാം പ്രാർഥിക്കരുത്. 1യോഹ 5:16, 17
40. നെഫെഷ്
മനുഷ്യൻ ഒരു നെഫെഷ് ആകുന്നു. ഉല്‌പ 2:7; 1 കൊരി 15:45; യോശു 11:11; പ്രവൃ 27:37
മൃഗങ്ങളെയും നെഫെഷുകൾ എന്നു വിളിച്ചിരിക്കുന്നു. സംഖ്യാ 31:28; വെളി 16:3; ലേവ്യ 24:18
നെഫെഷിനു രക്തമുണ്ട്, ഭക്ഷിക്കുന്നു, മരിക്കാനാകും. യിരെ 2:34; ലേവ്യ 7:18; യെഹെ 18:4
മനുഷ്യനു ജീവനുള്ളതുകൊണ്ട് നെഫെഷ് ഉണ്ടെന്നു പറയപ്പെടുന്നു. മർക്കൊ 8:36; യോഹ 10:15
ബി. നെഫെഷും ആത്മാവും തമ്മിലുള്ള വ്യത്യാസം
ഒരു വ്യക്തി അഥവാ ജീവി എന്ന നിലയിലുള്ള ജീവനാണു നെഫെഷ്. യോഹ 10:15; ലേവ്യ 17:11
നെഫെഷുകളെ പ്രവർത്തന നിരതമാക്കുന്ന ജീവശക്തിയെ ആത്മാവ് എന്നു വിളിക്കുന്നു. സങ്കീ 146:4; 104:29
ഒരുവൻ മരിക്കുമ്പോൾ ജീവശക്തിയുടെ നിയന്ത്രണം ദൈവത്തിലേക്കു മടങ്ങിപ്പോകുന്നു. സഭാ 12:7
ദൈവത്തിനു മാത്രമേ ജീവശക്തിയെ പ്രവർത്തന നിരതമാക്കാൻ സാധിക്കൂ. യെഹെ 37:12-14
41. ആത്മാവ്, ആത്മവിദ്യ
ദൈവത്തിന്റെ പ്രവർത്തന നിരതമായ ശക്തി, ഒരു വ്യക്തിയല്ല. പ്രവൃ 2:2, 3, 33; യോഹ 14:17
സൃഷ്ടിപ്പ്, ബൈബിളിന്റെ നിശ്വസ്‌തത തുടങ്ങിയവയ്‌ക്ക് ഉപയോഗിച്ചു. ഉല്‌പ 1:2; യെഹെ 11:5
ക്രിസ്‌തുവിന്റെ ശരീരാംഗങ്ങളെ ജനിപ്പിക്കുന്നു, അഭിഷേകം ചെയ്യുന്നു. യോഹ 3:5-8; 2കൊരി 1:21, 22
ദൈവജനത്തെ ഇന്നു ബലപ്പെടുത്തുകയും നയിക്കുകയും ചെയ്യുന്നു. ഗലാ 5:16, 18
ബി. ജീവശക്തിയെ ആത്മാവ് എന്നു വിളിക്കുന്നു
ജീവന്റെ തത്ത്വം, ശ്വാസോച്ഛ്വാസത്താൽ നിലനിർത്തപ്പെടുന്നു. യാക്കോ 2:26; ഇയ്യോ 27:3
ജീവശക്തിയുടെമേലുള്ള അധികാരം ദൈവത്തിൽ സ്ഥിതിചെയ്യുന്നു. സെഖ 12:1; സഭാ 8:8
മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവശക്തിയുടെ ഉറവിടം ദൈവമാണ്. സഭാ 3:19-21
പുനരുത്ഥാന പ്രത്യാശയോടുകൂടി ആത്മാവ് ദൈവത്തിങ്കൽ ഏൽപ്പിക്കപ്പെടുന്നു. ലൂക്കൊ 23:46
സി. ആത്മവിദ്യ ഭൂതങ്ങളുടെ പ്രവർത്തനമാണ് എന്നതിനാൽ ഉപേക്ഷിക്കേണ്ടതാണ്
ദൈവവചനം വിലക്കുന്നു. യെശ 8:19, 20; ലേവ്യ 19:31; 20:6, 27
ഭാഗ്യം പറച്ചിൽ ഭൂതവിദ്യയാണ്; കുറ്റംവിധിച്ചിരിക്കുന്നു. പ്രവൃ 16:16-18
നാശത്തിലേക്കു നയിക്കുന്നു. ഗലാ 5:19-21; വെളി 21:8; 22:15
ജ്യോതിഷം വിലക്കിയിരിക്കുന്നു. ആവ 18:10-12; യിരെ 10:2
42. ത്രിത്വം
എ. പിതാവായ ദൈവം, ഒരു വ്യക്തി, അഖിലാണ്ഡത്തിൽ ഏറ്റവും വലിയവൻ
ദൈവം മൂന്നു വ്യക്തികളല്ല. ആവ 6:4; മലാ 2:10; മർക്കൊ 10:18; റോമ 3:29, 30
പുത്രൻ സൃഷ്ടിക്കപ്പെട്ടു; അതിനു മുമ്പു ദൈവം തനിച്ചായിരുന്നു. വെളി 3:14; കൊലൊ 1:15; യെശ 44:6
ദൈവം എല്ലാ സമയത്തും അഖിലാണ്ഡത്തിന്റെ ഭരണാധികാരി. ഫിലി 2:5, 6; ദാനീ 4:35
ദൈവത്തെ എല്ലാവർക്കും മീതെ ഉയർത്തണം. ഫിലി 2:10, 11
ബി. പുത്രൻ ഭൂമിയിൽ വരുന്നതിനു മുമ്പും പിമ്പും പിതാവിനെക്കാൾ താണവൻ
പുത്രൻ സ്വർഗത്തിൽ അനുസരണമുള്ളവൻ, പിതാവിനാൽ അയയ്‌ക്കപ്പെട്ടവൻ. യോഹ 8:42; 12:49
ഭൂമിയിൽ അനുസരണമുള്ളവൻ, പിതാവു വലിയവൻ. യോഹ 14:28; 5:19; എബ്രാ 5:8
സ്വർഗത്തിൽ ഉയർത്തപ്പെട്ടു, എന്നിട്ടും കീഴ്‌പെട്ടിരിക്കുന്നു. ഫിലി 2:9; 1കൊരി 15:28; മത്താ 20:23
യഹോവ ക്രിസ്‌തുവിന്റെ ശിരസ്സും ദൈവവും. 1കൊരി 11:3; യോഹ 20:17; വെളി 1:6
സി. ദൈവത്തിന്റെയും ക്രിസ്‌തുവിന്റെ ഐക്യം
എല്ലായ്‌പോഴും പൂർണ യോജിപ്പിൽ. യോഹ 8:28, 29; 14:10
ഭാര്യാ ഭർത്താക്കന്മാരുടേതുപോലുള്ള ഐക്യം. .യോഹ 10:30; മത്താ 19:4-6
എല്ലാ വിശ്വാസികൾക്കും അതേ ഐക്യം ഉണ്ടായിരിക്കണം. യോഹ 17:20-22; 1കൊരി 1:10
എന്നേക്കും ക്രിസ്‌തു മുഖാന്തരം യഹോവയ്‌ക്ക് ഏക ആരാധന. യോഹ 4:23, 24
ഡി. ദൈവത്തിന്റെ പരിശുദ്ധാത്മാവ് അവന്റെ പ്രവർത്തനനിരതമായ ശക്തിയാണ്
ഒരു ശക്തി, വ്യക്തിയല്ല. മത്താ 3:16; യോഹ 20:22; പ്രവൃ 2:4, 17, 33
സ്വർഗത്തിൽ ദൈവത്തോടും ക്രിസ്‌തുവിനോടും കൂടെയുള്ള ഒരു വ്യക്തിയല്ല. പ്രവൃ 7:55, 56; വെളി 7:10
ഉദ്ദേശ്യങ്ങൾ നിവർത്തിക്കുന്നതിനു ദൈവത്താൽ നയിക്കപ്പെടുന്നു. സങ്കീ 104:30; 1കൊരി 12:4-11
ദൈവത്തെ സേവിക്കുന്നവർക്കു ലഭിക്കുന്നു, അതിനാൽ നയിക്കപ്പെടുന്നു. 1കൊരി 2:12, 13; ഗലാ 5:16
43. ദുഷ്ടത, ലോകാരിഷ്ടത
എ. ലോകാരിഷ്ടതയ്‌ക്ക് ഉത്തരവാദി
ദുഷ്ടഭരണം ഇന്ന് ദുഃസ്ഥിതിക്കു കാരണമാകുന്നു. സദൃ 29:2; 28:28
ഈ ലോകത്തിന്റെ ഭരണാധിപൻ ദൈവത്തിന്റെ ശത്രു. 2കൊരി 4:4; 1യോഹ 5:19; യോഹ 12:31
കഷ്ടത കൈവരുത്തുന്നതു പിശാച്, നാൾ ചുരുങ്ങിയിരിക്കുന്നു. വെളി 12:9, 12
പിശാച് ബന്ധിക്കപ്പെടും, തുടർന്നു മഹത്തായ സമാധാനം. വെളി 20:1-3; 21:3-5എ
ബി. ദുഷ്ടത അനുവദിച്ചിരിക്കുന്നതിനു കാരണം
സൃഷ്ടികൾക്കു ദൈവത്തോടുള്ള വിശ്വസ്‌തതയെ പിശാച് വെല്ലുവിളിച്ചു. ഇയ്യോ 1:11, 12
വിശ്വസ്‌തരായവർക്കു വിശ്വസ്‌തത തെളിയിക്കുന്നതിന് അവസരമേകി. റോമ 9:17; സദൃ 27:11
പിശാച് ഒരു ഭോഷ്‌കാളി എന്നു തെളിയിക്കപ്പെടുന്നു, വിവാദം തീർക്കും. യോഹ 12:31
വിശ്വസ്‌തർക്കു നിത്യജീവൻ പ്രതിഫലമായി ലഭിക്കുന്നു. റോമ 2:6, 7; വെളി 21:3-5
സി. ദീർഘിച്ച അന്ത്യകാലം കരുണാപൂർവകമായ കരുതൽ
നോഹയുടെ നാളിലെ പോലെ മുന്നറിയിപ്പു നൽകാൻ സമയം എടുക്കും. മത്താ 24:14, 37-39
ദൈവം താമസമുള്ളവനല്ല, മറിച്ചു കരുണാമയനാണ്. 2പത്രൊ 3:9; യെശ 30:18
നിനച്ചിരിക്കാത്തപ്പോൾ പിടികൂടപ്പെടുന്നത് ഒഴിവാക്കാൻ ബൈബിൾ നമ്മെ സഹായിക്കുന്നു. ലൂക്കൊ 21:36; 1തെസ്സ 5:4
സംരക്ഷണത്തിനായി ദൈവത്തിന്റെ കരുതൽ ഇപ്പോൾ തേടുക. യെശ 2:2-4; സെഫ 2:3
ഡി. ലോകാരിഷ്ടതയ്‌ക്കുള്ള പരിഹാരം മനുഷ്യരിൽ നിന്നല്ല
മനുഷ്യർ വളരെ ഭയമുള്ളവർ, സംഭ്രാന്തർ. ലൂക്കൊ 21:10, 11; 2തിമൊ 3:1-5
മനുഷ്യരല്ല, ദൈവരാജ്യം വിജയിക്കും. ദാനീ 2:44; മത്താ 6:10
ജീവിക്കുന്നതിന്, ഇപ്പോൾ രാജാവിനോടു സമാധാനം അപേക്ഷിക്കുക. സങ്കീ 2:9, 11, 12
44. സാക്ഷീകരണം
എ. എല്ലാ ക്രിസ്‌ത്യാനികളും സാക്ഷീകരിക്കണം, സുവാർത്ത അറിയിക്കണം
അംഗീകരിക്കപ്പെടുന്നതിന് മനുഷ്യരുടെ മുമ്പാകെ യേശുവിനെ ഏറ്റുപറയണം. മത്താ 10:32
വിശ്വാസം പ്രകടിപ്പിച്ചുകൊണ്ടു വചനം പ്രവർത്തിക്കുന്നവർ ആയിരിക്കണം. യാക്കോ 1:22-24; 2:24
പുതിയവരും ഉപദേഷ്ടാക്കൾ ആയിത്തീരണം. മത്താ 28:19, 20
പരസ്യ പ്രഖ്യാപനം രക്ഷ കൈവരുത്തുന്നു. റോമ 10:10
ബി. ആവർത്തിച്ചുള്ള സന്ദർശനത്തിന്റെയും തുടർച്ചയായ സാക്ഷീകരണത്തിന്റെയും ആവശ്യം
അന്ത്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പു നൽകണം. മത്താ 24:14
യെരൂശലേമിന്റെ അന്ത്യത്തെക്കുറിച്ചു യിരെമ്യാവ് നിരവധി വർഷങ്ങൾ പ്രസംഗിച്ചു. യിരെ 25:3
ആദിമ ക്രിസ്‌ത്യാനികളെപ്പോലെ, നിർത്താൻ സാധ്യമല്ല. പ്രവൃ 4:18-20; 5:28, 29
സി. രക്തപാതകത്തിൽനിന്നു സ്വതന്ത്രരായിരിക്കുന്നതിന് സാക്ഷ്യം വഹിക്കണം
ആസന്നമായിരിക്കുന്ന അന്ത്യത്തെക്കുറിച്ചു മുന്നറിയിപ്പു നൽകണം. യെഹെ 33:7; മത്താ 24:14
പരാജയം രക്തപാതകം കൈവരുത്തും. യെഹെ 33:8, 9; 3:18, 19
പൗലൊസ് രക്തപാതകത്തിൽനിന്നു സ്വതന്ത്രനായി; ഒട്ടും മറച്ചുവെക്കാതെ സത്യം സംസാരിച്ചു. പ്രവൃ 20:26, 27; 1കൊരി 9:16
സാക്ഷീകരിക്കുന്നവനെയും ശ്രദ്ധിക്കുന്നവനെയും രക്ഷിക്കുന്നു. 1തിമൊ 4:16; 1കൊരി 9:22