ഈ ലോകം കുതിക്കുന്നത് എങ്ങോട്ട്?
ഈ ലോകം കുതിക്കുന്നത് എങ്ങോട്ട്?
ലോകമെമ്പാടും ഗുരുതരമായ പ്രശ്‌നങ്ങളും ഞെട്ടിക്കുന്ന സംഭവങ്ങളും നിത്യേന വാർത്തകളിൽ സ്ഥാനം പിടിക്കുന്നു! എന്താണ് ഇതിന്റെ അർഥം?
വ്യക്തി സുരക്ഷ: മാർക്കറ്റിൽ ബോംബു സ്‌ഫോടനം. സ്‌കൂളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും നേരെ വെടിവെപ്പ്. മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് കുട്ടികളെ തട്ടിക്കൊണ്ടുപോയി. പട്ടാപ്പകൽ സ്‌ത്രീകളെയും വൃദ്ധരെയും കൊള്ളയടിച്ചു.
മതരംഗം: ക്രൈസ്‌തവ സഭകൾ യുദ്ധത്തിൽ പക്ഷംപിടിക്കുന്നു. വംശഹത്യ—വൈദികവൃന്ദം പ്രതിക്കൂട്ടിൽ. പൗരോഹിത്യത്തിന്റെ മറവിൽ ബാലലൈംഗികചൂഷണം; മൂടിവെക്കാൻ സഭയുടെ തത്രപ്പാട്. ഹാജർനില താഴുന്നു; പള്ളികൾ വിൽപ്പനയ്‌ക്ക്.
പരിസ്ഥിതി: വ്യവസായ സംരംഭങ്ങൾ വനം കയ്യേറുന്നു. വിറകിനായി കാടു വെളുപ്പിക്കുന്നു. ഭൂഗർഭജല മലിനീകരണം; വിഷലിപ്‌തമാകുന്ന കുടിവെള്ളം. വ്യാവസായിക മാലിന്യങ്ങളും നവീന മത്സ്യബന്ധന രീതികളും—മത്സ്യവ്യവസായം തകർച്ചയിൽ. ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷ മലിനീകരണം.
ഉപജീവനമാർഗം: പല ഏഷ്യൻ രാജ്യങ്ങളിലും തീരെ തുച്ഛമായ വാർഷിക പ്രതിശീർഷ വരുമാനം. നേതൃനിരയുടെ കൈയിട്ടുവാരൽ, വ്യവസായങ്ങൾ കൂപ്പുകുത്തുന്നു, തൊഴിലാളികൾ വഴിയാധാരം. ചിട്ടിക്കമ്പനികളിൽ വൻതട്ടിപ്പ്; ആജീവനാന്ത സമ്പാദ്യം വെള്ളത്തിൽ.
ഭക്ഷ്യക്ഷാമം: ഗോളവ്യാപകമായി ഏതാണ്ട് 80,00,00,000 ആളുകൾ അരപ്പട്ടിണിയിൽ.
യുദ്ധം: 20-ാം നൂറ്റാണ്ടിലെ യുദ്ധങ്ങൾ 10,00,00,000-യിലധികം ജീവൻ അപഹരിച്ചു. മനുഷ്യരാശിയെ പലവുരു തുടച്ചുനീക്കാൻ പോന്ന ആണവായുധങ്ങൾ സദാസജ്ജം. ആഭ്യന്തര യുദ്ധങ്ങൾ. തീവ്രവാദം—ഗോളമെങ്ങും നീളുന്ന നീരാളിക്കൈകൾ.
പകർച്ചവ്യാധികളും ഇതര രോഗങ്ങളും: 1918 മുതലുള്ള കാലഘട്ടത്തിൽ സ്‌പാനിഷ് ഫ്‌ളൂ 2,10,00,000 പേരെ കൊന്നൊടുക്കി. എയ്‌ഡ്‌സ്—‘മനുഷ്യ ചരിത്രത്തിൽ ഏറ്റവും അധികം മരണം വിതച്ച മഹാമാരി.’ അർബുദവും ഹൃദ്രോഗവും ലോകജനതയെ കണ്ണീരിലാഴ്‌ത്തുന്നു.
ഈ വാർത്താ ശകലങ്ങൾക്കും അപ്പുറത്തേക്കു നോക്കുക. അവ ഒറ്റപ്പെട്ട സംഭവങ്ങളാണോ? അതോ തികച്ചും പ്രസക്തമായ ഒരു ആഗോള സ്ഥിതിവിശേഷത്തിന്റെ ഭാഗമാണോ?
[5-ാം പേജിലെ ചതുരം/ചിത്രം]
ദൈവത്തിന് നമ്മുടെ കാര്യത്തിൽ യഥാർഥ താത്‌പര്യമുണ്ടോ?
ഞെട്ടിക്കുന്ന സംഭവങ്ങളോ വ്യക്തിപരമായ വലിയ നഷ്ടങ്ങളോ നിമിത്തം ദുരിതം അനുഭവിക്കുമ്പോൾ, അത്തരം കാര്യങ്ങൾ തടയാൻ ദൈവം ഇടപെടാത്തത് എന്തുകൊണ്ടാണെന്ന് പലരും ചിന്തിക്കുന്നു.
ദൈവത്തിനു തീർച്ചയായും നമ്മുടെ കാര്യത്തിൽ താത്‌പര്യമുണ്ട്. അവൻ ഇന്ന് ആശ്രയയോഗ്യമായ മാർഗനിർദേശവും യഥാർഥ ആശ്വാസവും നമുക്കു പ്രദാനം ചെയ്യുന്നു. (മത്തായി 11:28-30; 2 തിമൊഥെയൊസ് 3:16, 17) അക്രമം, രോഗം, മരണം എന്നിവയെ എന്നേക്കുമായി തുടച്ചുനീക്കാനുള്ള നടപടികൾ അവൻ കൈക്കൊണ്ടിരിക്കുന്നു. ഏതെങ്കിലും ഒരു ജനതയുടെ കാര്യത്തിലല്ല, പിന്നെയോ സകല ജനതകളിലും വർഗങ്ങളിലും ഭാഷകളിലുംപെട്ട ആളുകളുടെ കാര്യത്തിൽ അവനു താത്‌പര്യമുണ്ടെന്ന് മനുഷ്യവർഗത്തിന്റെ ക്ഷേമത്തിനായി അവൻ ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങൾ തെളിയിക്കുന്നു.—പ്രവൃത്തികൾ 10:34, 35.
ദൈവത്തിലും ദൈവോദ്ദേശ്യത്തിലും നമുക്ക് എത്രത്തോളം താത്‌പര്യമുണ്ട്? ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവ് ആരാണെന്ന് നിങ്ങൾക്ക് അറിയാമോ? അവന്റെ പേരെന്താണ്? അവന്റെ ഉദ്ദേശ്യം എന്ത്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അവൻ ബൈബിളിൽ നൽകിയിട്ടുണ്ട്. അക്രമവും രോഗവും മരണവും പാടേ തുടച്ചുനീക്കാൻ അവൻ എന്തു നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് എന്ന് അവൻ അതിൽ നമ്മോടു പറയുന്നു. അതിൽനിന്നു പ്രയോജനം അനുഭവിക്കണമെങ്കിൽ നാം എന്താണു ചെയ്യേണ്ടത്? നാം അവനെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചു പഠിക്കേണ്ട ആവശ്യമുണ്ട്. അവനിൽ വിശ്വാസം അർപ്പിക്കുന്നില്ലെങ്കിൽ അവൻ ചെയ്‌തിരിക്കുന്ന ക്രമീകരണങ്ങളിൽനിന്നു പ്രയോജനം നേടാമെന്ന് നമുക്ക് എങ്ങനെ പ്രതീക്ഷിക്കാനാകും? (യോഹന്നാൻ 3:16; എബ്രായർ 11:6) അവന്റെ കൽപ്പനകൾ അനുസരിക്കേണ്ടതും അനിവാര്യമാണ്. (1 യോഹന്നാൻ 5:3) അതിനു പ്രചോദിതരാകുന്ന അളവോളം ദൈവിക വിഷയങ്ങളിൽ തത്‌പരരാണോ നിങ്ങൾ?
ഇന്നത്തെ സാഹചര്യങ്ങൾ ദൈവം അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാകണമെങ്കിൽ, ഉൾപ്പെട്ടിരിക്കുന്ന മർമപ്രധാനമായ ഒരു വിവാദപ്രശ്‌നം നാം തിരിച്ചറിയണം. ബൈബിൾ അതു വിശദീകരിക്കുന്നുണ്ട്. ഈ പ്രസിദ്ധീകരണത്തിന്റെ 15-ാം പേജിൽ ഈ വിവാദപ്രശ്‌നം സംബന്ധിച്ചു വായിക്കാവുന്നതാണ്.