വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്താണ്‌ ഇതിന്റെയെല്ലാം അർഥം?

എന്താണ്‌ ഇതിന്റെയെല്ലാം അർഥം?

എന്താണ്‌ ഇതിന്റെയെല്ലാം അർഥം?

യുദ്ധം, ഭക്ഷ്യക്ഷാമം, പകർച്ചവ്യാധികൾ, ഭൂകമ്പങ്ങൾ എന്നിവ ‘ലോകാവസാന’ത്തിന്റെ അടയാളമാണെന്ന്‌ യേശുക്രിസ്‌തു പറയുകയുണ്ടായി.​—⁠മത്തായി 24:1-8; ലൂക്കൊസ്‌ 21:10, 11.

1914 മുതൽ രാഷ്‌ട്രങ്ങൾ തമ്മിലും വംശീയക്കൂട്ടങ്ങൾ തമ്മിലും ഉണ്ടായിട്ടുള്ള യുദ്ധങ്ങൾ ജീവിതം ദുരിതപൂർണമാക്കിയിരിക്കുന്നു. മതനേതാക്കൾ രാഷ്‌ട്രീയത്തിൽ ഉൾപ്പെടുന്നതാണ്‌ മിക്കപ്പോഴും ഇത്തരം ഏറ്റുമുട്ടലുകൾക്കു കാരണമാകുന്നത്‌. കുറെക്കൂടെ അടുത്തകാലത്ത്‌, വ്യാപകമായ ഭീകരാക്രമണങ്ങളും യുദ്ധങ്ങൾക്കു തിരികൊളുത്തിയിരിക്കുന്നു.

ശാസ്‌ത്രീയരംഗത്ത്‌ മഹത്തായ മുന്നേറ്റങ്ങൾ ഉണ്ടായിരുന്നിട്ടും ലോകവ്യാപകമായി കോടിക്കണക്കിന്‌ ആളുകൾ കടുത്ത ദാരിദ്ര്യത്തിന്റെ പിടിയിലാണ്‌. ഭക്ഷ്യക്ഷാമം മൂലം വർഷംതോറും ദശലക്ഷങ്ങളാണ്‌ മരിക്കുന്നത്‌.

വ്യാപകമായ പകർച്ചവ്യാധികളും യേശു നൽകിയ അടയാളത്തിന്റെ ഭാഗമാണ്‌. ഒന്നാം ലോകമഹായുദ്ധത്തിന്റെ പിന്നാലെ പൊട്ടിപ്പുറപ്പെട്ട ഇൻഫ്‌ളുവൻസ 2,10,00,000-ത്തിലധികം ആളുകളുടെ ജീവൻ അപഹരിച്ചു. പഴയകാലത്ത്‌ പ്രാദേശികമായി മാത്രം ഒതുങ്ങിനിന്നിരുന്ന രോഗങ്ങളിൽനിന്നു വ്യത്യസ്‌തമായി ഇത്‌ ലോകമെമ്പാടുമുള്ള രാജ്യങ്ങളെയും വിദൂരസ്ഥ ദ്വീപുകളെയുംപോലും ബാധിച്ചു. എയ്‌ഡ്‌സ്‌ ഗോളമെങ്ങും അതിന്റെ സംഹാരതാണ്ഡവം തുടരുകയാണ്‌. ക്ഷയം, മലമ്പനി, ടൈഫോയ്‌ഡ്‌, ഡെങ്കിപ്പനി തുടങ്ങിയ സാംക്രമികരോഗങ്ങൾ വികസ്വര രാജ്യങ്ങളെ വിടാതെ പിന്തുടരുന്നു.

വ്യത്യസ്‌ത തീവ്രതയിലുള്ള പതിനായിരക്കണക്കിനു ഭൂചലനങ്ങൾ വർഷംതോറും റിപ്പോർട്ടു ചെയ്യപ്പെടുന്നു. പലവിധ സജ്ജീകരണങ്ങളും അത്യാധുനിക ഭൂകമ്പമാപിനികളും ലഭ്യമാണെങ്കിലും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നഗരങ്ങളിൽ ഭൂകമ്പം വിതയ്‌ക്കുന്ന ദുരന്തങ്ങൾ കൂടെക്കൂടെ വാർത്തകളിൽ സ്ഥാനംപിടിക്കുന്നു.

കൂടാതെ ബൈബിൾ ഇങ്ങനെയും മുൻകൂട്ടി പറഞ്ഞു: “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്‌നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക.”​—⁠2 തിമൊഥെയൊസ്‌ 3:1-5.

ഇടപെടാൻ പ്രയാസമായ “ദുർഘടസമയങ്ങ”ളിലാണ്‌ നാം ജീവിക്കുന്നത്‌ എന്നതിനോടു നിങ്ങൾ യോജിക്കുന്നില്ലേ?

ആളുകൾ അങ്ങേയറ്റം സ്വാർഥരും പണസ്‌നേഹികളും അഹങ്കാരികളും ആണെന്നുള്ളത്‌ നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടോ?

തൻകാര്യതത്‌പരരും നന്ദിയില്ലാത്തവരും യോജിപ്പിലെത്താൻ മനസ്സില്ലാത്തവരും അവിശ്വസ്‌തരുമായ ആളുകളെക്കൊണ്ട്‌ ലോകം നിറഞ്ഞിരിക്കുകയാണ്‌ എന്നതിനോട്‌ ആർക്കു വിയോജിക്കാനാകും?

അങ്ങിങ്ങായിട്ടല്ല ആഗോളമായി, മാതാപിതാക്കളോടുള്ള അനുസരണമില്ലായ്‌മയും ഞെട്ടിക്കുന്ന അളവിലുള്ള സ്‌നേഹരാഹിത്യവും ശ്രദ്ധേയമാംവിധം വർധിച്ചിരിക്കുന്നു എന്ന്‌ നിങ്ങൾക്കു തോന്നുന്നില്ലേ?

നന്മപ്രിയം ഇല്ലാത്ത, ഉല്ലാസപ്രിയം തലയ്‌ക്കു പിടിച്ചിരിക്കുന്ന ഒരു ലോകത്തിലാണു നാം ജീവിക്കുന്നതെന്ന്‌ തീർച്ചയായും നിങ്ങൾക്കറിയാം. ‘അന്ത്യകാലത്തിന്റെ’ വിശേഷതയായിരിക്കുന്ന മനോഭാവത്തെ ബൈബിൾ വർണിക്കുന്നത്‌ അങ്ങനെയാണ്‌.

നാം ജീവിച്ചിരിക്കുന്ന കാലത്തെ തിരിച്ചറിയാൻ ഇനിയും തെളിവുകൾ ആവശ്യമുണ്ടോ? ഇതേ സമയത്തുതന്നെ രാജ്യത്തിന്റെ സുവാർത്ത നിവസിതഭൂമിയിലെങ്ങും പ്രസംഗിക്കപ്പെടുമെന്നും യേശു മുൻകൂട്ടി പറഞ്ഞു. (മത്തായി 24:14) ആ വേല നിർവഹിക്കപ്പെടുന്നുണ്ടോ?

യഹോവയുടെ രാജ്യത്തിന്റെ സുവാർത്ത ഘോഷിക്കുക എന്ന ഉദ്ദേശ്യത്തിൽ അച്ചടിക്കപ്പെടുന്ന ബൈബിളധിഷ്‌ഠിത മാസികയായ വീക്ഷാഗോപുരം മറ്റേതൊരു ആനുകാലിക പ്രസിദ്ധീകരണത്തെക്കാളും അധികം ഭാഷകളിൽ ക്രമമായി ഉത്‌പാദിപ്പിക്കപ്പെടുന്നു.

ദൈവരാജ്യത്തെ കുറിച്ച്‌ മറ്റുള്ളവരോടു വ്യക്തിപരമായി സാക്ഷീകരിക്കാൻ യഹോവയുടെ സാക്ഷികൾ ഓരോ വർഷവും നൂറുകോടിയിലധികം മണിക്കൂർ ചെലവഴിക്കുന്നു.

ബൈബിൾ വിശദീകരണങ്ങൾ അടങ്ങുന്ന സാഹിത്യം ഇപ്പോൾ 400-ഓളം ഭാഷകളിൽ അവർ പ്രസിദ്ധീകരിക്കുന്നു, വിദൂരസ്ഥ ദേശങ്ങളിലെയും നന്നേ ചെറിയ സമൂഹങ്ങളിലെയും ആളുകളുടെ ഭാഷകളിൽപ്പോലും. യഹോവയുടെ സാക്ഷികൾ സുവാർത്തയുമായി സകല ജനതകളുടെയും അടുക്കൽ എത്തിച്ചേർന്നിരിക്കുന്നു; രാഷ്‌ട്രീയ ലോകം നിസ്സാരങ്ങളായി തള്ളിക്കളയുന്ന നിരവധി ദ്വീപുകളിലും പ്രദേശങ്ങളിലും പോലും അവർ പ്രസംഗിച്ചിരിക്കുന്നു. മിക്ക ദേശങ്ങളിലും ക്രമമായ ഒരു ബൈബിൾ വിദ്യാഭ്യാസ പരിപാടി അവർ നടത്തിക്കൊണ്ടിരിക്കുന്നു.

അതേ, രാജ്യത്തിന്റെ സുവിശേഷം മുഴു നിവസിത ഭൂമിയിലും പ്രസംഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, ലോകത്തെ അപ്പാടെ മതപരിവർത്തനം ചെയ്യിക്കാനുള്ള ലക്ഷ്യത്തിലല്ല, പിന്നെയോ എല്ലായിടത്തുമുള്ള ആളുകൾക്ക്‌ ഒരു സാക്ഷ്യം നൽകുന്നതിന്‌. ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചവനിൽ അവർക്കു താത്‌പര്യമുണ്ടോ എന്നും അവർ അവന്റെ നിയമങ്ങളോട്‌ ആദരവും സഹമനുഷ്യരോട്‌ സ്‌നേഹവും പ്രകടമാക്കുമോ എന്നും തെളിയിക്കാൻ അവർക്ക്‌ ഒരു അവസരം നൽകപ്പെടുകയാണ്‌.​—⁠ലൂക്കൊസ്‌ 10:25-27; വെളിപ്പാടു 4:11.

പെട്ടെന്നുതന്നെ, ദൈവരാജ്യം ഈ ഭൂമിയിലെ സകല ദുഷ്ടതയും തുടച്ചുനീക്കി അതിനെ ഒരു ആഗോള പറുദീസയാക്കി മാറ്റും.​—⁠ലൂക്കൊസ്‌ 23:43.

[6-ാം പേജിലെ ചതുരം]

എന്തിന്റെ അന്ത്യനാളുകൾ?

മനുഷ്യവർഗത്തിന്റെ അന്ത്യനാളുകളല്ല. കാരണം, ദൈവേഷ്ടം ചെയ്യുന്നവർക്ക്‌ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശ ബൈബിൾ നൽകുന്നു.​—⁠യോഹന്നാൻ 3:16, 36; 1 യോഹന്നാൻ 2:17.

ഭൂമിയുടെ അന്ത്യനാളുകളുമല്ല. ഭൂമി എന്നേക്കും നിലനിൽക്കുമെന്നും അത്‌ എന്നും നിവസിതമായിരിക്കുമെന്നും ദൈവവചനം ഉറപ്പുനൽകുന്നു.​—⁠സങ്കീർത്തനം 37:29; 104:5; യെശയ്യാവു 45:18.

പ്രത്യുത, ഇത്‌ സ്‌നേഹരഹിതമായ ഈ ദുഷ്ട വ്യവസ്ഥിതിയുടെയും ഇതിനെ സ്‌നേഹിക്കുന്നവരുടെയും അന്ത്യനാളുകളാണ്‌.​—⁠സദൃശവാക്യങ്ങൾ 2:21, 22.

[7-ാം പേജിലെ ചതുരം/ചിത്രം]

ബൈബിൾ വാസ്‌തവമായും ദൈവവചനമാണോ?

“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു” എന്ന്‌ ബൈബിൾ പ്രവാചകന്മാർ ആവർത്തിച്ച്‌ രേഖപ്പെടുത്തിയിരിക്കുന്നതു കാണാം. (യെശയ്യാവു 43:14; യിരെമ്യാവു 2:2) ദൈവപുത്രനായ യേശുക്രിസ്‌തു പോലും താൻ “സ്വയമായിട്ടല്ല സംസാരിക്കുന്നത്‌” എന്ന്‌ എടുത്തുപറയുകയുണ്ടായി. (യോഹന്നാൻ 14:10) ബൈബിൾതന്നെ വ്യക്തമായി ഇങ്ങനെ പറയുന്നു: ‘എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകുന്നു.’​—⁠2 തിമൊഥെയൊസ്‌ 3:16.

ബൈബിൾ ഇപ്പോൾ 2,200-ലധികം ഭാഷകളിൽ അച്ചടിക്കപ്പെടുന്നതായി ‘യുണൈറ്റഡ്‌ ബൈബിൾ സൊസൈറ്റീസ്‌’ റിപ്പോർട്ടു ചെയ്യുന്നു. മറ്റൊരു ഗ്രന്ഥവും ഇത്രയധികം ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെടുന്നില്ല. അതിന്റെ നാനൂറു കോടി പ്രതികളാണ്‌ വിതരണം ചെയ്യപ്പെട്ടിട്ടുള്ളത്‌. വേറൊരു പുസ്‌തകത്തിനും ഇത്ര വലിയ പ്രചാരം ലഭിച്ചിട്ടില്ല. മുഴു മനുഷ്യവർഗത്തിനും വേണ്ടി ദൈവം നൽകുന്ന ഒരു സന്ദേശം ഇപ്രകാരം ആയിരിക്കാനല്ലേ നിങ്ങൾ പ്രതീക്ഷിക്കുന്നത്‌?

ബൈബിൾ ദൈവനിശ്വസ്‌തമാണ്‌ എന്നതിനുള്ള കൂടുതലായ തെളിവുകൾക്ക്‌ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്ന ലഘുപത്രിക കാണുക.

ബൈബിൾ ദൈവവചനമാണെന്നുള്ള വസ്‌തുത വിലമതിച്ചുകൊണ്ട്‌ അതു വായിക്കുന്നെങ്കിൽ നിങ്ങൾ വളരെയധികം പ്രയോജനം നേടും.

[8-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

എന്താണ്‌ ദൈവരാജ്യം?

ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവും സത്യദൈവവുമായ യഹോവ സ്ഥാപിച്ചിരിക്കുന്ന സ്വർഗീയ ഭരണകൂടമാണ്‌ അത്‌.​—യിരെമ്യാവു 10:10, 12.

ദൈവം ഭരണാധികാരം നൽകുന്നത്‌ യേശുക്രിസ്‌തുവിനാണെന്ന്‌ ബൈബിൾ വ്യക്തമാക്കുന്നു. (വെളിപ്പാടു 11:15) ഭൂമിയിൽ ആയിരിക്കെ, തനിക്ക്‌ അപ്പോൾത്തന്നെ ദൈവത്തിൽനിന്ന്‌ അത്ഭുതകരമായ അധികാരം ലഭിച്ചിട്ടുണ്ടെന്ന്‌ യേശു പ്രകടമാക്കി. ആ അധികാരം പ്രകൃതിശക്തികളെ നിയന്ത്രിക്കാനും സകലതരം രോഗങ്ങളും സൗഖ്യമാക്കാനും മരിച്ചവരെ ഉയിർപ്പിക്കാൻ പോലും യേശുവിനെ പ്രാപ്‌തനാക്കി. (മത്തായി 9:2-8; മർക്കൊസ്‌ 4:37-41; യോഹന്നാൻ 11:11-44) “സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു [ദൈവം] അവന്നു ആധിപത്യവും മഹത്വവും രാജത്വവും” നൽകുമെന്ന്‌ നിശ്വസ്‌ത ബൈബിൾ പ്രവചനം മുൻകൂട്ടി പറഞ്ഞു. (ദാനീയേൽ 7:13, 14) ആ ഭരണകൂടം സ്വർഗരാജ്യം എന്നു വിളിക്കപ്പെടുന്നു; സ്വർഗത്തിൽനിന്നാണ്‌ യേശുക്രിസ്‌തു ഇപ്പോൾ ഭരണം നടത്തുന്നത്‌.

[7-ാം പേജിലെ ചിത്രങ്ങൾ]

സുവാർത്ത ഗോളമെമ്പാടും ഘോഷിക്കപ്പെടുന്നു