ചോദ്യം 5
ബൈബിളിൽ വിശ്വസിക്കുന്നത് യുക്തിസഹമാണോ?
നിങ്ങൾക്ക് ആരെയെങ്കിലുംകുറിച്ചു തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടോ? മറ്റുള്ളവർ ആ വ്യക്തിയെക്കുറിച്ചു പറഞ്ഞിട്ടുള്ളതോ അയാൾ പറഞ്ഞതായി കേട്ടിട്ടുള്ളതോ ആയ കാര്യങ്ങളായിരിക്കാം ആ തെറ്റിദ്ധാരണയ്ക്കു കാരണമായത്. അത് ഒടുവിൽ അയാളോടുള്ള അനിഷ്ടമായി വളർന്നു. എന്നാൽ അടുത്തറിഞ്ഞപ്പോഴാണ് അദ്ദേഹത്തെക്കുറിച്ചു കേട്ടതെല്ലാം അടിസ്ഥാനരഹിതമായിരുന്നുവെന്നു മനസ്സിലാകുന്നത്. ഇതുപോലൊരു അനുഭവമാണ് പലർക്കും ബൈബിളിന്റെ കാര്യത്തിലും ഉണ്ടായിട്ടുള്ളത്.
ബൈബിളിനോട് അത്ര മമതയില്ലാത്തവരാണ് വിദ്യാസമ്പന്നരിൽ പലരും. എന്താണതിനു കാരണം? യുക്തിരഹിതവും അശാസ്ത്രീയവും അടിസ്ഥാനരഹിതവുമായ ഒരു പുസ്തകമാണ് ബൈബിൾ എന്ന ധാരണ ഉളവാക്കുംവിധമാണ് അതു പലപ്പോഴും ഉദ്ധരിക്കപ്പെടുകയോ ചിത്രീകരിക്കപ്പെടുകയോ ചെയ്യുന്നത്. തെറ്റിദ്ധാരണ ഉളവാക്കാനായി മനഃപൂർവം അങ്ങനെ ചെയ്തതായിരിക്കുമോ?
ഈ ലഘുപത്രിക വായിച്ചപ്പോൾ, ബൈബിളിന്റെ ശാസ്ത്രീയ കൃത്യതയെക്കുറിച്ചു മനസ്സിലാക്കിയ കാര്യങ്ങൾ നിങ്ങളെ അതിശയിപ്പിച്ചുവോ? അത് പലരെയും അതിശയിപ്പിച്ചിട്ടുണ്ട്. ബൈബിൾ പറയുന്നു എന്നു പറഞ്ഞ് പല മതങ്ങളും പഠിപ്പിക്കുന്ന കാര്യങ്ങൾ വാസ്തവത്തിൽ ബൈബിളിലുള്ളതല്ല എന്നു തിരിച്ചറിഞ്ഞതും അവരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, 24 മണിക്കൂറുകളുള്ള ആറു ദിവസംകൊണ്ടാണ് ദൈവം ഈ പ്രപഞ്ചത്തെയും അതിലെ സർവ ജീവജാലങ്ങളെയും സൃഷ്ടിച്ചതെന്ന് ബൈബിൾ പറയുന്നതായി ചിലർ പഠിപ്പിക്കുന്നു. എന്നാൽ പ്രപഞ്ചത്തിന്റെയോ ഭൂമിയുടെയോ കാലപ്പഴക്കത്തെക്കുറിച്ചുള്ള ശാസ്ത്രജ്ഞരുടെ കണക്കുകൾക്ക് വിരുദ്ധമായ ഒന്നും ബൈബിളിലില്ല എന്നതാണ് സത്യം. *
ഭൂമിയിൽ ജീവൻ ഉളവായതിനെക്കുറിച്ച് വളരെ ഹ്രസ്വമായ ഒരു വിവരണമേ ബൈബിളിൽ കാണുന്നുള്ളൂ; അതുകൊണ്ടുതന്നെ ഈ വിഷയത്തെക്കുറിച്ചുള്ള ശാസ്ത്രീയ ഗവേഷണങ്ങൾക്കും പഠനങ്ങൾക്കുമൊക്കെ അനന്തസാധ്യതകളാണുള്ളത്. എന്നിരുന്നാലും ജീവജാലങ്ങളെ സൃഷ്ടിച്ചത് ദൈവമാണെന്നും അവയെല്ലാം “അതതു തര”മായി സൃഷ്ടിക്കപ്പെട്ടതാണെന്നും ബൈബിൾ വ്യക്തമായി പറയുന്നുണ്ട്. (ഉല്പത്തി 1:11, 21, 24) ഈ പ്രസ്താവനകൾ, ചില ശാസ്ത്ര സിദ്ധാന്തങ്ങളുമായി യോജിക്കുന്നില്ലായിരിക്കാമെങ്കിലും തെളിയിക്കപ്പെട്ട ശാസ്ത്രീയ വസ്തുതകൾക്കു നിരക്കുന്നവയാണ്. ശാസ്ത്രത്തിന്റെ ഇന്നുവരെയുള്ള ചരിത്രം സൂചിപ്പിക്കുന്നത് സിദ്ധാന്തങ്ങൾക്കു മാറ്റംവരാമെങ്കിലും വസ്തുതകൾ എക്കാലവും മാറ്റമില്ലാതെ തുടരും എന്നാണ്.
ഇനി, മതത്തോടുള്ള വിരക്തിനിമിത്തം ബൈബിൾ പരിശോധിക്കാൻ വിമുഖത കാണിക്കുന്ന ആളുകളുമുണ്ട്. വ്യവസ്ഥാപിത മതങ്ങളിൽ കാണുന്ന കാപട്യവും അഴിമതിയും യുദ്ധക്കൊതിയുമൊക്കെയാണ് അതിനുള്ള കാരണം. എന്നാൽ തങ്ങളുടെ മതഗ്രന്ഥം ബൈബിളാണെന്ന് അവകാശപ്പെടുന്നവരുടെ പ്രവൃത്തികളെ അടിസ്ഥാനമാക്കി ബൈബിളിനെ വിധിക്കുന്നത് ശരിയായിരിക്കുമോ? മനുഷ്യസ്നേഹികളായ പല ശാസ്ത്രജ്ഞരെയും ഞെട്ടിച്ചുകൊണ്ട് രക്തദാഹികളായ ചില നിഷ്ഠുര നേതാക്കന്മാർ തങ്ങളുടെ വർഗീയവാദത്തിനു കരുത്തേകാനായി പരിണാമവാദത്തെ കൂട്ടുപിടിച്ചിട്ടുണ്ട്. എന്നാൽ അതിന്റെ അടിസ്ഥാനത്തിൽ പരിണാമവാദത്തിനു വിധിയെഴുതുന്നത് ശരിയായിരിക്കുമോ? ആ സിദ്ധാന്തത്തിന്റെ അവകാശവാദങ്ങൾ പരിശോധിച്ച് ലഭ്യമായ തെളിവുകളുമായി അവയെ താരതമ്യംചെയ്തുനോക്കുന്നതായിരിക്കില്ലേ എന്തുകൊണ്ടും ഉചിതം?
ബൈബിളിന്റെ കാര്യത്തിലും അതുതന്നെ ചെയ്യാനാണ് ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. വ്യവസ്ഥാപിത മതങ്ങളിൽ മിക്കവയുടെയും പഠിപ്പിക്കലുകളും ബൈബിളിന്റെ പഠിപ്പിക്കലുകളും തമ്മിൽ വലിയ അന്തരമുണ്ടെന്ന് അപ്പോൾ നിങ്ങൾക്കു മനസ്സിലാകും. യുദ്ധങ്ങളും വംശീയകലാപങ്ങളും ബൈബിൾ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. ദൈവദാസർ രക്തച്ചൊരിച്ചിലും യെശയ്യാവു 2:2-4; മത്തായി 5:43, 44; 26:52) മതഭ്രാന്തിനെയോ തെളിവുകളുടെ പിൻബലമില്ലാത്ത അന്ധമായ വിശ്വാസത്തെയോ ബൈബിൾ പിന്താങ്ങുന്നില്ല; പകരം യഥാർഥ വിശ്വാസത്തിന് തെളിവുകൾ ആവശ്യമാണെന്നും ദൈവത്തെ സേവിക്കുന്നത് കാര്യബോധത്തോടെ ആയിരിക്കണമെന്നും ആണ് അത് അനുശാസിക്കുന്നത്. (റോമർ 12:1; എബ്രായർ 11:1) ജിജ്ഞാസയെ തല്ലിക്കെടുത്തുന്നതിനു പകരം, ഇക്കാലമത്രയും മനുഷ്യന്റെ ആകാംക്ഷയെ ഉണർത്തിയിട്ടുള്ള സുപ്രധാനമായ പല ചോദ്യങ്ങൾക്കും ഉത്തരം അന്വേഷിച്ചു കണ്ടെത്താനാണ് ബൈബിൾ പ്രോത്സാഹിപ്പിക്കുന്നത്.
അതിനു വഴിവെക്കുന്ന വിദ്വേഷംപോലും വെറുക്കണമെന്നാണ് അതു പഠിപ്പിക്കുന്നത്. (ഉദാഹരണത്തിന്, ‘ഒരു ദൈവമുണ്ടെങ്കിൽ, അവൻ ദുഷ്ടത അനുവദിക്കുന്നത് എന്തുകൊണ്ടാണ്’ എന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിനും ഇതുപോലുള്ള മറ്റു പല ചോദ്യങ്ങൾക്കും ബൈബിൾ തൃപ്തികരമായ ഉത്തരം നൽകുന്നുണ്ട്. * കാരണം അത് യാദൃച്ഛികമായി ഉണ്ടായ ഒന്നല്ല. സത്യത്തിനുവേണ്ടിയുള്ള അന്വേഷണം തുടരാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഹൃദ്യവും ഉദ്വേഗജനകവും യുക്തിസഹവും അതേസമയം തെളിവുകളിൽ അധിഷ്ഠിതവുമായ ഉത്തരങ്ങൾ നിങ്ങൾക്കു തീർച്ചയായും കണ്ടെത്താനാകും.
^ കൂടുതൽ വിവരങ്ങൾക്ക് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ജീവൻ സൃഷ്ടിക്കപ്പെട്ടതോ? (ഇംഗ്ലീഷ്) എന്ന ലഘുപത്രിക കാണുക.
^ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിലെ 11-ാം അധ്യായം കാണുക.