വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉത്‌പരിവർത്തനങ്ങൾ—പരിണാമത്തിനുള്ള ഒരു അടിസ്ഥാനമോ?

ഉത്‌പരിവർത്തനങ്ങൾ—പരിണാമത്തിനുള്ള ഒരു അടിസ്ഥാനമോ?

അധ്യായം 8

ഉത്‌പ​രി​വർത്ത​നങ്ങൾ—പരിണാ​മ​ത്തി​നുള്ള ഒരു അടിസ്ഥാ​ന​മോ?

1, 2. പരിണാ​മ​ത്തി​ന്റെ ഒരു അടിസ്ഥാ​ന​മാ​ണെന്നു പറയ​പ്പെ​ടുന്ന പ്രവർത്ത​ന​മേത്‌?

 പരിണാ​മ​സി​ദ്ധാ​ന്തം അഭിമു​ഖീ​ക​രി​ക്കുന്ന മറ്റൊരു വിഷമ​ത​യുണ്ട്‌. പരിണാ​മം എങ്ങനെ സംഭവി​ച്ചു​വെ​ന്നാ​ണു കരുത​പ്പെ​ടു​ന്നത്‌? ഒരു ജീവി​യി​നം മറ്റൊ​ന്നാ​യി പരിണ​മി​ക്കു​ന്ന​തിന്‌ അതിനെ പ്രാപ്‌ത​മാ​ക്കി​യ​താ​യി കരുത​പ്പെ​ടുന്ന ഒരു അടിസ്ഥാന സംഗതി ഏതാണ്‌? കോശ​മർമ​ത്തി​നു​ള്ളി​ലെ വ്യത്യസ്‌ത വ്യതി​യാ​നങ്ങൾ ഇതിൽ ഒരു പങ്കുവ​ഹി​ക്കു​ന്നു​ണ്ടെന്നു പരിണാ​മ​വാ​ദി​കൾ പറയുന്നു. ഇവയി​ലേ​റ്റ​വും പ്രധാനം ഉത്‌പ​രി​വർത്ത​നങ്ങൾ (mutations) എന്നറി​യ​പ്പെ​ടുന്ന “യാദൃ​ച്ഛിക” മാറ്റങ്ങ​ളാണ്‌. ലൈം​ഗിക കോശ​ങ്ങ​ളി​ലെ ജീനു​ക​ളും ക്രോ​മ​സോ​മു​ക​ളും ആണ്‌ ഉത്‌പ​രി​വർത്ത​ന​പ​ര​മായ ഈ മാറ്റങ്ങ​ളിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന പ്രത്യേക ഭാഗങ്ങൾ എന്നു വിശ്വ​സി​ക്ക​പ്പെ​ടു​ന്നു. കാരണം അവയിലെ ഉത്‌പ​രി​വർത്ത​നങ്ങൾ സന്തതി​ക​ളി​ലേക്കു കൈമാ​റ​പ്പെ​ടാൻ കഴിയും.

2 “ഉത്‌പ​രി​വർത്ത​ന​ങ്ങ​ളാണ്‌ . . . പരിണാ​മ​ത്തി​ന്റെ അടിസ്ഥാ​നം” എന്ന്‌ ദ വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പീ​ഡിയ പ്രസ്‌താ​വി​ക്കു​ന്നു.1 അതു​പോ​ലെ, പരിണാ​മ​ത്തിന്‌ ആവശ്യ​മായ “അസംസ്‌കൃത പദാർഥങ്ങൾ” ആണ്‌ ഉത്‌പ​രി​വർത്ത​നങ്ങൾ എന്ന്‌ പുരാ​ജീ​വി​ശാ​സ്‌ത്ര​ജ്ഞ​നായ സ്റ്റീവൻ സ്റ്റാൻലി പറയു​ക​യു​ണ്ടാ​യി.2 ജനിത​ക​ശാ​സ്‌ത്ര​ജ്ഞ​നായ പിയോ കോളർ ഉത്‌പ​രി​വർത്ത​നങ്ങൾ “പരിണാമ പുരോ​ഗ​തിക്ക്‌ അനിവാ​ര്യ​മാ​ണെ”ന്നു പ്രഖ്യാ​പി​ച്ചു.3

3. പരിണാ​മ​ത്തിന്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ ഏതു തരം ഉത്‌പ​രി​വർത്ത​ന​ങ്ങ​ളാണ്‌?

3 എന്നാൽ, വെറുതെ ഏതെങ്കി​ലും തരത്തി​ലുള്ള ഉത്‌പ​രി​വർത്ത​നമല്ല പരിണാ​മ​ത്തിന്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌. പരിണാ​മം നടക്കു​ന്ന​തിന്‌, “സാവധാ​ന​ത്തിൽ, പടിപ​ടി​യാ​യി ജീവി​ക​ളിൽ സംഭവി​ക്കുന്ന അനുകൂ​ല​മായ ഉത്‌പ​രി​വർത്ത​നങ്ങൾ” ഉണ്ടായി​രി​ക്കേ​ണ്ട​തുണ്ട്‌ എന്നു റോബർട്ട്‌ ജാസ്റ്റ്രോ ചൂണ്ടി​ക്കാ​ട്ടി.4 കാൾ സാഗാൻ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “ഉത്‌പ​രി​വർത്ത​നങ്ങൾ—പെട്ടെ​ന്നുള്ള പാരമ്പര്യ മാറ്റങ്ങൾ—അടുത്ത തലമു​റ​യി​ലേക്കു കൃത്യ​മാ​യി കൈമാ​റ​പ്പെ​ടു​ന്നു. അവ പരിണാ​മ​ത്തിന്‌ ആവശ്യ​മായ അസംസ്‌കൃത പദാർഥം പ്രദാനം ചെയ്യുന്നു. ഒരു ജീവി​യു​ടെ അതിജീ​വന സാധ്യത വർധി​പ്പി​ക്കുന്ന എണ്ണത്തിൽ കുറവായ അത്തരം ഉത്‌പ​രി​വർത്ത​ന​ങ്ങളെ പരിസ്ഥി​തി തിര​ഞ്ഞെ​ടു​ക്കു​ന്നു. അതിന്റെ ഫലമായി, സാവധാ​നം സംഭവി​ക്കുന്ന രൂപാ​ന്ത​ര​ണ​ങ്ങ​ളു​ടെ ഒരു പരമ്പര​യി​ലൂ​ടെ ഒരു ജീവരൂ​പം മറ്റൊ​ന്നാ​യി മാറുന്നു. ഇങ്ങനെ പുതിയ വർഗങ്ങൾ ഉത്ഭവി​ക്കു​ന്നു.”5

4. ഉത്‌പ​രി​വർത്ത​നങ്ങൾ ശീഘ്ര​ഗ​തി​യി​ലുള്ള പരിണാമ മാറ്റങ്ങ​ളിൽ ഉൾപ്പെ​ട്ടി​രി​ക്കാം എന്ന അവകാ​ശ​വാ​ദം സംബന്ധിച്ച്‌ എന്തു വൈഷ​മ്യ​മാണ്‌ ഉടലെ​ടു​ക്കു​ന്നത്‌?

4 കൂടാതെ, ‘വിരമിത സന്തുലി​താ​വസ്ഥാ’ സിദ്ധാന്തം പറയുന്ന പ്രകാ​ര​മുള്ള ശീഘ്ര​മാ​റ്റ​ങ്ങ​ളു​ടെ പിന്നിലെ പ്രധാന കാരണം ഉത്‌പ​രി​വർത്ത​ന​ങ്ങ​ളാണ്‌ എന്നും പറയ​പ്പെ​ട്ടി​രി​ക്കു​ന്നു. ജോൺ ഗ്ലൈഡ്‌മാൻ സയൻസ്‌ ഡൈജ​സ്റ്റിൽ ഇങ്ങനെ എഴുതി: “ക്വാണ്ടം-ലീപ്പ്‌ സിദ്ധാ​ന്ത​ത്തിൽ പറയുന്ന കാര്യങ്ങൾ സംഭവി​ക്കു​ന്ന​തി​നു മതിയായ ജനിതക ഉപകര​ണങ്ങൾ, നിർണാ​യ​ക​മായ നിയ​ന്ത്രണം ചെലു​ത്തുന്ന ജീനു​ക​ളി​ലെ ഉത്‌പ​രി​വർത്ത​നങ്ങൾ തന്നെയാ​യി​രി​ക്കാ​മെന്നു പരിണാമ പരിഷ്‌കർത്താ​ക്കൾ വിശ്വ​സി​ക്കു​ന്നു.” എന്നാൽ ബ്രിട്ടീഷ്‌ ജന്തുശാ​സ്‌ത്ര​ജ്ഞ​നായ കോളിൻ പാറ്റേ​ഴ്‌സൺ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “നിർണാ​യ​ക​മായ നിയ​ന്ത്രണം ചെലു​ത്തുന്ന ഈ ജീനു​ക​ളെ​പ്പറ്റി നമുക്കു യാതൊ​ന്നും അറിഞ്ഞു​കൂ​ടാ. അതു​കൊണ്ട്‌, അവയെ കുറിച്ച്‌ നമുക്ക്‌ എങ്ങനെ വേണ​മെ​ങ്കി​ലും ഊഹി​ക്കാൻ കഴിയും.”6 എന്നാൽ പൊതു​വെ അംഗീ​ക​രി​ക്ക​പ്പെ​ടുന്ന വസ്‌തുത, പരിണാ​മ​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​താ​യി കരുത​പ്പെ​ടുന്ന ഉത്‌പ​രി​വർത്ത​നങ്ങൾ വളരെ ദീർഘ​മായ ഒരു കാലഘട്ടം കൊണ്ട്‌ ജീവി​ക​ളിൽ പടിപ​ടി​യാ​യി സംഭവി​ക്കുന്ന നിസ്സാ​ര​മായ ആകസ്‌മിക മാറ്റങ്ങ​ളാണ്‌ എന്നതാണ്‌.

5. ഉത്‌പ​രി​വർത്ത​നങ്ങൾ ആരംഭി​ക്കു​ന്നത്‌ എങ്ങനെ?

5 ഉത്‌പരിവർത്തനങ്ങൾ ആരംഭി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? സാധാ​ര​ണ​ഗ​തി​യിൽ നടക്കുന്ന കോശ പുനരു​ത്‌പാ​ദന പ്രക്രി​യ​യു​ടെ സമയത്താണ്‌ അവയി​ല​ധി​ക​വും സംഭവി​ക്കു​ന്ന​തെന്നു കരുത​പ്പെ​ടു​ന്നു. എന്നാൽ അണു​പ്ര​സ​രണം, രാസവ​സ്‌തു​ക്കൾ തുടങ്ങിയ ബാഹ്യ​കാ​ര​ക​ങ്ങ​ളും അവയ്‌ക്കി​ട​യാ​ക്കാ​മെന്നു പരീക്ഷ​ണങ്ങൾ തെളി​യി​ച്ചി​രി​ക്കു​ന്നു. അവ എത്ര കൂടെ​ക്കൂ​ടെ​യാണ്‌ സംഭവി​ക്കു​ന്നത്‌? കോശ​ത്തി​ലെ ജനിതക പദാർഥ​ത്തി​ന്റെ പുനരു​ത്‌പാ​ദനം അത്ഭുത​ക​ര​മായ സ്ഥിരത പ്രകട​മാ​ക്കു​ന്നു. ഒരു ജീവി​യു​ടെ ഉള്ളിലെ വിഭജനം നടക്കുന്ന കോശ​ങ്ങ​ളു​ടെ എണ്ണവു​മാ​യി താരത​മ്യ​പ്പെ​ടു​ത്തു​മ്പോൾ ഉത്‌പ​രി​വർത്ത​നങ്ങൾ അങ്ങനെ​യൊ​ന്നും സംഭവി​ക്കു​ന്നില്ല. “ജീനിനെ ഉൾക്കൊ​ള്ളുന്ന ഡിഎൻഎ ശൃംഖ​ല​കളു”ടെ പുനരു​ത്‌പാ​ദനം “അത്ഭുത​ക​ര​മാം​വി​ധം കൃത്യ​ത​യു​ള്ള​താണ്‌. പകർപ്പു​കൾ ഉണ്ടാക്കു​മ്പോൾ സംഭവി​ക്കുന്ന പാകപ്പി​ഴകൾ അത്യന്തം അപൂർവ​വും യാദൃ​ച്ഛി​ക​വു​മാണ്‌” എന്ന്‌ എൻ​സൈ​ക്ലോ​പീ​ഡിയ അമേരി​ക്കാ​നാ അഭി​പ്രാ​യ​പ്പെട്ടു.7

അവ പ്രയോ​ജ​ന​ക​ര​മോ ഹാനി​ക​ര​മോ?

6, 7. ഉത്‌പ​രി​വർത്ത​ന​ങ്ങ​ളു​ടെ ഏത്‌ അനുപാ​ത​മാ​ണു പ്രയോ​ജ​ന​ക​ര​മാ​യി​രി​ക്കു​ന്ന​തി​നു പകരം ഹാനി​ക​ര​മാ​യി​രി​ക്കു​ന്നത്‌?

6 പ്രയോജനകരങ്ങളായ ഉത്‌പ​രി​വർത്ത​ന​ങ്ങ​ളാണ്‌ പരിണാ​മ​ത്തി​ന്റെ ഒരു അടിസ്ഥാ​ന​മെ​ങ്കിൽ, അത്തരത്തി​ലുള്ള എത്ര ഉത്‌പ​രി​വർത്ത​ന​ങ്ങ​ളാണ്‌ നടക്കു​ന്നത്‌? ഇക്കാര്യ​ത്തിൽ പരിണാ​മ​വാ​ദി​കൾ നല്ല യോജി​പ്പി​ലാണ്‌. ഉദാഹ​ര​ണ​ത്തിന്‌, കാൾ സാഗാൻ ഇങ്ങനെ പ്രഖ്യാ​പി​ക്കു​ന്നു: “മിക്കവ​യും ഒന്നുകിൽ ഹാനി​ക​ര​മോ അല്ലെങ്കിൽ മാരക​മോ ആണ്‌.”8 പിയോ കോളർ പ്രസ്‌താ​വി​ക്കു​ന്നു: “ഉത്‌പ​രി​വർത്ത​നങ്ങൾ വളരെ​യ​ധി​കം നടക്കു​ന്നത്‌ ഉത്‌പ​രി​വർത്ത​ന​വി​ധേ​യ​മായ ജീനിനെ വഹിക്കുന്ന വ്യക്തിക്കു ഹാനി​ക​ര​മാണ്‌. ഹാനി​ക​ര​മായ അനേകാ​യി​രം ഉത്‌പ​രി​വർത്ത​നങ്ങൾ നടക്കു​മ്പോൾ വിജയ​പ്ര​ദ​മോ ഗുണക​ര​മോ ആയ ഒറ്റയൊ​രു ഉത്‌പ​രി​വർത്തനം മാത്ര​മാ​ണു നടക്കു​ന്നത്‌ എന്നു പരീക്ഷ​ണങ്ങൾ തെളി​യി​ച്ചി​രി​ക്കു​ന്നു.”9

7 “നിർവീ​ര്യ​മായ” ഉത്‌പ​രി​വർത്ത​ന​ങ്ങളെ മാറ്റി​നിർത്തി​യാൽ, ഹാനി​ക​ര​മായ ഉത്‌പ​രി​വർത്ത​ന​ങ്ങ​ളു​ടെ എണ്ണം പ്രയോ​ജ​ന​ക​ര​മെന്നു കരുത​പ്പെ​ടു​ന്ന​വ​യു​ടെ എണ്ണത്തേ​ക്കാൾ വളരെ കൂടു​ത​ലാണ്‌, ഹാനി​ക​ര​മാ​യവ ആയിര​ക്ക​ണ​ക്കി​നു നടക്കു​മ്പോൾ പ്രയോ​ജ​ന​ക​ര​മാ​യത്‌ ഒന്നേ നടക്കു​ന്നു​ള്ളൂ. “സങ്കീർണ​മായ ഏതൊരു ഘടനയി​ലും യാദൃ​ച്ഛിക മാറ്റങ്ങൾ സംഭവി​ച്ചാൽ ഇത്തരം ഫലങ്ങൾ പ്രതീ​ക്ഷി​ക്കേ​ണ്ട​താണ്‌” എന്ന്‌ എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നിക്ക പ്രസ്‌താ​വി​ക്കു​ന്നു.10 അതു​കൊ​ണ്ടാണ്‌ നൂറു​ക​ണ​ക്കി​നു വരുന്ന ജനിത​ക​രോ​ഗ​ങ്ങൾക്ക്‌ ഇടയാ​ക്കു​ന്നത്‌ ഉത്‌പ​രി​വർത്ത​ന​ങ്ങ​ളാണ്‌ എന്നു പറയു​ന്നത്‌.11

8. യഥാർഥ ഫലങ്ങൾ ഒരു എൻ​സൈ​ക്ലോ​പീ​ഡി​യ​യു​ടെ പ്രസ്‌താ​വ​നയെ സ്ഥിരീ​ക​രി​ക്കു​ന്നത്‌ എങ്ങനെ?

8 ഉത്‌പരിവർത്തനങ്ങളുടെ ദോഷ​പ്ര​കൃ​തി നിമിത്തം എൻ​സൈ​ക്ലോ​പീ​ഡിയ അമേരി​ക്കാ​നാ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “മിക്ക ഉത്‌പ​രി​വർത്ത​ന​ങ്ങ​ളും ജീവിക്കു ഹാനി​ക​ര​മാണ്‌ എന്ന വസ്‌തു​തയെ, ഉത്‌പ​രി​വർത്ത​നങ്ങൾ പരിണാ​മ​ത്തി​നു വേണ്ട അസംസ്‌കൃത പദാർഥങ്ങൾ പ്രദാനം ചെയ്യുന്നു എന്ന വീക്ഷണ​വു​മാ​യി പൊരു​ത്ത​പ്പെ​ടു​ത്താൻ ബുദ്ധി​മു​ട്ടു​ള്ള​താ​യി തോന്നു​ന്നു. ജീവശാ​സ്‌ത്ര പാഠപു​സ്‌ത​ക​ങ്ങ​ളിൽ ചിത്രീ​ക​രി​ച്ചി​രി​ക്കുന്ന ഉത്‌പ​രി​വർത്തി​തങ്ങൾ (mutants) തീർച്ച​യാ​യും വികൃ​ത​വും വിചി​ത്ര​വു​മായ കുറെ രൂപങ്ങ​ളു​ടെ ശേഖര​മാണ്‌. ഉത്‌പ​രി​വർത്തനം നിർമാ​ണാ​ത്മ​കമല്ല, നശീക​ര​ണാ​ത്മ​ക​മായ ഒരു പ്രക്രി​യ​യാ​ണെന്നു തോന്നു​ന്നു.”12 ഉത്‌പ​രി​വർത്ത​ന​വി​ധേ​യ​മായ ഷഡ്‌പ​ദ​ങ്ങളെ സാധാരണ ഷഡ്‌പ​ദ​ങ്ങ​ളു​മാ​യി പരീക്ഷ​ണ​ങ്ങ​ളി​ലൂ​ടെ താരത​മ്യം ചെയ്‌ത​പ്പോൾ ഫലം എല്ലായ്‌പോ​ഴും ഒന്നുത​ന്നെ​യാ​യി​രു​ന്നു. ജി. ലെഡ്യാർഡ്‌ സ്റ്റെബ്ബിൻസ്‌ ഇങ്ങനെ പറഞ്ഞു: “തലമു​റകൾ—ഒന്നുകിൽ വളരെ​യേറെ തലമു​റകൾ അല്ലെങ്കിൽ ഏതാനും തലമു​റകൾ—കടന്നു​പോ​കവെ ഉത്‌പ​രി​വർത്തി​തങ്ങൾ ഒഴിവാ​ക്ക​പ്പെ​ടു​ന്നു.”13 അവയ്‌ക്കു സാധാരണ രൂപങ്ങ​ളോ​ടു കിടപി​ടി​ക്കാ​നാ​യില്ല, കാരണം അവയ്‌ക്ക്‌ ഉത്‌പ​രി​വർത്ത​നങ്ങൾ കൊണ്ട്‌ മെച്ച​മൊ​ന്നും ഉണ്ടായില്ല. പകരം അവ സാധാരണ രൂപങ്ങ​ളെ​ക്കാൾ അധഃപ​തി​ച്ചവ ആയിത്തീർന്നി​രു​ന്നു. മാത്രമല്ല, അവയുടെ അതിജീ​വന സാധ്യ​ത​യും കുറവാ​യി​രു​ന്നു.

9, 10. ഉത്‌പ​രി​വർത്ത​നങ്ങൾ പരിണാ​മത്തെ വിശദീ​ക​രി​ക്കു​ന്നു​വെ​ന്നതു ന്യായീ​ക​ര​ണ​മി​ല്ലാത്ത ഒരു അഭ്യൂഹം ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

9 ശാസ്‌ത്രലേഖകനായ ഐസക്ക്‌ അസി​മോവ്‌ തന്റെ പുസ്‌ത​ക​മായ ദ വെൽസ്‌പ്രി​ങ്‌സ്‌ ഓഫ്‌ ലൈഫിൽ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “മിക്ക ഉത്‌പ​രി​വർത്ത​ന​ങ്ങ​ളും കാര്യ​ങ്ങളെ കൂടുതൽ വഷളാ​ക്കു​ക​യേ​യു​ള്ളൂ.” എന്നിരു​ന്നാ​ലും, അദ്ദേഹം ഇങ്ങനെ തറപ്പിച്ചു പറഞ്ഞു: “ഉത്‌പ​രി​വർത്ത​നങ്ങൾ ആത്യന്തി​ക​മാ​യി പരിണാമ ഗതിയെ തീർച്ച​യാ​യും മുന്നോ​ട്ടും മേൽപ്പോ​ട്ടും നയിക്കും.”14 എന്നാൽ അവ അങ്ങനെ ചെയ്യു​ന്നു​ണ്ടോ? 1,000-ത്തിൽ 999-ലധികം പ്രാവ​ശ്യ​വും ഹാനി​ക​ര​മെന്നു തെളിഞ്ഞ ഏതെങ്കി​ലും പ്രക്രി​യയെ പ്രയോ​ജ​ന​ക​ര​മാ​യി കണക്കാ​ക്കാൻ കഴിയു​മോ? നിങ്ങൾ ഒരു വീടു പണിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ, ഓരോ ആയിരം നിർമി​തി​യി​ലും ഒന്നുമാ​ത്രം ശരിയാ​യി നടത്തി​യി​ട്ടുള്ള ഒരു കെട്ടി​ട​നിർമാ​താ​വി​നെ നിങ്ങൾ കൂലി​ക്കു​വി​ളി​ക്കു​മോ? ഒരു മോ​ട്ടോർവാ​ഹന ഡ്രൈവർ ഡ്രൈ​വു​ചെ​യ്യുന്ന സമയത്ത്‌ നടത്തിയ ഓരോ ആയിരം കണക്കു​കൂ​ട്ട​ലു​ക​ളി​ലും ഒന്നുമാ​ത്രമേ ശരിയാ​യി വന്നിട്ടു​ള്ളു​വെ​ങ്കിൽ അയാളു​ടെ​കൂ​ടെ സഞ്ചരി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​മോ? ഒരു ശസ്‌ത്ര​ക്രി​യാ​വി​ദ​ഗ്‌ധൻ ശസ്‌ത്ര​ക്രി​യ​ചെ​യ്യുന്ന സമയത്ത്‌ നടത്തിയ ഓരോ ആയിരം നീക്കങ്ങ​ളി​ലും ഒന്നുമാ​ത്രമേ ശരിയാ​യി വന്നിട്ടു​ള്ളു​വെ​ങ്കിൽ അയാൾ നിങ്ങളെ ശസ്‌ത്ര​ക്രി​യ​ചെ​യ്യാൻ നിങ്ങൾ ആഗ്രഹി​ക്കു​മോ?

10 ജനിതകശാസ്‌ത്രജ്ഞനായ ഡോബ്‌ഷാൻസ്‌കി ഒരിക്കൽ പറഞ്ഞു: “എളുപ്പ​ത്തിൽ കേടു​പ​റ്റുന്ന ഏതൊരു സംവി​ധാ​ന​ത്തി​ലും നടക്കുന്ന ഒരു ആകസ്‌മി​ക​സം​ഭ​വ​മോ ഒരു യാദൃ​ച്ഛി​ക​മാ​റ്റ​മോ അതിനെ മെച്ച​പ്പെ​ടു​ത്തു​മെന്നു പ്രതീ​ക്ഷി​ക്കാൻ കഴിയില്ല. ഒരാളു​ടെ വാച്ചി​ലെ​യോ റേഡി​യോ സെറ്റി​ലെ​യോ യന്ത്രസം​വി​ധാ​ന​ത്തി​ലേക്ക്‌ ഒരു വടി കുത്തി​ക്ക​ട​ത്തു​ന്നത്‌ അതു മെച്ചമാ​യി പ്രവർത്തി​ക്കാൻ ഇടയാ​ക്കു​ക​യില്ല.”15 അതു​കൊണ്ട്‌ നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: ജീവി​ക​ളി​ലെ വിസ്‌മ​യ​ക​ര​മാം​വി​ധം സങ്കീർണ​മായ കോശങ്ങൾ, അവയവങ്ങൾ, കൈകാ​ലു​കൾ, പ്രക്രി​യകൾ എന്നിവ താറു​മാ​റാ​ക്കുന്ന ഒരു പ്രവർത്ത​ന​ത്താൽ നിർമി​ക്ക​പ്പെട്ടു എന്നതു യുക്തി​സ​ഹ​മാ​യി തോന്നു​ന്നു​ണ്ടോ?

ഉത്‌പ​രി​വർത്ത​നങ്ങൾ പുതിയ എന്തെങ്കി​ലും ഉളവാ​ക്കു​ന്നു​വോ?

11-13. ഉത്‌പ​രി​വർത്ത​നങ്ങൾ എന്നെങ്കി​ലും പുതിയ എന്തെങ്കി​ലും ഉളവാ​ക്കു​ന്നു​ണ്ടോ?

11 എല്ലാ ഉത്‌പ​രി​വർത്ത​ന​ങ്ങ​ളും പ്രയോ​ജ​ന​ക​ര​മാ​ണെ​ങ്കിൽത്തന്നെ അവയ്‌ക്ക്‌ പുതിയ എന്തെങ്കി​ലും ഉളവാ​ക്കാൻ കഴിയു​മോ? ഇല്ല, അവയ്‌ക്കു കഴിയില്ല. നേര​ത്തേ​തന്നെ ഉള്ള ഒരു സവി​ശേ​ഷ​തയെ വ്യത്യാ​സ​പ്പെ​ടു​ത്താൻ മാത്രമേ ഒരു ഉത്‌പ​രി​വർത്ത​ന​ത്തി​നു കഴിയൂ. അത്‌ വൈവി​ധ്യം പ്രദാനം ചെയ്യുന്നു, എന്നാൽ ഒരിക്ക​ലും പുതിയ എന്തെങ്കി​ലും ഉളവാ​ക്കു​ന്നില്ല.

12 പ്രയോജനകരമായ ഒരു ഉത്‌പ​രി​വർത്ത​നം​കൊണ്ട്‌ എന്തു സംഭവി​ച്ചേ​ക്കാ​മെ​ന്ന​തിന്‌ ദ വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പീ​ഡിയ ഒരു ഉദാഹ​രണം നൽകുന്നു: “വരണ്ട പ്രദേ​ശ​ത്തുള്ള ഒരു സസ്യത്തിന്‌, ഏറെ വലുപ്പ​വും കരുത്തു​മുള്ള വേരുകൾ വളർന്നു​വ​രാ​നി​ട​യാ​ക്കുന്ന ഒരു ഉത്‌പ​രി​വർത്തിത ജീൻ ഉണ്ടായി​രു​ന്നേ​ക്കാം. അതു മുഖാ​ന്തരം അതിന്റെ വേരു​കൾക്കു കൂടുതൽ വെള്ളം വലി​ച്ചെ​ടു​ക്കാൻ കഴിയു​ന്ന​തു​കൊണ്ട്‌ ആ സസ്യത്തിന്‌ അതിന്റെ വർഗത്തി​ലെ മറ്റുള്ള​വ​യെ​ക്കാൾ മെച്ചമായ അതിജീ​വന സാധ്യ​ത​യു​ണ്ടാ​യി​രി​ക്കും.”16 എന്നാൽ പുതിയ ഒരു ജീവരൂ​പം ഉളവാ​യോ? ഇല്ല, അത്‌ അപ്പോ​ഴും അതേ സസ്യം തന്നെയാണ്‌. അത്‌ മറ്റെ​ന്തെ​ങ്കി​ലു​മാ​യി പരിണ​മി​ക്കു​ന്നില്ല.

13 ഉത്‌പരിവർത്തനങ്ങൾ ഒരു വ്യക്തി​യു​ടെ തലമു​ടി​യു​ടെ നിറത്തി​നോ ഘടനയ്‌ക്കോ മാറ്റം വരുത്തി​യേ​ക്കാം. എന്നാൽ തലമുടി എല്ലായ്‌പോ​ഴും തലമുടി തന്നെയാ​യി​രി​ക്കും. അത്‌ ഒരിക്ക​ലും തൂവലു​ക​ളാ​യി മാറു​ക​യില്ല. ഒരു വ്യക്തി​യു​ടെ കൈക്ക്‌ ഉത്‌പ​രി​വർത്ത​ന​ങ്ങ​ളു​ടെ ഫലമായി മാറ്റം ഭവി​ച്ചേ​ക്കാം. അതിൽ അസാധാ​ര​ണ​മായ വിരലു​കൾ കണ്ടേക്കാം. ചില​പ്പോൾ ആറു വിരലു​ക​ളോ മറ്റെ​ന്തെ​ങ്കി​ലും വൈരൂ​പ്യം പോലു​മോ ഉണ്ടായി​രു​ന്നേ​ക്കാം. എന്നാൽ അത്‌ എല്ലായ്‌പോ​ഴും കൈ തന്നെയാണ്‌. അത്‌ ഒരിക്ക​ലും മറ്റെ​ന്തെ​ങ്കി​ലു​മാ​യി മാറു​ന്നില്ല. പുതിയ യാതൊ​ന്നും ഉണ്ടാകു​ന്നില്ല, ഒരിക്ക​ലും ഉണ്ടാകു​ക​യു​മില്ല.

പഴ ഈച്ചയെ ഉപയോ​ഗി​ച്ചുള്ള പരീക്ഷ​ണ​ങ്ങൾ

14, 15. പഴ ഈച്ചക​ളിൽ പതിറ്റാ​ണ്ടു​ക​ളോ​ളം നടത്തിയ പരീക്ഷ​ണങ്ങൾ എന്താണു വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌?

14 ഡ്രോസോഫില മെല​നോ​ഗാ​സ്റ്റർ എന്ന സാധാരണ പഴ ഈച്ചയിൽ നടത്തിയ വിപു​ല​മായ പരീക്ഷ​ണ​ങ്ങ​ളോ​ടു കിടനിൽക്കാൻ കഴിയുന്ന ഉത്‌പ​രി​വർത്തന പരീക്ഷ​ണങ്ങൾ അധിക​മില്ല. 1900-ങ്ങളുടെ ആരംഭം മുതൽ ശാസ്‌ത്ര​ജ്ഞ​ന്മാർ ദശലക്ഷ​ക്ക​ണ​ക്കിന്‌ പഴ ഈച്ചകളെ എക്‌സ്‌റേ​കൾക്കു വിധേ​യ​മാ​ക്കി​യി​ട്ടുണ്ട്‌. ഇതുമൂ​ലം ഉത്‌പ​രി​വർത്ത​ന​ങ്ങ​ളു​ടെ ആവൃത്തി സാധാ​ര​ണ​യി​ലും നൂറി​ര​ട്ടി​യി​ല​ധി​ക​മാ​യി വർധിച്ചു.

15 ഈ പതിറ്റാ​ണ്ടു​ക​ളി​ലെ പരീക്ഷ​ണങ്ങൾ എല്ലാം എന്താണു തെളി​യി​ച്ചത്‌? പരീക്ഷ​ണ​ങ്ങ​ളു​ടെ ഒരു ഫലം ഡോബ്‌ഷാൻസ്‌കി വെളി​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി: “ഡ്രോ​സോ​ഫി​ല​യു​ടെ—ജനിത​ക​ശാ​സ്‌ത്ര​ത്തി​ലെ മാനദ​ണ്ഡ​മാ​യി എടുക്കാൻ കഴിയുന്ന ഗവേഷ​ണ​ത്തിൽ ഏറിയ​പ​ങ്കും ഇതിലാ​ണു നടന്നി​ട്ടു​ള്ളത്‌—തനി ഉത്‌പ​രി​വർത്തി​തങ്ങൾ മിക്കവ​യും​തന്നെ ജീവന​ക്ഷ​മ​ത​യി​ലും പ്രജന​ന​പ്രാ​പ്‌തി​യി​ലും ആയുർ​ദൈർഘ്യ​ത്തി​ലും ഈച്ചക​ളു​ടെ വന്യ ഇനങ്ങ​ളെ​ക്കാൾ തരംതാ​ണ​വ​യാണ്‌.”17 മറ്റൊരു ഫലം ഉത്‌പ​രി​വർത്ത​നങ്ങൾ ഒരിക്ക​ലും പുതിയ യാതൊ​ന്നും ഉത്‌പാ​ദി​പ്പി​ച്ചില്ല എന്നതാ​യി​രു​ന്നു. പഴ ഈച്ചകൾക്കു വിരൂ​പ​മായ ചിറകു​ക​ളും കാലു​ക​ളും ശരീര​വും മറ്റു തരത്തി​ലുള്ള വൈരൂ​പ്യ​ങ്ങ​ളും ഉണ്ടായി​രു​ന്നു. എന്നാൽ അവ എപ്പോ​ഴും പഴ ഈച്ചക​ളാ​യി​ത്തന്നെ നില​കൊ​ണ്ടു. ഉത്‌പ​രി​വർത്തിത ഈച്ചകളെ തമ്മിൽ ഇണചേർത്ത​പ്പോൾ പല തലമു​റ​കൾക്കു​ശേഷം ചില സാധാരണ പഴ ഈച്ചകൾ മുട്ടവി​രി​ഞ്ഞു പുറത്തു​വ​രാൻ തുടങ്ങി​യ​താ​യി കണ്ടെത്തി. ഈ സാധാരണ ഈച്ചകളെ അവയുടെ സ്വാഭാ​വിക അവസ്ഥയിൽ ജീവി​ക്കാൻ വിട്ടി​രു​ന്നെ​ങ്കിൽ, അവയെ​ക്കാൾ ദുർബ​ല​മായ ഉത്‌പ​രി​വർത്തിത ഈച്ചകൾ ചത്തു​പോ​യാ​ലും, പഴ ഈച്ചയു​ടെ യഥാർഥ രൂപത്തെ നിലനിർത്തി​ക്കൊണ്ട്‌ അവ തുടർന്നു ജീവി​ക്കു​മാ​യി​രു​ന്നു.

16. ജീവി​കളെ മാറ്റം​വ​രാ​തെ നിർത്താൻ പാരമ്പര്യ രേഖ സഹായി​ക്കു​ന്ന​തെ​ങ്ങനെ?

16 പാരമ്പര്യ രേഖയായ ഡിഎൻഎ-യ്‌ക്ക്‌ ജനിത​ക​പ​ര​മായ കേടു​പാ​ടു​കൾ എന്തെങ്കി​ലും സംഭവി​ച്ചാൽ സ്വയം നന്നാക്കാ​നുള്ള അത്ഭുത​ക​ര​മായ പ്രാപ്‌തി ഉണ്ട്‌. ഈ പ്രാപ്‌തി, ഏതു ജീവി​വർഗ​ത്തി​നാ​യി അതു കോഡ്‌ ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നു​വോ ആ വർഗത്തെ നിലനിർത്താൻ സഹായി​ക്കു​ന്നു. ജനിത​ക​പ​ര​മായ കേടു​പാ​ടു​കൾ “തുടർച്ച​യാ​യി നന്നാക്കി​ക്കൊ​ണ്ടി​രി​ക്കുന്ന എൻ​സൈ​മു​കൾ ഓരോ ജീവി​യു​ടെ​യും ജീവ​നെ​യും തലമു​റ​ത​ല​മു​റ​യാ​യുള്ള അതിന്റെ തുടർച്ച​യെ​യും” നിലനിർത്തുന്ന വിധ​ത്തെ​ക്കു​റിച്ച്‌ സയന്റി​ഫിക്ക്‌ അമേരി​ക്കൻ പ്രതി​പാ​ദി​ക്കു​ന്നു. ആ ആനുകാ​ലിക പ്രസി​ദ്ധീ​ക​രണം ഇങ്ങനെ പറയുന്നു: “പ്രത്യേ​കിച്ച്‌, ഡിഎൻഎ തന്മാ​ത്ര​കൾക്കു​ണ്ടാ​കുന്ന കാര്യ​മായ തകരാറ്‌ ഒരു അടിയ​ന്തിര പ്രതി​ക​രണം ഉളവാ​ക്കു​ന്നു, തത്‌ഫ​ല​മാ​യി കേടു​പോ​ക്കു​ന്ന​തി​നുള്ള എൻ​സൈ​മു​കൾ വർധിച്ച അളവിൽ സംശ്ലേ​ഷി​ക്ക​പ്പെ​ടു​ന്നു.”18

17. ഉത്‌പ​രി​വർത്ത​നങ്ങൾ സംബന്ധി​ച്ചു നടത്തിയ പരീക്ഷ​ണ​ങ്ങ​ളിൽ ഗോൾഡ്‌ഷ്‌മി​ഡ്‌റ്റ്‌ നിരാ​ശ​നാ​യ​തെ​ന്തു​കൊണ്ട്‌?

17 അങ്ങനെ, ഡാർവിൻ റീ​ട്രൈഡ്‌ എന്ന പുസ്‌ത​ക​ത്തിൽ ഗ്രന്ഥകാ​രൻ, ബഹുമാ​ന്യ ജനിത​ക​ശാ​സ്‌ത്ര​ജ്ഞ​നാ​യി​രുന്ന പരേത​നായ റിച്ചാർഡ്‌ ഗോൾഡ്‌ഷ്‌മി​ഡ്‌റ്റി​നെ​ക്കു​റി​ച്ചു പിൻവ​രു​ന്ന​പ്ര​കാ​രം പ്രസ്‌താ​വി​ക്കു​ന്നു: “പഴ ഈച്ചക​ളി​ലെ ഉത്‌പ​രി​വർത്ത​നങ്ങൾ അനേക വർഷങ്ങ​ളോ​ളം നിരീ​ക്ഷി​ച്ച​ശേഷം ഗോൾഡ്‌ഷ്‌മി​ഡ്‌റ്റ്‌ നിരാ​ശ​നാ​യി. ഒരു സാമ്പി​ളിൽ ആയിരം ഉത്‌പ​രി​വർത്ത​നങ്ങൾ ഒരുമി​ച്ചു​ന​ട​ന്നാ​ലും പുതിയ വർഗം ഉണ്ടാകു​ക​യി​ല്ലാ​ത്ത​വി​ധം മാറ്റങ്ങൾ അങ്ങേയറ്റം നിസ്സാ​ര​മാ​യി​രു​ന്നു എന്ന്‌ അദ്ദേഹം വിലപി​ച്ചു.”19

കറുത്ത​പു​ള്ളി​ക​ളുള്ള നിശാ​ശ​ല​ഭം

18, 19. കറുത്ത​പു​ള്ളി​ക​ളുള്ള നിശാ​ശ​ല​ഭത്തെ സംബന്ധിച്ച്‌ എന്ത്‌ അവകാ​ശ​വാ​ദ​മാ​ണു നടത്തി​യത്‌, എന്തു​കൊണ്ട്‌?

18 ഇംഗ്ലണ്ടിൽ കാണ​പ്പെ​ടുന്ന കറുത്ത​പു​ള്ളി​ക​ളുള്ള നിശാ​ശ​ലഭം, പരിണാ​മം നടക്കുന്നു എന്നതിന്റെ ഒരു ആധുനിക ഉദാഹ​ര​ണ​മെന്ന നിലയിൽ പരിണാ​മത്തെ കുറി​ച്ചുള്ള പുസ്‌ത​ക​ങ്ങ​ളിൽ പലപ്പോ​ഴും പരാമർശി​ക്ക​പ്പെ​ടാ​റുണ്ട്‌. ദി ഇന്റർനാ​ഷണൽ വൈൽഡ്‌​ലൈഫ്‌ എൻ​സൈ​ക്ലോ​പീ​ഡിയ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “മനുഷ്യൻ ഇന്നോളം കണ്ടിട്ടു​ള്ള​തിൽവെച്ച്‌ ഏറ്റവും ശ്രദ്ധേ​യ​മായ പരിണാമ മാറ്റമാണ്‌ ഇത്‌.”20 ഒരു വർഗത്തി​ന്റെ പോലും പരിണാ​മം തെളി​യി​ക്കാൻ കഴിയാ​ത്ത​തിൽ ഡാർവിൻ അങ്ങേയറ്റം അസ്വസ്ഥ​നാ​യി​രു​ന്നു എന്നു നിരീ​ക്ഷിച്ച ശേഷം ജാസ്റ്റ്രോ ചെമന്ന ഭീമൻമാ​രും വെളുത്ത കുള്ളൻമാ​രും എന്ന തന്റെ പുസ്‌ത​ക​ത്തിൽ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “തനിക്കു വേണ്ട തെളിവു പ്രദാനം ചെയ്യു​മാ​യി​രുന്ന ഒരു ഉദാഹ​രണം തൊട്ട​ടു​ത്തു തന്നെ ഉണ്ടായി​രു​ന്നി​ട്ടും അദ്ദേഹം അത്‌ അറിഞ്ഞി​രു​ന്നില്ല. അങ്ങേയറ്റം വിരള​മായ ഒരു ഉദാഹ​ര​ണ​മാ​യി​രു​ന്നു അത്‌.”21 ജാസ്റ്റ്രോ പറഞ്ഞത്‌ കറുത്ത​പു​ള്ളി​കൾ ഉള്ള നിശാ​ശ​ല​ഭത്തെ കുറി​ച്ചാ​യി​രു​ന്നു.

19 കറുത്തപുള്ളികൾ ഉള്ള നിശാ​ശ​ല​ഭ​ത്തിന്‌ എന്തു സംഭവി​ച്ചു? ആദ്യ​മൊ​ക്കെ, ഈ നിശാ​ശ​ല​ഭ​ത്തി​ന്റെ ഇളംനി​റ​ത്തി​ലുള്ള ഇനമാ​യി​രു​ന്നു ഇരുണ്ട​നി​റ​ത്തി​ലു​ള്ള​തി​നെ​ക്കാൾ സാധാ​രണം. ഈ ഇളംനി​റ​ത്തി​ലുള്ള ഇനം മരങ്ങളു​ടെ ഇളംനി​റ​ത്തി​ലുള്ള തായ്‌ത്ത​ടി​ക​ളു​മാ​യി നന്നായി ഇണങ്ങി​പ്പോ​യ​തി​നാൽ പക്ഷിക​ളു​ടെ ആക്രമ​ണ​ത്തിൽ നിന്ന്‌ അവയ്‌ക്കു മിക്ക​പ്പോ​ഴും രക്ഷപ്പെ​ടാ​നാ​യി. അങ്ങനെ​യി​രി​ക്കെ, വ്യവസായ മേഖല​ക​ളിൽനി​ന്നുള്ള വർഷങ്ങ​ളി​ലെ മലിനീ​ക​രണം നിമിത്തം മരങ്ങളു​ടെ തായ്‌ത്ത​ടി​കൾ ഇരുണ്ടു​പോ​യി. ഇപ്പോൾ നിശാ​ശ​ല​ഭ​ങ്ങ​ളു​ടെ ഇളംനി​റം അവയ്‌ക്കു വിനയാ​യി​ത്തീർന്നു, കാരണം പക്ഷികൾക്ക്‌ അവയെ വളരെ വേഗത്തിൽ കണ്ടുപി​ടി​ക്കാ​നും അങ്ങനെ അകത്താ​ക്കാ​നും കഴിഞ്ഞു. തത്‌ഫ​ല​മാ​യി, ഉത്‌പ​രി​വർത്തി​ത​മെന്നു പറയ​പ്പെ​ടുന്ന, കറുത്ത​പു​ള്ളി​ക​ളുള്ള നിശാ​ശ​ല​ഭ​ത്തി​ന്റെ ഇരുണ്ട വർഗം മെച്ചമാ​യി അതിജീ​വി​ച്ചു. കാരണം, കരിപി​ടിച്ച്‌ ഇരുണ്ട​താ​യി​ത്തീർന്ന മരങ്ങളി​ലി​രി​ക്കുന്ന അവയെ കണ്ടുപി​ടി​ക്കാൻ പക്ഷികൾക്കു ബുദ്ധി​മു​ട്ടാ​യി​രു​ന്നു. അങ്ങനെ, ഇരുണ്ട വർഗം പെട്ടെ​ന്നു​തന്നെ പ്രമുഖ ഇനമായി തീർന്നു.

20. കറുത്ത​പു​ള്ളി​ക​ളുള്ള നിശാ​ശ​ലഭം പരിണ​മി​ക്കു​ക​യാ​യി​രു​ന്നി​ല്ലെന്ന്‌ ഒരു ഇംഗ്ലീഷ്‌ വൈദ്യ​ശാ​സ്‌ത്ര ആനുകാ​ലിക പ്രസി​ദ്ധീ​ക​രണം വിശദീ​ക​രി​ക്കു​ന്നത്‌ എങ്ങനെ?

20 എന്നാൽ കറുത്ത​പു​ള്ളി​ക​ളുള്ള നിശാ​ശ​ലഭം മറ്റേ​തെ​ങ്കി​ലും ഇനം ഷഡ്‌പ​ദ​മാ​യി പരിണ​മി​ക്കു​ക​യാ​യി​രു​ന്നോ? അല്ല, അപ്പോ​ഴും അത്‌ കറുത്ത​പു​ള്ളി​ക​ളുള്ള നിശാ​ശ​ല​ഭം​തന്നെ ആയിരു​ന്നു, നിറത്തി​നു വ്യത്യാ​സം ഉണ്ടായി​രു​ന്നു​വെന്നു മാത്രം. അതു​കൊണ്ട്‌ ഇംഗ്ലീഷ്‌ വൈദ്യ​ശാ​സ്‌ത്ര ആനുകാ​ലിക പ്രസി​ദ്ധീ​ക​ര​ണ​മായ ഓൺ കോൾ, പരിണാ​മം തെളി​യി​ക്കാ​നുള്ള ശ്രമത്തിൽ ഈ ഉദാഹ​ര​ണ​ത്തി​ന്റെ ഉപയോ​ഗം “കുപ്ര​സിദ്ധ”മാണെന്നു പ്രസ്‌താ​വി​ച്ചു. അത്‌ ഇങ്ങനെ പ്രഖ്യാ​പി​ച്ചു: “ചുറ്റു​പാ​ടു​ക​ളോ​ടു ചേരുന്ന നിറം ഇരപി​ടി​യ​ന്മാ​രു​ടെ കണ്ണിൽ അകപ്പെ​ടാ​തി​രി​ക്കാൻ ഒരു ജീവിയെ സഹായി​ക്കു​ന്ന​തി​ന്റെ ഉത്തമ ഉദാഹ​ര​ണ​മാ​ണിത്‌. എന്നാൽ, തുടക്കം മുതൽ ഒടുക്കം വരെ അവ നിശാ​ശ​ല​ഭങ്ങൾ തന്നെ ആയിരു​ന്നു. മാത്രമല്ല, പുതിയ വർഗങ്ങ​ളൊ​ന്നും രൂപം​കൊ​ണ്ട​തു​മില്ല. അതു​കൊണ്ട്‌ പരിണാ​മ​ത്തി​നുള്ള തെളി​വെന്ന നിലയിൽ അവ തീർത്തും അപ്രസ​ക്ത​മാണ്‌.”22

21. ആന്റിബ​യോ​ട്ടി​ക്കു​ക​ളോ​ടു പ്രതി​രോ​ധ​ശ​ക്തി​യു​ള്ളവ ആയിത്തീ​രാൻ രോഗാ​ണു​ക്കൾക്കു​ണ്ടെന്നു പറയ​പ്പെ​ടുന്ന കഴിവു സംബന്ധിച്ച്‌ എന്തു പറയാൻ കഴിയും?

21 കറുത്തപുള്ളികളുള്ള നിശാ​ശ​ലഭം പരിണാ​മ​ത്തി​നു വിധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌ എന്ന തെറ്റായ അവകാ​ശ​വാ​ദം മറ്റു പല ഉദാഹ​ര​ണ​ങ്ങ​ളോ​ടും സമാന​മാണ്‌. ദൃഷ്ടാ​ന്ത​ത്തിന്‌, ചില രോഗാ​ണു​ക്കൾ ആന്റിബ​യോ​ട്ടി​ക്കു​ക​ളോ​ടു പ്രതി​രോ​ധ​ശക്തി ഉള്ളവയാ​ണെന്നു തെളി​ഞ്ഞി​രി​ക്കു​ന്നു, ഇത്‌ പരിണാ​മം നടക്കു​ന്ന​തി​ന്റെ ഉദാഹ​ര​ണ​മാ​യി സാധാരണ ചൂണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. എന്നാൽ ശക്തി​യേ​റിയ രോഗാ​ണു​ക്കൾ അപ്പോ​ഴും ഒരേ ഇനം തന്നെയാണ്‌, അവ മറ്റെ​ന്തെ​ങ്കി​ലു​മാ​യി പരിണ​മി​ക്കു​ന്നില്ല. ഉത്‌പ​രി​വർത്ത​ന​ങ്ങളല്ല, പിന്നെ​യോ ചില രോഗാ​ണു​ക്കൾ തുടക്കം മുതലേ പ്രതി​രോ​ധ​ശ​ക്തി​യു​ള്ള​വ​യാ​യി​രു​ന്നു എന്ന വസ്‌തു​ത​യാ​യി​രി​ക്കാം അവ ആ സവി​ശേഷത പ്രകടി​പ്പി​ച്ച​തി​ന്റെ കാരണം എന്ന്‌ അംഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. ഔഷധങ്ങൾ മറ്റുള്ള​വയെ കൊന്ന​പ്പോൾ പ്രതി​രോ​ധ​ശ​ക്തി​യു​ള്ളവ പെരു​കു​ക​യും പ്രമു​ഖ​മാ​യി​ത്തീ​രു​ക​യും ചെയ്‌തു. ബഹിരാ​കാ​ശ​ത്തു​നി​ന്നുള്ള പരിണാ​മം ഇങ്ങനെ പറയുന്നു: “എന്നാൽ, ഈ ഉദാഹ​ര​ണ​ങ്ങ​ളിൽ, നേര​ത്തേ​തന്നെ സ്ഥിതി​ചെ​യ്യുന്ന ജീനു​ക​ളു​ടെ തിര​ഞ്ഞെ​ടു​പ്പി​ല​ധി​ക​മാ​യി എന്തെങ്കി​ലും ഉൾപ്പെ​ട്ടി​ട്ടു​ണ്ടോ​യെന്നു ഞങ്ങൾ സംശയി​ക്കു​ന്നു.”23

22. ചില ഷഡ്‌പ​ദങ്ങൾ വിഷങ്ങ​ളോ​ടു പ്രതി​രോ​ധ​ശ​ക്തി​യു​ള്ള​വ​യാ​ണെ​ന്നുള്ള വസ്‌തുത അവ പരിണ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെന്ന്‌ അർഥമാ​ക്കു​ന്നു​ണ്ടോ?

22 ചില ഷഡ്‌പ​ദങ്ങൾ അവയ്‌ക്കെ​തി​രെ പ്രയോ​ഗി​ക്ക​പ്പെട്ട വിഷങ്ങ​ളോ​ടു പ്രതി​രോ​ധ​ശക്തി ഉള്ളവയാ​യി​രു​ന്ന​തി​ന്റെ കാരണ​വും ഇതേ പ്രക്രി​യ​തന്നെ ആയിരി​ക്കാം. ഷഡ്‌പ​ദ​ങ്ങ​ളിൽ പ്രയോ​ഗി​ക്ക​പ്പെട്ട വിഷങ്ങൾ ഒന്നുകിൽ അവയെ കൊന്നു, അല്ലെങ്കിൽ അവയുടെ മേൽ യാതൊ​രു ഫലവും ഉളവാ​ക്കി​യില്ല. പ്രതി​രോ​ധ​ശക്തി ഇല്ലാഞ്ഞവ ആദ്യം തന്നെ കൊല്ല​പ്പെട്ടു. അതു​കൊണ്ട്‌ അവയ്‌ക്കു പ്രതി​രോ​ധ​ശക്തി വളർത്തി​യെ​ടു​ക്കാ​നുള്ള സാവകാ​ശം കിട്ടി​യില്ല. മറ്റുള്ള​വ​യു​ടെ അതിജീ​വനം അവ തുടക്കം മുതലേ പ്രതി​രോ​ധ​ശക്തി ഉള്ളവയാ​യി​രു​ന്നു എന്ന്‌ അർഥമാ​ക്കു​ന്നു. അത്തരം പ്രതി​രോ​ധ​ശക്തി ചില ഷഡ്‌പ​ദ​ങ്ങ​ളിൽ കാണു​ന്ന​തും മറ്റുള്ള​വ​യിൽ കാണാ​ത്ത​തു​മായ ഒരു ജനിതക ഘടകമാണ്‌. എങ്ങനെ​യാ​യാ​ലും, ഷഡ്‌പ​ദങ്ങൾ അതേ വർഗമാ​യി​ത്തന്നെ നില​കൊ​ണ്ടു. അവ മറ്റെ​ന്തെ​ങ്കി​ലു​മാ​യി പരിണ​മി​ക്കു​ക​യാ​യി​രു​ന്നില്ല.

‘അതതു വർഗമ​നു​സ​രിച്ച്‌’

23. ഉല്‌പ​ത്തി​യി​ലെ ഏതു മാനദ​ണ്ഡ​മാണ്‌ ഉത്‌പ​രി​വർത്ത​ന​ങ്ങ​ളും സ്ഥിരീ​ക​രി​ച്ചി​രി​ക്കു​ന്നത്‌?

23 ഉത്‌പരിവർത്തനങ്ങൾ ഒരിക്കൽക്കൂ​ടി സ്ഥിരീ​ക​രി​ക്കുന്ന സന്ദേശം ഉല്‌പത്തി 1-ാം അധ്യാ​യ​ത്തി​ലെ സൂത്ര​വാ​ക്യ​മാണ്‌: ജീവികൾ “അതതു വർഗമ​നു​സ​രി​ച്ചു” മാത്രം പുനരു​ത്‌പാ​ദനം നടത്തുന്നു. ജനിതക രേഖ ഒരു സസ്യ​ത്തെ​യോ ജന്തുവി​നെ​യോ ശരാശരി രൂപത്തിൽനി​ന്നു വളരെ​യ​ധി​കം മാറി​പ്പോ​കു​ന്നതു തടയു​ന്നു​വെ​ന്ന​താ​ണു കാരണം. വൻ വൈവി​ധ്യം (ഉദാഹ​ര​ണ​ത്തിന്‌, മനുഷ്യ​രി​ലോ പൂച്ചക​ളി​ലോ പട്ടിക​ളി​ലോ കാണാൻ കഴിയു​ന്ന​തു​പോ​ലെ) ഉണ്ടായി​രി​ക്കാൻ കഴിയും, എന്നാൽ ഒരു ജീവിക്കു മറ്റൊ​ന്നാ​യി മാറാൻ കഴിയു​ന്നത്ര വൈവി​ധ്യം ഉണ്ടാക​യില്ല. ഉത്‌പ​രി​വർത്ത​ന​ങ്ങ​ളെ​ക്കു​റിച്ച്‌ ഇന്നോളം നടത്തി​യി​ട്ടുള്ള സകല പരീക്ഷ​ണ​ങ്ങ​ളും ഇതു തെളി​യി​ക്കു​ന്നു. കൂടാതെ, ജീവോ​ത്ഭവ നിയമ​വും—നേരത്തേ സ്ഥിതി​ചെ​യ്യുന്ന ജീവനിൽനി​ന്നു മാത്രമേ ജീവന്‌ ഉളവാ​കാൻ കഴിയൂ എന്നും ജനക ജീവി​യും അതിന്റെ സന്താന​വും ഒരേ “വർഗ”മാണെ​ന്നും ഉള്ള നിയമം—ഇന്നു തെളി​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

24. ജീവികൾ “അവയുടെ വർഗമ​നു​സ​രി​ച്ചു”മാത്രം പുനരു​ത്‌പാ​ദനം നടത്തു​ന്നു​വെന്നു പ്രജനന പരീക്ഷ​ണങ്ങൾ പ്രകട​മാ​ക്കി​യി​രി​ക്കു​ന്നത്‌ എങ്ങനെ?

24 പ്രജനന പരീക്ഷ​ണ​ങ്ങ​ളും ഇതു സ്ഥിരീ​ക​രി​ക്കു​ന്നു. സങ്കരണം വഴി വിവിധ ജന്തുക്ക​ളി​ലും സസ്യങ്ങ​ളി​ലും മാറ്റങ്ങൾ വരുത്തി​ക്കൊ​ണ്ടേ​യി​രി​ക്കാൻ ശാസ്‌ത്ര​ജ്ഞ​ന്മാർ ശ്രമം നടത്തി​യി​രി​ക്കു​ന്നു. ക്രമേണ, പുതിയ ജീവരൂ​പ​ങ്ങളെ തങ്ങൾക്കു വികസി​പ്പി​ച്ചെ​ടു​ക്കാൻ കഴിയു​മോ എന്നു കാണാൻ അവർ ആഗ്രഹി​ച്ചു. അതിന്റെ ഫലമെ​ന്താ​യി​രു​ന്നു? ഓൺ കോൾ റിപ്പോർട്ടു ചെയ്യുന്നു: “ഏതാനും തലമു​റകൾ കൊണ്ട്‌ ജീവികൾ അവയ്‌ക്കു മെച്ച​പ്പെ​ടാൻ കഴിയു​ന്ന​തി​ന്റെ പരമാ​വധി മെച്ച​പ്പെ​ടു​ന്ന​താ​യും—അതിലും കൂടുതൽ പുരോ​ഗതി കൈവ​രി​ക്കുക അസാധ്യമാണ്‌—ഇതിനി​ട​യ്‌ക്ക്‌ പുതിയ വർഗങ്ങൾ രൂപം കൊള്ളാ​ത്ത​താ​യും പ്രജനകർ സാധാരണ കണ്ടെത്തു​ന്നു.  . . അതു​കൊണ്ട്‌ പ്രജനന നടപടി​കൾ പരിണാ​മത്തെ പിന്താ​ങ്ങു​ന്ന​തി​നു പകരം അതിനെ നിരാ​ക​രി​ക്കു​ന്ന​താ​യി തോന്നു​ന്നു.”24

25, 26. ജീവി​ക​ളി​ലെ പുനരു​ത്‌പാ​ദ​ന​ത്തി​ന്റെ പരിധി​കൾ സംബന്ധിച്ച്‌ ശാസ്‌ത്ര പ്രസി​ദ്ധീ​ക​ര​ണങ്ങൾ എന്താണു പറയു​ന്നത്‌?

25 ശാസ്‌ത്രം എന്ന മാസി​ക​യി​ലും മിക്കവാ​റും ഇതേ പ്രസ്‌താ​വന തന്നെ നടത്ത​പ്പെ​ട്ടി​രി​ക്കു​ന്നു: “വർഗങ്ങൾക്ക്‌, ശാരീ​രി​ക​മാ​യും മറ്റുത​ര​ത്തി​ലു​മുള്ള സവി​ശേ​ഷ​ത​ക​ളിൽ നിസ്സാ​ര​മായ രൂപ​ഭേ​ദ​ങ്ങൾക്കു വിധേ​യ​മാ​കാ​നുള്ള കഴിവ്‌ തീർച്ച​യാ​യു​മുണ്ട്‌. എന്നാൽ ഈ കഴിവ്‌ പരിമി​ത​മാണ്‌, ആത്യന്തി​ക​മാ​യി നോക്കു​മ്പോൾ ജീവിക്ക്‌ സാമാന്യ [ശരാശരി] രൂപത്തിൽനിന്ന്‌ കാര്യ​മായ വ്യത്യാ​സ​മൊ​ന്നും വരുന്നില്ല.”25 അതു​കൊണ്ട്‌, ജീവികൾ, തുടർച്ച​യാ​യി മാറി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നുള്ള പ്രവണത അല്ല അവകാ​ശ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌, മറിച്ച്‌ (1) അതേപടി നിലനിൽക്കു​ന്ന​തി​നുള്ള പ്രവണ​ത​യും (2) തീരെ പരിമി​ത​മായ വ്യതി​യാന പരിധി​ക​ളു​മാണ്‌.

26 അതുകൊണ്ട്‌, മോളി​ക്യൂൾസ്‌ റ്റു ലിവിങ്‌ സെൽസ്‌ എന്ന പുസ്‌തകം ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “ഒരു കാരറ്റി​ലെ​യോ എലിയു​ടെ കരളി​ലെ​യോ കോശങ്ങൾ എണ്ണമറ്റ പുനരു​ത്‌പാ​ദ​ന​ച​ക്ര​ങ്ങൾക്കു ശേഷം പോലും അവയുടെ തനതായ കലാ-ജൈവ​ഘ​ടനാ താദാ​ത്മ്യ​ങ്ങൾ സ്ഥിരമാ​യി നിലനിർത്തു​ന്നു.”26കോശ പരിണാ​മ​ത്തി​ലെ സഹജീ​വനം (ഇംഗ്ലീഷ്‌) ഇങ്ങനെ പറയുന്നു: “എല്ലാ ജീവി​ക​ളും . . . അവിശ്വ​സ​നീ​യ​മായ നിഷ്‌ഠ​യോ​ടെ പുനരു​ത്‌പാ​ദനം നടത്തുന്നു.”27സയന്റി​ഫിക്ക്‌ അമേരി​ക്ക​നും ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “ജീവി​ക​ളു​ടെ രൂപ​വൈ​വി​ധ്യം ബഹുല​മാണ്‌, എന്നാൽ ഏതെങ്കി​ലും പ്രത്യേക വംശപ​ര​മ്പ​ര​യ്‌ക്കു​ള്ളിൽ രൂപം അത്ഭുത​ക​ര​മാം​വി​ധം സ്ഥിരമാണ്‌: തലമു​റ​ത​ല​മു​റ​ക​ളാ​യി പന്നികൾ പന്നിക​ളാ​യും ഓക്കു മരങ്ങൾ ഓക്കു മരങ്ങളാ​യും നില​കൊ​ള്ളു​ന്നു.”28 ഒരു ശാസ്‌ത്ര​ലേ​ഖകൻ ഇപ്രകാ​രം അഭി​പ്രാ​യ​പ്പെട്ടു: “റോസാ​ച്ചെ​ടി​ക​ളിൽ എല്ലായ്‌പോ​ഴും റോസാ​പു​ഷ്‌പങ്ങൾ മാത്രമേ വിരി​യു​ന്നു​ള്ളൂ, ഒരിക്ക​ലും കുടമു​ല്ല​പ്പൂ​ക്കൾ ഉണ്ടാകു​ന്നില്ല. കോലാ​ടു​കൾ കോലാ​ട്ടിൻകു​ട്ടി​ക​ളെ​യാ​ണു പ്രസവി​ക്കു​ന്നത്‌, ഒരിക്ക​ലും ചെമ്മരി​യാ​ട്ടിൻകു​ട്ടി​കളെ പ്രസവി​ക്കു​ന്നില്ല.” ഉത്‌പ​രി​വർത്ത​ന​ങ്ങൾക്ക്‌ “ആകമാന പരിണാ​മത്തെ—മത്സ്യങ്ങ​ളും ഉരഗങ്ങ​ളും പക്ഷിക​ളും സസ്‌ത​ന​ങ്ങ​ളും ഉള്ളതിന്റെ കാരണം—വിശദീ​ക​രി​ക്കാൻ കഴിയു​ക​യില്ല” എന്ന്‌ അദ്ദേഹം നിഗമനം ചെയ്‌തു.29

27. ഗാലപ്പാ​ഗോസ്‌ ദ്വീപു​ക​ളി​ലെ കുരു​വി​കളെ സംബന്ധിച്ച്‌ ഡാർവിൻ എന്താണു തെറ്റായി വ്യാഖ്യാ​നി​ച്ചത്‌?

27 ഒരു വർഗത്തി​നു​ള്ളിൽ തന്നെയുള്ള വ്യതി​യാ​നം, പരിണാ​മ​ത്തെ​ക്കു​റി​ച്ചുള്ള ഡാർവി​ന്റെ ആദിമ ചിന്താ​ഗ​തി​യെ സ്വാധീ​നിച്ച ഒരു സംഗതി സംബന്ധി​ച്ചു വിശദീ​ക​രണം നൽകുന്നു. അദ്ദേഹം ഗാലപ്പാ​ഗോസ്‌ ദ്വീപു​ക​ളിൽ ആയിരു​ന്ന​പ്പോൾ കുരു​വി​കളെ നിരീ​ക്ഷി​ക്കു​ക​യു​ണ്ടാ​യി. ഈ പക്ഷികൾ തെക്കേ അമേരി​ക്കൻ ഭൂഖണ്ഡ​ത്തി​ലുള്ള—അവ അവി​ടെ​നി​ന്നു ദേശാ​ടനം നടത്തി​യ​താ​യി കാണ​പ്പെ​ടു​ന്നു—അവയുടെ ജനക വർഗത്തി​ന്റെ അതേ ഇനത്തി​ലു​ള്ള​വ​യാ​യി​രു​ന്നു. എന്നാൽ കൊക്കു​ക​ളു​ടെ ആകൃതി​യി​ലും മറ്റും വിചിത്ര വ്യത്യാ​സ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. പരിണാ​മം നടക്കു​ന്ന​തി​ന്റെ തെളി​വാ​യി ഡാർവിൻ ഇതിനെ വ്യാഖ്യാ​നി​ച്ചു. എന്നാൽ വാസ്‌ത​വ​ത്തിൽ അത്‌ ഒരു ജീവി​യു​ടെ ജനിതക ഘടന അനുവ​ദി​ക്കുന്ന, ഒരു വർഗത്തി​നു​ള്ളിൽത്ത​ന്നെ​യുള്ള വൈവി​ധ്യ​ത്തി​ന്റെ മറ്റൊരു ഉദാഹ​ര​ണ​മ​ല്ലാ​തെ മറ്റൊ​ന്നു​മാ​യി​രു​ന്നില്ല. കുരു​വി​കൾ അപ്പോ​ഴും കുരു​വി​കൾത​ന്നെ​യാ​യി​രു​ന്നു. അവ മറ്റെ​ന്തെ​ങ്കി​ലു​മാ​യി മാറു​ക​യാ​യി​രു​ന്നില്ല, അവ ഒരിക്ക​ലും മാറു​ക​യു​മില്ല.

28. ‘അവയുടെ വർഗമ​നു​സ​രിച്ച്‌’ എന്ന ഉല്‌പത്തി നിയമ​വു​മാ​യി ശാസ്‌ത്ര വസ്‌തുത പൂർണ​യോ​ജി​പ്പി​ലാ​ണെന്ന്‌ എങ്ങനെ പറയാൻ കഴിയും?

28 അങ്ങനെ, ഉല്‌പത്തി പറയു​ന്നതു ശാസ്‌ത്ര വസ്‌തു​ത​യു​മാ​യി പൂർണ യോജി​പ്പി​ലാണ്‌. നിങ്ങൾ വിത്തു നടു​മ്പോൾ അവ “അതതു വർഗമ​നു​സ​രി​ച്ചു” മാത്രം ഉത്‌പാ​ദനം നടത്തുന്നു. ഈ നിയമം ഒരിക്ക​ലും തെറ്റു​ക​യില്ല എന്ന ഉറപ്പോ​ടെ നിങ്ങൾക്ക്‌ ഒരു പൂന്തോ​ട്ടം നട്ടുപി​ടി​പ്പി​ക്കാൻ കഴിയും. പൂച്ചകൾ പ്രസവി​ക്കു​മ്പോൾ അവയുടെ കുഞ്ഞുങ്ങൾ എപ്പോ​ഴും പൂച്ചക​ളാണ്‌. മനുഷ്യർ അച്ഛനമ്മ​മാ​രാ​യി​ത്തീ​രു​മ്പോൾ അവരുടെ കുട്ടികൾ എല്ലായ്‌പോ​ഴും മനുഷ്യ​രാണ്‌. നിറം, വലുപ്പം, ആകൃതി ഇവയിൽ വ്യതി​യാ​ന​മുണ്ട്‌, എന്നാൽ ഈ വ്യതി​യാ​നം എല്ലായ്‌പോ​ഴും വർഗത്തി​ന്റെ പരിധി​കൾക്കു​ള്ളി​ലാണ്‌. മറി​ച്ചൊ​രു സംഗതി നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും വ്യക്തി​പ​ര​മാ​യി കണ്ടിട്ടു​ണ്ടോ? ആരും കണ്ടിട്ടില്ല.

പരിണാ​മ​ത്തി​നുള്ള ഒരു അടിസ്ഥാ​ന​മല്ല

29. ഉത്‌പ​രി​വർത്ത​ന​ങ്ങ​ളെ​ക്കു​റിച്ച്‌ ഒരു ഫ്രഞ്ച്‌ ജീവശാ​സ്‌ത്രജ്ഞൻ എന്തു പറഞ്ഞു?

29 ഇതെല്ലാം നമ്മെ കൊ​ണ്ടെ​ത്തി​ക്കു​ന്നത്‌ വ്യക്തമായ ഈ നിഗമ​ന​ത്തി​ലാണ്‌: യാതൊ​രു യാദൃ​ച്ഛിക ജനിത​ക​മാ​റ്റ​ത്തി​നും ഒരു ജീവി​വർഗത്തെ മറ്റൊ​ന്നാ​ക്കി മാറ്റാൻ കഴിയു​ക​യില്ല. ഫ്രഞ്ച്‌ ജീവശാ​സ്‌ത്ര​ജ്ഞ​നായ ജീൻ റൊസ്റ്റാൻഡ്‌ ഒരിക്കൽ പറഞ്ഞു: “ഇല്ല, പാരമ്പ​ര്യ​ത്തി​ന്റെ ഈ ‘പിശകു​കൾക്ക്‌’, ഘടനാ​പ​ര​മാ​യി ഇത്ര​യേറെ വൈവി​ധ്യ​വും സംശു​ദ്ധി​യും വിസ്‌മ​യാ​വ​ഹ​മായ ‘അനുകൂ​ല​ന​സ്വ​ഭാ​വ​ങ്ങ​ളും’ നിറഞ്ഞ ഈ മുഴു​ലോ​ക​വും നിർമി​ക്കാൻ കഴിഞ്ഞു എന്ന്‌ എനിക്കു തീർച്ച​യാ​യും ചിന്തി​ക്കാൻ കഴിയില്ല. അതു പ്രകൃ​തി​നിർധാ​ര​ണ​ത്തി​ന്റെ സഹായ​ത്തോ​ടു കൂടി സംഭവി​ച്ചു​വെന്നു പറഞ്ഞാ​ലും ശരി, വളരെ ദീർഘ​മായ കാലഘട്ടം കൊണ്ട്‌ പരിണാ​മ​ത്തി​ന്റെ ഫലമായി സംഭവി​ച്ച​താ​ണെന്നു പറഞ്ഞാ​ലും ശരി.”30

30. ഉത്‌പ​രി​വർത്ത​ന​ങ്ങ​ളെ​ക്കു​റിച്ച്‌ ഒരു ജനിത​ക​ശാ​സ്‌ത്രജ്ഞൻ എന്ത്‌ അഭി​പ്രായ പ്രകട​ന​മാ​ണു നടത്തി​യത്‌?

30 സമാനമായി, ജനിത​ക​ശാ​സ്‌ത്ര​ജ്ഞ​നായ സി. എച്ച്‌. വാഡി​ങ്‌റ്റൺ ഉത്‌പ​രി​വർത്ത​ന​ങ്ങ​ളി​ലൂ​ടെ പുതിയ ജീവരൂ​പങ്ങൾ ഉണ്ടാകു​ന്നു എന്ന വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “നല്ല ചേർച്ച​യുള്ള ഏതെങ്കി​ലും പതിന്നാല്‌ ഇംഗ്ലീഷ്‌ വരിക​ളെ​ടു​ക്കുക. ഒരു സമയത്ത്‌ അതിലെ ഒരക്ഷരം വെച്ചു വ്യത്യാ​സ​പ്പെ​ടു​ത്തി​ക്കൊ​ണ്ടേ​യി​രി​ക്കുക. അപ്പോ​ഴും നിങ്ങൾക്ക്‌ എന്തെങ്കി​ലു​മൊ​ക്കെ അർഥം ലഭിക്കു​ന്നുണ്ട്‌ എന്നിരി​ക്കട്ടെ. ഈ പ്രക്രിയ തുടർന്നാൽ ഒടുവിൽ നിങ്ങൾക്ക്‌ ഷേക്‌സ്‌പി​യ​റി​ന്റെ ഗീതക​ങ്ങ​ളി​ലൊ​ന്നു ലഭിക്കും എന്നു പറയു​ന്നതു പോ​ലെ​യുള്ള ഒരു സിദ്ധാ​ന്ത​മാ​ണു വാസ്‌ത​വ​ത്തിൽ ഇത്‌. . . . അതൊ​രു​തരം ഭ്രാന്തൻ യുക്തി​യാ​യി എനിക്കു തോന്നു​ന്നു, നമ്മുടെ വാദം അതിലും മെച്ചമാ​യി​രി​ക്കേ​ണ്ട​താ​ണെന്നു ഞാൻ കരുതു​ന്നു.”31

31. ഉത്‌പ​രി​വർത്ത​നങ്ങൾ പരിണാ​മ​ത്തി​നുള്ള അസംസ്‌കൃത പദാർഥ​മാണ്‌ എന്ന വിശ്വാ​സത്തെ ഒരു ശാസ്‌ത്രജ്ഞൻ എന്താണു വിളി​ച്ചത്‌?

31 പ്രൊഫസർ ജോൺ മോർ പ്രഖ്യാ​പി​ച്ച​താ​ണു സത്യം: “ജീൻ ഉത്‌പ​രി​വർത്ത​നങ്ങൾ, പ്രകൃ​തി​നിർധാ​രണം ഉൾപ്പെടെ ഏതു പരിണാമ പ്രക്രി​യ​യ്‌ക്കു​മുള്ള അസംസ്‌കൃത പദാർഥ​മാണ്‌ എന്ന . . . ഏതൊരു സൈദ്ധാ​ന്തിക അവകാ​ശ​വാ​ദ​വും, കൂലങ്ക​ഷ​മായ പരി​ശോ​ധ​ന​യ്‌ക്കും വിശക​ല​ന​ത്തി​നും ശേഷം വെറും കെട്ടു​ക​ഥ​യാ​ണെന്നു തെളി​യു​ന്നു.”32

[അധ്യയന ചോദ്യ​ങ്ങൾ]

[99-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“ഉത്‌പ​രി​വർത്ത​ന​ങ്ങ​ളാണ്‌ . . . പരിണാ​മ​ത്തി​ന്റെ അടിസ്ഥാ​നം”

[100-ാം പേജിലെ ആകർഷ​ക​വാ​ക്യം]

ഉത്‌പരിവർത്തനങ്ങളെ ജനിതക സംവി​ധാ​ന​ത്തി​ലെ “അപകടങ്ങ”ളോട്‌ ഉപമി​ച്ചി​രി​ക്കു​ന്നു. എന്നാൽ അപകടങ്ങൾ ദോഷമേ ചെയ്യൂ, ഗുണം ചെയ്യു​ക​യി​ല്ല

[101-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“ഉത്‌പ​രി​വർത്തനം നിർമാ​ണാ​ത്മ​കമല്ല, നശീക​ര​ണാ​ത്മ​ക​മായ ഒരു പ്രക്രി​യ​യാ​ണെന്നു തോന്നു​ന്നു”

[105-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“ഒരു സാമ്പി​ളിൽ ആയിരം ഉത്‌പ​രി​വർത്ത​നങ്ങൾ ഒരുമി​ച്ചു​ന​ട​ന്നാ​ലും പുതിയ വർഗം ഉണ്ടാകു​ക​യില്ല”

[107-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“പരിണാ​മ​ത്തി​നുള്ള തെളി​വെന്ന നിലയിൽ അതു തീർത്തും അപ്രസ​ക്ത​മാണ്‌”

[107-ാം പേജിലെ ആകർഷ​ക​വാ​ക്യം]

ഉത്‌പരിവർത്തനങ്ങൾ സ്ഥിരീ​ക​രി​ക്കുന്ന സന്ദേശം ഇതാണ്‌: ജീവികൾ “അതതു വർഗമ​നു​സ​രി​ച്ചു” മാത്രം പുനരു​ത്‌പാ​ദനം നടത്തുന്നു

[108-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“പ്രജനന നടപടി​കൾ പരിണാ​മത്തെ പിന്താ​ങ്ങു​ന്ന​തി​നു പകരം അതിനെ നിരാ​ക​രി​ക്കു​ന്ന​താ​യി തോന്നു​ന്നു”

[109-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“തലമു​റ​ത​ല​മു​റ​ക​ളാ​യി പന്നികൾ പന്നിക​ളാ​യും ഓക്കു മരങ്ങൾ ഓക്കു മരങ്ങളാ​യും നില​കൊ​ള്ളു​ന്നു”

[110-ാം പേജിലെ ആകർഷ​ക​വാ​ക്യം]

ഉത്‌പരിവർത്തനങ്ങൾക്ക്‌ ‘ആകമാന പരിണാ​മത്തെ വിശദീ​ക​രി​ക്കാൻ കഴിയു​ക​യില്ല’

[110-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“അതൊ​രു​തരം ഭ്രാന്തൻ യുക്തി​യാ​യി എനിക്കു തോന്നു​ന്നു, നമ്മുടെ വാദം അതിലും മെച്ചമാ​യി​രി​ക്കേ​ണ്ട​താ​ണെന്നു ഞാൻ കരുതു​ന്നു”

[112, 113 പേജു​ക​ളി​ലെ ചതുരം/ചിത്രം]

വസ്‌തുതകൾക്കു നിരക്കു​ന്നത്‌ ഏതാണ്‌?

മുൻ അധ്യാ​യങ്ങൾ വായിച്ച സ്ഥിതിക്ക്‌ ഇങ്ങനെ ചോദി​ക്കു​ന്നത്‌ ഉചിത​മാണ്‌: വസ്‌തു​ത​കൾക്കു നിരക്കു​ന്നത്‌ ഏതാണ്‌, പരിണാ​മ​മോ സൃഷ്ടി​യോ? താഴെ​യുള്ള കോളങ്ങൾ പരിണാമ മാതൃ​ക​യും സൃഷ്ടി മാതൃ​ക​യും യഥാർഥ ലോക​ത്തിൽ കണ്ടെത്തുന്ന വസ്‌തു​ത​ക​ളും കാണി​ക്കു​ന്നു.

പരിണാമ മാതൃ​ക​യു​ടെ സൃഷ്ടി മാതൃ​ക​യു​ടെ പ്രവച​നങ്ങൾ യഥാർഥ ലോകത്തിൽ

പ്രവചനങ്ങൾ കണ്ടെത്തുന്ന

വസ്‌തു​ത​കൾ

ജീവൻ നിർജീവ ജീവൻ മുമ്പുള്ള ജീവനിൽനി​ന്നു (1) ജീവൻ മുമ്പുള്ള

വസ്‌തുവിൽനിന്ന്‌ മാത്രം ഉളവാ​കു​ന്നു; ജീവനിൽനി​ന്നു മാത്രം

യാദൃച്ഛിക രാസ ബുദ്ധി​ശ​ക്തി​യുള്ള ഒരു ഉളവാ​കു​ന്നു; (2) സങ്കീർണമായ

പരിണാമത്തിലൂടെ സ്രഷ്ടാ​വി​നാൽ ആദ്യം ജനിതക രേഖ

പരിണമിച്ചു വന്നു സൃഷ്ടി​ക്ക​പ്പെട്ടു യാദൃ​ച്ഛി​ക​മാ​യി ഉളവാകാൻ

(സ്വതഃ​ജ​നനം) യാതൊ​രു വഴിയു​മി​ല്ല

ഫോസിലുകൾ ഫോസി​ലു​കൾ പിൻവ​രു​ന്നവ ഫോസി​ലു​കൾ പിൻവരുന്നവ

പിൻവരുന്നവ കാണി​ക്കണം: (1) സങ്കീർണ കാണി​ക്കു​ന്നു: (1) സങ്കീർണ

കാണിക്കണം: രൂപങ്ങൾ വൻ വൈവി​ധ്യ​ത്തോ​ടെ ജീവികൾ വൻ

(1) ലഘുവായ പെട്ടെന്നു പ്രത്യ​ക്ഷ​മാ​കു​ന്നത്‌; വൈവി​ധ്യ​ത്തോ​ടെ പെട്ടെന്നു

ജീവരൂപങ്ങൾ ക്രമേണ (2) പ്രമുഖ വർഗങ്ങളെ തമ്മിൽ പ്രത്യ​ക്ഷ​മാ​കു​ന്നത്‌; (2) ഓരോ

ഉത്ഭവിക്കുന്നത്‌; വേർതി​രി​ക്കുന്ന വിടവു​കൾ; പുതിയ വർഗവും മുമ്പുള്ള

(2) മുമ്പു​ള്ള​വയെ കണ്ണിക​ളാ​യി വർത്തി​ക്കുന്ന വർഗങ്ങ​ളിൽനി​ന്നു വേറി​ട്ടത്‌;

ബന്ധിപ്പിക്കുന്ന രൂപങ്ങ​ളു​ടെ അഭാവം കണ്ണിക​ളാ​യി വർത്തിക്കുന്ന

പരിവർത്തന രൂപങ്ങൾ രൂപങ്ങ​ളു​ടെ അഭാവം

പുതിയ വർഗങ്ങൾ പുതിയ വർഗങ്ങ​ളൊ​ന്നും അനേകം ഇനങ്ങളുണ്ടെങ്കിലും

ക്രമേണ ഉളവാ​കു​ന്നു; ക്രമേണ പ്രത്യ​ക്ഷ​പ്പെ​ടു​ന്നില്ല; പുതിയ വർഗങ്ങളൊന്നും

വിവിധ പരിവർത്തന അപൂർണ​മായ അസ്ഥിക​ളോ ക്രമേണ പ്രത്യ​ക്ഷ​പ്പെ​ടു​ന്നില്ല;

ഘട്ടങ്ങളിൽ അപൂർണ​മായ അവയവ​ങ്ങ​ളോ ഇല്ല, മറിച്ച്‌ അപൂർണ​മാ​യി രൂപംകൊണ്ട

അസ്ഥികളുടെയും എല്ലാ ഭാഗങ്ങ​ളും പൂർണ​രൂ​പം അസ്ഥിക​ളോ അവയവങ്ങളോ

അവയവങ്ങളുടെയും തുടക്കങ്ങൾ പ്രാപി​ച്ചി​രി​ക്കു​ന്നു ഇല്ല

ഉത്‌പരിവർത്തനങ്ങൾ: ഉത്‌പ​രി​വർത്ത​നങ്ങൾ സങ്കീർണ ചെറിയ ഉത്‌പരിവർത്തനങ്ങൾ

അന്തിമ ഫലം പ്രയോ​ജ​ന​പ്രദം; ജീവന്‌ ഹാനി​കരം; പുതു​തായ ഹാനി​കരം, വലിയവ

പുതിയ സവി​ശേ​ഷ​തകൾ യാതൊ​ന്നി​ലും കലാശി​ക്കു​ന്നില്ല മാരകം; ഒരിക്കലും

ഉളവാക്കുന്നു പുതുതായ

യാതൊ​ന്നി​ലും കലാശി​ക്കു​ന്നി​ല്ല

പ്രാകൃതവും മനുഷ്യൻ ഉള്ളപ്പോൾ മുതൽ നാഗരി​കത മനുഷ്യന്റെയൊപ്പം

അപരിഷ്‌കൃതവുമായ നാഗരി​ക​ത​യുണ്ട്‌; അത്‌ പ്രത്യ​ക്ഷ​പ്പെ​ടു​ന്നു; ഗുഹാവാസികൾ

തുടക്കങ്ങളിൽനിന്നു ആരംഭം​മു​തലേ സങ്കീർണം ഉള്ളപ്പോൾത്തന്നെ

നാഗരികത ക്രമേണ നാഗരികതയുമുണ്ടായിരുന്നു

ഉത്ഭവിച്ചു

ഭാഷ, ജന്തുക്ക​ളു​ടെ മനുഷ്യൻ ഉള്ളപ്പോൾ മുതൽ മനുഷ്യൻ ഉള്ളപ്പോൾ മുതൽ

ലളിതമായ ശബ്ദങ്ങളിൽനി​ന്നു ഭാഷയുണ്ട്‌; പുരാതന ഭാഷയുണ്ട്‌; പുരാതനമായവ

സങ്കീർണമായ ആധുനിക ഭാഷകൾ സങ്കീർണ​വും മിക്ക​പ്പോ​ഴും ആധുനികമായവയെക്കാൾ

ഭാഷകളായി പരിണ​മി​ച്ചു പൂർണ​വും സങ്കീർണം

ദശലക്ഷക്കണക്കിനു ഏതാണ്ട്‌ 6,000 വർഷം അതിപു​രാ​തന ലിഖിത രേഖകൾക്ക്‌

വർഷങ്ങൾക്കു മുമ്പുള്ള മുമ്പുള്ള മനുഷ്യ​ന്റെ ഏതാണ്ട്‌ 5,000 വർഷത്തെ

മനുഷ്യന്റെ പ്രത്യ​ക്ഷ​പ്പെടൽ പ്രത്യ​ക്ഷ​പ്പെടൽ പഴക്ക​മേ​യു​ള്ളൂ

. . .യുക്തി​യു​ക്ത​മായ നിഗമനം

യഥാർഥ ലോക​ത്തിൽ കണ്ടെത്തി​യി​രി​ക്കുന്ന കാര്യ​ങ്ങളെ പരിണാ​മം പ്രവചി​ച്ച​തി​നോ​ടും സൃഷ്ടി പ്രവചി​ച്ച​തി​നോ​ടും നാം താരത​മ്യം ചെയ്യു​മ്പോൾ, വസ്‌തു​ത​കൾക്കു നിരക്കു​ന്നത്‌ ഏതു മാതൃ​ക​യാ​ണെ​ന്നും നിരക്കാ​ത്തത്‌ ഏതാ​ണെ​ന്നു​മു​ള്ളതു വ്യക്തമല്ലേ? നമുക്കു ചുറ്റു​മുള്ള ജീവ​ലോ​ക​ത്തിൽനി​ന്നും ദീർഘ​നാൾ മുമ്പു ജീവി​ച്ചി​രു​ന്ന​വ​യു​ടെ ഫോസിൽ രേഖയിൽനി​ന്നും ഉള്ള തെളി​വു​കൾ ഒരേ നിഗമ​നത്തെ തന്നെ സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു: ജീവൻ സൃഷ്ടി​ക്ക​പ്പെട്ടു; അതു പരിണ​മി​ച്ചു വന്നില്ല.

അല്ല, അജ്ഞാത​മായ ഏതോ ആദിമ “സൂപ്പി”ലായി​രു​ന്നില്ല ജീവൻ ഉടലെ​ടു​ത്തത്‌. ആൾക്കു​ര​ങ്ങി​നെ​പ്പോ​ലുള്ള പൂർവി​ക​രി​ലൂ​ടെയല്ല മനുഷ്യർ ഇവിടെ വന്നത്‌. മറിച്ച്‌, ജീവികൾ വ്യതി​രിക്ത ജനിതക കുടും​ബ​ങ്ങ​ളാ​യി സമൃദ്ധ​മാ​യി സൃഷ്ടി​ക്ക​പ്പെട്ടു. ഓരോ​ന്നി​നും അതിന്റെ സ്വന്തം “വർഗ”ത്തിനു​ള്ളിൽ വൻ വൈവി​ധ്യ​ത്തോ​ടെ പെരു​കാൻ കഴിഞ്ഞു, എന്നാൽ വ്യത്യസ്‌ത വർഗങ്ങളെ തമ്മിൽ വേർതി​രി​ക്കുന്ന അതിർവ​രമ്പു കടക്കാൻ കഴിഞ്ഞില്ല. ജീവി​ക​ളിൽ വ്യക്തമാ​യി നിരീ​ക്ഷി​ക്കാൻ കഴിയു​ന്ന​തു​പോ​ലെ, ആ അതിർവ​രമ്പ്‌ പ്രാബ​ല്യ​ത്തി​ലാ​ക്കു​ന്നതു വന്ധ്യത​യാണ്‌. വർഗങ്ങൾ തമ്മിലുള്ള വ്യത്യാ​സം, ഓരോ​ന്നി​ന്റെ​യും അതുല്യ​മായ ജനിതക സംവി​ധാ​ന​ത്താൽ സംരക്ഷി​ക്ക​പ്പെ​ടു​ന്നു.

എന്നാൽ, കേവലം സൃഷ്ടി മാതൃ​ക​യു​ടെ പ്രവച​ന​ങ്ങ​ളു​മാ​യി യോജി​ക്കുന്ന വസ്‌തു​ത​ക​ളെ​ക്കാ​ള​ധി​ക​മാ​യി ഒരു സ്രഷ്ടാ​വി​നെ സാക്ഷ്യ​പ്പെ​ടു​ത്തുന്ന വളരെ​യ​ധി​കം സംഗതി​കൾകൂ​ടെ ഉണ്ട്‌. ഭൂമി​യിൽ, വാസ്‌ത​വ​ത്തിൽ പ്രപഞ്ച​ത്തി​ലു​ട​നീ​ളം കാണുന്ന, വിസ്‌മ​യാ​വ​ഹ​മായ രൂപമാ​തൃ​ക​ക​ളെ​യും സങ്കീർണ​ത​ക​ളെ​യും കുറിച്ചു പരിചി​ന്തി​ക്കുക. ഇവയും ഒരു പരമോ​ന്നത ബുദ്ധി​ശ​ക്തി​യു​ടെ അസ്‌തി​ത്വ​ത്തെ സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു. തുടർന്നു​വ​രുന്ന പല അധ്യാ​യ​ങ്ങ​ളിൽ, ഭയഗം​ഭീര പ്രപഞ്ചം മുതൽ അതിസൂക്ഷ്‌മ ലോക​ത്തി​ലെ സങ്കീർണ​മായ രൂപമാ​തൃ​കകൾ വരെയുള്ള ഈ അത്ഭുത​ങ്ങ​ളിൽ ഏതാനും ചിലതിൽ മാത്രം നാം ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്ന​താ​യി​രി​ക്കും.

[102-ാം പേജിലെ ചിത്രങ്ങൾ]

ഒരു കെട്ടി​ട​നിർമാ​താവ്‌ നടത്തിയ ഓരോ ആയിരം നിർമി​തി​യി​ലും ഒന്നുമാ​ത്രമേ ശരിയാ​യി വന്നിട്ടു​ള്ളൂ​വെ​ങ്കിൽ നിങ്ങൾ അയാളെ കൂലി​ക്കു​വി​ളി​ക്കു​മോ?

ഒരു ഡ്രൈവർ നടത്തിയ ഓരോ ആയിരം കണക്കു​കൂ​ട്ട​ലു​ക​ളി​ലും ഒന്നുമാ​ത്രമേ ശരിയാ​യി വന്നിട്ടു​ള്ളൂ​വെ​ങ്കിൽ നിങ്ങൾ അയാളു​ടെ​കൂ​ടെ സഞ്ചരി​ക്കു​മോ?

ഒരു ശസ്‌ത്ര​ക്രി​യാ​വി​ദ​ഗ്‌ധൻ നടത്തിയ ഓരോ ആയിരം നീക്കങ്ങ​ളി​ലും ഒന്നുമാ​ത്രമേ ശരിയാ​യി വന്നിട്ടു​ള്ളൂ​വെ​ങ്കിൽ അയാൾ നിങ്ങളെ ശസ്‌ത്ര​ക്രിയ ചെയ്യാൻ നിങ്ങൾ അനുവ​ദി​ക്കു​മോ?

[103-ാം പേജിലെ ചിത്രം]

ഡോബ്‌ഷാൻസ്‌കി: ‘ഒരാളു​ടെ റേഡി​യോ സെറ്റി​ലേക്ക്‌ ഒരു വടി കുത്തി​ക്ക​ട​ത്തു​ന്നത്‌ അതു മെച്ചമാ​യി പ്രവർത്തി​ക്കാൻ ഇടയാ​ക്കു​ക​യില്ല’

[104-ാം പേജിലെ ചിത്രങ്ങൾ]

പഴ ഈച്ചകളെ ഉപയോ​ഗി​ച്ചുള്ള പരീക്ഷ​ണങ്ങൾ വിരൂ​പ​മായ അനേകം ഉത്‌പ​രി​വർത്തി​ത​ങ്ങളെ ഉത്‌പാ​ദി​പ്പി​ച്ചു, എന്നാൽ അവ എപ്പോ​ഴും പഴ ഈച്ചക​ളാ​യി​ത്തന്നെ നില​കൊ​ണ്ടു

സാധാരണ പഴ ഈച്ച

ഉത്‌പരിവർത്തനത്തിന്റെ ഫലമായി ഉളവായ ഈച്ചകൾ

[106-ാം പേജിലെ ചിത്രങ്ങൾ]

കറുത്തപുള്ളികളുള്ള നിശാ​ശ​ല​ഭ​ത്തി​ന്റെ നിറ​ഭേദം പരിണാ​മമല്ല, മറിച്ച്‌ ഒരു അടിസ്ഥാന വർഗത്തി​നു​ള്ളി​ലെ വൈവി​ധ്യം മാത്ര​മാണ്‌

[108-ാം പേജിലെ ചിത്രങ്ങൾ]

നായ്‌കുടുംബത്തിൽ അനേകം വൈവി​ധ്യ​ങ്ങ​ളുണ്ട്‌, എന്നാൽ നായ്‌ക്കൾ എല്ലായ്‌പോ​ഴും നായ്‌ക്ക​ളാ​യി​ത്തന്നെ നില​കൊ​ള്ളു​ന്നു

[109-ാം പേജിലെ ചിത്രങ്ങൾ]

മനുഷ്യകുടുംബത്തിൽ വൻ വൈവി​ധ്യ​മുണ്ട്‌, എന്നാൽ മനുഷ്യർ ‘അവരുടെ വർഗമ​നു​സ​രി​ച്ചു’മാത്രം പുനരു​ത്‌പാ​ദനം നടത്തുന്നു

[111-ാം പേജിലെ ചിത്രങ്ങൾ]

ഡാർവിൻ ഗാലപ്പാ​ഗോ​സിൽ നിരീ​ക്ഷിച്ച കുരു​വി​കൾ എപ്പോ​ഴും കുരു​വി​ക​ളാ​യി​ത്തന്നെ നില​കൊ​ള്ളു​ന്നു; അതു​കൊണ്ട്‌ പരിണാ​മമല്ല, വൈവി​ധ്യ​മാ​യി​രു​ന്നു അദ്ദേഹം നിരീ​ക്ഷി​ച്ചത്‌