വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു അതുല്യ ഗ്രഹത്തിൽനിന്നുള്ള തെളിവ്‌

ഒരു അതുല്യ ഗ്രഹത്തിൽനിന്നുള്ള തെളിവ്‌

അധ്യായം 10

ഒരു അതുല്യ ഗ്രഹത്തിൽനി​ന്നുള്ള തെളിവ്‌

1, 2. നമ്മുടെ ഭൂഗ്ര​ഹ​ത്തെ​ക്കു​റിച്ച്‌ നിരീ​ക്ഷകർ എന്താണു പറയു​ന്നത്‌?

 നമ്മുടെ ഭൂഗ്രഹം വാസ്‌ത​വ​ത്തിൽ ഒരു അത്ഭുത​മാണ്‌—ശൂന്യാ​കാ​ശ​ത്തി​ലെ ഒരു അപൂർവ, സുന്ദര രത്‌ന​മാണ്‌. ബഹിരാ​കാ​ശ​ത്തു​നി​ന്നു നോക്കി​യ​പ്പോൾ നീലാ​കാ​ശ​ങ്ങ​ളാ​ലും വെൺമേ​ഘ​ങ്ങ​ളാ​ലും ആവരണം ചെയ്യപ്പെട്ട ഭൂമി “തങ്ങൾ കണ്ടിട്ടു​ള്ള​തിൽ വെച്ച്‌ ഏറ്റവും ആകർഷ​ണീ​യ​മായ വസ്‌തു​വാ​യി​രു​ന്നു” എന്ന്‌ ബഹിരാ​കാശ സഞ്ചാരി​കൾ റിപ്പോർട്ടു ചെയ്‌തി​രി​ക്കു​ന്നു.1

2 എന്നാൽ, ഭൂമി​യു​ടെ സവി​ശേ​ഷ​തകൾ വെറും സൗന്ദര്യ​ത്തിൽ ഒതുങ്ങി നിൽക്കു​ന്നില്ല. “മനസ്സി​ലാ​ക്കാ​നുള്ള നമ്മുടെ സകല ശ്രമങ്ങ​ളെ​യും മറിക​ട​ക്കുന്ന പ്രപഞ്ച​ത്തി​ലെ ഏറ്റവും വലിയ ശാസ്‌ത്ര​പ്ര​ഹേ​ളി​ക​യാ​ണു ഭൂമി” എന്ന്‌ ലൂയിസ്‌ തോമസ്‌ ഡിസ്‌ക​വ​റിൽ എഴുതി. അദ്ദേഹം ഇങ്ങനെ കൂട്ടി​ച്ചേർത്തു: “ആവശ്യ​മായ ഓക്‌സി​ജൻ സ്വയം നിർമി​ച്ചു ശ്വസി​ക്കുന്ന, വായു​വി​ലുള്ള സ്വന്തം നൈ​ട്ര​ജനെ സ്വന്തം മണ്ണിൽ നിക്ഷേ​പി​ക്കുന്ന, സ്വന്തം കാലാവസ്ഥ സൃഷ്ടി​ക്കുന്ന, സ്വന്തം അന്തരീ​ക്ഷ​മാ​കുന്ന നീലക്കു​മി​ള​യാൽ കവചി​ത​മാ​യി സൂര്യനു ചുറ്റും ഒഴുകി​നീ​ങ്ങുന്ന അതിമ​നോ​ഹ​ര​മായ ഈ വസ്‌തു എത്ര വിചി​ത്ര​വും പകി​ട്ടേ​റി​യ​തും അത്ഭുത​സ്‌ത​ബ്ധ​മാ​ക്കു​ന്ന​തും ആണെന്ന്‌ നാമി​പ്പോൾ മനസ്സി​ലാ​ക്കി​ത്തു​ട​ങ്ങു​ന്ന​തേ​യു​ള്ളൂ.”2

3. ഭൂമി എന്ന പുസ്‌തകം നമ്മുടെ ഗ്രഹ​ത്തെ​ക്കു​റിച്ച്‌ എന്തു പറയുന്നു, എന്തു​കൊണ്ട്‌?

3 പിൻവരുന്ന വസ്‌തു​ത​യും രസാവ​ഹ​മാണ്‌: നമ്മുടെ സൗരയൂ​ഥ​ത്തി​ലെ സകല ഗ്രഹങ്ങ​ളി​ലും​വെച്ച്‌ ഭൂമി​യിൽ മാത്രമേ ശാസ്‌ത്ര​ജ്ഞ​ന്മാർ ജീവൻ കണ്ടെത്തി​യി​ട്ടു​ള്ളൂ. എത്ര അത്ഭുത​ക​ര​വും സമൃദ്ധ​വു​മായ ജീവ വൈവി​ധ്യ​ങ്ങ​ളാണ്‌ ഇവി​ടെ​യു​ള്ളത്‌—അതിസൂ​ക്ഷ്‌മ​ജീ​വി​കൾ, ഷഡ്‌പ​ദങ്ങൾ, സസ്യങ്ങൾ, മത്സ്യങ്ങൾ, പക്ഷികൾ, ജന്തുക്കൾ, മനുഷ്യർ. കൂടാതെ, ആ ജീവജാ​ല​ങ്ങളെ മുഴുവൻ നിലനിർത്തു​ന്ന​തിന്‌ ആവശ്യ​മായ സകലതും ഉൾക്കൊ​ള്ളുന്ന സമ്പത്തിന്റെ ഒരു വൻ കലവറ​യാ​ണു ഭൂമി. സത്യത്തിൽ, ഭൂമി (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പ്രസ്‌താ​വി​ച്ച​തു​പോ​ലെ “ഭൂമി പ്രപഞ്ച​ത്തി​ലെ അത്ഭുത​മാണ്‌, അതുല്യ​മായ ഒരു ഗോള​മാണ്‌.”3

4. ഭൂമി എത്ര അതുല്യ​മാ​ണെന്നു കാണി​ക്കു​ന്ന​തിന്‌ ഏതു ദൃഷ്ടാന്തം ഉപയോ​ഗി​ക്കാൻ കഴിയും, നാം എന്തു നിഗമ​ന​ത്തിൽ എത്തി​ച്ചേ​രണം?

4 ഭൂമി എത്ര അതുല്യ​മാ​ണെന്നു ദൃഷ്ടാ​ന്തീ​ക​രി​ക്കു​ന്ന​തിന്‌, നിങ്ങൾ ജീവന്റെ യാതൊ​രു കണിക​യു​മി​ല്ലാത്ത തരിശായ ഒരു മരുഭൂ​മി​യിൽ ആണെന്നു സങ്കൽപ്പി​ക്കുക. പെട്ടെന്ന്‌ നിങ്ങൾ മനോ​ഹ​ര​മായ ഒരു വീട്ടിൽ എത്തി​ച്ചേ​രു​ന്നു. ആ വീടിന്‌ എയർക​ണ്ടീ​ഷ​നി​ങ്ങും ചൂടാ​ക്കു​ന്ന​തി​നുള്ള സംവി​ധാ​ന​വും പൈപ്പ്‌ സൗകര്യ​വും വൈദ്യു​തി​യും ഉണ്ട്‌. അതിന്റെ ഫ്രിഡ്‌ജി​ലും അലമാ​ര​ക​ളി​ലും നിറയെ ആഹാര​മുണ്ട്‌. നിലവ​റ​യിൽ ഇന്ധനവും മറ്റു സാമ​ഗ്രി​ക​ളു​മുണ്ട്‌. ഇപ്പോൾ, ഇത്തര​മൊ​രു തരിശായ മരുഭൂ​മി​യിൽ ഇതെല്ലാം എവി​ടെ​നി​ന്നു വന്നു എന്ന്‌ നിങ്ങൾ ആരോ​ടെ​ങ്കി​ലും ചോദി​ച്ചു​വെന്നു കരുതുക. “അത്‌ കേവലം യാദൃ​ച്ഛി​ക​മാ​യി അവിടെ പ്രത്യ​ക്ഷ​പ്പെട്ടു” എന്ന്‌ ആ വ്യക്തി ഉത്തരം പറഞ്ഞാൽ നിങ്ങൾ എന്തു വിചാ​രി​ക്കും? നിങ്ങൾ അതു വിശ്വ​സി​ക്കു​മോ? അതോ അതിന്‌ ഒരു രൂപസം​വി​ധാ​യ​ക​നും നിർമാ​താ​വും ഉണ്ടായി​രു​ന്നു​വെന്നു നിങ്ങൾ യാതൊ​രു സംശയ​വും കൂടാതെ നിഗമനം ചെയ്യു​മോ?

5. ഏതു ബൈബിൾ ദൃഷ്ടാന്തം നമ്മുടെ ഭൂഗ്ര​ഹത്തെ സംബന്ധി​ച്ചി​ട​ത്തോ​ളം ഉചിത​മാണ്‌?

5 ശാസ്‌ത്രജ്ഞന്മാർ സൂക്ഷ്‌മ​പ​രി​ശോ​ധന നടത്തി​യി​ട്ടുള്ള മറ്റു ഗ്രഹങ്ങ​ളി​ലൊ​ന്നും ജീവനില്ല. എന്നാൽ വെളിച്ചം, വായു, ചൂട്‌, വെള്ളം, ഭക്ഷണം ഇവയെ​ല്ലാം തികച്ചും സന്തുലി​ത​മായ അളവിൽ പ്രദാ​നം​ചെ​യ്യുന്ന വളരെ സങ്കീർണ​മായ സംവി​ധാ​ന​ങ്ങ​ളാൽ നിലനിർത്ത​പ്പെ​ടുന്ന ഭൂമി​യിൽ ജീവൻ സമൃദ്ധ​മാ​യുണ്ട്‌. എല്ലാ സജ്ജീക​ര​ണ​ങ്ങ​ളോ​ടും കൂടിയ മനോ​ഹ​ര​മായ ഒരു വീടു​പോ​ലെ, നമ്മുടെ ഭൂമി ജീവി​കളെ സുഖ​പ്ര​ദ​മാ​യി പാർപ്പി​ക്കു​ന്ന​തി​നു​വേണ്ടി പ്രത്യേ​കാൽ നിർമി​ക്ക​പ്പെ​ട്ട​താ​ണെന്ന്‌ അതിലെ സകല തെളി​വു​ക​ളും സൂചി​പ്പി​ക്കു​ന്നു. യുക്തി​സ​ഹ​മാ​യി, ഒരു ബൈബിൾ എഴുത്തു​കാ​രൻ ഇങ്ങനെ വാദി​ക്കു​ന്നു: “ഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണം; സർവ്വവും ചമെച്ചവൻ ദൈവം തന്നേ.” അതെ, അതിബൃ​ഹ​ത്തും ഏറെ വിസ്‌മ​യാ​വ​ഹ​വു​മായ “ഭവന”ത്തിന്‌—നമ്മുടെ ഭൂഗ്ര​ഹ​ത്തിന്‌—അസാധാ​രണ ബുദ്ധി​ശ​ക്തി​യുള്ള ഒരു രൂപസം​വി​ധാ​യ​ക​നും നിർമാ​താ​വും ആവശ്യ​മാണ്‌, ആ നിർമാ​താ​വാണ്‌ ദൈവം.—എബ്രായർ 3:4.

6. ഭൂഗ്രഹം ബുദ്ധി​ശ​ക്തി​യോ​ടു​കൂ​ടിയ രൂപസം​വി​ധാ​ന​ത്തി​ന്റെ തെളിവു നൽകു​ന്നു​വെന്നു ചിലർ സമ്മതിച്ചു പറഞ്ഞി​രി​ക്കു​ന്നത്‌ എങ്ങനെ?

6 ശാസ്‌ത്രജ്ഞന്മാർ ഭൂഗ്ര​ഹ​ത്തെ​യും അതിലെ ജീവ​നെ​യും എത്രയ​ധി​കം പരി​ശോ​ധി​ക്കു​ന്നു​വോ അത്രയ​ധി​കം അത്‌ അതിഗം​ഭീ​ര​മാ​യി രൂപസം​വി​ധാ​നം ചെയ്യപ്പെട്ട ഒന്നാ​ണെന്ന്‌ അവർ മനസ്സി​ലാ​ക്കു​ന്നു. സയന്റി​ഫിക്ക്‌ അമേരി​ക്കൻ അത്ഭുത​ത്തോ​ടെ ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ടു​ന്നു: “പ്രപഞ്ച​ത്തി​ലേക്കു കണ്ണോ​ടി​ക്കു​മ്പോൾ ഭൗതി​ക​ശാ​സ്‌ത്ര​ത്തി​ലെ​യും ജ്യോ​തി​ശ്ശാ​സ്‌ത്ര​ത്തി​ലെ​യും അനേകം യാദൃ​ച്ഛിക സംഭവങ്ങൾ നമ്മുടെ പ്രയോ​ജ​ന​ത്തി​നാ​യി ഒന്നിച്ചു പ്രവർത്തി​ച്ചി​രി​ക്കു​ന്ന​താ​യി നാം തിരി​ച്ച​റി​യു​ന്നു. ഇതു കാണു​മ്പോൾ നമ്മുടെ വരവ്‌ പ്രപഞ്ചം പ്രതീ​ക്ഷി​ച്ചി​രു​ന്നി​ല്ലേ എന്നു ചിന്തി​ക്കാൻ നാം പ്രേരി​ത​രാ​യേ​ക്കാം.”4സയൻസ്‌ ന്യൂസ്‌ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “അത്തരം പ്രത്യേ​ക​മായ, കൃത്യ​ത​യുള്ള അവസ്ഥകൾ യാദൃ​ച്ഛി​ക​മാ​യി ഉളവാ​കാ​നുള്ള സാധ്യത ഇല്ലാത്തതു പോലെ തോന്നു​ന്നു.”5

സൂര്യ​നിൽനി​ന്നു കൃത്യ​മായ അകലം

7. ഭൂമിക്ക്‌ സൂര്യ​നിൽനി​ന്നു വെളി​ച്ച​ത്തി​ന്റെ​യും ചൂടി​ന്റെ​യും രൂപത്തിൽ കൃത്യ​മായ അളവിൽ ഊർജം ലഭിക്കു​ന്നത്‌ എങ്ങനെ?

7 ഭൂമിയിലെ ജീവജാ​ല​ങ്ങ​ളു​ടെ നിലനിൽപ്പിന്‌ അനിവാ​ര്യ​മായ കൃത്യ​ത​യുള്ള അനേകം ഘടകങ്ങ​ളിൽ ഒന്നാണ്‌ സൂര്യ​നിൽനി​ന്നു ലഭിക്കുന്ന വെളി​ച്ച​ത്തി​ന്റെ​യും ചൂടി​ന്റെ​യും അളവ്‌. ഭൂമിക്കു സൗരോർജ​ത്തി​ന്റെ ചെറി​യൊ​രു അംശം മാത്രമേ ലഭിക്കു​ന്നു​ള്ളൂ. എന്നിരു​ന്നാ​ലും, അത്‌ ജീവൻ നിലനിർത്തു​ന്ന​തിന്‌ ആവശ്യ​മായ കൃത്യ​മായ അളവാണ്‌. ഭൂമി സൂര്യ​നിൽനി​ന്നു കൃത്യ​മായ അകലത്തിൽ ആയിരി​ക്കു​ന്ന​താണ്‌ ഇതിനു കാരണം—ശരാശരി 15 കോടി കിലോ​മീ​റ്റർ. ഭൂമി സൂര്യ​നോ​ടു വളരെ അടുത്തോ അതിൽനി​ന്നു കൂടുതൽ അകലെ​യോ ആയിരു​ന്നെ​ങ്കിൽ ജീവന്റെ നിലനിൽപ്പ്‌ അസാധ്യ​മാ​ക​ത്ത​ക്ക​വി​ധം താപനില വളരെ ചൂടു​ള്ള​തോ വളരെ തണുത്ത​തോ ആയിരി​ക്കു​മാ​യി​രു​ന്നു.

8. സൂര്യനു ചുറ്റു​മുള്ള ഭൂമി​യു​ടെ ഭ്രമണ​വേഗം വളരെ മർമ​പ്ര​ധാ​നം ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

8 ഭൂമി സൂര്യനെ വർഷത്തിൽ ഒരു പ്രാവ​ശ്യം ചുറ്റു​മ്പോൾ മണിക്കൂ​റിൽ ഏകദേശം 1,07,200 കിലോ​മീ​റ്റർ വേഗത്തി​ലാണ്‌ സഞ്ചരി​ക്കു​ന്നത്‌. അത്‌ സൂര്യന്റെ ഗുരു​ത്വാ​കർഷണ വലിവി​നെ ചെറു​ത്തു​നിൽക്കാ​നും ഭൂമിയെ ശരിയായ അകലത്തിൽ നിറു​ത്താ​നും ആവശ്യ​മാ​യി​രി​ക്കുന്ന കൃത്യ​മായ വേഗമാണ്‌. ആ വേഗം കുറവാ​യി​രു​ന്നെ​ങ്കിൽ ഭൂമി സൂര്യ​നി​ലേക്കു വലിച്ച​ടു​പ്പി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു. ക്രമേണ, ഭൂമി, സൂര്യ​നോട്‌ ഏറ്റവും അടുത്തുള്ള ഗ്രഹമായ ബുധ​നെ​പ്പോ​ലെ ചുട്ടു​പൊ​ള്ളുന്ന ഒരു പാഴ്‌നി​ല​മാ​യി​ത്തീർന്നേനെ. ബുധന്റെ പകൽ താപനില 315 ഡിഗ്രി സെൽഷ്യ​സി​ലും അധിക​മാണ്‌. എന്നാൽ, ഭൂമി​യു​ടെ ഭ്രമണ​വേഗം കൂടു​ത​ലാ​യി​രു​ന്നെ​ങ്കിൽ അത്‌ സൂര്യ​നിൽനി​ന്നു കൂടുതൽ അകന്നു പോകു​ക​യും പ്ലൂട്ടോ​യെ​പ്പോ​ലെ—ഭ്രമണ​പഥം സൂര്യ​നിൽനിന്ന്‌ ഏറ്റവും അകലെ ആയിരി​ക്കുന്ന ഗ്രഹം—മഞ്ഞുമൂ​ടിയ ഒരു പാഴ്‌നി​ലം ആയിത്തീ​രു​ക​യും ചെയ്യു​മാ​യി​രു​ന്നു. പ്ലൂട്ടോ​യു​ടെ താപനില പൂജ്യം സെൽഷ്യ​സിൽനിന്ന്‌ ഏതാണ്ട്‌ 184 ഡിഗ്രി താഴെ​യാണ്‌.

9. ഭൂമി അതിന്റെ അക്ഷത്തിൽ ഒരു നിശ്ചിത ആവൃത്തി​യിൽ ഭ്രമണം​ചെ​യ്യു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

9 കൂടാതെ, ഓരോ 24 മണിക്കൂ​റി​ലും ഭൂമി അതിന്റെ അക്ഷത്തിൽ ഒരു ഭ്രമണം പൂർത്തി​യാ​ക്കു​ന്നു. ഇത്‌ വെളി​ച്ച​ത്തി​ന്റെ​യും ഇരുട്ടി​ന്റെ​യും ക്രമമായ ഘട്ടങ്ങൾ പ്രദാ​നം​ചെ​യ്യു​ന്നു. എന്നാൽ ഭൂമി അതിന്റെ അക്ഷത്തിൽ വർഷത്തിൽ ഒരു പ്രാവ​ശ്യം മാത്രമേ ഭ്രമണം ചെയ്‌തി​രു​ന്നു​ള്ളൂ എങ്കിലോ? വർഷം മുഴു​വ​നും ഭൂമി​യു​ടെ ഒരു വശം തന്നെ സൂര്യന്‌ അഭിമു​ഖ​മാ​യി വരുമാ​യി​രു​ന്നു. അങ്ങനെ, സാധ്യ​ത​യ​നു​സ​രിച്ച്‌ ആ വശം തീച്ചൂ​ള​പോ​ലെ ചുട്ടു​പ​ഴുത്ത ഒരു മണലാ​ര​ണ്യം ആയിത്തീർന്നേനെ. അതേസ​മയം സൂര്യ​നിൽനി​ന്നു മറഞ്ഞി​രി​ക്കുന്ന വശം സാധ്യ​ത​യ​നു​സ​രി​ച്ചു പൂജ്യ​ത്തി​ലും കുറഞ്ഞ താപനി​ല​യുള്ള ഒരു പാഴ്‌നി​ലം ആയിത്തീ​രു​ക​യും ചെയ്യു​മാ​യി​രു​ന്നു. അങ്ങേയറ്റം പ്രതി​കൂ​ല​മായ ഇത്തരം സാഹച​ര്യ​ങ്ങ​ളിൽ ജീവി​ക്കാൻ കഴിയുന്ന ജീവികൾ ഉണ്ടെങ്കിൽത്തന്നെ അവയുടെ എണ്ണം നന്നേ കുറവാ​യി​രി​ക്കും.

10. ഭൂമി​യു​ടെ ചെരിവ്‌ കാലാ​വ​സ്ഥ​യെ​യും വിളക​ളെ​യും ബാധി​ക്കു​ന്നത്‌ എങ്ങനെ?

10 ഭൂമി അതിന്റെ അക്ഷത്തിൽ ചുറ്റു​മ്പോൾ അത്‌ സൂര്യ​നോ​ടുള്ള ബന്ധത്തിൽ 23.5 ഡിഗ്രി ചെരി​ഞ്ഞി​രി​ക്കു​ന്നു. ഭൂമിക്കു ചെരിവ്‌ ഇല്ലായി​രു​ന്നെ​ങ്കിൽ ഋതുഭേദം ഉണ്ടായി​രി​ക്കു​മാ​യി​രു​ന്നില്ല. കാലാവസ്ഥ എല്ലായ്‌പോ​ഴും ഒന്നുതന്നെ ആയിരു​ന്നേനെ. ഈ അവസ്ഥയിൽ ജീവി​ക്കുക സാധ്യ​മാ​ണെ​ങ്കി​ലും, ജീവി​ത​ത്തിന്‌ ഇപ്പോ​ഴു​ള്ളത്ര ആസ്വാ​ദ്യത ഉണ്ടായി​രി​ക്കു​ക​യില്ല. മാത്രമല്ല പല സ്ഥലങ്ങളി​ലും ഇപ്പോ​ഴുള്ള വിള പരിവൃ​ത്തി​കൾക്കു പാടേ മാറ്റം സംഭവി​ക്കു​ക​യും ചെയ്യും. ഭൂമി വളരെ​യ​ധി​കം ചെരി​ഞ്ഞത്‌ ആയിരു​ന്നെ​ങ്കിൽ അത്യു​ഷ്‌ണ​മുള്ള വേനൽക്കാ​ല​ങ്ങ​ളും അതി​ശൈ​ത്യ​മുള്ള ശീതകാ​ല​ങ്ങ​ളും ഉണ്ടായി​രി​ക്കു​മാ​യി​രു​ന്നു. എന്നാൽ 23.5 ഡിഗ്രി ചെരിവ്‌ രസകര​മായ വൈവി​ധ്യ​ത്തോ​ടു​കൂ​ടിയ കൗതു​ക​ക​ര​മായ ഋതുഭേദം സാധ്യ​മാ​ക്കു​ന്നു. ചെടി​ക​ളും വൃക്ഷങ്ങ​ളും ഉണരു​ക​യും മനോഹര കുസു​മങ്ങൾ ഇതൾവി​രി​യു​ക​യും ചെയ്യുന്ന നവോ​ന്മേ​ഷ​പ്ര​ദ​മായ വസന്തകാ​ല​ങ്ങ​ളും പുറത്തെ പണികൾക്ക്‌ ഏറ്റവും അനു​യോ​ജ്യ​മായ ഊഷ്‌മള വേനൽക്കാ​ല​ങ്ങ​ളും നിറം​മാ​റുന്ന ഇലകളു​ടെ പകി​ട്ടേ​റിയ പ്രദർശനം കാഴ്‌ച​വെ​ക്കുന്ന പ്രസന്ന​മായ ശരത്‌കാ​ല​വും മഞ്ഞിൻപു​ത​പ്പ​ണി​ഞ്ഞു​നിൽക്കുന്ന പർവത​ങ്ങ​ളു​ടെ​യും കാനന​ങ്ങ​ളു​ടെ​യും വയലേ​ല​ക​ളു​ടെ​യും സുന്ദര​ദൃ​ശ്യ​ങ്ങ​ളോ​ടു​കൂ​ടിയ ഹേമന്ത​ങ്ങ​ളും ഭൂമി​യിൽ പല ഭാഗങ്ങ​ളി​ലു​മുണ്ട്‌.

നമ്മുടെ വിസ്‌മ​യാ​വ​ഹ​മായ അന്തരീക്ഷം

11. ഭൗമാ​ന്ത​രീ​ക്ഷത്തെ അതുല്യ​മാ​ക്കു​ന്നത്‌ എന്ത്‌?

11 നമ്മുടെ ഭൂമിക്കു ചുറ്റു​മുള്ള അന്തരീ​ക്ഷ​വും അതുല്യ​മാണ്‌—അത്‌ വാസ്‌ത​വ​ത്തിൽ വിസ്‌മ​യാ​വ​ഹ​മാണ്‌. നമ്മുടെ സൗരയൂ​ഥ​ത്തി​ലെ മറ്റൊരു ഗ്രഹത്തി​നും അതില്ല. ചന്ദ്രനും അതില്ല. അതു​കൊ​ണ്ടാണ്‌ അവി​ടേക്കു പോകു​മ്പോൾ ബഹിരാ​കാ​ശ​സ​ഞ്ചാ​രി​കൾക്കു ബഹിരാ​കാ​ശ​ക്കു​പ്പാ​യങ്ങൾ ധരി​ക്കേ​ണ്ടി​വ​രു​ന്നത്‌. എന്നാൽ ഭൂമി​യിൽ അത്തരം കുപ്പാ​യ​ങ്ങ​ളു​ടെ​യൊ​ന്നും ആവശ്യ​മില്ല, കാരണം നമ്മുടെ അന്തരീക്ഷം ജീവന്‌ തികച്ചും അനിവാ​ര്യ​മായ വാതക​ങ്ങ​ളു​ടെ കൃത്യ​മായ അനുപാ​തം ഉൾക്കൊ​ള്ളു​ന്നു. ഈ വാതക​ങ്ങ​ളിൽ ചിലത്‌ അവയിൽത്തന്നെ മാരക​മാണ്‌. എന്നാൽ ഈ വാതകങ്ങൾ വായു​വിൽ സുരക്ഷിത അനുപാ​ത​ത്തിൽ കാണ​പ്പെ​ടു​ന്ന​തു​കൊണ്ട്‌ അവ ശ്വസി​ക്കു​ന്നത്‌ നമുക്ക്‌ ഒരു​പ്ര​കാ​ര​ത്തി​ലും ദോഷം ചെയ്യു​ന്നില്ല.

12. (എ) നമ്മുടെ അന്തരീ​ക്ഷ​ത്തിൽ ഓക്‌സി​ജൻ കൃത്യ​മായ അളവി​ലാണ്‌ ഉള്ളതെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു? (ബി) നൈ​ട്ര​ജന്‌ എന്ത്‌ ജീവത്‌പ്ര​ധാ​ന​മായ ധർമമാ​ണു​ള്ളത്‌?

12 ഈ വാതക​ങ്ങ​ളിൽ ഒന്നാണ്‌ ഓക്‌സി​ജൻ, അത്‌ നാം ശ്വസി​ക്കുന്ന വായു​വി​ന്റെ 21 ശതമാനം വരും. അതി​ല്ലെ​ങ്കിൽ മനുഷ്യ​രും ജന്തുക്ക​ളും മിനി​ട്ടു​കൾക്കു​ള്ളിൽ ചത്തൊ​ടു​ങ്ങും. എന്നാൽ ഓക്‌സി​ജൻ വളരെ അധിക​മാ​യാൽ അത്‌ നമ്മുടെ നിലനിൽപ്പി​നെ അപകട​പ്പെ​ടു​ത്തും. എന്തു​കൊണ്ട്‌? ശുദ്ധ ഓക്‌സി​ജൻ ഏറെ​നേരം ശ്വസി​ക്കു​ന്നത്‌ വിഷക​ര​മാണ്‌. കൂടാതെ, ഓക്‌സി​ജന്റെ അളവ്‌ എത്ര കൂടു​ത​ലാ​ണോ അത്ര എളുപ്പ​ത്തിൽ സാധനങ്ങൾ കത്തുന്നു. അന്തരീ​ക്ഷ​ത്തിൽ വളരെ​യ​ധി​കം ഓക്‌സി​ജൻ ഉണ്ടെങ്കിൽ തീപി​ടി​ക്കുന്ന പദാർഥങ്ങൾ കൂടുതൽ ജ്വലന​ശേഷി ഉള്ളവ ആയിത്തീ​രും. തീ വേഗം ആളിക്ക​ത്തു​ക​യും അണയ്‌ക്കാൻ ബുദ്ധി​മു​ട്ടാ​യി തീരു​ക​യും ചെയ്യും. ഇതൊ​ന്നും സംഭവി​ക്കാൻ ഇടയാ​കാത്ത വിധം, ഓക്‌സി​ജൻ മറ്റു വാതക​ങ്ങ​ളാൽ, പ്രത്യേ​കിച്ച്‌ നൈ​ട്ര​ജ​നാൽ, നേർപ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. നൈ​ട്രജൻ അന്തരീ​ക്ഷ​ത്തി​ന്റെ 78 ശതമാനം വരും. എന്നാൽ നൈ​ട്രജൻ നേർപ്പി​ക്കുന്ന ഒരു വാതകം മാത്രമല്ല. ഇടിമി​ന്ന​ലു​ക​ളു​ടെ സമയത്ത്‌ ഭൂവ്യാ​പ​ക​മാ​യി ഓരോ ദിവസ​വും ദശലക്ഷ​ക്ക​ണ​ക്കി​നു മിന്നൽപ്പി​ണ​രു​കൾ ഉണ്ടാകു​ന്നു. ഈ മിന്നലു​കൾ നൈ​ട്ര​ജ​നിൽ കുറെ ഓക്‌സി​ജ​നു​മാ​യി സംയോ​ജി​ക്കു​ന്ന​തിന്‌ ഇടയാ​ക്കു​ന്നു. ഇങ്ങനെ ഉത്‌പാ​ദി​പ്പി​ക്ക​പ്പെ​ടുന്ന സംയു​ക്തങ്ങൾ മഴയി​ലൂ​ടെ ഭൂമി​യിൽ എത്തി​ച്ചേ​രു​ക​യും സസ്യങ്ങൾ അവയെ വളമായി ഉപയോ​ഗി​ക്കു​ക​യും ചെയ്യുന്നു.

13. കാർബൺ ഡൈ ഓക്‌​സൈ​ഡി​ന്റെ കൃത്യ​മായ അളവ്‌ ജീവ പരിവൃ​ത്തി​യിൽ എന്തു പങ്കു വഹിക്കു​ന്നു?

13 അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്‌​സൈഡ്‌ ഒരു ശതമാ​ന​ത്തിൽ താഴയേ ഉള്ളൂ. അത്രയും കുറഞ്ഞ അളവി​ലുള്ള ആ വാതക​ത്തിന്‌ എന്തെങ്കി​ലും ധർമം നിർവ​ഹി​ക്കാ​നു​ണ്ടോ? അതി​ല്ലെ​ങ്കിൽ സസ്യജീ​വൻ നശിക്കും. കാർബൺ ഡൈ ഓക്‌​സൈഡ്‌ സ്വീക​രി​ച്ചാൽ മാത്രമേ സസ്യങ്ങൾക്ക്‌ ഓക്‌സി​ജൻ പകരം നൽകാ​നാ​വൂ. മനുഷ്യ​രും ജന്തുക്ക​ളും ഓക്‌സി​ജൻ ശ്വസി​ക്കു​ക​യും കാർബൺ ഡൈ ഓക്‌​സൈഡ്‌ നിശ്വ​സി​ക്കു​ക​യും ചെയ്യുന്നു. അന്തരീ​ക്ഷ​ത്തി​ലെ കാർബൺ ഡൈ ഓക്‌​സൈ​ഡി​ന്റെ അളവു വർധി​ച്ചാൽ അതു മനുഷ്യർക്കും ജന്തുക്കൾക്കും ഹാനി​ക​ര​മാ​യേ​ക്കാം. കുറഞ്ഞാ​ലോ, അതിനു സസ്യജീ​വനെ നിലനിർത്താ​നും കഴിയില്ല. സസ്യ-ജന്തു ജാലങ്ങൾക്കും മനുഷ്യർക്കും വേണ്ടി ക്രമീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന, സ്വയം നിലനിർത്ത​പ്പെ​ടുന്ന ഈ പരിവൃ​ത്തി എത്ര അത്ഭുത​ക​ര​വും കൃത്യ​ത​യു​ള്ള​തും ആണ്‌!

14, 15. അന്തരീക്ഷം ഒരു സംരക്ഷക കവചമാ​യി പ്രവർത്തി​ക്കു​ന്നത്‌ എങ്ങനെ?

14 അന്തരീക്ഷം ജീവൻ നിലനിർത്തു​ന്ന​തി​ലു​മ​ധി​കം ചെയ്യുന്നു. അത്‌ ഒരു സംരക്ഷക കവചമാ​യും വർത്തി​ക്കു​ന്നു. നിലത്തു​നിന്ന്‌ ഏതാണ്ട്‌ 24 കിലോ​മീ​റ്റർ ഉയരത്തിൽ സ്ഥിതി​ചെ​യ്യുന്ന ഓസോൺ വാതക​ത്തി​ന്റെ ഒരു നേർത്ത പാളി സൂര്യ​നിൽനി​ന്നുള്ള ഹാനി​ക​ര​മായ വികി​ര​ണത്തെ അരിച്ചു​മാ​റ്റു​ന്നു. ഈ ഓസോൺ പാളി ഇല്ലെങ്കിൽ അത്തരം വികി​ര​ണ​ത്തി​നു ഭൂമി​യി​ലെ ജീവനെ നശിപ്പി​ക്കാൻ കഴിയും. കൂടാതെ, അന്തരീക്ഷം ഉൽക്കക​ളിൽനി​ന്നു ഭൂമിയെ സംരക്ഷി​ക്കു​ന്നു. മിക്ക ഉൽക്കക​ളും ഒരിക്ക​ലും ഭൂമി​യിൽ എത്തി​ച്ചേ​രു​ന്നില്ല, പകരം കൊള്ളി​മീ​നു​ക​ളാ​യി നമുക്കു ദൃശ്യ​മാ​കുക മാത്രം ചെയ്യുന്നു. അന്തരീ​ക്ഷ​ത്തി​ലൂ​ടെ നിപതി​ക്കവെ ഉൽക്കകൾ കത്തി​പ്പോ​കു​ന്ന​താണ്‌ ഇതിനു കാരണം. അല്ലാത്ത​പക്ഷം, ദശലക്ഷ​ക്ക​ണ​ക്കിന്‌ ഉൽക്കകൾ ഭൂമി​യു​ടെ എല്ലാ ഭാഗങ്ങ​ളി​ലും വന്നു പതിക്കു​ക​യും ജീവനും വസ്‌തു​വി​നും വ്യാപ​ക​മായ നാശം വരുത്തി​വെ​ക്കു​ക​യും ചെയ്യും.

15 ഒരു സംരക്ഷക കവചമാ​യി വർത്തി​ക്കു​ന്ന​തി​നു പുറമേ, അന്തരീക്ഷം, ഭൂമി​യു​ടെ ചൂട്‌ ബഹിരാ​കാ​ശ​ത്തി​ന്റെ തണുപ്പു മൂലം നഷ്ടപ്പെ​ട്ടു​പോ​കാ​തെ സൂക്ഷി​ക്കു​ക​യും ചെയ്യുന്നു. എന്നാൽ, അന്തരീ​ക്ഷം​തന്നെ ബഹിരാ​കാ​ശ​ത്തി​ലേക്കു വലി​ച്ചെ​ടു​ക്ക​പ്പെ​ടാ​ത​വണ്ണം ഭൂമി​യു​ടെ ഗുരു​ത്വാ​കർഷണ വലിവ്‌ അതിനെ സംരക്ഷി​ക്കു​ന്നു. ഈ ഗുരു​ത്വാ​കർഷണം ഇതിനു മതിയായ വിധം ശക്തമാണ്‌. എന്നാൽ, നമ്മുടെ ചലനസ്വാ​ത​ന്ത്ര്യം നഷ്ടപ്പെ​ട​ത്ത​ക്ക​വി​ധം ശക്തമല്ല​താ​നും.

16. ആകാശ​ത്തി​ന്റെ അഴകി​നെ​ക്കു​റിച്ച്‌ എന്തു പറയാൻ കഴിയും?

16 അന്തരീക്ഷം ജീവജാ​ല​ങ്ങ​ളു​ടെ നിലനിൽപ്പിന്‌ മർമ​പ്ര​ധാ​ന​മാ​ണെന്നു മാത്രമല്ല, അത്‌ ആകാശ​ത്തി​ലെ മനോ​ഹ​ര​മായ വർണ​ഭേ​ദ​ങ്ങൾക്കും ഇടയാ​ക്കു​ന്നു. നിറം​മാ​റുന്ന ആകാശ​ത്തി​ന്റെ വ്യാപ്‌തി​യും ഗാംഭീ​ര്യ​വും ഭാവനാ​തീ​ത​മാണ്‌. അതിന്റെ അനന്ത പ്രൗഢ​വും വർണ​ക്കൊ​ഴു​പ്പാർന്ന​തു​മായ വിശാ​ല​ദൃ​ശ്യ​ങ്ങ​ളാൽ ഭൂമി ആവരണം ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. കിഴക്ക്‌ ഒരു സുവർണ ദീപ്‌തി അരു​ണോ​ദ​യത്തെ വിളി​ച്ച​റി​യി​ക്കു​മ്പോൾ പാടല​വർണം, പിംഗ​ല​വർണം, ചെമപ്പ്‌, നീലാ​രു​ണ​വർണം എന്നിവ ഉജ്ജ്വല​മാ​യി പ്രദർശി​പ്പി​ച്ചു​കൊ​ണ്ടു പടിഞ്ഞാ​റൻ ചക്രവാ​ളം പകലി​നോ​ടു വിടപ​റ​യു​ന്നു. പഞ്ഞി​ക്കെ​ട്ടു​പോ​ലുള്ള വെൺമേ​ഘങ്ങൾ ഒരു സുന്ദര വസന്ത​ത്തെ​യോ വേനൽനാ​ളി​നെ​യോ വിളി​ച്ച​റി​യി​ക്കു​മ്പോൾ ആട്ടിൻരോ​മം​പോ​ലുള്ള മേഘങ്ങ​ളു​ടെ ഒരു ശരത്‌കാല മേൽപ്പു​ടവ ശൈത്യ​കാ​ലം സമീപി​ക്കു​ക​യാ​ണെന്നു പറയുന്നു. നിശാ​ന​ഭസ്സ്‌ അതിന്റെ താരക​പ്രൗ​ഢി​യിൽ അതി​ശോ​ഭ​ന​മാണ്‌, നിലാ​വുള്ള ഒരു രാത്രിക്ക്‌ തനതായ സൗന്ദര്യ​മുണ്ട്‌.

17. ഒരു ലേഖകൻ ആകാശ​ത്തെ​ക്കു​റിച്ച്‌ എന്ത്‌ അഭി​പ്രാ​യ​പ്പെട്ടു, ബഹുമതി ആർക്കു​ള്ള​താണ്‌?

17 എല്ലാ വിധങ്ങ​ളി​ലും നമ്മുടെ ഭൗമാ​ന്ത​രീ​ക്ഷം എത്ര വിസ്‌മ​യാ​വ​ഹ​മായ ഒരു കരുത​ലാണ്‌! ദ ന്യൂ ഇംഗ്ലണ്ട്‌ ജേർണൽ ഓഫ്‌ മെഡി​സി​നി​ലെ ഒരു ലേഖകൻ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “മൊത്ത​ത്തിൽ പറഞ്ഞാൽ ആകാശം അത്ഭുത​ക​ര​മായ ഒരു സൃഷ്ടി​യാണ്‌. പ്രകൃ​തി​യി​ലെ മറ്റെന്തി​നെ​യും പോ​ലെ​തന്നെ ആകാശ​വും അതിന്റെ രൂപകൽപ്പ​ന​യ്‌ക്കു പിന്നിലെ ഉദ്ദേശ്യം യാതൊ​രു പിഴവും കൂടാതെ നിറ​വേ​റ്റു​ന്നു. ഒരു സ്ഥലത്തുള്ള മേഘത്തെ മറ്റൊ​രി​ട​ത്തേക്ക്‌ വല്ലപ്പോ​ഴു​മൊ​ന്നു മാറ്റി​യാൽ കൊള്ളാ​മെന്നു ചിന്തി​ക്കു​ന്ന​തിൽ അധിക​മാ​യി ആകാശത്തെ മെച്ച​പ്പെ​ടു​ത്തു​ന്ന​തി​നുള്ള ഒരു മാർഗ​ത്തെ​ക്കു​റി​ച്ചും നമുക്കാർക്കും വിഭാവന ചെയ്യാൻ കഴിയു​മെന്ന്‌ എനിക്കു തോന്നു​ന്നില്ല.”6 അദ്ദേഹ​ത്തി​ന്റെ ഈ പ്രസ്‌താ​വന, അത്തരം അത്ഭുത​ക​ര​മായ കാര്യ​ങ്ങളെ കുറിച്ച്‌ ഒരു മനുഷ്യൻ സഹസ്രാ​ബ്ദ​ങ്ങൾക്കു​മുമ്പ്‌ പറഞ്ഞ വാക്കുകൾ നമ്മുടെ ഓർമ​യി​ലേക്കു കൊണ്ടു​വ​രു​ന്നു—അവ “ജ്ഞാനസ​മ്പൂർണ്ണ​നാ​യ​വന്റെ അത്ഭുതങ്ങ”ളാണ്‌. തീർച്ച​യാ​യും “ആകാശ​ങ്ങ​ളു​ടെ സ്രഷ്ടാ​വും അവയെ വിരി​ക്കുന്ന മഹിമാ​ധ​ന​നും” ആയവനെ കുറിച്ച്‌ അവൻ പരാമർശി​ക്കു​ക​യാ​യി​രു​ന്നു.—ഇയ്യോബ്‌ 37:16; യെശയ്യാ​വു 42:5, NW.

ജലം—അത്ഭുത​ക​ര​മായ ഒരു പദാർഥം

18. ജലത്തെ അസാധാ​ര​ണ​മാ​ക്കുന്ന അതിന്റെ ചില ഗുണങ്ങ​ളേവ?

18 ജീവന്‌ അനിവാ​ര്യ​മാ​യി​രി​ക്കുന്ന ഗുണധർമ​ങ്ങ​ളോ​ടു​കൂ​ടിയ ജലത്തിന്റെ ഒരു വൻശേ​ഖരം തന്നെ ഭൂമി​യി​ലുണ്ട്‌. അത്‌ മറ്റേതു പദാർഥ​ത്തെ​ക്കാ​ളും സമൃദ്ധ​മാണ്‌. അത്‌ വാതക​മാ​യും (നീരാവി) ദ്രാവ​ക​മാ​യും (ജലം) ഖരമാ​യും (ഐസ്‌) സ്ഥിതി​ചെ​യ്യു​ന്നു എന്നുള്ളത്‌ അതിന്റെ പ്രയോ​ജ​ന​ക​ര​മായ അനേകം സവി​ശേ​ഷ​ത​ക​ളിൽ ഒന്നാണ്‌—ഇതെല്ലാം ഭൂമി​യു​ടെ ഊഷ്‌മ​പ​രി​ധി​ക്കു​ള്ളിൽ സംഭവി​ക്കു​ന്നു. കൂടാതെ, മനുഷ്യർക്കും ജന്തുക്കൾക്കും സസ്യങ്ങൾക്കും ആവശ്യ​മായ ആയിര​ക്ക​ണ​ക്കിന്‌ അസംസ്‌കൃത പദാർഥങ്ങൾ രക്തമോ കറയോ പോ​ലെ​യുള്ള ഒരു ദ്രാവ​ക​ത്തി​ലൂ​ടെ വഹിക്ക​പ്പെ​ടേ​ണ്ടി​യി​രി​ക്കു​ന്നു. ജലം ഇതിന്‌ ഏറ്റവും പറ്റിയ​താണ്‌, കാരണം അത്‌ മറ്റേതു ദ്രാവകം ലയിപ്പി​ക്കു​ന്ന​തി​ലു​മ​ധി​കം പദാർഥ​ങ്ങളെ ലയിപ്പി​ക്കു​ന്നു. വെള്ളം കൂടാതെ ജീവി​ക​ളിൽ പോഷണ പ്രക്രിയ നടക്കു​ക​യില്ല. കാരണം ജീവികൾ അവ കഴിക്കുന്ന പദാർഥങ്ങൾ ലയിപ്പി​ക്കു​ന്ന​തി​നു ജലത്തെ ആശ്രയി​ക്കു​ന്നു.

19. തണുത്തു​റ​യുന്ന ജലത്തിന്‌ അസാധാ​ര​ണ​മായ എന്തു ഗുണമുണ്ട്‌, അതു വളരെ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

19 ജലം തണുത്തു​റ​യുന്ന വിധവും അത്ഭുത​ക​ര​മാണ്‌. തടാക​ങ്ങ​ളി​ലെ​യും കടലു​ക​ളി​ലെ​യും ജലം തണുക്കു​മ്പോൾ അതിന്റെ ഭാരം വർധി​ക്കു​ക​യും അതു താഴു​ക​യും ചെയ്യുന്നു. ഇത്‌ ഭാരം​കു​റഞ്ഞ, ചൂടു​കൂ​ടിയ ജലത്തെ മുകളി​ലേക്ക്‌ ഉയർത്തു​ന്നു. എന്നാൽ ജലം ഹിമാ​ങ്കത്തെ സമീപി​ക്കു​മ്പോൾ ഇതിനു നേർ വിപരീ​ത​മായ ഒരു പ്രക്രിയ നടക്കുന്നു! തണുപ്പു​കൂ​ടിയ ജലം ഇപ്പോൾ ഭാരം കുറഞ്ഞത്‌ ആയിത്തീ​രു​ക​യും ഉയരു​ക​യും ചെയ്യുന്നു. അത്‌ ഐസായി തണുത്തു​റ​യു​മ്പോൾ പൊങ്ങി​ക്കി​ട​ക്കു​ന്നു. ഈ ഐസ്‌ ഒരു രോധ​ക​മാ​യി പ്രവർത്തി​ച്ചു​കൊണ്ട്‌ അടിയി​ലെ കൂടുതൽ ആഴത്തി​ലുള്ള ജലത്തെ തണുത്തു​റ​യാ​തെ സൂക്ഷി​ക്കു​ക​യും അങ്ങനെ സമു​ദ്ര​ജീ​വനെ സംരക്ഷി​ക്കു​ക​യും ചെയ്യുന്നു. ഈ അതുല്യ സവി​ശേഷത ഇല്ലെങ്കിൽ ഓരോ ശൈത്യ​ത്തി​ലും കൂടുതൽ കൂടുതൽ ഐസ്‌ അടിയി​ലേക്കു താഴു​ക​യും തുടർന്നു​വ​രുന്ന വേനൽക്കാ​ലത്ത്‌ സൂര്യ​ര​ശ്‌മി​കൾക്ക്‌ അവയെ ഉരുക്കാൻ കഴിയാ​തെ വരുക​യും ചെയ്യും. അങ്ങനെ, നദിക​ളി​ലെ​യും തടാക​ങ്ങ​ളി​ലെ​യും സമു​ദ്ര​ങ്ങ​ളി​ലെ​പ്പോ​ലും ജലത്തി​ല​ധി​ക​വും താമസി​യാ​തെ ഐസുകട്ട ആയിത്തീ​രും. ഭൂമി ജീവ​യോ​ഗ്യ​മ​ല്ലാത്ത ഒരു ഹിമാ​വൃത ഗ്രഹമാ​യി മാറു​ക​യും ചെയ്യും.

20. മഴയു​ണ്ടാ​കു​ന്നത്‌ എങ്ങനെ, മഴത്തു​ള്ളി​ക​ളു​ടെ വലുപ്പം ചിന്താ​പൂർവ​ക​മായ രൂപസം​വി​ധാ​ന​ത്തി​ന്റെ തെളി​വാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

20 നദികളോ തടാക​ങ്ങ​ളോ സമു​ദ്ര​ങ്ങ​ളോ അടുത്തി​ല്ലാത്ത പ്രദേ​ശ​ങ്ങ​ളിൽ, ജീവന്റെ നിലനിൽപ്പിന്‌ അനിവാ​ര്യ​മായ ജലം ലഭിക്കുന്ന വിധവും അത്ഭുത​ക​ര​മാണ്‌. ഓരോ സെക്കന്റി​ലും സൂര്യ​താ​പം സഹസ്ര​കോ​ടി​ക്ക​ണ​ക്കി​നു ലിറ്റർ ജലം ബാഷ്‌പീ​ക​രി​ക്കു​ന്നു. വായു​വി​നെ​ക്കാൾ ഭാരം​കു​റഞ്ഞ ഈ ബാഷ്‌പം മുകളി​ലേക്ക്‌ ഉയരു​ക​യും ആകാശ​ത്തിൽ മേഘങ്ങ​ളാ​യി രൂപം​കൊ​ള്ളു​ക​യും ചെയ്യുന്നു. കാറ്റി​ന്റെ​യും വായു​വി​ന്റെ​യും പ്രവാ​ഹ​ത്തിൽപ്പെട്ടു നീങ്ങുന്ന ഈ മേഘങ്ങ​ളി​ലെ ഈർപ്പം ശരിയായ അവസ്ഥക​ളിൽ മഴയായി പെയ്യുന്നു. മഴത്തു​ള്ളി​കൾക്ക്‌ ഒരു നിശ്ചിത വലുപ്പമേ ഉള്ളൂ. അവ ഒരുപാട്‌ വലുപ്പ​മു​ള്ളവ ആയിരു​ന്നെ​ങ്കി​ലോ? അത്‌ വിനാ​ശകം ആയിരി​ക്കു​മാ​യി​രു​ന്നു! എന്നാൽ മഴ സാധാ​ര​ണ​മാ​യി ഒരു പുൽത്തു​രു​മ്പി​നെ​യോ അതി​ലോ​ല​മായ പുഷ്‌പ​ത്തെ​യോ​പോ​ലും നോവി​ക്കു​ന്നില്ല. ഇതു സാധ്യ​മാ​യി​ത്തീ​രു​ന്നത്‌ മഴത്തു​ള്ളി​കൾ ശരിയായ വലുപ്പ​ത്തി​ലു​ള്ളവ ആയതു​കൊ​ണ്ടാണ്‌. എത്ര വിദഗ്‌ധ​വും പരിഗ​ണ​ന​യോ​ടു കൂടി​യ​തു​മായ രൂപസം​വി​ധാ​ന​മാ​ണു ജലത്തിൽ ദൃശ്യ​മാ​യി​രി​ക്കു​ന്നത്‌!—സങ്കീർത്തനം 104:1, 10-15; സഭാ​പ്ര​സം​ഗി 1:7.

“ഫലഭൂ​യി​ഷ്‌ഠ​മായ ഭൂമി”

21, 22. “ഫലഭൂ​യി​ഷ്‌ഠ​മായ ഭൂമി”യുടെ ഘടനയിൽ എന്തു ജ്ഞാനം പ്രകട​മാണ്‌?

21 ബൈബിൾ എഴുത്തു​കാ​രിൽ ഒരാൾ ദൈവത്തെ “ഫലഭൂ​യി​ഷ്‌ഠ​മായ ഭൂമിയെ തന്റെ ജ്ഞാനത്താൽ ഉറപ്പായി സ്ഥാപി​ക്കു​ന്നവൻ” എന്നു വർണി​ക്കു​ന്നു. (യിരെ​മ്യാ​വു 10:12, NW) ഈ “ഫലഭൂ​യി​ഷ്‌ഠ​മായ ഭൂമി”—ഭൂഗ്ര​ഹ​ത്തി​ലെ മണ്ണ്‌—നമ്മിൽ മതിപ്പു​ണർത്തു​ന്ന​താണ്‌. അതിന്റെ ഘടനയിൽ ജ്ഞാനം പ്രകട​മാണ്‌. സസ്യവ​ളർച്ച​യ്‌ക്ക്‌ അനിവാ​ര്യ​മായ ഗുണങ്ങൾ മണ്ണിനുണ്ട്‌. പ്രകാ​ശ​ത്തി​ന്റെ സാന്നി​ധ്യ​ത്തിൽ സസ്യങ്ങൾ മണ്ണിലെ പോഷ​ക​ങ്ങ​ളെ​യും ജലത്തെ​യും വായു​വിൽനി​ന്നുള്ള കാർബൺ ഡൈ ഓക്‌​സൈ​ഡു​മാ​യി കൂട്ടി​ച്ചേർത്ത്‌ ഭക്ഷണം ഉത്‌പാ​ദി​പ്പി​ക്കു​ന്നു.—യെഹെ​സ്‌കേൽ 34:26, 27 താരത​മ്യം ചെയ്യുക.

22 മനുഷ്യർക്കും ജന്തുക്കൾക്കും ജീവൻ നിലനിർത്താൻ ആവശ്യ​മായ രാസമൂ​ല​കങ്ങൾ മണ്ണിലുണ്ട്‌. എന്നാൽ ആദ്യം സസ്യങ്ങൾ ഈ മൂലക​ങ്ങളെ ശരീര​ത്തി​നു ദഹിപ്പി​ക്കാൻ കഴിയുന്ന രൂപങ്ങ​ളി​ലാ​ക്കേ​ണ്ട​തുണ്ട്‌. വളരെ ചെറിയ ജീവികൾ ഇതിൽ അവയെ സഹായി​ക്കു​ന്നു. വെറും ഒരു സ്‌പൂൺ മണ്ണിൽ ഇത്തരം ദശലക്ഷ​ക്ക​ണ​ക്കിന്‌ ജീവി​കളെ കാണാൻ കഴിയും! അവ എണ്ണമറ്റ വ്യത്യസ്‌ത രൂപമാ​തൃ​ക​ക​ളി​ലുണ്ട്‌. അവ ഓരോ​ന്നും കരിയി​ലകൾ, പുല്ല്‌, മറ്റു പാഴ്‌വ​സ്‌തു​ക്കൾ എന്നിവയെ ഉപയോ​ഗ​യോ​ഗ്യ​മായ രൂപത്തി​ലേക്കു തിരി​കെ​കൊ​ണ്ടു​വ​രു​ക​യോ വായു​വും വെള്ളവും കടക്കത്ത​ക്ക​വി​ധം മണ്ണ്‌ ഇളക്കി കൊടു​ക്കു​ക​യോ ചെയ്യുന്നു. ചില ബാക്ടീ​രി​യകൾ നൈ​ട്ര​ജനെ സസ്യവ​ളർച്ച​യ്‌ക്ക്‌ ആവശ്യ​മായ സംയു​ക്ത​ങ്ങ​ളാ​ക്കി മാറ്റുന്നു. മണ്ണിൽ പൊത്തു​ണ്ടാ​ക്കി ജീവി​ക്കുന്ന പുഴു​ക്ക​ളും ഷഡ്‌പ​ദ​ങ്ങ​ളും അടിമ​ണ്ണി​ന്റെ തരികൾ ഉപരി​ത​ല​ത്തി​ലേക്കു തുടർച്ച​യാ​യി കൊണ്ടു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തി​ന്റെ ഫലമായി മേൽമ​ണ്ണി​ന്റെ ഗുണം മെച്ച​പ്പെ​ടു​ന്നു.

23. മണ്ണിനു പൂർവ​സ്ഥി​തി പ്രാപി​ക്കു​ന്ന​തി​നുള്ള എന്തു പ്രാപ്‌തി​യാ​ണു​ള്ളത്‌?

23 മനുഷ്യന്റെ ദുരു​പ​യോ​ഗ​ത്താ​ലും മറ്റും പലപ്പോ​ഴും മണ്ണിന്റെ ഗുണമേന്മ നഷ്ടപ്പെ​ടു​ന്നു എന്നുള്ളതു സത്യമാണ്‌. എന്നാൽ ഈ അവസ്ഥ എല്ലായ്‌പോ​ഴും അങ്ങനെ​തന്നെ തുടരു​ന്നില്ല. ഭൂമിക്കു പൂർവ​സ്ഥി​തി പ്രാപി​ക്കു​ന്ന​തി​നുള്ള വിസ്‌മ​യാ​വ​ഹ​മായ നൈസർഗിക പ്രാപ്‌തി​യുണ്ട്‌. തീപി​ടി​ത്ത​മോ അഗ്നിപർവത സ്‌ഫോ​ട​ന​ങ്ങ​ളോ വിനാശം വിതച്ചി​ട്ടുള്ള സ്ഥലങ്ങളിൽ ഇതു കാണാൻ കഴിയും. ക്രമേണ, ഈ പ്രദേ​ശ​ങ്ങ​ളിൽ വീണ്ടും സസ്യങ്ങൾ തഴച്ചു​വ​ള​രു​ന്നു. അതു​പോ​ലെ​തന്നെ, മലിനീ​ക​രണം നിയ​ന്ത്രി​ക്ക​പ്പെ​ടു​മ്പോൾ തരിശായ പാഴ്‌നി​ല​മാ​യി മാറി​യി​രുന്ന ഒരു പ്രദേശം പോലും പൂർവ​സ്ഥി​തി പ്രാപി​ക്കു​ന്നു. എല്ലാറ്റി​ലും ഉപരി​യാ​യി, ഭൂമി​യു​ടെ സ്രഷ്ടാവ്‌ മണ്ണിന്റെ ദുരു​പ​യോ​ഗ​ത്തി​നു പിന്നിലെ അടിസ്ഥാന പ്രശ്‌നം കൈകാ​ര്യം ചെയ്യു​ന്ന​തി​നു​വേണ്ടി “ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ നശിപ്പി​പ്പാ”നും മനുഷ്യ​വർഗ​ത്തി​നു​വേണ്ടി താൻ ആരംഭ​ത്തിൽ തയ്യാറാ​ക്കിയ നിത്യ​ഭ​വ​ന​മാ​യി അതിനെ നിലനിർത്താ​നും ഉദ്ദേശി​ച്ചി​രി​ക്കു​ന്നു.—വെളി​പ്പാ​ടു 11:18; യെശയ്യാ​വു 45:18.

വെറും യാദൃ​ച്ഛിക സംഭവമല്ല

24. മാർഗ​നിർദേശം കൂടാ​തെ​യുള്ള യാദൃ​ച്ഛിക സംഭവ​ത്തെ​ക്കു​റി​ച്ചു നമുക്ക്‌ എന്തു ചോദ്യ​ങ്ങൾ ചോദി​ക്കാൻ കഴിയും?

24 മേൽവിവരിച്ച കാര്യ​ങ്ങ​ളു​ടെ വെളി​ച്ച​ത്തിൽ പരിചി​ന്തി​ക്കാ​നുള്ള ചില സംഗതി​ക​ളി​താ: പ്രകാ​ശ​ത്തി​ന്റെ​യും ചൂടി​ന്റെ​യും രൂപത്തി​ലുള്ള ഊർജ​ത്തി​ന്റെ ഉറവി​ട​മായ സൂര്യ​നിൽനി​ന്നു ഭൂമിയെ കൃത്യ​മായ അകലത്തിൽ നിറു​ത്തി​യതു മാർഗ​നിർദേശം കൂടാ​തെ​യുള്ള യാദൃ​ച്ഛിക സംഭവ​മാ​യി​രു​ന്നോ? സൂര്യ​നു​ചു​റ്റും ഭൂമി കൃത്യ​മായ വേഗത്തിൽ നീങ്ങാ​നും ഓരോ 24 മണിക്കൂ​റി​ലും അതിന്റെ അക്ഷത്തിൽ ഭ്രമണം​ചെ​യ്യാ​നും ശരിയായ ചെരിവു കോൺ ഉണ്ടായി​രി​ക്കാ​നും ഇടയാ​ക്കി​യതു വെറും യാദൃ​ച്ഛിക സംഭവ​മാ​യി​രു​ന്നോ? വാതക​ങ്ങ​ളു​ടെ ശരിയായ മിശ്രി​ത​മുള്ള, സംരക്ഷ​ണാ​ത്മ​ക​വും ജീവൻ നിലനിർത്തു​ന്ന​തു​മായ ഒരു അന്തരീക്ഷം ഭൂമിക്കു പ്രദാ​നം​ചെ​യ്‌തതു യാദൃ​ച്ഛിക സംഭവ​മാ​യി​രു​ന്നോ? ഭക്ഷണം ഉത്‌പാ​ദി​പ്പി​ക്കു​ന്ന​തിന്‌ ആവശ്യ​മായ ജലവും മണ്ണും ഭൂമിക്കു നൽകി​യതു യാദൃ​ച്ഛിക സംഭവ​മാ​യി​രു​ന്നോ? സ്വാദി​ഷ്‌ഠ​വും നിറ​ക്കൊ​ഴു​പ്പാർന്ന​തു​മായ വിവി​ധ​യി​നം പഴങ്ങളും പച്ചക്കറി​ക​ളും മറ്റ്‌ ആഹാര​സാ​ധ​ന​ങ്ങ​ളും പ്രദാ​നം​ചെ​യ്‌തതു യാദൃ​ച്ഛിക സംഭവ​മാ​യി​രു​ന്നോ? ആകാശം, പർവതങ്ങൾ, അരുവി​കൾ, തടാകങ്ങൾ, പുഷ്‌പങ്ങൾ, ചെടികൾ, വൃക്ഷങ്ങൾ എന്നിവ​യി​ലും കൗതു​ക​ക​ര​മായ മറ്റനേകം ജീവി​ക​ളി​ലും ഇത്രയ​ധി​കം മനോ​ഹാ​രിത കുടി​കൊ​ള്ളാൻ ഇടയാ​ക്കി​യതു യാദൃ​ച്ഛിക സംഭവ​മാ​യി​രു​ന്നോ?

25. പല ആളുക​ളും നമ്മുടെ അതുല്യ​മായ ഗ്രഹ​ത്തെ​ക്കു​റിച്ച്‌ എന്തു നിഗമനം ചെയ്‌തി​രി​ക്കു​ന്നു?

25 ഇതെല്ലാം മാർഗ​നിർദേശം കൂടാ​തെ​യുള്ള യാദൃ​ച്ഛിക സംഭവ​ത്താൽ ഉളവാ​കു​ക​യി​ല്ലെന്ന്‌ പലരും നിഗമനം ചെയ്‌തി​രി​ക്കു​ന്നു. പകരം, കരുത​ലും ബുദ്ധി​ശ​ക്തി​യും ഉൾപ്പെട്ട ഉദ്ദേശ്യ​പൂർവ​ക​മായ രൂപസം​വി​ധാ​ന​ത്തി​ന്റെ സുവ്യക്ത മുദ്ര അവർ എല്ലായി​ട​ത്തും കാണുന്നു. അതു തിരി​ച്ച​റി​ഞ്ഞു​കൊണ്ട്‌, ഗുണ​ഭോ​ക്താ​ക്കൾ “ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടു”ക്കുന്നത്‌ ഉചിതം മാത്ര​മാ​ണെന്ന്‌ അവർക്കു തോന്നു​ന്നു. എന്തു​കൊ​ണ്ടെ​ന്നാൽ അവൻ “ആകാശ​വും ഭൂമി​യും സമു​ദ്ര​വും നീരു​റ​വു​ക​ളും ഉണ്ടാക്കി​യവ”നാണ്‌.—വെളി​പ്പാ​ടു 14:7.

[അധ്യയന ചോദ്യ​ങ്ങൾ]

[129-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“ഭൂമി പ്രപഞ്ച​ത്തി​ലെ അത്ഭുത​മാണ്‌, അതുല്യ​മായ ഒരു ഗോള​മാണ്‌”

[135-ാം പേജിലെ ആകർഷ​ക​വാ​ക്യം]

ഓക്‌സിജൻ ഇല്ലെങ്കിൽ മനുഷ്യ​രും ജന്തുക്ക​ളും മിനി​ട്ടു​കൾക്കു​ള്ളിൽ ചത്തൊ​ടു​ങ്ങും

[137-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“ആകാശം അത്ഭുത​ക​ര​മായ ഒരു സൃഷ്ടി​യാണ്‌”

[137-ാം പേജിലെ ആകർഷ​ക​വാ​ക്യം]

വെള്ളമില്ലെങ്കിൽ ജന്തുക്കൾക്കും സസ്യങ്ങൾക്കും ആവശ്യ​മുള്ള പോഷ​കങ്ങൾ ലഭിക്കു​ക​യി​ല്ല

[141-ാം പേജിലെ ആകർഷ​ക​വാ​ക്യം]

ഭൂമി ഉദ്ദേശ്യ​പൂർവ​ക​മായ രൂപസം​വി​ധാ​ന​ത്തി​ന്റെ സുവ്യക്ത മുദ്ര വഹിക്കു​ന്നു

[128-ാം പേജ്‌ നിറ​യെ​യുള്ള ചിത്രം]

[131-ാം പേജിലെ ചിത്രം]

ഭൂമിയുടെ ഭ്രമണ​വേഗം അതിനെ സൂര്യ​നിൽനിന്ന്‌ കൃത്യ​മായ അകലത്തിൽ നിറു​ത്തു​ന്നു

[136-ാം പേജിലെ ചിത്രം]

ഒരു നിശാ​ന​ഭ​സ്സിന്‌ തനതായ സൗന്ദര്യം ഉണ്ട്‌

[138-ാം പേജിലെ ചിത്രം]

ജലം തണുക്കു​മ്പോൾ താഴുന്നു, എന്നാൽ തണുത്തു​റ​യു​ന്ന​തി​നു തൊട്ടു​മുമ്പ്‌ ഉയരുന്നു. ഇത്‌ ഭൂമി ഒരു തണുത്തു​റഞ്ഞ ഗ്രഹമാ​യി​ത്തീ​രു​ന്നതു തടയുന്നു

[139-ാം പേജിലെ ചിത്രം]

സൂര്യനിൽനിന്നുള്ള പ്രകാ​ശ​വും വായു​വിൽനി​ന്നുള്ള കാർബൺ ഡൈ ഓക്‌​സൈ​ഡും മണ്ണിൽനി​ന്നുള്ള ജലവും രാസവ​സ്‌തു​ക്ക​ളും അത്ഭുത​ക​ര​മാ​യി കൂടി​ച്ചേർന്നു ഭക്ഷണം ഉത്‌പാ​ദി​പ്പി​ക്കു​ന്നു

[140-ാം പേജിലെ ചിത്രങ്ങൾ]

ഭൂമിക്കു പൂർവ​സ്ഥി​തി പ്രാപി​ക്കു​ന്ന​തി​നുള്ള വിസ്‌മ​യാ​വ​ഹ​മായ പ്രാപ്‌തി​യുണ്ട്‌. കുറച്ചു സമയത്തി​നു​ള്ളിൽ പുതു​ജീ​വൻ നാമ്പെ​ടു​ക്കു​ന്നു

[141-ാം പേജിലെ ചിത്രം]

ആസ്വാദ്യമായ ഇത്രയ​ധി​കം കാര്യങ്ങൾ നമുക്കു പ്രദാനം ചെയ്‌തത്‌ മാർഗ​നിർദേശം കൂടാ​തെ​യുള്ള യാദൃ​ച്ഛിക സംഭവ​മാ​യി​രു​ന്നോ?

[130-ാം പേജിലെ രേഖാ​ചി​ത്രം/ചിത്രം]

ഓരോ ഭവനത്തി​നും ഒരു രൂപസം​വി​ധാ​യ​ക​നും നിർമാ​താ​വും ഉണ്ടായി​രി​ക്ക​ണ​മെ​ന്നി​രി​ക്കെ അതി​നെ​ക്കാൾ വളരെ​യേറെ സങ്കീർണ​വും മെച്ചമാ​യി സജ്ജവു​മായ നമ്മുടെ ഭൂമി​ക്കും ഒരു രൂപസം​വി​ധാ​യകൻ ഉണ്ടായി​രി​ക്കേ​ണ്ട​തല്ലേ?

[രേഖാ​ചി​ത്രം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തി​നു പ്രസി​ദ്ധീ​ക​രണം നോക്കുക.)

ഇഷ്ടിക

പ്രകാശകവാടം

മേച്ചിൽ പലകകൾ

പാത്തി

താഴേക്കുള്ള കുഴൽ

പുറത്തെ തേപ്പ്‌

ചട്ടം

പലക ഭിത്തി

എ, എ-10

13, 1

12, 12

ഇ, ഇ, ഇ, ഇ

[132, 133 പേജു​ക​ളി​ലെ രേഖാ​ചി​ത്രം/ചിത്രങ്ങൾ]

ഭൂമിയുടെ ചെരിവ്‌ കൗതു​ക​ക​ര​മായ ഋതുഭേദം സാധ്യ​മാ​ക്കു​ന്നു

ഗ്രീഷ്‌മം

ശരത്‌

ഹേമന്തം

വസന്തം

[രേഖാ​ചി​ത്രം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തി​നു പ്രസി​ദ്ധീ​ക​രണം നോക്കുക.)

23.5° ചെരിവ്‌

[134-ാം പേജിലെ രേഖാ​ചി​ത്രം/ചിത്രം]

ചില വാതകങ്ങൾ അവയിൽത്തന്നെ മാരക​മാ​യി​രി​ക്കും, എന്നാൽ അന്തരീ​ക്ഷ​ത്തിൽ മറ്റു വാതക​ങ്ങ​ളു​മാ​യി കൂടി​ക്ക​ല​രു​മ്പോൾ അവ ജീവൻ നിലനിർത്തു​ന്നു

ഭൗമാന്തരീക്ഷത്തിലെ ഘടകങ്ങൾ

78% നൈ​ട്ര​ജൻ

21% ഓക്‌സി​ജൻ

1% മറ്റെല്ലാ വാതക​ങ്ങ​ളും

[രേഖാ​ചി​ത്രം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തി​നു പ്രസി​ദ്ധീ​ക​രണം നോക്കുക.)

അന്തരീക്ഷം ഭൂമിയെ ഹാനി​ക​ര​മായ വികി​ര​ണ​ത്തിൽനി​ന്നും ഉൽക്കക​ളിൽനി​ന്നും സംരക്ഷി​ക്കു​ന്നു