വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ എന്തു തിരഞ്ഞെടുക്കും?

നിങ്ങൾ എന്തു തിരഞ്ഞെടുക്കും?

അധ്യായം 20

നിങ്ങൾ എന്തു തിര​ഞ്ഞെ​ടു​ക്കും?

1, 2. (എ) “സുവാർത്ത” ഇന്ന്‌ ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകളെ ബാധി​ക്കു​ന്നത്‌ എങ്ങനെ? (ബി) ഈ ആഗോള കൂട്ടി​ച്ചേർക്ക​ലി​നെ​ക്കു​റി​ച്ചു മുൻകൂ​ട്ടി പറഞ്ഞി​രു​ന്നത്‌ എങ്ങനെ?

 ദൈവ​രാ​ജ്യ​ത്തിൻകീ​ഴി​ലെ പറുദീസ—ഇത്തരം വാർത്ത​ക​ളാണ്‌ മനുഷ്യ​വർഗ​ത്തിന്‌ ആവശ്യം. “രാജ്യ​ത്തി​ന്റെ ഈ സുവാർത്ത”യെക്കു​റിച്ച്‌ ഭൂവ്യാ​പ​ക​മാ​യി ആളുക​ളോ​ടു പറയു​ന്നത്‌ “അവസാനം വരു”ന്നതിനു തൊട്ടു​മു​മ്പുള്ള കാലഘ​ട്ട​ത്തി​ന്റെ ഒരു സവി​ശേ​ഷ​ത​യാ​യി​രി​ക്കു​മെന്ന്‌ യേശു പ്രവചി​ച്ചു. (മത്തായി 24:14, NW) ഇന്ന്‌ ദശലക്ഷ​ക്ക​ണ​ക്കി​നു യഹോ​വ​യു​ടെ സാക്ഷികൾ അതുത​ന്നെ​യാ​ണു ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നത്‌. അവർ മറ്റു ദശലക്ഷ​ങ്ങ​ളു​മാ​യി ഈ സുവാർത്ത പങ്കു​വെ​ക്കു​ന്നു. ഈ ആളുകൾ സാക്ഷി​ക​ളോ​ടൊ​പ്പം ബൈബിൾ പഠിച്ചു​കൊ​ണ്ടും സഹവസി​ച്ചു​കൊ​ണ്ടും പ്രതി​ക​രി​ക്കു​ന്നു.

2 എല്ലാ ജനതക​ളിൽനി​ന്നും ആളുകളെ കൂട്ടി​ച്ചേർത്തു​കൊ​ണ്ടി​രി​ക്കുന്ന ഈ വിപു​ല​മായ ആഗോള വിദ്യാ​ഭ്യാ​സ​വേ​ല​യെ​ക്കു​റിച്ച്‌ ബൈബി​ളിൽ മുൻകൂ​ട്ടി പറഞ്ഞി​രു​ന്നു. യെശയ്യാ​വി​ന്റെ പ്രവചനം ഈ അവസാന നാളു​ക​ളെ​ക്കു​റിച്ച്‌ ഇങ്ങനെ പറഞ്ഞു: ‘യഹോ​വ​യു​ടെ ആരാധന ഉറപ്പായി സ്ഥാപി​ത​മാ​യി​ത്തീ​രും, അതി​ലേക്ക്‌ എല്ലാ ജനതക​ളിൽനി​ന്നു​മുള്ള ആളുകൾ ഒഴുകി​ച്ചെ​ല്ലേ​ണ്ട​തുണ്ട്‌. യഹോവ തന്റെ വഴിക​ളെ​ക്കു​റിച്ച്‌ അവരെ പഠിപ്പി​ക്കും, അവർ അവന്റെ പാതക​ളിൽ നടക്കു​ക​യും ചെയ്യും.’—യെശയ്യാ​വു 2:2-4, NW; യെശയ്യാ​വു 60:22-ഉം സെഖര്യാ​വു 8:20-23-ഉം കൂടെ കാണുക.

3. രാജ്യ​സ​ന്ദേശം എന്തിന്‌ ഇടയാ​ക്കു​ന്നു?

3 ലോകവ്യാപകമായ രാജ്യ പ്രഖ്യാ​പനം ആളുക​ളു​ടെ ഒരു വിഭജ​ന​ത്തിന്‌ ഇടയാ​ക്കു​ന്നു. നമ്മുടെ നാളിൽ പരമകാ​ഷ്‌ഠ​യിൽ എത്തുന്ന ഒന്നി​നെ​ക്കു​റിച്ച്‌ ആലങ്കാ​രിക ഭാഷയിൽ യേശു ഇങ്ങനെ മുൻകൂ​ട്ടി പറഞ്ഞു: “സകല ജനതക​ളും അവന്റെ മുമ്പാകെ കൂട്ടി​വ​രു​ത്ത​പ്പെ​ടും. ഒരു ഇടയൻ ചെമ്മരി​യാ​ടു​കളെ കോലാ​ടു​ക​ളിൽനി​ന്നു വേർതി​രി​ക്കു​ന്ന​തു​പോ​ലെ അവൻ ആളുകളെ തമ്മിൽ വേർതി​രി​ക്കും.” സ്രഷ്ടാ​വി​ന്റെ ഉദ്ദേശ്യ​ങ്ങ​ളോ​ടു സഹകരി​ക്കു​ന്നവർ ചെമ്മരി​യാ​ടു​തു​ല്യ​രാ​യി തിരി​ച്ച​റി​യി​ക്ക​പ്പെ​ടു​ന്നു. സ്വത​ന്ത്ര​രാ​യി നില​കൊ​ള്ളു​ന്നവർ കോലാ​ടു​തു​ല്യ​രാ​ണെന്നു പറയ​പ്പെ​ടു​ന്നു. ‘ചെമ്മരി​യാ​ടു​കൾ’ ‘നിത്യ​ജീ​വൻ’ കൊയ്യു​മെ​ന്നും എന്നാൽ ‘കോലാ​ടു​കൾ’ ‘നിത്യ​ഛേ​ദനം’ അനുഭ​വി​ക്കു​മെ​ന്നും യേശു പറഞ്ഞു.—മത്തായി 25:32-46, NW.

‘സത്യത്തെ അസത്യ​ത്തി​നു​വേണ്ടി കൈമാ​റാ’തിരിക്കൽ

4. (എ) നാം തുടർന്നു ജീവി​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ എന്തു മർമ​പ്ര​ധാ​ന​മാണ്‌? (ബി) ബൈബി​ള​നു​സ​രിച്ച്‌, പരിണാ​മ​സി​ദ്ധാ​ന്തത്തെ എങ്ങനെ വർഗീ​ക​രി​ക്കേ​ണ്ട​താണ്‌?

4 ദൈവോദ്ദേശ്യങ്ങൾക്കു ചേർച്ച​യിൽ ജീവിതം നയിക്കു​ന്നത്‌ നമ്മുടെ ഭാവിക്കു മർമ​പ്ര​ധാ​ന​മാണ്‌, എന്തെന്നാൽ ‘ജീവന്റെ ഉറവ്‌’ അവന്റെ പക്കലാണ്‌. (സങ്കീർത്തനം 36:9) അതു​കൊണ്ട്‌ യാഥാർഥ്യ​ത്തി​നു വിരു​ദ്ധ​മായ തത്ത്വചി​ന്ത​ക​ളു​ടെ കെണി​യിൽ നാം അകപ്പെ​ട്ടു​പോ​ക​രുത്‌. “ദൈവ​ത്തെ​ക്കു​റി​ച്ചുള്ള സത്യം അസത്യ​ത്തി​ന്നു കൈമാ​റി”യവരെ​ക്കു​റി​ച്ചും “സ്രഷ്ടാ​വി​ന്നു പകരം സൃഷ്ടിയെ സേവി​ച്ചാ​രാ​ധിച്ച”വരെക്കു​റി​ച്ചും റോമർ 1:25, (ഓശാന ബൈ.) പറയുന്നു. നാം കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ, പരിണാ​മ​സി​ദ്ധാ​ന്തം യാഥാർഥ്യ​ത്തി​നു വിരു​ദ്ധ​മാണ്‌. അതേ, ഫലത്തിൽ ഒരു ‘അസത്യം’ തന്നെ. സൃഷ്ടി​പ്പി​ന്റെ ദൈവ​ത്തെ​ക്കു​റി​ച്ചുള്ള വസ്‌തു​ത​കളെ അത്തര​മൊ​രു “അസത്യ​ത്തി​ന്നു” കൈമാ​റു​ന്ന​തിന്‌ റോമർ 1:20, (NW) പറയു​ന്ന​ത​നു​സ​രിച്ച്‌, തെളി​വി​ന്റെ വീക്ഷണ​ത്തിൽ “ഒഴിക​ഴി​വില്ല.”

5, 6. (എ) പരിണാ​മ​ത്തി​ലുള്ള വിശ്വാ​സം യഥാർഥ​ത്തിൽ എവി​ടെ​നി​ന്നാണ്‌ ഉത്ഭവി​ച്ചത്‌? (ബി) അത്‌ നമ്മുടെ കാലത്ത്‌ വളരെ വ്യാപ​ക​മാ​യി​ത്തീർന്നി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (സി) ഈ സംഗതി​യെ​ക്കു​റിച്ച്‌ നമുക്ക്‌ എങ്ങനെ​യാ​ണു തോ​ന്നേ​ണ്ടത്‌?

5 തെളിവ്‌ പ്രതി​കൂ​ല​മാ​യി​രു​ന്നി​ട്ടും പരിണാ​മ​സി​ദ്ധാ​ന്തം ആധുനി​ക​കാ​ലത്തു വളരെ വ്യാപ​ക​മാ​യി​ത്തീർന്നി​രി​ക്കു​ന്ന​തിൽ അതിശ​യം​തോ​ന്ന​രുത്‌. ഈ വിശ്വാ​സ​ത്തി​ന്റെ യഥാർഥ സന്ദേശം ദൈവം ഇല്ലെന്ന​താണ്‌, അതായത്‌ അവന്റെ ആവശ്യ​മി​ല്ലെ​ന്നാണ്‌. അത്തര​മൊ​രു ഭയങ്കര നുണ എവി​ടെ​നി​ന്നാ​യി​രി​ക്കും ഉത്ഭവി​ക്കുക? പിൻവ​രു​ന്ന​പ്ര​കാ​രം പറഞ്ഞ​പ്പോൾ അത്‌ എവി​ടെ​നി​ന്നാ​ണെന്ന്‌ യേശു തിരി​ച്ച​റി​യി​ച്ചു: ‘പിശാച്‌ ഭോഷ്‌കു പറയു​ന്ന​വ​നും അതിന്റെ അപ്പനും ആകുന്നു.’—യോഹ​ന്നാൻ 8:44.

6 പരിണാമസിദ്ധാന്തം സാത്താന്റെ ഉദ്ദേശ്യ​ങ്ങൾ നിറ​വേ​റ്റു​ന്നു​വെന്ന വസ്‌തുത നാം സമ്മതി​ക്കേ​ണ്ട​തുണ്ട്‌. ദൈവ​ത്തി​നെ​തി​രെ മത്സരി​ക്കു​ന്ന​തിൽ ആളുകൾ തന്റെ ഗതിയും അതു​പോ​ലെ​തന്നെ ആദാമി​ന്റെ​യും ഹവ്വായു​ടെ​യും ഗതിയും അനുക​രി​ക്കാൻ അവൻ ആഗ്രഹി​ക്കു​ന്നു. ഇത്‌ ഇപ്പോൾ വിശേ​ഷാൽ സത്യമാണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ പിശാ​ചിന്‌ “അല്‌പ​കാ​ലമേ” ബാക്കി​യു​ള്ളൂ. (വെളി​പ്പാ​ടു 12:9-12) അതു​കൊണ്ട്‌ പരിണാ​മ​ത്തിൽ വിശ്വ​സി​ക്കു​ന്ന​പക്ഷം നാം അവന്റെ താത്‌പ​ര്യ​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും സ്രഷ്ടാ​വി​ന്റെ അത്ഭുത​ക​ര​മായ ഉദ്ദേശ്യ​ങ്ങൾക്കു​നേരെ കണ്ണടയ്‌ക്കു​ക​യും ആയിരി​ക്കും ചെയ്യു​ന്നത്‌. അങ്ങനെ​യെ​ങ്കിൽ ഇതി​നെ​ക്കു​റി​ച്ചു നമുക്ക്‌ എങ്ങനെ​യാ​ണു തോ​ന്നേ​ണ്ടത്‌? നമ്മിൽനി​ന്നു പണമോ കേവലം കുറച്ചു ഭൗതി​ക​സ്വ​ത്തു​ക്ക​ളോ കവർന്നെ​ടു​ക്കാൻ ശ്രമി​ക്കു​ന്ന​വ​രോട്‌ നമുക്കു രോഷം തോന്നു​ന്നു. പരിണാ​മ​സി​ദ്ധാ​ന്ത​ത്തോ​ടും അതിന്റെ ഉപജ്ഞാ​താ​വി​നോ​ടും നമുക്ക്‌ അതി​ലേറെ രോഷം തോ​ന്നേ​ണ്ട​താണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ നമ്മിൽനി​ന്നു നിത്യ​ജീ​വൻ കവർന്നെ​ടു​ക്കു​ക​യെ​ന്ന​താണ്‌ അവന്റെ ഉദ്ദേശ്യം.—1 പത്രൊസ്‌ 5:8.

‘എല്ലാവ​രും അറി​യേ​ണ്ടി​വ​രും’

7. തന്റെ അസ്‌തി​ത്വ​ത്തെ​യും തന്റെ നാമ​ത്തെ​യും കുറിച്ചു താൻ എന്തു ചെയ്യു​മെ​ന്നാണ്‌ സ്രഷ്ടാവു പറയു​ന്നത്‌?

7 വാസ്‌തവത്തിൽ ഒരു സ്രഷ്ടാ​വു​ണ്ടെന്ന്‌ ഉടൻതന്നെ സകലരും അറിയും. അവൻ ഇപ്രകാ​രം പ്രസ്‌താ​വി​ക്കു​ന്നു: “ജാതി​ക​ളു​ടെ ഇടയിൽ . . . അശുദ്ധ​മാ​യ്‌പോ​യി​രി​ക്കുന്ന എന്റെ മഹത്തായ നാമത്തെ ഞാൻ വിശു​ദ്ധീ​ക​രി​ക്കും; ജാതികൾ . . . ഞാൻ യഹോവ എന്നു . . . അറിയും [“അറി​യേ​ണ്ടി​വ​രും,” NW].” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നതു ഞങ്ങൾ.) (യെഹെ​സ്‌കേൽ 36:23) അതേ, ‘യഹോവ തന്നെയാ​ണു ദൈവം എന്നും അവനാണു നമ്മെ ഉണ്ടാക്കി​യ​തെ​ന്നും നാം അവനു​ള്ളവർ ആകുന്നു’ എന്നും എല്ലാവ​രും അറി​യേ​ണ്ടി​വ​രും.—സങ്കീർത്തനം 100:3.

8. യഹോവ ജനതകളെ പെട്ടെ​ന്നു​തന്നെ എങ്ങനെ നേരി​ടും?

8 യഹോവ ജനതകളെ പെട്ടെ​ന്നു​തന്നെ നേരി​ടു​മ്പോൾ അവനാണ്‌ സൃഷ്ടി​പ്പി​ന്റെ ദൈവം എന്ന്‌ അവർ അറിയാ​നി​ട​യാ​കും. ദൈവ​ത്തിൽനി​ന്നു സ്വത​ന്ത്ര​നാ​കു​ന്ന​തി​നുള്ള ശ്രമത്തിൽ മനുഷ്യൻ നടത്തുന്ന ദുരി​ത​പൂർണ​മായ പരീക്ഷണം യഹോവ അവസാ​നി​പ്പി​ക്കു​ന്ന​തോ​ടെ ആയിരി​ക്കും ഇതു സംഭവി​ക്കുക. അപ്പോൾ ‘അവന്റെ ക്രോ​ധ​ത്താൽ ഭൂമി നടുങ്ങും; ജാതി​കൾക്കു അവന്റെ ഉഗ്ര​കോ​പം സഹിപ്പാൻ കഴിക​യു​മില്ല.’ “ആകാശ​ത്തെ​യും ഭൂമി​യെ​യും നിർമ്മി​ക്കാത്ത ദേവന്മാ​രോ ഭൂമി​യിൽനി​ന്നും ആകാശ​ത്തിൻ കീഴിൽനി​ന്നും നശിച്ചു​പോ​കും.”—യിരെ​മ്യാ​വു 10:10, 11; വെളി​പ്പാ​ടു 19:11-21-കൂടെ കാണുക.

9. (എ) പറുദീ​സ​യിൽ പരിണാ​മ​ത്തെ​ക്കു​റി​ച്ചുള്ള പഠിപ്പി​ക്കൽ ഉണ്ടായി​രി​ക്കു​ക​യി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? (ബി) യഹോ​വ​യു​ടെ പ്രാപ്‌തി​യു​ടെ ഏത്‌ ഭയഗം​ഭീ​ര​മായ പ്രകടനം അവൻ മനുഷ്യ​രെ സൃഷ്ടി​ച്ച​താ​ണെന്നു തെളി​യി​ക്കും?

9 അങ്ങനെ, വരാൻപോ​കുന്ന പറുദീ​സ​യിൽ ജനതക​ളും അവരുടെ വിദ്യാ​ഭ്യാ​സ പദ്ധതി​ക​ളും മാധ്യ​മ​ങ്ങ​ളും മേലാൽ ഉണ്ടായി​രി​ക്കു​ക​യില്ല. അതു​കൊണ്ട്‌ അന്ന്‌ പരിണാ​മ​ത്തെ​ക്കു​റി​ച്ചുള്ള പഠിപ്പി​ക്കൽ ഉണ്ടായി​രി​ക്കു​ക​യില്ല. പകരം, യെശയ്യാ​വു 11:9 പ്രകട​മാ​ക്കുന്ന പ്രകാരം, “സമുദ്രം വെള്ളം​കൊ​ണ്ടു നിറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ ഭൂമി യഹോ​വ​യു​ടെ പരിജ്ഞാ​നം​കൊ​ണ്ടു പൂർണ്ണ​മാ​യി​രി”ക്കും. (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നതു ഞങ്ങൾ.) സ്രഷ്ടാ​വി​നെ അടുത്ത​റി​യാൻ എല്ലാവ​രും പഠിപ്പി​ക്ക​പ്പെ​ടും. അവൻ കഴിഞ്ഞ​കാ​ലത്ത്‌ തന്റെ ഉദ്ദേശ്യ​ങ്ങൾ നടപ്പി​ലാ​ക്കി​യി​രി​ക്കുന്ന വിധത്തിൽ അവർ അത്ഭുതം​കൂ​റും. അവർ പറുദീ​സ​യി​ലെ അവന്റെ ഭാവി പ്രവർത്ത​നങ്ങൾ കണ്ട്‌ രോമാ​ഞ്ചം​കൊ​ള്ളും. ഭയഗം​ഭീ​ര​മായ ആ പ്രവർത്ത​ന​ങ്ങ​ളിൽ പുനരു​ത്ഥാ​ന​വും ഉൾപ്പെ​ടും. മനുഷ്യ​രെ ദൈവം സൃഷ്ടി​ച്ച​തു​ത​ന്നെ​യാ​ണെന്ന്‌ അത്‌ അനി​ഷേ​ധ്യ​മാ​യി പ്രകട​മാ​ക്കും. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ മരണമടഞ്ഞ ശതകോ​ടി​ക്ക​ണ​ക്കി​നാ​ളു​കളെ പുനഃ​സൃ​ഷ്ടി​ക്കാ​നുള്ള അവന്റെ പ്രാപ്‌തി, ആദ്യ മനുഷ്യ​ജോ​ടി​യെ സൃഷ്ടി​ക്കാൻ അവൻ പ്രാപ്‌ത​നാ​യി​രു​ന്നു​വെന്നു തീർച്ച​യാ​യും തെളി​യി​ക്കും.

ഒരു തിര​ഞ്ഞെ​ടുപ്പ്‌

10. യഹോവ ഇപ്പോൾത്തന്നെ ഭാവി എന്താ​ണെന്നു തീരു​മാ​നി​ച്ചി​രി​ക്കു​ന്നു എന്ന വസ്‌തു​ത​യു​ടെ വീക്ഷണ​ത്തിൽ ഏതു ചോദ്യ​ങ്ങൾ നാം നമ്മോ​ടു​തന്നെ ചോദി​ക്കേ​ണ്ട​തുണ്ട്‌?

10 അല്ല, യാദൃ​ച്ഛി​ക​മായ ഏതോ പരിണാമ പ്രക്രി​യ​യാ​ലല്ല ഭാവി നിർണ​യി​ക്ക​പ്പെ​ടു​ന്നത്‌. സ്രഷ്ടാവ്‌ ഇപ്പോൾത്തന്നെ ഭാവി എന്താ​ണെന്നു നിർണ​യി​ച്ചി​രി​ക്കു​ന്നു. അവന്റെ ഉദ്ദേശ്യ​ങ്ങ​ളാ​ണു നിറ​വേ​റ്റ​പ്പെ​ടാൻ പോകു​ന്നത്‌, ഏതെങ്കി​ലും മനുഷ്യ​ന്റെ​യോ പിശാ​ചി​ന്റെ​യോ ഉദ്ദേശ്യ​ങ്ങളല്ല. (യെശയ്യാ​വു 46:9-11) ഇതിന്റെ വീക്ഷണ​ത്തിൽ നാമോ​രോ​രു​ത്ത​രും പിൻവ​രുന്ന ചോദ്യ​ങ്ങൾ നമ്മോ​ടു​തന്നെ ചോദി​ക്കേ​ണ്ട​തുണ്ട്‌: “എന്റെ നിലപാട്‌ എന്താണ്‌? നീതി​നി​ഷ്‌ഠ​മായ ഒരു പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു​ണ്ടോ? ഉണ്ടെങ്കിൽ അതിജീ​വ​ന​ത്തി​നുള്ള ദൈവ​ത്തി​ന്റെ നിബന്ധ​നകൾ ഞാൻ അനുസ​രി​ക്കു​ന്നു​ണ്ടോ?

11. നാം പറുദീ​സ​യിൽ ജീവി​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ആരുടെ മാതൃക നാം പിൻപ​റ്റേ​ണ്ട​തുണ്ട്‌?

11 പറുദീസയിൽ എന്നേക്കും ജീവി​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ നാം സ്രഷ്ടാ​വി​നെ​യും അവന്റെ ഉദ്ദേശ്യ​ങ്ങ​ളെ​യും നിയമ​ങ്ങ​ളെ​യും ആദരി​ക്കു​ന്ന​വ​രു​ടെ മാതൃക പിൻപ​റ്റേ​ണ്ട​തു​ണ്ടെന്ന്‌ ബൈബിൾ പ്രകട​മാ​ക്കു​ന്നു. അത്‌ ഇപ്രകാ​രം ബുദ്ധി​യു​പ​ദേ​ശി​ക്കു​ന്നു: “നിഷ്‌ക​ള​ങ്കനെ കുറി​ക്കൊ​ള്ളുക; നേരു​ള്ള​വനെ നോക്കി​ക്കൊൾക; സമാധാ​ന​പു​രു​ഷന്നു സന്തതി ഉണ്ടാകും [“ആ മനുഷ്യ​ന്റെ ഭാവി സമാധാ​ന​പൂർണ​മാ​യി​രി​ക്കും,” NW]. എന്നാൽ അതി​ക്ര​മ​ക്കാർ ഒരു​പോ​ലെ മുടി​ഞ്ഞു​പോ​കും; ദുഷ്ടന്മാ​രു​ടെ സന്താനം ഛേദി​ക്ക​പ്പെ​ടും [“ദുഷ്ടന്മാർക്കു ഭാവി ഇല്ലാതാ​കും,” NW].”—സങ്കീർത്തനം 37:37, 38.

12. (എ) മനുഷ്യർക്കു തിര​ഞ്ഞെ​ടു​പ്പിൻ സ്വാത​ന്ത്ര്യ​മു​ണ്ടെ​ങ്കി​ലും എന്തു തുടർന്നു​പോ​കാൻ ദൈവം അനുവ​ദി​ക്കു​ക​യില്ല? (ബി) ദൈവത്തെ സേവി​ക്കു​ന്ന​തി​നാ​യി തങ്ങളുടെ തിര​ഞ്ഞെ​ടു​പ്പിൻ സ്വാത​ന്ത്ര്യം ഉപയോ​ഗി​ക്കു​ന്ന​വർക്ക്‌ എന്തു ലഭിക്കാ​നി​രി​ക്കു​ന്നു?

12 ദൈവത്തെ സേവി​ക്ക​ണ​മോ വേണ്ടയോ എന്നു തീരു​മാ​നി​ക്കാ​നുള്ള സ്വാത​ന്ത്ര്യം അവൻ നമുക്കു തന്നിട്ടുണ്ട്‌. അനുസ​രി​ക്കാൻ അവൻ മനുഷ്യ​രെ നിർബ​ന്ധി​ക്കു​ക​യില്ല, എന്നാൽ ദുഷ്ടത​യും കഷ്ടപ്പാ​ടും അനീതി​യും ശാശ്വ​ത​മാ​യി തുടർന്നു​പോ​കാ​നും അവൻ അനുവ​ദി​ക്കു​ക​യില്ല. വരാൻപോ​കുന്ന അവന്റെ പറുദീ​സ​യി​ലെ സമാധാ​ന​ത്തെ​യും സന്തുഷ്ടി​യെ​യും താറു​മാ​റാ​ക്കുന്ന ഏതൊ​രാ​ളെ​യും തുടർന്നു ജീവി​ക്കാ​നും അവൻ അനുവ​ദി​ക്കു​ക​യില്ല. അതു​കൊ​ണ്ടാണ്‌ തന്നെ സേവി​ക്കു​ന്ന​തി​നാ​യി തങ്ങളുടെ തിര​ഞ്ഞെ​ടു​പ്പു സ്വാത​ന്ത്ര്യം ഉപയോ​ഗി​ക്കാൻ അവൻ ഇപ്പോൾ ആളുകളെ ക്ഷണിക്കു​ന്നത്‌. അപ്രകാ​രം ചെയ്യു​ന്നവർ അസംതൃ​പ്‌തി​ക​ര​മായ ഈ ലോക​ത്തി​ന്റെ അന്ത്യം കാണും. മാത്രമല്ല, അതിനു​ശേഷം ഭൂമിയെ ഒരു പറുദീ​സ​യാ​ക്കി മാറ്റു​ന്ന​തിൽ സഹായി​ക്കു​ന്ന​തി​ന്റെ അതിയായ സന്തോ​ഷ​വും അവർ അനുഭ​വി​ക്കും.—സങ്കീർത്തനം 37:34.

13. ‘സാക്ഷാ​ലുള്ള ജീവൻ’ വേണ​മെ​ങ്കിൽ നാം എന്തു ചെയ്യണം?

13 അനേകമാളുകൾ യഹോ​വ​യു​ടെ നിബന്ധ​നകൾ അനുസ​രി​ക്കാൻ ആഗ്രഹി​ക്കു​ന്നി​ല്ലെ​ന്നതു സത്യം​തന്നെ. അത്‌ അവരുടെ കാര്യം, അതിന്‌ അവർ വലിയ വിലതന്നെ ഒടു​ക്കേണ്ടി വരും. (യെഹെ​സ്‌കേൽ 33:9) എന്നാൽ വരാനി​രി​ക്കുന്ന “സാക്ഷാ​ലുള്ള ജീവനെ പിടി​ച്ചു​കൊ”ള്ളാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? (1 തിമൊ​ഥെ​യൊസ്‌ 6:19) ആഗ്രഹി​ക്കു​ന്നെ​ങ്കിൽ എന്തു ചെയ്യണ​മെന്ന്‌ യേശു കാണി​ച്ചു​തന്നു. അവൻ ദൈവ​ത്തോ​ടുള്ള പ്രാർഥ​ന​യിൽ പറഞ്ഞു: “ഏകസത്യ​ദൈ​വ​മായ നിന്നെ​യും നീ അയച്ചി​രി​ക്കുന്ന യേശു​ക്രി​സ്‌തു​വി​നെ​യും അറിയു​ന്നതു തന്നേ നിത്യ​ജീ​വൻ ആകുന്നു.”—യോഹ​ന്നാൻ 17:3.

14. നാം ജ്ഞാനപൂർവ​ക​വും അടിയ​ന്തി​ര​വു​മായ ഏതു ഗതി സ്വീക​രി​ക്കണം?

14 അതുകൊണ്ട്‌, ശേഷി​ച്ചി​രി​ക്കുന്ന സമയത്ത്‌ സ്വീക​രി​ക്കേ​ണ്ടി​യി​രി​ക്കുന്ന ജ്ഞാനപൂർവ​ക​വും അടിയ​ന്തി​ര​വു​മായ ഗതി, സ്രഷ്ടാ​വി​ന്റെ ഇഷ്ടം മനസ്സി​ലാ​ക്കു​ക​യും അതു ചെയ്യാൻ ആത്മാർഥ​മാ​യി ശ്രമി​ക്കു​ക​യും ചെയ്യുക എന്നതാണ്‌. അവന്റെ നിശ്വസ്‌ത വചനം ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു: “യഹോ​വ​യു​ടെ കോപ​ദി​വസം നിങ്ങളു​ടെ മേൽ വരുന്ന​തി​ന്നു മുമ്പെ, . . . യഹോ​വ​യു​ടെ ന്യായം പ്രവർത്തി​ക്കു​ന്ന​വ​രാ​യി ഭൂമി​യി​ലെ സകല സൌമ്യ​ന്മാ​രു​മാ​യു​ള്ളോ​രേ, അവനെ അന്വേ​ഷി​പ്പിൻ; നീതി അന്വേ​ഷി​പ്പിൻ; സൌമ്യത അന്വേ​ഷി​പ്പിൻ; പക്ഷെ നിങ്ങൾക്കു യഹോ​വ​യു​ടെ കോപ​ദി​വ​സ​ത്തിൽ മറഞ്ഞി​രി​ക്കാം.”—സെഫന്യാ​വു 2:2, 3.

15. സൗമ്യ​രായ വ്യക്തി​കളെ എന്തു മഹത്തായ ഭാവി​പ്ര​തീ​ക്ഷ​യാ​ണു കാത്തി​രി​ക്കു​ന്നത്‌?

15 ദൈവഹിതത്തിനു താഴ്‌മ​യോ​ടെ കീഴ്‌പെ​ടുന്ന അത്തര​മൊ​രു സൗമ്യ​നായ വ്യക്തി​യാ​ണു നിങ്ങൾ എന്നു തെളി​യി​ക്കുക. അപ്രകാ​രം തെളി​യി​ക്കു​ന്നെ​ങ്കി​ലെന്ത്‌? ‘ലോകം ഒഴിഞ്ഞു​പോ​കു​ന്നു; ദൈ​വേഷ്ടം ചെയ്യു​ന്ന​വ​നോ എന്നേക്കും ഇരിക്കു​ന്നു’ എന്നു ബൈബിൾ പറയുന്നു. (1 യോഹ​ന്നാൻ 2:17) നിങ്ങൾ ശരിയായ തിര​ഞ്ഞെ​ടു​പ്പു നടത്തു​ന്നെ​ങ്കിൽ എന്തൊരു മഹത്തായ ഭാവി​പ്ര​തീ​ക്ഷ​യാ​ണു​ള്ളത്‌—പറുദീസ ഭൂമി​യി​ലെ എന്നേക്കു​മുള്ള ജീവിതം!

[അധ്യയന ചോദ്യ​ങ്ങൾ]

[247-ാം പേജിലെ ആകർഷ​ക​വാ​ക്യം]

ദശലക്ഷക്കണക്കിന്‌ ആളുകൾ യഹോ​വ​യു​ടെ സത്യാ​രാ​ധ​ന​യി​ലേക്കു കൂടി​വന്നു കൊണ്ടി​രി​ക്കു​ന്നു

[248-ാം പേജിലെ ആകർഷ​ക​വാ​ക്യം]

പരിണാമമെന്ന ആശയം യഥാർഥ​ത്തിൽ എവി​ടെ​നി​ന്നാണ്‌ ഉത്ഭവി​ച്ചത്‌?

[249-ാം പേജിലെ ആകർഷ​ക​വാ​ക്യം]

ഒരു സ്രഷ്ടാ​വു​ണ്ടെന്ന്‌ ഉടൻതന്നെ സകലരും അറിയും

[249-ാം പേജിലെ ആകർഷ​ക​വാ​ക്യം]

മനുഷ്യരെ ദൈവം സൃഷ്ടി​ച്ച​തു​ത​ന്നെ​യാ​ണെന്ന്‌ പുനരു​ത്ഥാ​നം തെളി​യി​ക്കും

[250-ാം പേജിലെ ആകർഷ​ക​വാ​ക്യം]

ഭാവി ഇപ്പോൾത്തന്നെ തീരു​മാ​നി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു

[250-ാം പേജിലെ ആകർഷ​ക​വാ​ക്യം]

നാം നമ്മുടെ തിര​ഞ്ഞെ​ടു​പ്പു സ്വാത​ന്ത്ര്യം എങ്ങനെ ഉപയോ​ഗി​ക്കും?

[251-ാം പേജിലെ ചിത്രം]

ശരിയായ തിര​ഞ്ഞെ​ടു​പ്പു നടത്തു​ന്ന​വ​രു​ടെ മുന്നിൽ ഒരു മഹത്തായ ഭാവി​പ്ര​തീ​ക്ഷ​യുണ്ട്‌